ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വികസനം ചര്‍ച്ച ചെയ്യപ്പെടണം: പ്രവാസി വെല്‍ഫയര്‍

ആസന്നമായ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പ്രാദേശിക വികസനം ചര്‍ച്ച ചെയ്യപ്പെടണമെന്നും, നിലവില്‍ പ്രതിനിനിധികരിക്കുന്ന ജനപ്രതിനിധിയുടെയും ഭരണ സമിതിയുടെയും പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കപ്പെടണമെന്നും പ്രവാസി വെല്‍ഫയര്‍ നേതൃ സംഗമം അഭിപ്രായപ്പെട്ടു. ജനങ്ങളുമായി നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങള്‍ മറച്ച് വെച്ച് അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് ഭരണപരാജയം മറച്ച് വെക്കുന്ന സ്ഥിരമായി കണ്ടു വരുന്ന നീക്കങ്ങളില്‍ ജനങ്ങള്‍ വീണു പോകരുതെന്നും സംഗമത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസീഡണ്ട് കെ.എ ഷഫീഖ് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസി വെല്‍ഫയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ റഷീദലി, സാദിഖലി, സംസ്ഥാന കമ്മറ്റിയംഗം മുഹമ്മദ് റാഫി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷാഫി മൂഴിക്കല്‍ സ്വാഗതം പറഞ്ഞു Video link – https://we.tl/t-3roDi94Bad

വിസ്മയങ്ങള്‍ വിരിയിച്ച് മാജിക് പ്ലാനറ്റില്‍ ദ ലെജന്റ് മിത്ത്‌സ് ആന്റ് മാജിക്കിന് അരങ്ങുണര്‍ന്നു

തിരുവനന്തപുരം: വിസ്മയങ്ങളുടെ തോരാമഴ പെയ്യിച്ച് കഴക്കൂട്ടം മാജിക് പ്ലാനറ്റില്‍ ദ ലെജന്റ് മിത്ത്‌സ് ആന്റ് മാജിക് എന്ന സ്ഥിരം നാടകവേദിക്ക് അരങ്ങുണര്‍ന്നു. ഐതിഹ്യമാലയിലെ കഥാപാത്രമായ മഹാമാന്ത്രികന്‍ കൈപ്പുഴത്തമ്പാന്‍ സ്വാതി തിരുനാളിനെ അത്ഭുതപ്പെടുത്തിയ ഇന്ദ്രജാല നിമിഷങ്ങളാണ് ദ ലെജന്റ് എന്ന നാടകാവിഷ്‌കാരത്തിലൂടെ അവതരിപ്പിക്കുന്നത്. മോട്ടോര്‍ കാറും കൂറ്റന്‍ കപ്പലും ഭീമാകാരനായ ഗരുഡനുമൊക്കെ വേദിയില്‍ വന്നുമറയുന്ന ദൃശ്യവിരുന്നും ഇടിമിന്നലോടെ തമിര്‍ത്തുപെയ്യുന്ന മഴയുമൊക്കെ കാണികള്‍ അത്ഭുതത്തോടെയാണ് കണ്ടിരുന്നത്. ഐതിഹ്യമാലയെക്കുറിച്ച് പഠിക്കാനെത്തിയ ഇംഗ്ലണ്ടുകാരി എമിലി നടത്തിയ ടൈം ട്രാവലറിലൂടെയാണ് സ്വാതി രാജസദസ്സും കൊട്ടാരവുമൊക്കെ പുനര്‍സൃഷ്ടിക്കപ്പെട്ടത്. കൈപ്പുഴത്തമ്പാനും കൊട്ടാരത്തില്‍ ശങ്കുണ്ണിയും സ്വാതിതിരുനാളും ഒത്തുചേര്‍ന്നതോടെ പുതിയൊരു ദൃശ്യവിസ്മയത്തിന് തിരിതെളിയുകയായിരുന്നു. ദ ലെജന്റ് മിത്ത്സ് ആന്റ് മാജിക്കിന്റെ ആദ്യ പ്രദര്‍ശനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. പുതിയ തലമുറയ്ക്ക് ഐതിഹ്യമാലയുടെ മഹത്വം മനസ്സിലാക്കാന്‍ ഈ കലാസൃഷ്ടിയിലൂടെ സാധിക്കുമെന്ന് ഉദ്ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു. നാടക കലാകാരന്മാര്‍ക്ക് ആശ്വാസമേകാന്‍…

