തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ വിവാദമായ ‘മാസപ്പടി’ കണക്കുകള്‍ പുറത്ത്. പണമിടപാട് വിവാദത്തിൽ വീണാ വിജയനും അവരുടെ കമ്പനിയായ എക്‌സലോജിക്കിനുമെതിരെയാണ് കൂടുതൽ ക്രമക്കേടുകളും കൈയേറ്റങ്ങളും സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തായിരിക്കുന്നത്. വീണ വിജയന്റെ എക്‌സലോഗിക്കിന് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) 42.48 ലക്ഷം രൂപ നൽകിയതായി കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴൽനാടൻ ഒരു പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഈ തുക കൂടാതെ സിഎംആർഎൽ ഉടമ ശശിധരൻ കർത്തയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കമ്പനി എക്‌സാലോഗിക്കിന് 36 ലക്ഷം രൂപ കൂടി നൽകിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ പേയ്‌മെന്റുകൾ 2017, 2018, 2019 വർഷങ്ങളിൽ സിഎംആർഎൽ എക്‌സലോഗിക്കിനും വീണാ വിജയനും നൽകിയ 1.72 കോടി രൂപയ്ക്ക് പുറമേയാണ്. എക്‌സാലോഗിക് നടത്തിയ സേവനത്തിനാണോ ഈ 1.72 കോടി നൽകിയതെന്നും, ആണെങ്കില്‍ ആ സേവനത്തിന് നൽകിയ ജിഎസ്ടിയുടെ…
Category: KERALA
കോഴിക്കോട് പുതിയ ശാഖ ആരംഭിച്ച് അക്കോവെറ്റ്
‘’കൂടാതെ കോമേഴ്സ് മേഖല ഒരു പ്രൊഫഷനായി സ്വീകരിക്കാന്‍ താല്പര്യമുള്ള എന്നാല്‍ ഉപരിപഠനത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി അക്കോവെറ്റ് ഫൗണ്ടേഷന്‍ രൂപീകരിച്ചിട്ടുണ്ട്’’. കോഴിക്കോട്: ബിസിനസ് കണ്‍സള്‍ട്ടന്‍സി അക്കോവെറ്റ് കോഴിക്കോട് പുതിയ ശാഖ ആരംഭിച്ചു. തിരുവനന്തപുരം ആസ്ഥാനമായുള്ള അക്കോവെറ്റിന്റെ നാലാമത്തെ ബ്രാഞ്ചാണ് കോഴിക്കോട് വെസ്റ്റ് നടക്കാവിലുള്ള ഡോക്ടര്‍ എസ്ബീസ് ബില്‍ഡിങ്ങില്‍ ആരംഭിച്ചത്. കോഴിക്കോട് കൂടാതെ എറണാകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളിലും അക്കോവെറ്റിന് ബ്രാഞ്ചുകള്‍ ഉണ്ട്. അക്കോവെറ്റ് സിഇഒ രമ്യ രമ, എംഡി അരുണ്‍ദാസ് ഹരിദാസ്, ഡയറക്ടര്‍ ഹരികൃഷ്ണ കെ എന്നിവര്‍ ചേര്‍ന്ന് ഓഫീസ് ഉദ്ഘാടനം ചെയ്തു. ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ ജിനു ജസ്റ്റിന്‍, ചീഫ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് ശങ്കര്‍ അച്യുതന്‍, ഡയറക്ടര്‍ സനിത നന്ദകുമാര്‍, ലീഗല്‍ അഡൈ്വസര്‍ നാന്‍സി പ്രഭാകര്‍, അക്കോവെറ്റ് ഇന്‍ഫോടെക് ഡയറക്ടര്‍ അമ്പു സേനന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ‘നാല് വര്‍ഷം മുന്‍പ് തിരുവനന്തപുരത്ത് ആരംഭിച്ച അക്കോവെറ്റിന്…
