എടത്വ : ദി സാൽവേഷൻ ആർമി ചർച്ച് കൊമ്പങ്കേരി ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷവും പുതുക്കി പണിയുന്ന ദൈവാലയത്തിൻ്റെ ശിലാസ്ഥാപനവും നടന്നു. സി.എച്ച്:ബിൻസി ജോൺസൺ, സി.എച്ച് : എൻ.എസ് പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 10ന് സ്ത്രോത്ര ശുശ്രൂഷ നടന്നു. 3 മണിക്ക് വിശിഷ്ട അതിഥികൾക്ക് സ്വീകരണം നല്കി. തുടർന്ന് ആനപ്രമ്പാൽ തെക്ക് തലവടി റവ. വില്യം ബൂത്ത് നഗറിൽ (സാൽവേഷൻ ആർമി ചർച്ച് ഗ്രൗണ്ട് )ചേർന്ന പൊതുസമ്മേളനം തോമസ് കെ. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡിവിഷണൽ സെക്രട്ടറി മേജർ ടി.ഇ സ്റ്റീഫൻസൺ അധ്യക്ഷത വഹിച്ചു. ഐക്യരാഷ്ട്രസഭ,സുസ്ഥിര വികസന ലക്ഷ്യം അംബാസിഡർ ഡോ. ജോൺസൺ വാലയിൽ ഇടിക്കുളയിൽ നിന്നും ആദ്യ സംഭാവന ഡിവിഷണൽ കമാൻഡർ മേജർ ഒ.പി ജോൺ സ്വീകരിച്ചു. ഡിവിഷണൽ കമാൻഡർ മേജർ ഒ.പി ജോൺ ശിലാസ്ഥാപനം നിർവഹിച്ചു. സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ…
Category: KERALA
സിദ്ദീഖ് കാപ്പനെ സന്ദർശിച്ചു
മലപ്പുറം : ഭരണകൂട വേട്ടക്ക് ശേഷം ജയിൽ മോചിതനായ പത്രപ്രവർത്തകൻ സിദ്ധീഖ് കാപ്പനെ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു . സംഘപരിവാറിന്റെ വംശീയ പ്രത്യയശാസ്ത്രത്തെയും സമൂഹ്യകാഴ്ചപ്പാടുകളെയും എതിർത്തതിന്റെ പേരിൽ നിരവധി സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകർ ഇപ്പോഴും ജയിലിനകത്താണ്, മുഴുവൻ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫാസിസത്തിനും ഭരണകൂട വേട്ടയ്ക്കെതിരെയുമുള്ള പോരാട്ടത്തിന് എന്നും വെൽഫെയർ പാർട്ടി മുന്നിൽ ഉണ്ടാകുമെന്നും സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു. സിദ്ദീഖ് കാപ്പനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുവാൻ അദ്ദേഹത്തിൻറെ വീട്ടിലെത്തിയ സംഘത്തിൽ സംസ്ഥാന സെക്രട്ടറി അൻസാർ അബൂബക്കർ, ജില്ലാ സെക്രട്ടറി ആരിഫ് ചുണ്ടയിൽ, മണ്ഡലം പ്രസിഡണ്ട് ഹമീദ് മാസ്റ്റർ, കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ എന്നിവർ കൂടെയുണ്ടായിരുന്നു.
