സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണങ്ങൾ

തിരുവനന്തപുരം: കനത്ത ചൂട് കാരണം ഉപഭോഗം ക്രമാതീതമായി വർദ്ധിച്ചതോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണങ്ങൾ വരുന്നു. പീക്ക് ലോഡ് മാനേജ്‌മെന്റിന്റെ രൂപത്തിലായിരിക്കും നിയന്ത്രണങ്ങൾ നടപ്പിലാക്കുക. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണങ്ങൾ ഉണ്ടാകും. സാധ്യമാകുമ്പോഴെല്ലാം എസ്എംഎസ് വഴി പൊതുജനങ്ങളെ അറിയിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. ലോഡ് വർദ്ധിക്കുന്നതിനനുസരിച്ച് പ്രാദേശികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം. കനത്ത ചൂട് അനുഭവപ്പെടുന്നതിനിടെയാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. വൈദ്യുതി നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നും ജനങ്ങളുടെ ഭാ​ഗത്തുനിന്നും സഹകരണം ഉണ്ടാകണമെന്നുമാണ് കെഎസ്ഇബി അഭ്യർത്ഥിക്കുന്നത്. പ്രഖ്യാപനമില്ലാതെ പലയിടങ്ങളിലും വൈദ്യുതി മുടങ്ങുന്നത് വലിയ തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. വൈദ്യുതി ഉപഭോഗം പീക്ക് സമയങ്ങളിൽ നിയന്ത്രിക്കുന്നതിലൂടെ കെ.എസ്.ഇ.ബി പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ചു. വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെയുള്ള സമയത്താണ് വൈദ്യുതി ഉപഭോഗം വളരെ കൂടുതലാകുന്നത്.…

ഭരണകൂട വീഴ്ചകൾക്കെതിരെ പ്രതികരിക്കുന്നവർക്കുള്ള പ്രതിഫലം തടവറ: ഡോ. കഫീൽ ഖാൻ

ആരോഗ്യ രംഗത്തെ നീതിനിഷേധങ്ങളെ ചോദ്യം ചെയ്തും പ്രതിസന്ധികൾ ചർച്ച ചെയ്തും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മെഡിക്കൽ സമ്മിറ്റ് കോഴിക്കോട്: ഭരണകൂട വീഴ്ചകൾക്കെതിരെ പ്രതികരിക്കുന്നവർക്കുള്ള പ്രതിഫലം തടവറയാണെന്ന് പ്രമുഖ ശിശുരോഗ വിദഗ്ധനും മനുഷ്യാവകാശ പോരാളിയുമായ ഡോ. കഫീൽ ഖാൻ. ‘കെയർ ആസ് എ ഫ്രറ്റേണൽ പ്രാക്ടീസ്’ എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റിയും മെഡിക്കൽ ഫ്രറ്റേൺസും സംയുക്തമായി കോഴിക്കോട് നിതിൻ രാജ് നഗറിൽ സംഘടിപ്പിച്ച മെഡിക്കൽ സമ്മിറ്റിൽ യു. പി ഖൊരഖ്പൂറിലെ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ കുഞ്ഞുങ്ങൾ മരണപ്പെട്ട സംഭവത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യം തുറന്നു പറഞ്ഞ തന്നെ ഭരണകൂടം നിരന്തരമായി വേട്ടയാടി. ഭക്ഷണവും വെള്ളവും പോലും നൽകാതെ ഏകാന്തതടവിൽ പാർപ്പിച്ചു. ഭരണകൂടത്തിനെതിരെ ഇനി സംസാരിക്കരുതെന്ന് പറഞ്ഞപ്പോൾ ഞാനവർക്ക് മറുപടിയായി ഒരു പുസ്തകമെഴുതി; അദ്ദേഹം പറഞ്ഞു. അനീതിക്കെതിരെ നിശ്ശബ്ദരാവരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേരളത്തിലെ മുപ്പത്തിലധികം മേഖലകളിൽ നിന്നായി അറുനൂറിലധികം…

