അങ്ങാടിപ്പുറം :വിലക്കയറ്റം കൊടുമുടി കേറുമ്പോൾ അധികാരികളെ നിങ്ങൾ എന്തെടുക്കുകയാണ്..? വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി അങ്ങാടിപ്പുറം ഔട്ട് ലൈറ്റ് സപ്ലൈകോക്ക് മുന്നിൽ റീത്ത് വെച്ചുകൊണ്ട് അതി ജീവന പ്രതിഷേധ സമരം സംഘടിപ്പിച്ചു. പ്രതിഷേധം വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റി അംഗം ശിഹാബ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റം കാരണം ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുകയാണ്. ദൈനം ദിന ജീവിതത്തില്‍ ഉപയോഗിക്കേണ്ട എല്ലാ സാധനങ്ങള്‍ക്കും വില ദിവസവും ഉയരുകയാണ്. ഇടത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഈ വിലക്കയറ്റത്തിന്എതിരെയായി യാതൊരു നടപടിയും ഉണ്ടാകുന്നില്ല. അഞ്ചു വർഷത്തേക്ക് വിലക്കയറ്റം ഉണ്ടാകില്ലെന്ന് കപട വാഗ്ദാനം ജനങ്ങൾക്ക് നൽകി എല്ലാം ശരിയാക്കാൻ കയറിയവർ ഇന്ന് ജനങ്ങളെ വിലക്കയറ്റത്തിൽ ഞെക്കിക്കൊല്ലുന്നു. കാപട്യം നിറഞ്ഞ തൊഴിലാളി പാർട്ടിയുടെ ഭരണം കേരള ജനതയ്ക്ക് ഭാരമായി മാറിയിരിക്കുന്നു. കേരളത്തിൽ ഇത്രത്തോളം മോശപ്പെട്ട ഭരണം മുമ്പുണ്ടായിട്ടില്ലന്ന് അദ്ദേഹം…
Category: KERALA
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന എൽഡിഎഫിന്റെ ആവശ്യം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന എൽഡിഎഫിന്റെ ആവശ്യം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. കമ്മീഷൻ പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെ, ഷെഡ്യൂൾ ചെയ്ത തീയതിയിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നും വോട്ടിംഗ് പ്രക്രിയ സെപ്തംബർ 5 ന് നടക്കുമെന്നും സ്ഥിരീകരിച്ചു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഈ മാസം 17 ആണ്. 18-നാണ് സൂക്ഷമ പരിശോധന. കൂടാതെ, സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ 21 വരെ സമയമുണ്ട്. പോളിംഗ് ദിവസം രാവിലെ 7 മുതൽ വൈകിട്ട് 6 വരെ വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താം. ഭിന്നശേഷിക്കാരായ വോട്ടർമാരെ പ്രത്യേകം സജ്ജീകരണമുള്ള ബൂത്തുകൾ സ്ഥാപിച്ച് ക്രമീകരണം ചെയ്യുമെന്ന് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. കൂടാതെ, പരിസ്ഥിതിക്ക് ഉത്തരവാദിത്തമുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാൻ ‘ഗ്രീൻ ലെയ്ൻ കംപ്ലയന്റ്’ ബൂത്തുകളും സ്ഥാപിക്കും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് തീയതി പുനഃക്രമീകരിക്കണമെന്ന ആവശ്യം എൽഡിഎഫ് ഉന്നയിച്ചിരുന്നു. ഒരേസമയം…
ഈ അദ്ധ്യാപകൻ എം.എൽ.എ യുടെ ആരാണ്..?