‘മഷി നനവുള്ള കടലാസു തുണ്ടുകൾ’ കവിതാ സമാഹാരം പ്രകാശനം ചെയ്തു
നിഴൽ മാഗസിൻ പുറത്തിറക്കിയ ആദ്യ കവിതാ സമാഹാരമായ ‘മഷി നനവുള്ള കടലാസു തുണ്ടുകൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു എഴുത്തുകാരായ നിഥിൻകുമാർ ജെ പത്തനാപുരവും അലീഷ മാഹിൻ തൊടുപുഴയുമാണ് പുസ്തകത്തിന്റെ എഡിറ്റേഴ്സ്. ഇരു ജില്ലകളിലായി നടന്ന പ്രകാശന ചടങ്ങുകളിൽ കൊല്ലം ജില്ലയിൽ കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗമായ ബെന്നി കക്കാടും ഇടുക്കി ജില്ലയിൽ തൊടുപുഴ മുനിസിപ്പൽ കൗൺസിലറായ സനീഷ് ജോർജുമാണ് പ്രകാശനം നിർവഹിച്ചത്. തൊടുപുഴയിലെ പ്രകാശന ചടങ്ങിൽ തൊടുപുഴ ഉപാസന കാവ്യ കഥാ വേദിയുടെ സെക്രട്ടറിയും തൊടുപുഴ സാഹിത്യ വേദിയുടെ ജോയിന്റ് സെക്രട്ടറിയുമായ രമാ പി നായരും, കൊല്ലം ജില്ലയിലെ പ്രകാശന ചടങ്ങിൽ KSC സംസ്ഥാന ജനറൽ സെക്രട്ടറി സിജോ ഡാനിയേൽ, യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് ആഷിഖ് പള്ളിമുക്ക്, മാധ്യമ പ്രവർത്തകൻ പ്രദീപ് ഗുരുകുലം എന്നിവരും പങ്കെടുത്തു. സിനിമാ താരവും പത്തനാപുരം എം…
അനിയന്ത്രിത ഇറക്കുമതി റബര്‍ വിപണി തകര്‍ക്കുന്നു: അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കോട്ടയം: അനിയന്ത്രിതമായ ഇറക്കുമതിയിലൂടെ വ്യവസായികള്‍ ആഭ്യന്തര റബര്‍വിപണി ബോധപൂര്‍വ്വം തകര്‍ക്കുകയാണെന്നും റബര്‍ബോര്‍ഡും കേന്ദ്രസര്‍ക്കാരും വിപണി ഇടപെടലുകള്‍ നടത്താതെ ഒളിച്ചോടുന്നുവെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി. സെബാസ്റ്റ്യൻ ആരോപിച്ചു. 1947 ലെ റബര്‍ നിയമമാണ് ഇപ്പോഴും നടപ്പിലുള്ളത്. ഈ നിയമമനുസരിച്ച് റബര്‍ ബോര്‍ഡിന് വിപണിയുടെ തകര്‍ച്ചയില്‍ ഇടപെടല്‍ നടത്താം. ഇതിന് ശ്രമിക്കാതെ വ്യവസായികള്‍ക്കായി ഒത്താശ ചെയ്തത് വിപണിയില്‍ വിലയിടിച്ച് കര്‍ഷകനെ ദ്രോഹിക്കുന്ന റബര്‍ ബോര്‍ഡ് സമീപനം കര്‍ഷകരെ റബര്‍കൃഷി ഉപേക്ഷിക്കുന്നതിന് നിര്‍ബന്ധിതരാക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളൊഴികെ വിവിധ സംസ്ഥാനങ്ങളിലേയ്ക്കുള്ള നാമമാത്ര റബര്‍കൃഷി വ്യാപനം ഉയര്‍ത്തിക്കാട്ടുന്നത് വിലയിടിക്കുവാനുള്ള തന്ത്രമാണ്. വടക്കേ ഇന്ത്യന്‍ വ്യവസായികള്‍ ഗുണനിലവാരം കുറഞ്ഞ അസംസ്‌കൃത റബര്‍ നിയന്ത്രണമില്ലാതെ ഇറക്കുമതി ചെയ്യുന്നതും കേരളത്തിൽ വിലയിടിവിന് കാരണമാണ്. കേരളത്തില്‍ റബ്ബർ ഉല്പാദനം കുറഞ്ഞിട്ടും സമീപകാലത്തെ വലിയ വിലയിടിവ് നേരിടുകയാണ് റബര്‍ കര്‍ഷകര്‍. സംസ്ഥാന സര്‍ക്കാരിന്റെ വിലസ്ഥിരതാപദ്ധതിയും ബജറ്റ്…
