മലയാളി വിദ്യാർത്ഥിനിയെ ട്രെയിനിൽ വെച്ച് മദ്യം നൽകി പീഡിപ്പിച്ച സൈനികനെ അറസ്റ്റു ചെയ്തു

ആലപ്പുഴ: ട്രെയിനിൽ മദ്യപിച്ച് മലയാളി വിദ്യാർത്ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ച സൈനികനെ അറസ്റ്റു ചെയ്തു. മണിപ്പാൽ സർവകലാശാലയിൽ പഠിക്കുന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. പത്തനംതിട്ട സ്വദേശി പ്രതീഷ് കുമാറിനെയാണ് ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാത്രി രാജധാനി എക്‌സ്പ്രസിലാണ് സംഭവം. ജമ്മു കശ്മീരിൽ സൈനികനായിരുന്ന പ്രതീഷ് കുമാര്‍ അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. ബലാത്സംഗത്തിനിരയായ യുവതി ഉഡുപ്പിയിൽ നിന്നാണ് ട്രെയിനിൽ കയറിയത്.

ട്രെയിനിന്റെ അപ്പർ ബർത്തിൽ കയറിയ യുവാവ് യുവതിയുമായി സൗഹൃദം സ്ഥാപിച്ച് ഇയാൾ നിർബന്ധിച്ച് മദ്യം നൽകിയെന്നാണ് പെൺകുട്ടിയുടെ പരാതി. പിന്നീട് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിൽ വെച്ചാണ് പീഡനം നടന്നതെന്നും പരാതിയിലുണ്ട്.

 

Print Friendly, PDF & Email

Related posts

Leave a Comment