പൂഞ്ഞാർ പുലി എന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന പി.സി.ജോർജിനെ തോൽപ്പിച്ച് കേരളാമാകെ ഞെട്ടിപ്പിച്ച പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ പൂഞ്ഞാർ മണ്ഡലത്തിലെങ്ങും നിറസാന്നിധ്യമാകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. മണ്ഡലത്തിൻ്റെ ഒരോ മേഖലയിലും അദേഹം സദാ കർമ്മനിരതൻ ആയിരിക്കുന്നു . തന്നെ വിജയിപ്പിച്ച പൂഞ്ഞാർ ജനങ്ങളുടെ ഒരോ വിശേഷങ്ങളിലും, സന്തോഷങ്ങളിലും സങ്കടങ്ങളിലും രാഷ്ട്രിയക്കാരൻ്റെ നാട്യങ്ങളിൽ ഒന്നും തന്നെ ഇല്ലാതെ അദേഹവും കടന്നു ചെല്ലുന്നു. സാധാരണക്കാരിൽ ഒരാളായി സാധാരണക്കാർക്ക് ഒപ്പം എല്ലാവരെയും അടുത്തറിഞ്ഞ് നീങ്ങുന്നു പൂഞ്ഞാറിൻ്റെ ഈ പുതിയ ജനനായകൻ. ഒരിക്കൽ അടുത്തറിയുന്നവർക്ക് ഈ എം.എൽ.എ യെ കൂറിച്ച് പറയാൻ വാക്കുകൾ ഏറെയാണ്. മനസിലാക്കിയവർ തങ്ങൾക്ക് ഒപ്പം ചേർത്തു നിർത്തുന്നു ഈ ജനപ്രതിനിധിയെ. അതാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്ന എം.എൽ.എ. ഇപ്പോൾ തൻ്റെ ബാല്യകാല ഗുരുവിനെ വിസ്മയിപ്പിച്ചിരിക്കുകയാണ് പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ. അതായാത് തൻ്റെ പ്രാരംഭ വിദ്യാഭ്യാസ കാലഘട്ടമായ എൽ.പി,…
കൊല്ലത്ത് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
കൊല്ലം: സ്കൂളിലേക്ക് പോകവെ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി റിപ്പോര്‍ട്ട്. അഷ്ടമുടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. അഷ്ടമുടി മുക്കിന് സമീപം സ്കൂളിലേക്കുള്ള പ്രധാന പാതയോരത്താണ് സംഭവം നടന്നത്. സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ ലിഫ്റ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒരു വാനിനുള്ളിലെ ആളുകൾ തങ്ങളെ തടഞ്ഞുനിർത്തിയതായി വിദ്യാർത്ഥികൾ പറയുന്നു. ഇവരോട് വാനിൽ കയറാനും സുരക്ഷിതമായി സ്കൂളിൽ വിടാമെന്നും പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഭയം തോന്നിയ വിദ്യാർത്ഥികൾ അത് നിരസിക്കുകയും നടപ്പ് തുടരുകയും ചെയ്തു. വിദ്യാർത്ഥികൾ പറയുന്നതനുസരിച്ച്, വാൻ സ്ഥിരമായി അവരെ പിന്തുടരാറുണ്ടായിരുന്നുവെന്നും, വാനിനുള്ളിലെ ആളുകൾ വീണ്ടും വിദ്യാർത്ഥികളെ വാഹനത്തിൽ കയറാന്‍ പ്രേരിപ്പിച്ചു എന്നുമാണ്. വാനിൽ കയറാൻ മടിച്ചപ്പോൾ മറ്റു വാഹനങ്ങൾ വന്നതോടെ വാനിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതായും ഇവർ പറഞ്ഞു. സംഭവത്തെ തുടർന്ന് വിദ്യാർഥികൾ സ്കൂൾ അധികൃതരെ വിവരമറിയിച്ചു. വിവരം ലഭിച്ചയുടനെ സ്കൂള്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.…