മുന്‍ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ (92) അന്തരിച്ചു
തിരുവനന്തപുരം : ചങ്ങനാശേരി മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തില്‍ ശനിയാഴ്ച ഉച്ചയോടെ അന്തരിച്ചു. അദ്ദേഹത്തിന് 92 വയസ്സായിരുന്നു. 1985 മുതൽ 2007-ൽ വിരമിക്കുന്നതുവരെ ചങ്ങനാശേരി സീറോ മലബാർ കാത്തലിക് ചർച്ച് കാമ്പസിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം സ്വീകരിച്ച നിലപാടുകൾക്ക് പേരു കേട്ടതും മതങ്ങൾക്കതീതമായി ബഹുമാനിക്കപ്പെടുന്ന ബിഷപ്പുമായിരുന്നു. പ്രശസ്തമായ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രവും പഠിച്ചു. പിന്നീട് ചങ്ങനാശേരി സെന്റ് ബെർക്ക്മാന്‍സ് കോളേജിൽ പഠിപ്പിച്ച അദ്ദേഹം രണ്ട് തവണ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അധ്യാപകനായിരുന്നു. കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) മുൻ പ്രസിഡന്റും (1994-1998), കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (1993-1996), സിബിസിഐയുടെ വിദ്യാഭ്യാസ കമ്മീഷൻ ചെയർമാനുമായിരുന്നു. 1998 മുതൽ ഇറ്റലിയിലെ റോമിൽ നടന്ന പോസ്റ്റ് ഏഷ്യൻ സിനഡൽ കൗൺസിൽ അംഗമാണ്. 2006 അവസാനത്തോടെ, ചങ്ങനാശേരി ആർച്ച് ബിഷപ്പ്…
ന്യൂനപക്ഷ സ്കോളർഷിപ്പ്; ഇടത്പക്ഷ സർക്കാറിന്റെ കാപട്യം തുറന്ന്കാണിക്കുക : ശിഹാബ് പൂക്കോട്ടൂർ
വൈലത്തൂർ: ന്യൂനപക്ഷ സ്കോളർഷിപ്പിൽ ഒരു രൂപ പോലും ചെലവഹിക്കാതെ ഇടത് സർക്കാർ നടത്തുന്ന ന്യൂനപക്ഷ സ്നേഹം മുസ്ലിങ്ങളുൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളോടുള്ള കടുത്ത വഞ്ചനയാണ്. ആ വഞ്ചനയെ തുറന്ന് കാണിക്കപ്പെടണമെന്നും കേരളത്തിൽ തുടന്നുകൊണ്ടിരിക്കുന്ന പിണറായി സർക്കാറിന്റെ ഇസ്ലാമോഫോബിക്ക് അജണ്ടകളെ ചെറുത്തു തോൽപ്പിക്കണമെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ. ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ അട്ടിമറിച്ച ഇടത് സർക്കാരിന്റെ വഞ്ചനക്കെതിരെ സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ ആനുകൂല്യങ്ങളും സ്കോളർഷിപ്പുകളും മറ്റും തടഞ്ഞ് വെക്കുന്ന സർക്കാർ നിലപാട് മാറ്റുന്നത് വരെ സമര രംഗത്ത് സോളിഡാരിറ്റി യൂത്ത് മൂവ് മെന്റ് ഉണ്ടാകുമെന്ന് മുഖ്യ പ്രഭാഷണം നിർവഹിച്ച സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി പറഞ്ഞു. സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. പി പി അബ്ദുൽ ബാസിത് അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന…
വിഷപ്പുക ശ്വസിച്ച ജനത്തിന്റെ തലയിൽ പിഴയുടെ ഭാരം കെട്ടിവെക്കരുത്: വെൽഫെയർ പാർട്ടി
കൊച്ചി കോർപ്പറേഷന് ദേശീയ ഹരിത ട്രിബ്യൂണൽ പിഴ ചുമത്തിയ 100 കോടി രൂപ ബ്രഹ്മപുരം തീപിടുത്തത്തിന് കാരണക്കാരായ കരാർ ഏജൻസി സോണ്ട ഇൻഫ്രാടെക്, അനധികൃതമായി കരാർ നൽകിയ കോർപ്പറേഷൻ മേയർ, സെക്രട്ടറി എന്നിവരുൾപ്പടെയുള്ള ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണമെന്ന് വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ പ്രസിഡൻറ് കെ.എച്ച്. സദക്കത്ത് പ്രസ്താവിച്ചു. പിഴത്തുക കോർപ്പറേഷൻ തനത് ഫണ്ടിൽ നിന്ന് എടുക്കരുതെന്നും സർക്കാരിന്റെ പരാജയത്തിന്റെ ഭാരം ജനങ്ങളുടെ തലയിൽ കെട്ടിവെക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാലിന്യ സംസ്കരണത്തിന് വ്യാജരേഖകൾ സമർപ്പിച്ചാണ് കരാർ തരപ്പെടുത്തിയത് എന്നുള്ള ആരോപണം തള്ളിക്കളയാനാകില്ല. തീയണക്കാൻ സർക്കാർ പൂർണ്ണ പരാജയമായിരുന്നു എന്ന് ട്രിബ്യൂണൽ കുറ്റപ്പെടുത്തിയതും ഗൗരവമായി കാണേണ്ടതുണ്ട്. മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാത്തതിന്റെ പ്രത്യാഘാതങ്ങളാണ് സമീപപ്രദേശങ്ങളിലെ ജനങ്ങൾ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രഹ്മപുരം പ്ലാന്റിന്റെ കെടുതികൾക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർത്തിക്കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.