സ്വകാര്യ ആശുപത്രികൾ ഹൈക്കോടതി മാർഗ്ഗനിർദേശങ്ങൾ പാലിക്കണം: കെ. ആനന്ദകുമാർ

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിലെത്തുന്ന എല്ലാ രോഗികൾക്കും, പണമോ രേഖകളോ ഇല്ലെങ്കിലും, ആരോഗ്യനില ഭദ്രമാവും വിധം ചികിത്സ നൽകണമെന്ന കഴിഞ്ഞ നവംബർ മാസത്തെ സുപ്രധാനമായ ഹൈക്കോടതി വിധി നടപ്പാക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു. ആശുപത്രികളുടെ റിസപ്ഷനുകളിലും വെബ്സൈറ്റ്കളിലും ചികിത്സാ നിരക്കുകൾ മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണമെന്ന കോടതി നിർദേശം സ്വകാര്യ ആശുപത്രികൾ പാലിക്കുന്നതായി കാണുന്നില്ല. ഈ ചികിത്സാ നിരക്കുകളെക്കാൾ കൂടുതൽ ഈടാക്കുന്ന പക്ഷം പരാതി നൽകാനുള്ള പരാതി പരിഹാര ഡെസ്ക്കുകൾ ഉണ്ടാകണം. ഒരാഴ്ചക്കുള്ളിൽ പരാതികൾക്ക് തീർപ്പ് ഉണ്ടാക്കുകയും വേണം. ഓരോ ആശുപത്രികളും, ലഭ്യമായ സേവനങ്ങളും പാക്കേജ് നിരക്കുകളും ഡോക്ടർമാരെ സംബന്ധിച്ച വിശദ വിവരങ്ങളും പ്രദർശിപ്പിക്കേണ്ടതാണ്. ഡിസ്ചാർജ് ചെയ്യുമ്പോൾ എക്സ്റേ, സ്കാൻ റിപ്പോർട്ടുകളടക്കം എല്ലാ ചികിത്സാ രേഖകളും രോഗിക്ക് കൈമാറണം. രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക്…

മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ച കേസ്: തെളിവുകളില്ലാതെ കെ‌എസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത പോലീസിനെതിരെ നടപടി

തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചതിന് കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്തത് അടിസ്ഥാനരഹിതമാണെന്ന സൂചനകൾ ഗുരുതരമായ നിയമപ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. പ്രതിഷേധത്തിനിടെ ഉന്തും തള്ളും മൂലമാണ് പരിക്കുകൾ ഉണ്ടായതെന്നും ആയുധം ഉപയോഗിച്ചുള്ള ആക്രമണം നടന്നിട്ടില്ലെന്നും മന്ത്രി തന്നെ പ്രസ്താവന നടത്തിയതോടെ, കെഎസ്‌യു പ്രവർത്തകർക്കെതിരെ ചുമത്തിയ കൊലപാതകശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ പോലീസിന്റെ അധികാര ദുർവിനിയോഗമാണെന്ന ആരോപണങ്ങൾ ശക്തമാവുകയാണ്. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ആയുധം കണ്ടില്ലെന്നും സിസിടിവി ദൃശ്യങ്ങളിൽ തെളിവില്ലെന്ന് പറഞ്ഞിട്ടും കൊലപാതകശ്രമത്തിന് കേസെടുത്തത് പോലീസിന്റെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ചയായി വിലയിരുത്തപ്പെടുന്നു. വസ്തുതകൾ പരിശോധിക്കാതെ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങുകയും തെറ്റായ കേസുകൾ ഫയൽ ചെയ്യുകയും ചെയ്യുന്ന അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പുതിയ നിയമമായ ഭാരതീയ ന്യായ സംഹിത (BNS) വ്യവസ്ഥ ചെയ്യുന്നു. ഒരു വ്യക്തിയെ പരിക്കേൽപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള തെറ്റായ ആരോപണത്തിനെതിരെ BNS…

സാമ്രാജത്യ സയണിസ്റ്റ് സംഘപരിവാർ വംശീയതയെ ചെറുക്കുക: ടി ഇസ്മാഈൽ

മലപ്പുറം : നിലവിലെ ആഗോള രാഷ്ട്രീയ ക്രമം അനീതിയിലധിഷ്ഠിതമാണെന്നും, ഇതിന് നേതൃത്വം നൽകുന്ന സാമ്രാജത്യ സയണിസ്റ്റ് സംഘപരിവാർ വംശീയതയെ ചെറുക്കണമെന്നും സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി ഇസ്മാഈൽ. സോളിഡാരിറ്റി മലപ്പുറം ഈസ്റ്റ്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉൽഘാടനം ചെയ്ത്കൊണ്ട് സംസാരിക്കുകയിരുന്നു അദ്ദേഹം. മനുഷ്യാവകാശങ്ങളെയും അന്താരാഷ്ട്ര നിയമങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് ഫലസ്തീൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നടക്കുന്ന കടന്നുകയറ്റങ്ങൾക്കെതിരെ ലോക മനസാക്ഷി ഉണരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളിഡാരിറ്റി ജില്ലാ ജനറൽ സെക്രട്ടറി അൻഫാൽ ജാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സലീം മമ്പാട് മുഖ്യപ്രഭാഷണം നടത്തി. സാമ്രാജ്യത്വ ശക്തികളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ അജണ്ടകളെ തിരിച്ചറിയണമെന്നും സയണിസ്റ്റ് ഭീകരതയ്‌ക്കെതിരായ പ്രതിരോധം കേവലം വൈകാരികമല്ല, മറിച്ച് ബോധപൂർവ്വമായ രാഷ്ട്രീയ പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ഷബീർ കെ. സ്വാഗതമാശംസിച്ചു. ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് നാസർ വള്ളുവമ്പ്രം…