യൂട്യൂബർ അജു അലക്സിനെതിരെ പരാതിയുമായി നടൻ ബാല
നടൻ ബാലയുടെ പരാതിയിൽ യൂട്യൂബർ അജു അലക്സിനെതിരെ പൊലീസ് കേസെടുത്തു. കോടതിയുടെ നിർദേശ പ്രകാരമാണ് പോലീസ് നടപടി. സോഷ്യൽ മീഡിയയിലൂടെ നടനെ യൂട്യൂബർ അപകീർത്തിപ്പെടുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. യൂട്യൂബർ തന്നിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചതായും ബാല പരാതിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ബാലയുടെ വിശദമായ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. അജു അലക്സിനെതിരെ ബാല നേരത്തെ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ബാല തന്റെ വീട് ആക്രമിച്ചെന്ന മൊഴി മാറ്റിയില്ലെങ്കിൽ യൂട്യൂബർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ പറഞ്ഞിരുന്നു. മൂന്ന് ദിവസത്തിനകം തന്നോട് മാപ്പ് പറയണമെന്നും ബാല അജു അലക്സിനോട് ആവശ്യപ്പെട്ടു. ബാല തന്റെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്ന് അജു അലക്സ് നേരത്തെ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് നടന്റെ വസതിയിലെത്തി പൊലീസ് സംഭവത്തിൽ മൊഴിയെടുത്തിരുന്നു. ബാല ഫ്ളാറ്റിൽ കയറി അജു അലക്സിന് നേരെ തോക്ക്…
മുനിസിപ്പൽ മാർക്കറ്റ് കെട്ടിടം എത്രയും വേഗം പണി പൂർത്തീകരിക്കുക
കോട്ടപ്പടി :പുതിയ കെട്ടിട നിർമ്മാണത്തിന്റെ പേര് പറഞ്ഞ് കാലങ്ങളായി കച്ചവടം ചെയ്ത് വന്നിരുന്ന ചെറുകിട കച്ചവടക്കാരെ കുടിയിറക്കാൻ കാണിച്ച ധൃതി കെട്ടിടത്തിന്റെ നിർമ്മാണത്തിൽ മുനിസിപ്പാലിറ്റി കാണിക്കുന്നില്ലായെന്ന് വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മറ്റി കുറ്റപെടുത്തി. ഗ്രൗണ്ടിന്റെ പടിഞ്ഞാറെ ഭാഗത്തെ താൽക്കാലിക ഇരുമ്പ് ഷെഡ്ഡിലേക്ക് കുടിയിരുത്തിയ കച്ചവടക്കാരന്റെ വാടക കുറച്ച് നൽകാൻ പണി പൂർത്തീകരിക്കാതെ കാലതാമസം വരുത്തിയ മുനിസിപ്പാലിറ്റിക്ക് ബാധ്യതയുണ്ട്. ഒരു വർഷം കൊണ്ട് തന്നെ പണി പൂർത്തീകരിച്ച് തിരിച്ച് നൽകാം എന്ന് പറഞ്ഞ് കുടിയിറക്കിയിട്ട് ഇപ്പോൾ 3 വർഷമായിട്ടും പണി പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. നഗരഹൃദയത്തിലുള്ള പണിതീരാത്ത മുനിസിപ്പൽ കെട്ടിടം ഭരണ സമിതിയുടെ ആസൂത്രണ കുറവിന്റെയും, നിരുത്തരവാദിത്വത്തിന്റേയും മകുടോദാഹരണമായെ വിലയിരുത്താനാവൂ. പണി പൂർത്തീകരിച്ച് എത്രയും പെട്ടെന്ന് കെട്ടിടം തുറന്ന് കൊടുക്കണമെന്ന് വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മറ്റി മുനിസിപ്പൽ അധികൃതരോട് ആവശ്യപെടുന്നു. നേരെത്തെ മുനിസിപ്പൽ പ്രസിഡന്റ് പി.പി മുഹമ്മദ് ചെയർമാൻ, മുനിസിപ്പൽ…