2026 ൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ നവീൻ ബാബുവിന്റെ മരണം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കും: വി ഡി സതീശന്‍

തിരുവനന്തപുരം: 2026 ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) അധികാരത്തിൽ തിരിച്ചെത്തിയാൽ, നവീൻ ബാബുവിന്റെ ദുരൂഹ മരണം അന്വേഷിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസി (സിബിഐ)യെ നിയോഗിക്കുമെന്ന് സൂചന. നവീൻ ബാബുവിന്റെ ഒന്നാം ചരമവാർഷിക ദിനമായ ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഈ സൂചന നൽകിയത്. ഇരകളുടെ കുടുംബങ്ങൾ ആവശ്യപ്പെട്ടാൽ കേസുകൾ സിബിഐക്ക് വിടുന്നത് പതിവാക്കിയിരുന്ന മുൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ സ്ഥാപിത രീതിയെയാണ് സതീശന്റെ പരാമർശങ്ങൾ ഓർമ്മിപ്പിച്ചത്. 2026 ൽ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഇതേ തത്വം തന്നെയായിരിക്കും അവരെയും നയിക്കുകയെന്നും, കേസിൽ ഭാവിയിൽ സിബിഐ അന്വേഷണം നടത്തുമെന്നും പ്രതിപക്ഷ നേതാവ് ഊന്നിപ്പറഞ്ഞു. നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സതീശൻ ആവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തോടുള്ള നിലവിലെ സർക്കാരിന്റെ എതിർപ്പിനെ അദ്ദേഹം ശക്തമായി വിമർശിച്ചു. കൂടുതൽ സിപിഐ…

കെ‌എസ്‌ആര്‍‌ടി‌സിയില്‍ ഗണേഷ് കുമാര്‍ നടപ്പിലാക്കിയ പുതിയ പദ്ധതിയിലൂടെ പത്ത് മാസത്തിനുള്ളില്‍ ലഭിച്ചത് 2.5 കോടി രൂപ ലാഭം

തിരുവല്ല: കെ.എസ്.ആർ.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്കൂൾ ലാഭകരമായി മുന്നേറുകയാണെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. കഴിഞ്ഞ പത്ത് മാസത്തിനുള്ളിൽ കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂൾ വഴി 2.5 കോടി രൂപയുടെ ലാഭം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. തിരുവല്ല ബിലീവേഴ്സ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഗതാഗത വകുപ്പിന്റെ വികസന ലക്ഷ്യങ്ങളെക്കുറിച്ചുള്ള സംസ്ഥാനതല സെമിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആറ് വരി ദേശീയപാത സംസ്ഥാനത്ത് പൂർണ്ണമായും പ്രവർത്തനക്ഷമമാകുന്നതോടെ ലെയ്ൻ അച്ചടക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഡ്രൈവിംഗ് പരിശീലനം നടപ്പിലാക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. “2025 ഓഗസ്റ്റ് 8 ന് കെ.എസ്.ആർ.ടി.സിക്ക് ലഭിച്ച ടിക്കറ്റ് വരുമാനം 10.19 കോടി രൂപയായിരുന്നു. ഇത് സർവ്വകാല റെക്കോർഡാണ്. നിലവിൽ ഒരു ബസിൽ നിന്നുള്ള പ്രതിദിന വരുമാനം 17,000 രൂപയാണ്. കെ.എസ്.ആർ.ടി.സിയിൽ സാങ്കേതികവിദ്യ കാര്യക്ഷമമായി നടപ്പിലാക്കിയിട്ടുണ്ട്. ചലോ ആപ്പ്, യാത്രാ…

ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ നവീകച്ച സ്റ്റാഫ് റൂം ഉദ്ഘാടനം ചെയ്തു

പുല്ലാനൂർ: ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂരിലെ അധ്യാപകർക്ക് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പുതുതായി ഒരുക്കിയ സ്റ്റാഫ് റൂം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി.വി. മനാഫ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സുനിത ടീച്ചർ സ്വാഗതം പറഞ്ഞു.  പി.ടി.എ. പ്രസിഡണ്ട് ടി. ഇബ്രാഹിം അധ്യക്ഷനായി. പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് എം. ടി. അലി, വാർഡ് മെമ്പർ അബ്ദുറസാഖ് എന്ന നാണി, മൻസൂർ എന്ന കുഞ്ഞിപ്പു, ശ്രീമതി രാധികാ ദേവി, ശ്രീ സൈജു ഫിലിപ്പ് എന്നിവർ സംസാരിച്ചു.സീനിയർ അസിസ്റ്റൻറ്  ആനി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

പട്ടാഴി ഗ്രഹം അന്തർദേശീയ കോൺഫറൻസിൽ അവതരിപ്പിക്കാൻ ക്ഷണം ലഭിച്ചു

2026 ഏപ്രിൽ 16 മുതൽ 18 വരെ ഫ്രാൻ‌സിൽ വെച്ച് നടക്കുന്ന ലോക ആസ്ട്രോഫിസിക്സ് ആൻഡ് കോസ്മോളജി കോൺഫെറൻസിൽ പട്ടാഴി ഗ്രഹം 5178 ത്തെ പറ്റി മുഖ്യ പ്രഭാഷണം നടത്തുവാൻ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. സൈനുദീൻ പട്ടാഴിക്കു ക്ഷണം ലഭിച്ചു. പരിസ്ഥിതി രംഗത്തെ ഗവേഷണം, പരിസ്ഥിതി സാക്ഷരതാ പ്രവർത്തനങൾ മാനിച്ചു കൊണ്ടാണ് 2018 ൽ നാസയും ഇന്റർനാഷണൽ അസ്‌ട്രോണോമിക്കൽ യൂണിയൻ കൂടി ചേർന്ന് എട്ടു കിലോമീറ്റർ വിസ്തൃതിയുള്ള ഒരു ചെറു ഗ്രഹത്തിന് പട്ടാഴി ഗ്രഹം 5178 എന്ന് പേരിട്ടത്. അദ്ദേഹത്തിന്റെ പേര് വേണ്ട സ്വന്തം ഗ്രാമത്തിന്റെ പേര് ഇട്ടാൽ മതിയെന്ന് ആവശ്യപ്പെട്ടത് കൊണ്ടാണ് പട്ടാഴി ഗ്രഹം 5178 എന്ന് നാമകരണം ചെയ്തതു. കേരളത്തിന് ലഭിച്ച ആദ്യ ചെറുഗ്രഹമാണ് പട്ടാഴി ഗ്രഹം. വൈനു ബാപ്പുവിന്റെ ജനനവും വിദ്യാഭ്യാസവും മരണവും തമിഴ്‌നാടാണ്. ചെറുഗ്രഹത്തിനു പേര് ലഭിച്ച കേരളത്തിലെ ആദ്യ വ്യക്തി…