താന്‍ ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതല്ല; നിരവധി കഷ്ടപ്പാടുകളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും വളർന്നു വന്നവനാണ്: രമേശ് ചെന്നിത്തല

കൊച്ചി: താന്‍ ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചവനല്ലെന്നും, ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് നേതാവായതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സൂചിപ്പിച്ചു. ഇക്കാലത്ത് ആരെങ്കിലും സോഷ്യൽ മീഡിയയിൽ എഴുതിയാൽ അയാള്‍ക്ക് നേതാവാകാൻ കഴിയുമെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്നാൽ, സൈക്കിളിൽ യാത്ര ചെയ്താണ് കെഎസ്‌യു രൂപീകരിച്ചതെന്നും, ക്രൂരമായ ആക്രമണങ്ങൾക്ക് വിധേയനായിട്ടുണ്ടെന്നും കൊച്ചിയിൽ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിൽ ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ കെപിസിസി നിരോധിച്ചതിനെത്തുടർന്നാണ് തന്റെ രാഷ്ട്രീയ അനുഭവങ്ങൾ ചെന്നിത്തല തുറന്നു പറഞ്ഞത്. വി.എം. സുധീരന്റെ സാന്നിധ്യത്തിലാണ് രമേശ് ചെന്നിത്തല താൻ സ്വീകരിച്ച പാതയെക്കുറിച്ച് സംസാരിച്ചത്. വി.എം. സുധീരനും ചെന്നിത്തലയുടെ മികച്ച ഭരണത്തെ പ്രശംസിച്ചു. തുടർന്ന്, കെ.എസ്.യു. രൂപീകരണം ഉൾപ്പെടെയുള്ള ചരിത്രത്തെക്കുറിച്ച് ചെന്നിത്തല സംസാരിച്ചു. “എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായത്. അത് ഒറ്റ രാത്രികൊണ്ട് സംഭവിച്ചതല്ല. ഞങ്ങളെല്ലാം നിരവധി കഷ്ടപ്പാടുകളിലൂടെയും…

മിസ് യൂണിവേഴ്‌സ് കേരള സൗന്ദര്യ മത്സരം മെയ് 22 മുതൽ കൊച്ചിയിൽ

കൊച്ചി: ഈ വർഷത്തെ മിസ് യൂണിവേഴ്‌സ് കേരള സൗന്ദര്യ മത്സരം മെയ് 22 മുതൽ 26 വരെ കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ക്വീൻ ഫ്രെയിം സ്റ്റുഡിയോസ് സംഘടിപ്പിക്കുന്ന മത്സരത്തിന്റെ ടൈറ്റിൽ സ്‌പോൺസർ ബീന കണ്ണൻ കൊറ്റിയൂറാണ്. ഗ്രാൻഡ് ഫിനാലെ ഉൾപ്പെടെ ആറ് ദിവസങ്ങളിലായി മത്സരം നടക്കും. മിസ്സ് യൂണിവേഴ്സ് ഇന്ത്യ വേദിയിലേക്കുള്ള കേരളത്തിന്റെ ഔദ്യോഗിക പ്രവേശനമാണ് ഈ മത്സരം. ഈ മത്സരത്തിലെ വിജയി പിന്നീട് നടക്കുന്ന മിസ്സ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കും. ദേശീയതല മത്സരം സംഘടിപ്പിക്കുന്നത് ഗ്ലാമാനന്ദ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡാണ്. പ്രധാന നഗരങ്ങൾ, കോളേജുകൾ, ശീമാട്ടി കൊച്ചി, കോട്ടയം ഷോറൂമുകൾ എന്നിവിടങ്ങളിൽ നടന്ന ഓഡിഷനുകളിലൂടെ തിരഞ്ഞെടുക്കപ്പെട്ട 24 മത്സരാർത്ഥികൾ വേദിയിൽ കിരീടത്തിനായി മത്സരിക്കും. സെമി ഫൈനൽ മത്സരങ്ങൾ 25 ന് കൊച്ചിയിലെ ശീമാട്ടിയില്‍ നടക്കും. ശീമാട്ടി…