മലപ്പുറം കെ.എസ്.ആർ.ടി.സി ടെർമിനൽ നിർമാണം; ഇടത് സർക്കാറും എം.എൽ.എയും ജനങ്ങളെ വിഡ്ഡികളാക്കുന്നു: നാസർ കീഴുപറമ്പ്
മലപ്പുറം: കെ.എസ്.ആർ.ടി.സി മലപ്പുറം ബസ് ടെർമിനൽ നിർമാണം ഒച്ചിഴയും വേഗത്തിൽ മുന്നോട്ട് പോവുന്നതിന് ഇടത് സർക്കാറും മണ്ഡലം എം.എൽ.എയും പ്രതികളാണെന്നും ഇനകീയ ഇടപെടലുകൾ ഉണ്ടാവുമ്പോൾ പത്രപ്രസ്താവനകളിലൂടെ ജനങ്ങളെ വിഡ്ഡികളാക്കാനാണ് അധികൃതർ നിരന്തരം ശ്രമിക്കുന്നതെന്നും വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ്. ടെർമിനൽ നിർമാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ വെൽഫെയർ പാർട്ടി മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ടെർമിനലിനോടൊപ്പം 2015ൽ ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് ഭരണാനുമതിയായ കോഴിക്കോട്, അങ്കമാലി ടെർമിനലുകൾ പണി കഴിഞ്ഞിട്ട് വർഷങ്ങളായി. അത് ശേഷം ഭരണാനുമതിയായ പാലക്കാടും മറ്റ് ടെർമിനലുകളുടെയും പണിയും അവസാനിക്കാറായിട്ടും മലപ്പുറത്ത് മാത്രം വ്യത്യസ്ത കാരണങ്ങൾ പറഞ്ഞ് അധികൃതർ പണി വലിച്ചുനീട്ടുകയാണ്. ദിവസ വരുമാനത്തിന്റെ കാര്യത്തിൽ സംസ്ഥാനത്ത് തന്നെ ഉന്നത സ്ഥാനത്തുള്ള മലപ്പുറം ഡിപ്പോയിൽ വ്യത്യസ്ത കാരണങ്ങൾ പറഞ്ഞ് ബസ്സുകളുടെയും റൂട്ടുകളുടെയും എണ്ണം കുറക്കുകയാണ്.…
കര്‍ഷക ദ്രോഹങ്ങള്‍ക്കെതിരെ പട്ടിണി സമരം; കര്‍ഷക അവകാശ പത്രിക സമര്‍പ്പിച്ച് രാഷ്ട്രീയ കിസാന്‍ മഹാസംഘ്
കോട്ടയം: സര്‍ക്കാര്‍ സംവിധാനങ്ങളുടെ കര്‍ഷകദ്രോഹ സമീപനങ്ങള്‍ക്കെതിരെ പട്ടിണിസമരവുമായി കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ്. ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) 100 കേന്ദ്രങ്ങളില്‍ വിവിധ കര്‍ഷക സംഘടനകള്‍ പട്ടിണിസമരം നടത്തി കര്‍ഷകദിനം കരിദിനമായി പ്രതിഷേധിക്കും. സംസ്ഥാനതല പട്ടിണിസമരം ആലപ്പുഴ കളക്ട്രേറ്റ് പടിക്കല്‍ ഓഗസ്റ്റ് 17ന് രാവിലെ 10ന് ആരംഭിക്കും. പട്ടിണിസമരത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലാ കളക്ടര്‍മാര്‍ മുഖേന പ്രാദേശിക കാര്‍ഷിക വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് രാഷ്ട്രീയ കിസാന്‍ മഹാസംഘും വിവിധ കര്‍ഷക സംഘടനകളും സംയുക്തമായി സംസ്ഥാന സര്‍ക്കാരിന് കര്‍ഷക അവകാശപത്രിക സമര്‍പ്പിച്ചു. ഭൂപ്രശ്നങ്ങള്‍, വിലത്തകര്‍ച്ച, ന്യായവില, ഉദ്യോഗസ്ഥ പീഢനങ്ങള്‍, അനിയന്ത്രിത കാര്ഷികോല്പന്ന ഇറക്കുമതി, കര്‍ഷക പെന്ഷന്, സംഭരിച്ച നെല്ലിന്റെ വില നല്‍കാത്തത്, കൈവശഭൂമി തട്ടിയെടുക്കല്‍, വന്യജീവി അക്രമങ്ങള്‍ തുടങ്ങി വിവിധ പ്രശ്നങ്ങളാണ് കര്‍ഷക അവകാശപത്രികയില്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍…