അൽ അസ്ഹർ ഇന്റർനാഷണൽ ലീഡർഷിപ്പ് ട്രെയിനിംഗ്; മർകസ് സംഘം ഈജിപ്തിലെത്തി

കോഴിക്കോട്: ഈജിപ്തിലെ അൽ അസ്ഹർ അക്കാദമി ഓഫ് ട്രെയിനിംഗ് സംഘടിപ്പിക്കുന്ന സ്കോളേഴ്സ് ലീഡർഷിപ്പ് ട്രെയിനിംഗ് കോഴ്‌സിൽ സംബന്ധിക്കുന്ന മർകസ് പണ്ഡിത സംഘം കെയ്റോയിലെത്തി. 2 മാസം നീണ്ടുനിൽക്കുന്ന കോഴ്‌സിന് ലോകപ്രശസ്ത പണ്ഡിതരും അക്കാദമിക് വിദഗ്ധരുമാണ് നേതൃത്വം നൽകുക. ഇസ്‌ലാമിക പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന മധ്യമനിലപാടിന്റെ പ്രസക്തിയും സമൂഹത്തെ സാഹോദര്യത്തോടെയും സൗഹാർദ്ദത്തോടെയും മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ പ്രാധാന്യവും തീവ്ര-വികല ചിന്തകളെ സമീപിക്കേണ്ട രീതിശാസ്ത്രവും ആധുനിക സാമ്പത്തിക ശാസ്ത്രവുമൊക്കെയാണ് കോഴ്‌സിലെ പാഠ്യവിഷയങ്ങൾ. ജാമിഅ മർകസും അൽ അസ്ഹറും തമ്മിലുള്ള അക്കാദമിക വിനിമയ കരാറിന്റെ അടിസ്ഥാനത്തിലാണ് 11 അംഗ പണ്ഡിതസംഘത്തിന് കോഴ്‌സിന്റെ ഭാഗമാവാൻ അവസരം ലഭിക്കുന്നത്. 1993 ലാണ് ഈ കോഴ്‌സിലേക്കുള്ള ആദ്യസംഘം ജാമിഅ മർകസിന് കീഴിൽ ഇന്ത്യയിൽ നിന്നും പുറപ്പെടുന്നത്. കേരളവും ഈജിപ്തും തമ്മിലുള്ള വൈജ്ഞാനിക ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പൊന്നാനിയിലെ മഖ്ദൂമാർ ആഴത്തിലുള്ള മതപഠനം നടത്തിയത് ഈജിപ്തിൽ ലോകപ്രശസ്ത പണ്ഡിതർക്ക് കീഴിലായിരുന്നു. കേരളത്തിൽ…

ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾ കൊച്ചി വാട്ടർ മെട്രോ മാതൃകയാക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു

കൊച്ചി: 2023 ഏപ്രിൽ മുതൽ ഗ്രേറ്റർ കൊച്ചി പ്രദേശത്ത് കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് (കെഡബ്ല്യുഎംഎൽ) പ്രവർത്തിച്ചുവരുന്നതുപോലുള്ള ഇലക്ട്രിക് ഹൈബ്രിഡ് ഫെറികളെ അനുകരിക്കുന്നതിൽ നിരവധി രാജ്യങ്ങൾ താൽപര്യം പ്രകടിപ്പിച്ചു. കേന്ദ്രത്തിന്റെ അനുമതി ആവശ്യമുള്ളതിനാൽ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളുടെ പേരുകൾ പരാമർശിക്കുന്നത് വളരെ അകാലമാണെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു. “ഇപ്പോൾ, ഈ രാജ്യങ്ങളിൽ കുറഞ്ഞത് നാല് രാജ്യങ്ങളെങ്കിലും ഈ വിഷയം ഞങ്ങളുമായി ചർച്ച ചെയ്യുന്നുണ്ട്. അവരുടെ ആവശ്യകതകളുടെ വിശദാംശങ്ങളും ഫെറികൾ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്ന ജലാശയത്തിന്റെ തരം പോലുള്ള വശങ്ങളും അവർ ഞങ്ങൾക്ക് നൽകുമെന്ന് പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു. കൂടാതെ, കൊച്ചി വാട്ടർ മെട്രോ പദ്ധതിയെ അനുകരിക്കാൻ ആഗ്രഹിക്കുന്ന നിരവധി ഇന്ത്യൻ നഗരങ്ങളിൽ നിന്നും അന്വേഷണങ്ങൾ ഉണ്ടായിരുന്നു. അവയിൽ, കെഡബ്ല്യുഎംഎൽ മുംബൈയ്ക്കായി ഒരു വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) ഉടൻ…