അവസരങ്ങളുടെ വാതിൽ തുറന്ന് മർകസ് കോളേജ് മെഗാ പ്ലേസ്മെന്റ് ഡ്രൈവ്

കുന്ദമംഗലം: തൊഴിലന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്കായി കാരന്തൂർ മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ സംഘടിപ്പിച്ച മെഗാ പ്ലേസ്മെന്റ് ഡ്രൈവ് പ്രൗഢമായി. കോളേജ്  പ്ലേസ്മെന്റ് സെല്ലിന് കീഴിൽ 12 കമ്പനികളിലെ 100 ലധികം വരുന്ന ഒഴിവുകളിലേക്കുള്ള അഭിമുഖമാണ് നടന്നത്. വിവിധ വിദ്യാഭ്യാസ യോഗ്യതകൾ പൂർത്തീകരിച്ച ഇരുനൂറോളം ഉദ്യോഗാർഥികൾ അവസരം ഉപയോഗപ്പെടുത്തി. പുതിയ കാലത്തെ തൊഴിൽ ലഭ്യതയെ കുറിച്ച്തൊഴിലന്വേഷകരിൽ അവബോധമുണ്ടാക്കുന്നതിനും യുവജനങ്ങൾക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുമുള്ള ഒരു സംവിധാനം എന്ന നിലയിലാണ് കോളേജിന് കീഴിൽ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചത്. മർകസ് കോളേജിൽ നിന്നും പഠനം പൂർത്തിയാക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും ജോലി ലഭ്യമാക്കുന്ന പദ്ധതിക്കും ഇതോടൊപ്പം തുടക്കം കുറിച്ചു. ഇതിനായി ബിരുദ പഠനത്തോടൊപ്പം വിവിധ നൈപുണ്യ കോഴ്‌സുകൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. കോളേജ് പ്രിൻസിപ്പൽ ഡോ.മുഹമ്മദ് സ്വാലിഹ്, വൈസ് പ്രിൻസിപ്പൽ ഡോ. പിഎംരാഘവൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുഹമ്മദലി സഖാഫി വള്ളിയാട്, പ്ലേസ്‌മെന്റ് ഓഫീസർ നസ്വീഫ്…

മർകസിൽ എസ് വൈ എസ് സ്ഥാപകദിനം ആചരിച്ചു

കാരന്തൂർ: സമസ്ത കേരള സുന്നി യുവജന സംഘം  73-ാം സ്ഥാപകദിനം മർകസ് സെൻട്രൽ ക്യാമ്പസിൽ ആചരിച്ചു. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പതാകയുയർത്തി. സമസ്തയെ ജനകീയ പ്രസ്ഥാനമാക്കുന്നതിലും പാരമ്പര്യ സമുദായത്തെ സാമൂഹികമായും വിദ്യാഭ്യാസപരമായും അഭിവൃദ്ധിപ്പെടുത്തുന്നതിലും മതപരിഷ്കരണ വാദത്തെ ചെറുക്കുന്നതിലും എസ് വൈ എസ്‌ നിസ്തുലമായ ഇടപെടലുകൾ നടത്തിയിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു. ഈ മുന്നേറ്റത്തിനൊപ്പം നിൽക്കാൻ എല്ലാവരും ഉത്സാഹിക്കണമെന്ന് അദ്ദേഹം ഉണർത്തി. പരിപാടിയിൽ  മലപ്പുറം സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ പി മുഹമ്മദ് യൂസുഫ്, മർകസ് ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ.മുഹമ്മദ് ശരീഫ്, അബൂബക്കർ ഹാജി കിഴക്കോത്ത്, വിഎം റശീദ്‌ സഖാഫി, ദുൽകിഫിൽ സഖാഫി കാരന്തൂർ, സെൻട്രൽ ഓഫീസ് ജീവനക്കാർ, വിദ്യാർഥികൾ സംബന്ധിച്ചു.

മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ താൽപ്പര്യമില്ല: കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നടക്കുന്ന ചർച്ചകളിൽ തനിക്ക് താൽപ്പര്യമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. താൽപ്പര്യമില്ലായ്മയെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ചർച്ച ചെയ്യുന്നവർ അത് തുടര്‍ന്നോട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയ സംഭവം വിചിത്രമാണെന്ന് വേണുഗോപാൽ പറഞ്ഞു. തമിഴ്‌നാട്ടിൽ തന്നെ അദ്ദേഹം വിശദീകരണം നല്‍കിയിരുന്നു. മറുപടി നൽകാൻ 24 മണിക്കൂർ മാത്രമേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നൽകിയിട്ടുള്ളൂവെന്ന് കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. അതേസമയം, പ്രധാനമന്ത്രിയുടെ പ്രസംഗം ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിക്ക് കമ്മീഷൻ ക്ലീൻ ചിറ്റ് നൽകി. പ്രധാനമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ കമ്മീഷൻ നടപടിയെടുത്തില്ല. കമ്മീഷണറെ ഇംപീച്ച് ചെയ്യാനുള്ള വഴികൾ പ്രതിപക്ഷം പരിഗണിക്കും. കോഴിക്കോട് സ്ട്രോങ് റൂം തുറന്നതുമായി…