കേരള നിയമസഭാ സമ്മേളനം ഇന്നത്തെ സിറ്റിംഗിനു ശേഷം താൽക്കാലികമായി നിർത്തി വെച്ചു
തിരുവനന്തപുരം: സമ്മേളനം നടക്കുന്ന നിയമസഭ ആഗസ്റ്റ് 11 മുതൽ സെപ്തംബർ 10 വരെ ഒരു മാസത്തേക്ക് പിരിഞ്ഞു. ഇടവേളയ്ക്ക് ശേഷം സെപ്തംബർ 11 ന് സഭ പുനരാരംഭിക്കും. സെപ്തംബർ അഞ്ചിന് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന്റെ സമയക്രമം പരിഷ്കരിച്ചു. ബുധനാഴ്ച നിയമസഭയുടെ ബിസിനസ് ഉപദേശക സമിതി അന്തിമമാക്കിയ പുതിയ കലണ്ടർ പ്രകാരം, ഓഗസ്റ്റ് 10 ന് സിറ്റിംഗിന് ശേഷം സെഷൻ താൽക്കാലികമായി നിർത്തിവയ്ക്കും. ഒമ്പതാം സെഷൻ സെപ്റ്റംബർ 11 ന് പുനരാരംഭിച്ച് സെപ്റ്റംബർ 14 ന് സമാപിക്കും. ഒൻപതാം സെഷന്റെ യഥാർത്ഥ ഷെഡ്യൂൾ അനുസരിച്ച്, ഓഗസ്റ്റ് 7 ന് ആരംഭിച്ച 12 ദിവസത്തെ സെഷൻ ഓഗസ്റ്റ് 24 ന് അവസാനിക്കും. സെഷൻ പ്രാഥമികമായി നിയമനിർമ്മാണത്തിന് വേണ്ടിയുള്ളതാണ്. കൂടാതെ, 14 ബില്ലുകൾ സഭയുടെ പരിഗണനയ്ക്കായി ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. 2023ലെ കേരള നെൽവയൽ…
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഭാര്യ ഗുരുവായൂർ ക്ഷേത്രത്തില്‍; ഗുരുവായൂരപ്പന് സ്വർണ്ണ കിരീടം സമർപ്പിച്ചു
തൃശൂർ : തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഭാര്യ ദുർഗ സ്റ്റാലിന് 24 ലക്ഷം രൂപയിലധികം വിലമതിക്കുന്ന സ്വർണ്ണ കിരീടം ഗുരുവായൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ഗുരുവായൂരപ്പന് ഇന്ന് സമര്‍പ്പിക്കും. ക്ഷേത്ര ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായി അടയാളപ്പെടുത്തുന്ന ആചാരപരമായ വഴിപാട് ഇന്ന് നടക്കാനിരിക്കുകയാണ്. കോയമ്പത്തൂർ ആസ്ഥാനമായുള്ള സംരംഭകനായ ശിവജ്ഞാനം രൂപകല്പന ചെയ്ത ഈ സ്വർണ്ണ കിരീടത്തിന് 32 പവൻ തൂക്കമുണ്ട്. ശിൽപി ക്ഷേത്രത്തിൽ നിന്ന് തന്നെ കൃത്യമായ അളവുകൾ എടുത്താണ് ഈ കിരീടം തയ്യാറാക്കിയത്. ഈ വഴിപാടിനോടൊപ്പം ക്ഷേത്രത്തിൽ അരച്ചു തീരാറായി ഉപേക്ഷിക്കുന്ന ചന്ദന മുട്ടികൾ (തേയ) അരയ്ക്കാൻ കഴിയുന്ന യന്ത്രവും ക്ഷേത്രത്തിന് സമർപ്പിക്കും. രണ്ടു ലക്ഷം രൂപ വിലവരുന്ന യന്ത്രം ഇന്നലെ വൈകിട്ടോടെ ഗുരുവായൂരിലെത്തിച്ചു. ഗുരുവായൂരപ്പന് സമ്മാനിക്കാൻ ഉദ്ദേശിച്ചുള്ള ഈ അദ്വിതീയ യന്ത്രത്തിന്റെ രൂപകല്പനയ്ക്ക് പിന്നിലെ ദർശകൻ തൃശൂർ പുത്തോൾ ആർഎം സത്യം എഞ്ചിനീയറിംഗിന്റെ…