രാഷ്ട്രപതിക്കെതിരെ ഫെയ്‌സ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റ്; മുഖ്യമന്ത്രിക്ക് പരാതി നല്‍കി
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ലക്ഷ്യമിട്ട് ഫെയ്സ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റ് ഇട്ട വ്യക്തിക്കെതിരെ കേരള സംസ്ഥാന പട്ടികജാതി-പട്ടികവർഗ സംരക്ഷണ സമിതി സെക്രട്ടറി സതീഷ് പാറന്നൂർ മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗികമായി പരാതി നൽകി. ‘പ്രതിഭാ നായർ’ എന്ന ഫേസ്ബുക്ക് പ്രൊഫൈലിലാണ് മണിപ്പൂരിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രസിഡന്റിന്റെ ചിത്രത്തോടൊപ്പം അനാദരവുള്ള ഉള്ളടക്കം അടങ്ങിയ പോസ്റ്റ് പങ്കിട്ടതെന്ന് പരാതിയിൽ പറയുന്നു. ഇന്ത്യൻ പ്രസിഡന്റിനെ അപമാനിക്കുകയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ചെയ്യുന്ന ഇത്തരം നടപടി രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പരാതിയിൽ പറയുന്നു. ഈ കുറ്റത്തിന് ഉത്തരവാദികളായവർക്കെതിരെ രാജ്യദ്രോഹം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്താനും ഇത് ആവശ്യപ്പെടുന്നു. ‘പ്രതിഭ നായർ’ എന്ന പേരിൽ പ്രവർത്തിക്കുന്ന ഗൂഢസംഘങ്ങൾ സമൂഹത്തിൽ ഭിന്നത വളർത്തുക എന്ന ഉദ്ദേശത്തോടെ സംഘർഷം വളർത്താനും രാജ്യത്തിന്റെ ഐക്യം തകർക്കാനും ശ്രമിക്കുന്നുണ്ടെന്ന് പരാതിക്കാരനായ സതീഷ് പാറന്നൂർ ചൂണ്ടിക്കാട്ടി. സമഗ്രമായ അന്വേഷണത്തിനായി പരാതി സംസ്ഥാന…
ഡോ. ജെഫേഴ്സൺ ജോർജിന് യു.ആർ.ബി എക്സലൻസ് അവാർഡ് സമ്മാനിച്ചു
ചങ്ങനാശേരി: കേരളത്തിൽ ആദ്യം വിജയകരമായി ടോട്ടൽ ടാലസ് റീപ്ലേസ്മെൻ്റ് സർജറി നടത്തിയ മുട്ടുമാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിദഗ്ദ്ധൻ ഡോ. ജെഫേഴ്സൺ ജോർജ്ജിന് യു.ആർ.ബി എക്സലൻസ് അവാർഡ് നല്‍കി. ചങ്ങനാശ്ശേരി സമരിറ്റൻ മെഡിക്കൽ സെൻ്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ യു.ആർ.എഫ് വേൾഡ് റിക്കോർഡ് അന്താരാഷ്ട്ര ജൂറി ഡോ. ഗിന്നസ് സുനിൽ ജോസഫ് അവാർഡ് പ്രഖ്യാപനം നടത്തി. ജോബ് മൈക്കിൾ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസഭ അദ്ധ്യക്ഷ ബീന ജോബി അദ്ധ്യക്ഷത വഹിച്ചു. ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡറും ജൂറിയുമായ ഡോ. ജോൺസൺ വി. ഇടിക്കുള മുഖ്യ സന്ദേശം നല്‍കി. ഡോ. ജോർജ്ജ് പീടിയേക്കൽ, ഡോ.ലീലാമ്മ ജോർജ്ജ്, ഫാദർ റെജി പുതുവീട്ടിൽക്കളം, ഫാദർ ഏബ്രഹാം സി.പുളിന്തിട്ട, കെ.പി മാത്യൂ, കുര്യൻ തമ്പുരാൻ എന്നിവർ ആശംസകൾ അറിയിച്ചു. ഡോ.ജെഫേഴ്സൺ ജോർജ് മറുപടി പ്രസംഗം നടത്തി. ജോയിൻറ് റീപ്ലേസ്മെന്റ് ആൻറ് ആർത്രോസ്ക്കോപ്പിയിൽ…