എസ്എൻസി-ലാവലിൻ കേസ്: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൻ വിവേക് ​​കിരണിന് ഇഡി അയച്ച സമന്‍സിനെ ചൊല്ലി വിവാദം കൊഴുക്കുന്നു

കൊച്ചി: പതിറ്റാണ്ടുകള്‍ പഴക്കമുള്ള എസ്എൻസി- ലാവലിൻ അഴിമതി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് ​​കിരണിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചതായി സ്ഥിരീകരിക്കുന്ന ഔദ്യോഗിക രേഖകൾ അടുത്തിടെ പുറത്തുവന്നതിനെ തുടർന്ന് കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദം പൊട്ടിപ്പുറപ്പെട്ടു. 2020 ൽ കേന്ദ്ര ഏജൻസി രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി.യുടെ കൊച്ചി സോണൽ ഓഫീസിൽ ഹാജരാകാൻ 2023 ഫെബ്രുവരി 14 ന് അയച്ച സമൻസിൽ വിവേക് ​​കിരണിനോട് നിർദ്ദേശിച്ചിരുന്നു. യുകെയിലെ വിദ്യാഭ്യാസത്തിനായി ലാവലിൻ കമ്പനി ഫണ്ട് നൽകിയെന്ന അവകാശവാദം ഉൾപ്പെടെ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി പറയപ്പെടുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. അദ്ദേഹത്തെ ചോദ്യം ചെയ്യാൻ ശ്രമിച്ചത്. ‘S/o പിണറായി വിജയൻ, ക്ലിഫ് ഹൗസ്, ടിവിഎം’ എന്ന വിലാസം സമൻസിൽ രേഖപ്പെടുത്തിയിരുന്ന വിവേക് ​​കിരൺ, കേന്ദ്ര ഏജൻസിയുടെ മുമ്പാകെ ഹാജരാകാനുള്ള നിർദ്ദേശം പാലിച്ചില്ലെന്ന് റിപ്പോർട്ടുണ്ട്.…

അഭ്യസ്തവിദ്യരായ യുവാക്കളാണ് കേരളത്തിന്റെ സമ്പത്ത്: ഡോ. പി സരിൻ

തൊഴിലന്വേഷകർക്ക് ഉൾകാഴ്ച നൽകി മർകസ് ഐടിഐ ടെക് ടോക് കോഴിക്കോട്: അഭ്യസ്തവിദ്യരായ യുവസമൂഹമാണ് കേരളത്തിന്റെ സമ്പത്തെന്നും കൃത്യമായ മാർഗദർശനങ്ങളിലൂടെ നൈപുണിയും അവസരങ്ങളും ലഭ്യമാക്കി അവരെ ഉപയോഗപ്പെടുത്താനാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും വിജ്ഞാന കേരളം സ്ട്രാറ്റജിക് അഡ്വൈസർ ഡോ.പി സരിൻ. തൊഴിലന്വേഷകരായ വിദ്യാർഥികൾക്ക് അനുയോജ്യമായ നൈപുണ്യ പരിശീലനം പരിചയപ്പെടുത്തുന്ന മർകസ് ഐ ടി ഐ പദ്ധതി ‘ടെക് ടോക്’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിദ്യാർഥികൾക്ക് ഭാവിയിൽ ഒരുപാട് അവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിജ്ഞാന കേരളം മുന്നോട്ട് പോവുന്നതെന്നും പഠനത്തിന് ശേഷം അവരുടെ കഴിവുകൾ സംസ്ഥാനത്തിന് വേണ്ടിതന്നെ ഉപയോഗപ്പെടുത്താനുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്‌ട്ര കമ്പനികളിലുൾപ്പെടെ പ്ലേസ്മെന്റ് നൽകുന്ന മർകസ് സ്ഥാപനങ്ങൾ വിജ്ഞാന കേരളത്തിന് മുതൽക്കൂട്ടാണെന്ന് അദ്ദേഹം പ്രശംസിച്ചു. ഐ ടി ഐ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം പ്രിൻസിപ്പൽ എൻ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു.…