മർകസിൽ എസ് വൈ എസ് സ്ഥാപകദിനം ആചരിച്ചു

എസ് വൈ എസ് 73-ാം സ്ഥാപകദിനത്തിൽ മർകസ് സെൻട്രൽ ക്യാമ്പസിൽ സി മുഹമ്മദ് ഫൈസി പതാകയുയർത്തുന്നു.

കാരന്തൂർ: സമസ്ത കേരള സുന്നി യുവജന സംഘം  73-ാം സ്ഥാപകദിനം മർകസ് സെൻട്രൽ ക്യാമ്പസിൽ ആചരിച്ചു. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പതാകയുയർത്തി.

സമസ്തയെ ജനകീയ പ്രസ്ഥാനമാക്കുന്നതിലും പാരമ്പര്യ സമുദായത്തെ സാമൂഹികമായും വിദ്യാഭ്യാസപരമായും അഭിവൃദ്ധിപ്പെടുത്തുന്നതിലും മതപരിഷ്കരണ വാദത്തെ ചെറുക്കുന്നതിലും എസ് വൈ എസ്‌ നിസ്തുലമായ ഇടപെടലുകൾ നടത്തിയിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു. ഈ മുന്നേറ്റത്തിനൊപ്പം നിൽക്കാൻ എല്ലാവരും ഉത്സാഹിക്കണമെന്ന് അദ്ദേഹം ഉണർത്തി.

പരിപാടിയിൽ  മലപ്പുറം സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ പി മുഹമ്മദ് യൂസുഫ്, മർകസ് ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ.മുഹമ്മദ് ശരീഫ്, അബൂബക്കർ ഹാജി കിഴക്കോത്ത്, വിഎം റശീദ്‌ സഖാഫി, ദുൽകിഫിൽ സഖാഫി കാരന്തൂർ, സെൻട്രൽ ഓഫീസ് ജീവനക്കാർ, വിദ്യാർഥികൾ സംബന്ധിച്ചു.

Leave a Comment

More News