വംശീയ ഉൻമൂലന രാഷ്ട്രീയത്തിലൂടെ സംഘ് പരിവാർ വോട്ട് ബാങ്ക് വളർത്തുന്നു: റസാഖ് പാലേരി
പെരിന്തൽമണ്ണ : വരാൻ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ചക്ക് വേണ്ടി പരസ്പരം തമ്മിലടിപ്പിച്ച് ഉൻമൂലന രാഷ്ട്രീയം കളിക്കുകയാണെന്നും അതി പ്രതിരോധിക്കാൻ കേരളത്തിലടക്കം എല്ലാ രാഷ്ട്രീയ പാർട്ടികളും ഐക്യപ്പെടണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഖരിമണൽ ഖനന മാഫിയ ലിസ്റ്റിൽ എന്തിന്റെ പേരിലാണ് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ ഉൾപ്പെട്ടതെന്ന് സമഗ്രാന്വേഷണം നടത്തി ജനങ്ങളെ ബോധ്യപ്പെടുത്താൻ അഭ്യന്തര വകുപ്പ് തയ്യാറാവണമെന്നും വെൽഫെയർ പാർട്ടി പെരിന്തൽമണ്ണ മണ്ഡലം ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് അതീഖ് ശാന്തപുരം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ്, ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്,ജില്ലാ വൈസ് പ്രസിഡണ്ട് നസീറ ബാനു, ജില്ലാ സെക്രട്ടറിമാരായ അഷ്റഫ് അലി കട്ടുപ്പാറ, കാദർ അങ്ങാടിപ്പുറം,എഫ് ഐ ടി യു ജില്ലാ സെക്രട്ടറി എം ഇ ഷുക്കൂർ മാസ്റ്റർ, പ്രവാസി വെൽഫെയർ ഫോറം…
ഗ്രോ വാസുവിനെ നിരുപാധികം വിട്ടയക്കണം: വെൽഫെയർ പാർട്ടി
കോഴിക്കോട്: പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെതിരായ കേസ് പിൻവലിച്ച് അദ്ദേഹത്തെ നിരുപാധികം വിട്ടയക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലാ ജയിലിൽ ഗ്രോ വാസുവിനെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016 ൽ നിലമ്പൂർ ഏറ്റുമുട്ടൽ കൊലപാതകത്തിനെതിരെ പ്രതിഷേധിച്ചതിനാണ് ഗ്രോ വാസു അറസ്റ്റ് ചെയ്യപ്പെട്ടത്. കുറ്റസമ്മതം നടത്താനും ജാമ്യ രേഖകളിൽ ഒപ്പു വെക്കാനും തയ്യാറാകാതിരുന്നത് ഭരണകൂടത്തോടുള്ള പ്രതിഷേധമാണെന്ന് അന്നു തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരായ പ്രതിഷേധങ്ങളെ പൗരന്റെ ജനാധിപത്യാവകാശമായും ഗ്രോ വാസുവിനെ പോലുള്ള മുതിർന്ന മനുഷ്യാവകാശ പ്രവർത്തകന്റെ സാമൂഹ്യ ബാധ്യതയായും ഉൾക്കൊള്ളാൻ ഒരു ജനാധിപത്യ ഭരണകൂടത്തിന് സാധിക്കണം. ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ജനാധിപത്യത്തിനു നിരക്കാത്തതും കടുത്ത കുറ്റകൃത്യവുമാണ്. അതിനെ ചോദ്യം ചെയ്യുന്നവരെ തുറുങ്കിലടക്കുന്നതിനു പകരം തെറ്റുകൾ സമ്മതിച്ച് സ്വയം തിരുത്താനാണ് കേരള സർക്കാർ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി…