മാർ ജോസഫ് പവ്വത്തിലിൻ്റെ നിര്യാണത്തിൽ ബിഷപ്പ് റൈറ്റ്.റവ. തോമസ് സാമുവേൽ അനുശോചിച്ചു
തിരുവല്ല: സീറോ മലബാർ സഭയിൽ മാർപാപ്പ അഭിഷേകം ചെയ്ത ആദ്യ ബിഷപ്പും ബെനഡിക്ട് മാർപ്പാപ്പ ‘സഭയുടെ കിരീടമെന്ന് ‘ വിശേഷിപ്പിച്ച ഇടയ ശ്രേഷ്ഠൻ്റെ വിയോഗം സഭയ്ക്ക് തീരാനഷ്ടമെന്ന് സി.എസ്.ഐ സഭ മുൻ ബിഷപ്പും റവ.ജോർജ് മാത്തൻ സ്മാരക സമിതി രക്ഷാധികാരിയുമായ ബിഷപ്പ് റൈറ്റ്.റവ. തോമസ് സാമുവേൽ . സഭ വിശ്വാസ, രാഷ്ട്രീയ വെല്ലുവിളികൾ നേരിട്ട കാലത്തെ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. ആരാധനാക്രമ പരിഷ്കരണം, സാശ്രയ വിദ്യാഭ്യാസം എന്നിവയിൽ നടത്തിയ ഇടപെടലുകൾ ഫലം കണ്ടു.എക്യുമെനിക്കൽ പ്രസ്ഥാനങ്ങളുടെ ശക്തനായ നേതാവും ദൈവപുരുഷനുമായിരുന്നു. പ്രേഷിത ദൗത്യത്തോടൊപ്പം കർഷകർക്കായും നിലകൊണ്ടു. പീരുമേട്, കുട്ടനാട്, മലനാട് വികസന സമിതികൾക്ക് രൂപം നൽകി. പല വേദികളും ഒരുമിച്ച് പങ്കിടുവാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും ബിഷപ്പ് തോമസ് സാമുവേൽ കൂട്ടി ചേർത്തു. സൗമ്യത കൊണ്ട് വിമർശകരെ പോലും സ്വന്തമാക്കിയ ഇടയശ്രേഷ്ഠനായിരുന്നു ജോസഫ് പവ്വത്തിൽ പിതാവെന്ന് റവ. ജോർജ്ജ് മാത്തൻ സ്മാരക…
മാര്‍ പൗവ്വത്തില്‍ ഭാരതസഭയുടെ പകരക്കാരനില്ലാത്ത അമരക്കാരന്: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കോട്ടയം: ആഗോള കത്തോലിക്കാസഭയ്ക്കും ഭാരതസഭയ്ക്കും ഈടുറ്റ സംഭാവനകള്‍ നല്കിയ പകരക്കാരനില്ലാത്ത അമരക്കാരനായിരുന്നു മാര്‍ ജോസഫ് പൗവ്വത്തിലെന്നും അദ്ദേഹത്തിന്റെ നിസ്തുല സേവനങ്ങള്‍ സഭയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളാണെന്നും വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ഭാരത കത്തോലിക്കാ മെത്രാന്‍സമിതിയുടെ പ്രസിഡന്റ് എന്ന നിലയില്‍, സഭ കടന്നുപോയ പ്രതിസന്ധികളുടെ കാലഘട്ടങ്ങളില്‍ ഊര്‍ജ്ജസ്വലമായ നേതൃത്വമാണ് മാര്‍ പൗവ്വത്തില്‍ വഹിച്ചത്. ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി മാര്‍ പൗവ്വത്തില്‍ നടത്തിയ വലിയ ശുശ്രൂഷകളും സേവനങ്ങളും ഉറച്ച നിലപാടുകളും എക്കാലവും സ്മരിക്കപ്പെടും. ന്യൂനപക്ഷങ്ങളുടെ നിലനില്പ് ചോദ്യം ചെയ്യപ്പെട്ട പല സന്ദര്‍ഭങ്ങളിലും അദ്ദേഹം സധൈര്യം മുന്നോട്ടു വന്ന് എടുത്തിട്ടുള്ള ഉറച്ച തീരുമാനങ്ങള്‍ ക്രൈസ്തവ സമൂഹത്തിന് കൂടുതല്‍ കരുത്തേകുന്നതാണ്. ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ നേരിട്ട വിദ്യാഭ്യാസ പ്രശ്നങ്ങളില്‍ അദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെടുത്തു. ഭരണഘടന വിഭാവനം ചെയ്യുന്ന…
മലയാളി വിദ്യാർത്ഥിനിയെ ട്രെയിനിൽ വെച്ച് മദ്യം നൽകി പീഡിപ്പിച്ച സൈനികനെ അറസ്റ്റു ചെയ്തു
ആലപ്പുഴ: ട്രെയിനിൽ മദ്യപിച്ച് മലയാളി വിദ്യാർത്ഥിനിയെ മദ്യം നല്കി പീഡിപ്പിച്ച സൈനികനെ അറസ്റ്റു ചെയ്തു. മണിപ്പാൽ സർവകലാശാലയിൽ പഠിക്കുന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. പത്തനംതിട്ട സ്വദേശി പ്രതീഷ് കുമാറിനെയാണ് ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി രാജധാനി എക്സ്പ്രസിലാണ് സംഭവം. ജമ്മു കശ്മീരിൽ സൈനികനായിരുന്ന പ്രതീഷ് കുമാര്‍ അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. ബലാത്സംഗത്തിനിരയായ യുവതി ഉഡുപ്പിയിൽ നിന്നാണ് ട്രെയിനിൽ കയറിയത്. ട്രെയിനിന്റെ അപ്പർ ബർത്തിൽ കയറിയ യുവാവ് യുവതിയുമായി സൗഹൃദം സ്ഥാപിച്ച് ഇയാൾ നിർബന്ധിച്ച് മദ്യം നൽകിയെന്നാണ് പെൺകുട്ടിയുടെ പരാതി. പിന്നീട് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിൽ വെച്ചാണ് പീഡനം നടന്നതെന്നും പരാതിയിലുണ്ട്.
റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജി ടി 650 എന്നിവയ്ക്ക് പുതിയ അപ്ഗ്രേഡുകൾ
കൊച്ചി, മാർച്ച് 17: റോയൽ എൻഫീൽഡിന്റെ വൻ വിജയം നേടിയ ട്വിൻ മോട്ടോർ സൈക്കിളുകളായ ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജി ടി 650 എന്നിവയ്ക്ക് പുതിയ അപ്പ്ഗ്രേഡുകൾ പ്രഖ്യാപിച്ചു. ആധികാരികതയ്ക്കും രസകരമായ റൈഡിംഗ് അനുഭവത്തിനും 2018 മുതൽ ലോകമെമ്പാടുമുള്ള മോട്ടോർ സൈക്കിൾ പ്രേമികളുടെ ശ്രദ്ധ നേടിക്കഴിഞ്ഞ ഈ മോട്ടോർസൈക്കിൾ മോഡലുകൾ പുതിയ നിറങ്ങളിലും, ഒപ്പം മെച്ചപ്പെടുത്തിയ പ്രവർത്തനപരവും എർഗണോമിക് സവിശേഷതകളുമായാണ് എത്തുന്നത്. ബ്ലാക്ക് റേ, ബാഴ്സലോണ ബ്ലൂ എന്നീ രണ്ട് ബ്ലാക്ക്ഡ്-ഔട്ട് വേരിയന്റുകളും പുതിയ കസ്റ്റം ഡ്യുവൽ കളർ ആയ ബ്ലാക്ക് പേൾ, സോളിഡ് കളർ സീരീസിലെ കാലി ഗ്രീൻ എന്നിവയുൾപ്പെടെ ഇന്റർസെപ്റ്റർ 650 നാല് പുതിയ നിറങ്ങളിൽ ലഭ്യമാകും. കോണ്ടിനെന്റൽ ജി ടി 650-ൽ, റോയൽ എൻഫീൽഡ് സ്ലിപ്പ്സ്ട്രീം ബ്ലൂ, അപെക്സ് ഗ്രേ എന്നീ രണ്ട് പുതിയ ബ്ലാക്ക്ഡ് ഔട്ട് പതിപ്പുകൾ അവതരിപ്പിച്ചു. മിസ്റ്റർ ക്ലീൻ,…
ടി. സുവർണ്ണകുമാരിക്കും റോബിൻ പള്ളുരുത്തിക്കും ഭാരത് സേവക് സമാജ് ദേശിയ പുരസ്ക്കാരം സമ്മാനിച്ചു.
ആലപ്പുഴ:ഭാരത് സേവക് സമാജ് ദേശിയ പുരസ്ക്കാരം ടി. സുവർണ്ണ കുമാരിക്കും ( സാമൂഹിക സേവനം) , റോബിൻ പള്ളുരുത്തി സാഹിത്യം ) ദേശിയ ചെയർമാൻ ബി.എസ് ബാലചന്ദ്രൻ സമ്മാനിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിൽ വന്നതിനുശേഷം സാമൂഹ്യ,സാംസ്ക്കാരിക – ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന ടി. സുവർണ്ണ കുമാരി സ്ത്രീകളുടെയും കുട്ടികളുടെയും കാര്യങ്ങൾക്ക് പ്രത്യേക ഊന്നൽ കൊടുത്തുകൊണ്ട് സ്ത്രീ ശാക്തീകരണ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്നു.2019ൽ ബഹുജന സാഹിത്യ അക്കാദമിയുടെ നാഷണൽ അവാർഡ് ആയ ശ്രീജഗ്ജീവൻ റാം അവാർഡും,2019 ൽ കേരള സാഹിത്യ അക്കാദമിയിൽ വെച്ച് ഭാഷാ ബുക്സിന്റെ വുമൺ ഓഫ്ദി ഇയർ അവാർഡും,2019ൽ തന്നെ കേരളകൗമുദിയുടെ സ്ത്രീ ശാക്തീകരണത്തിനുള്ള അവാർഡും ലഭിക്കുകയുണ്ടായി. ബാല്യത്തിൽ ഉണ്ടായിരുന എഴുത്തിന്റെ വഴിയിലേക്ക് തിരിഞ്ഞു. അതിന്റെ ഫലമായിട്ട് പെണ്ണെഴുത്ത് എന്ന കവിത സമാഹാരത്തിന് ഉപാസനയുടെ മലയാറ്റൂർ രാമകൃഷ്ണൻ അവാർഡും, സമശ്രീ മിഷൻ ചാരിറ്റബിൾ സൊസൈറ്റിയുടെ,…
