മലപ്പുറം കെ.എസ്.ആർ.ടി.സി ടെർമിനൽ നിർമാണം; ഇടത് സർക്കാറും എം.എൽ.എയും ജനങ്ങളെ വിഡ്ഡികളാക്കുന്നു: നാസർ കീഴുപറമ്പ്

പ്രതിഷേധ ധർണ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

മലപ്പുറം: കെ.എസ്.ആർ.ടി.സി മലപ്പുറം ബസ് ടെർമിനൽ നിർമാണം ഒച്ചിഴയും വേഗത്തിൽ മുന്നോട്ട് പോവുന്നതിന് ഇടത് സർക്കാറും മണ്ഡലം എം.എൽ.എയും പ്രതികളാണെന്നും ഇനകീയ ഇടപെടലുകൾ ഉണ്ടാവുമ്പോൾ പത്രപ്രസ്താവനകളിലൂടെ ജനങ്ങളെ വിഡ്ഡികളാക്കാനാണ് അധികൃതർ നിരന്തരം ശ്രമിക്കുന്നതെന്നും വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ്. ടെർമിനൽ നിർമാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ വെൽഫെയർ പാർട്ടി മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറം ടെർമിനലിനോടൊപ്പം 2015ൽ ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് ഭരണാനുമതിയായ കോഴിക്കോട്, അങ്കമാലി ടെർമിനലുകൾ പണി കഴിഞ്ഞിട്ട് വർഷങ്ങളായി. അത് ശേഷം ഭരണാനുമതിയായ പാലക്കാടും മറ്റ് ടെർമിനലുകളുടെയും പണിയും അവസാനിക്കാറായിട്ടും മലപ്പുറത്ത് മാത്രം വ്യത്യസ്ത കാരണങ്ങൾ പറഞ്ഞ് അധികൃതർ പണി വലിച്ചുനീട്ടുകയാണ്. ദിവസ വരുമാനത്തിന്റെ കാര്യത്തിൽ സംസ്ഥാനത്ത് തന്നെ ഉന്നത സ്ഥാനത്തുള്ള മലപ്പുറം ഡിപ്പോയിൽ വ്യത്യസ്ത കാരണങ്ങൾ പറഞ്ഞ് ബസ്സുകളുടെയും റൂട്ടുകളുടെയും എണ്ണം കുറക്കുകയാണ്. പതിമൂന്ന് വർഷത്തിലധികം മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎൽഎയും മാറിമാറി വരുന്ന ഇടത് – വലത് സർക്കാറുകളും ബലഹീനമായ കാരണങ്ങൾ പറഞ്ഞ് മലപ്പുറത്തുകാരെ പറ്റിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കമ്മിറ്റിയംഗം അഹമ്മദ് ശരീഫ് അധ്യക്ഷനായിരുന്നു. കെ.എൻ. അബ്ദുൽ ജലീൽ, സമര കൺവീനർ ടി. അഫ്സൽ, വിമൺ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ സെക്രട്ടറി സാജിദ പൂക്കോട്ടൂർ, കൺവീനർ എം. മാജിദ, ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം പ്രസിഡണ്ട് സി. തസ്നീം മുബീൻ, മഹ്ബൂബുറഹ്‌മാൻ, എ. സദ്റുദ്ദീൻ, മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് പി.പി. മുഹമ്മദ് എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News