കോഴിക്കോട് പുതിയ ശാഖ ആരംഭിച്ച് അക്കോവെറ്റ്

‘’കൂടാതെ കോമേഴ്സ് മേഖല ഒരു പ്രൊഫഷനായി സ്വീകരിക്കാന്‍ താല്പര്യമുള്ള എന്നാല്‍ ഉപരിപഠനത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി അക്കോവെറ്റ് ഫൗണ്ടേഷന്‍ രൂപീകരിച്ചിട്ടുണ്ട്’’.

കോഴിക്കോട്: ബിസിനസ് കണ്‍സള്‍ട്ടന്‍സി അക്കോവെറ്റ് കോഴിക്കോട് പുതിയ ശാഖ ആരംഭിച്ചു. തിരുവനന്തപുരം ആസ്ഥാനമായുള്ള അക്കോവെറ്റിന്റെ നാലാമത്തെ ബ്രാഞ്ചാണ് കോഴിക്കോട് വെസ്റ്റ് നടക്കാവിലുള്ള ഡോക്ടര്‍ എസ്ബീസ് ബില്‍ഡിങ്ങില്‍ ആരംഭിച്ചത്. കോഴിക്കോട് കൂടാതെ എറണാകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളിലും അക്കോവെറ്റിന് ബ്രാഞ്ചുകള്‍ ഉണ്ട്.

അക്കോവെറ്റ് സിഇഒ രമ്യ രമ, എംഡി അരുണ്‍ദാസ് ഹരിദാസ്, ഡയറക്ടര്‍ ഹരികൃഷ്ണ കെ എന്നിവര്‍ ചേര്‍ന്ന് ഓഫീസ് ഉദ്ഘാടനം ചെയ്തു. ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ ജിനു ജസ്റ്റിന്‍, ചീഫ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് ശങ്കര്‍ അച്യുതന്‍, ഡയറക്ടര്‍ സനിത നന്ദകുമാര്‍, ലീഗല്‍ അഡൈ്വസര്‍ നാന്‍സി പ്രഭാകര്‍, അക്കോവെറ്റ് ഇന്‍ഫോടെക് ഡയറക്ടര്‍ അമ്പു സേനന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

‘നാല് വര്‍ഷം മുന്‍പ് തിരുവനന്തപുരത്ത് ആരംഭിച്ച അക്കോവെറ്റിന് ഇതിനോടകം തന്നെ നിരവധി ഉപയോക്താക്കള്‍ക്ക് സങ്കീര്‍ണ്ണമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിക്കുകയും അതിന്റെ ഫലമായി രണ്ടായിരത്തിലധികം ക്ലയന്റുകളെ ഞങ്ങള്‍ക്ക് ലഭിച്ചു കഴിഞ്ഞു. സമീപ ജില്ലകളായ കാസര്‍ഗോഡ്, കണ്ണൂര്‍,വയനാട്, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലുള്ള ക്ലയന്റുകള്‍ക്ക് ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്ന ലക്ഷ്യം വെച്ചാണ് കോഴിക്കോട് ശാഖ ആരംഭിച്ചത്. എല്ലാ സേവനങ്ങളും അക്കോവെറ്റില്‍ നിന്ന് ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനായി ലീഗല്‍- അക്കൗണ്ടിംഗ് സേവനങ്ങള്‍ക്ക് പുറമെ എഐ സേവനങ്ങള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, വെബ്‌സൈറ്റ് ഡെവലപ്പ്‌മെന്റ്, ലോഗോ നിര്‍മ്മാണം, മറ്റു സര്‍ക്കാര്‍ സേവനങ്ങള്‍ ഇന്ത്യക്കകത്തും പുറത്തും നല്‍കുന്നതിനായി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് കേരള അപ്പ്രൂവ്ഡ് കമ്പനിയായ അക്കോവെറ്റ് ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവും ഞങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്’, അക്കോവെറ്റ് എംഡി അരുണ്‍ദാസ് ഹരിദാസ് പറഞ്ഞു. കൂടാതെ കോമേഴ്സ് മേഖല ഒരു പ്രൊഫഷനായി സ്വീകരിക്കാന്‍ താല്പര്യമുള്ള എന്നാല്‍ ഉപരിപഠനത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി അക്കോവെറ്റ് ഫൗണ്ടേഷന്‍ രൂപീകരിച്ചിട്ടുണ്ട്. ഇതിലൂടെ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കി അവര്‍ക്ക് മികച്ച ജോലി നല്‍കുക എന്നതാണ് ലക്ഷ്യം. ഇതിനോടകം തന്നെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അക്കോവെറ്റ് ഫൗണ്ടേഷന്‍ വഴി വിദ്യാഭ്യാസവും ജോലിയും നല്‍കിയിട്ടുണ്ട്, അദ്ദേഹം കൂട്ടിചേര്‍ത്തു.

ട്രേഡ്മാര്‍ക്ക്, പേറ്റന്റ്, കോപ്പിറൈറ് രജിസ്‌ട്രേഷനില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഞങ്ങള്‍ ഇതിനോടകം തന്നെ നൂറിലധികം ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷന്‍ സംബന്ധമായ കാര്യങ്ങളില്‍ കൃത്യമായ പഠനവും ഗവേഷണവും നടത്തുന്ന ഒരു ടീം തന്നെ ഞങ്ങള്‍ക്കുണ്ട്. കോഴിക്കോട് ശാഖ ഒരു ട്രേഡ്മാര്‍ക്ക് ഹബ്ബാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഡയറക്ടര്‍ ഹരികൃഷ്ണ കെ പറഞ്ഞു.

ബാങ്കിംഗ്, ഹോസ്പിറ്റാലിറ്റി, ഐടി, വിദ്യാഭ്യാസം, ആരോഗ്യം, കായികം, എന്‍ജിഒ, സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, റീട്ടെയില്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളിലെ ക്ലൈറ്ന്റുകളുള്ള അക്കോവെറ്റ് സ്റ്റാര്‍ട്ടപ്പ് സപ്പോര്‍ട്ട്, രജിസ്‌ട്രേഷനുകള്‍, ഓഡിറ്റ്, ടാക്‌സേഷന്‍, ബുക്ക് കീപ്പിംഗ്, ബിസിനസ് അഡൈ്വസറി, ലീഗല്‍ കംപ്ലയന്‍സസ്, അഷ്വറന്‍സ് സര്‍വീസസ്, ഐപിആര്‍ രജിസ്‌ട്രേഷന്‍, ചിട്ടി-നിധി രജിസ്‌ട്രേഷന്‍ മറ്റ് കംപ്ലയന്‍സുകള്‍ തുടങ്ങിയ വിവിധ സേവനങ്ങള്‍ നല്‍കി വരുന്നു. കൂടാതെ സിഎംഎ, സിഎംഎ യുഎസ്എ, എസിസിഎ എക്‌സിക്യൂട്ടീവ് ട്രെയിനീ ഒഴിവുകള്‍ കോഴിക്കോട് ഓഫീസില്‍ നിലവിലുണ്ട്. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് careers@accovet.com എന്ന മെയില്‍ ഐഡിയില്‍ സിവി അയയ്ക്കാം.

Print Friendly, PDF & Email

Leave a Comment

More News