താനൂർ താമിർ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകം – എസ് പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യണം: റസാഖ് പാലേരി
മലപ്പുറം : താനൂർ താമിർ ജിഫ്രി കൊലപാതകത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്ന എസ് പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്ത് അന്വേഷണം നടത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവിശ്യപ്പെട്ടു. കസ്റ്റഡി കൊലപാതകത്തിൽ മരണപ്പെട്ട താമിർ ജിഫ്രിയുടെ വീട് സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ പ്രതികളാകേണ്ടവർ ഉന്നത സ്ഥാനത്ത് തുടർന്ന് കൊണ്ട് നീതിപൂർവമായി അന്വേഷണം ഒരു നിലക്കും നടക്കുകയില്ല. കേസ് ദുർബലപ്പെടുത്താനാണ് SP ശ്രമിക്കുന്നത്. തങ്ങളുടെ മുമ്പിൽ എത്തുന്ന കേസുകളിൽ വിധിപറയാനും ശിക്ഷനടപ്പാക്കാനുമുള്ള അധികാരം ആരാണ് പോലീസിന് നൽകിയത്. കഴിഞ്ഞ പിണറായി വിജയൻ സർക്കാർ കസ്റ്റഡിയിൽ കൊന്നുതള്ളിയത് 26 പേരെയാണ്. അതിന്റ തുടർച്ചയായി ജുഡീഷ്യറിയെ നോക്ക്കുത്തിയാക്കി പ്രതിയെ ഇടിച്ചു കൊല്ലുകയാണ് തിരൂരിലും ചെയ്തത്. അറസ്റ്റ് ചെയ്തത് മുതൽ കൊലപാതകം വരെ പോലീസിന്റെ അമിതാധികാരപ്രയോഗത്തിന്റെ നിരവധി തെളിവുകൾ ഈ കേസിലും തെളിഞ്ഞു…
മലയാളം വിഷ്വല്‍ മീഡിയ ഇന്‍ഡസ്ട്രിയല്‍ കോഓപ്പറേറ്റീവ് സൊസൈറ്റി കെ.എസ്. സേതുമാധവന്‍ അവാര്‍ഡ്
തിരുവനന്തപുരം: ഇന്ത്യന്‍ സിനിമയുടെ 110-ാം വാര്‍ഷികം പ്രമാണിച്ച് മലയാളം വിഷ്വല്‍ മീഡിയ ഇന്‍ഡസ്ട്രിയല്‍ കോഓപ്പറേറ്റീവ് സൊസൈറ്റി സംഘടിഷിക്കുന്ന “ഇന്ത്യന്‍ സിനിമ 110” എന്ന പരിപാടി ഓഗസ്റ്റ് 23 ബുധനാഴ്ച, വൈകിട്ട് 4.30 ന് പാളയം നന്ദാവനം പാണക്കാട് ഹാളില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. മലയാള ചലച്ചിത്ര രംഗത്തെ മുതിര്‍ന്ന 9 കലാകാരന്മാര്‍ക്ക് “കെ.എസ്. സേതുമാധവന്‍ അവാര്‍ഡ്” സമ്മാനിക്കും. കവിയും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി, ചലച്ചിത്ര നിര്‍മ്മാതാക്കളായ പ്രേംപ്രകാശ്, ജോയ് തോമസ് ജൂബിലി, സംവിധായകരായ ഹരികുമാര്‍, ഭദ്രന്‍ മാട്ടേല്‍, നടന്മാരായ ശങ്കര്‍, പി. ശ്രീകുമാര്‍, ഭീമന്‍ രഘു, നടി മല്ലിക സുകുമാരന്‍ എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ സമാനിക്കുന്നത്. സൊസൈറ്റി ചെയര്‍മാന്‍ കെ. ആനന്ദകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍ പുരസ്ക്കാരങ്ങള്‍ സമ്മാനിക്കും. മുന്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രസംഗം…
