എടത്വ: കലാ- സാഹിത്യ- സാംസ്ക്കാരിക സംഘടനയായ തലവടി ചർച്ചാ വേദിയുടെ നേതൃത്വത്തിൽ സാഹിത്യ സൗഹൃദ സംഗമം നടന്നു. രാവിലെ 9.30ന് തിരുപനയനൂർ കാവ് ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചർച്ചാ വേദി പ്രസിഡൻ്റ് പി.വി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത കവി കുരിപ്പുഴ ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ ബി.ആർ. പ്രസാദിൻ്റെ സഹധർമ്മിണി വിധു പ്രസാദ് ഭദ്രദീപം പ്രകാശനം ചെയ്തു. കാഥികൻ നിരണം രാജൻ ,ചർച്ചാ വേദി സെക്രട്ടറി ആർ.മോഹനൻ, ജനറൽ കൺവീനർ പി.കെ. വേണുഗോപാൽ, കൺവീനർ എം ജി കൊച്ചുമോൻ ,ചീഫ് കോർഡിനേറ്റർ വി.ഡി.വിനോദ് കുമാർ എന്നിവർ സാഹിത്യ സൗഹൃദ സംഗമത്തിന് നേതൃത്വം നല്കി. 11 മണിക്ക് കഥയരങ്ങ്, കവിയരങ്ങ് എന്നിവ നടന്നു. എം. ജി കൊച്ചുമോൻ ,സോമരാജ് മുട്ടാർ, ജയൻ ജോസഫ് പുന്നപ്ര, ഡോ.അരുൺ കുമാർ എന്നിവർ നേതൃത്വം നല്കി. 1.30 ന്…
Category: KERALA
മൃതദേഹത്തോട് അപമാര്യാദ; ഉദ്യോഗസ്ഥന് എതിരെ നടപടി എടുക്കണം: വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മറ്റി
മങ്കട : കുറുവ പഞ്ചായത്തിലെ വറ്റലൂരിൽ അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ മണിക്കൂറുകളോളം വച്ച് താമസിപ്പിച്ച് പോസ്റ്റ്മോർട്ടം ചെയ്യാതെ മടക്കിയത് പ്രതിഷേധാർഹമാണ്. ജില്ലാ മെഡിക്കൽ ഓഫീസർ കൃത്യമായ അന്വേഷണം നടത്തി വീഴ്ച പറ്റിയ ഉദ്യോഗസ്ഥരെ നടപടിയെടുക്കണമെന്നും മങ്കട മണ്ഡലം കമ്മറ്റി ആവിശ്യപ്പെട്ടു. താലൂക്ക് എന്നത് ജില്ലാ ആശുപത്രി എന്ന ബോർഡ് മാറ്റൽ മാത്രമാണ് നടന്നത്. മലപ്പുറത്തോടുള്ള ഭരണകൂട വിവേചനത്തിന്റെ ഉത്തമ മാതൃക കൂടിയാണ് പെരിന്തൽമണ്ണ ജില്ലാ ആശുപത്രി. സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷവും ജില്ലാ പഞ്ചായത്ത് ഭരിക്കുന്ന വലതുപക്ഷവും ഒരേപോലെ പ്രതിക്കൂട്ടിലാണ്. വൻകിട ആശുപത്രികൾക്ക് വേണ്ടി ജില്ലാ ആശുപത്രിയെ തകർക്കുകയാണ്. ജനങ്ങളുടെ അടിസ്ഥാന ആവശ്യം പോലും നിർവഹിക്കാൻ കഴിയാത്ത സർക്കാരുകളാണ് ഇപ്പോൾ കേരളം ഭരിച്ചുകൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ ഈ സംഭവവികാസങ്ങളൊന്നും കമ്മിറ്റി കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് ഫാറൂഖ് കെ പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി…
പട്ടയം റദ്ദ്‌ചെയ്ത് പുതിയ ഭൂരഹിത പട്ടയത്തിനു പിന്നില്‍ ചതിക്കുഴി: അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കോട്ടയം: ബഫര്‍സോണിന്റെ പേരില്‍ വന്‍ പ്രതിസന്ധിയിലായിരിക്കുന്ന എയ്ഞ്ചല്‍വാലി, പമ്പാവാലി പ്രദേശവാസികളുടെ നിലവിലുള്ള പട്ടയം റദ്ദ്‌ചെയ്ത് പുതിയ ഭൂരഹിത പട്ടയമെന്ന റവന്യൂവകുപ്പിന്റെ നീക്കത്തിനുപിന്നില്‍ വന്‍ ചതിക്കുഴിയുള്ളതായി സംശയിക്കപ്പെടുന്നുവെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. പമ്പാവാലി, എയ്ഞ്ചല്‍വാലി പ്രദേശങ്ങള്‍ ബഫര്‍സോണ്‍ വിഷയത്തില്‍ വനഭൂമിയായി സര്‍ക്കാര്‍ രേഖകളില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നുള്ള ജനകീയ പ്രക്ഷോഭത്തിലൂടെ സംസ്ഥാന മന്ത്രിസഭ വനഭൂമിയില്‍ നിന്ന് ഈ പ്രദേശങ്ങളെ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഒഴിവാക്കിയതായി കേന്ദ്രസര്‍ക്കാര്‍ ഇതുവരെയും വിജ്ഞാപനമിറക്കിയിട്ടില്ല, അതേസമയം സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയിലും കേന്ദ്രസര്‍ക്കാരിലും ഈ പ്രദേശങ്ങള്‍ വനഭൂമിയായി സമര്‍പ്പിച്ച രേഖകള്‍ നിലനില്‍ക്കുകയുമാണ്. 1964-ലെ ഭൂപതിവ് ചട്ടപ്രകാരം പട്ടയംലഭിച്ച് കരമടച്ച് പതിറ്റാണ്ടുകളായി കൈവശംവെച്ചനുഭവിക്കുന്ന കൃഷിസ്ഥലവും ജനവാസമേഖലയും വനമായി രേഖകള്‍ സൃഷ്ടിച്ചത് വനം-റവന്യൂ വകുപ്പുകളുടെ ഗൂഢാലോചനയാണ്. കരമടച്ച്, കൈവശംവെച്ചനുഭവിക്കുന്ന ഭൂമിക്ക് ഇതിനോടകം സര്‍ക്കാര്‍ നല്‍കിയ പട്ടയം നിയമവിരുദ്ധമെങ്കില്‍ ഉത്തരവാദി സര്‍ക്കാരാണ്. ഇതിന്റെ പേരില്‍ ജനങ്ങളെ ക്രൂശിക്കരുത്. ഈ പ്രദേശങ്ങള്‍…
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ബിഗ് ബജറ്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം കണ്ണൂർ സ്ക്വാഡിന്റെ ഫസ്റ്റ് ലുക്ക് റിലീസായി
ആസ്വാദന മിഴിവേകുന്ന ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന മമ്മൂട്ടി കമ്പനിയുടെ നിര്‍മ്മാണത്തിൽ ഒരുങ്ങുന്ന നാലാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ ആന്‍ഡ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് “കണ്ണൂർ സ്ക്വാഡ്” എന്നാണ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂനെയിലാണ് ഇപ്പോൾ നടക്കുന്നത്. ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ്. റോഷാക്ക്, നൻപകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. കണ്ണൂർ, കാസർഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തർപ്രദേശ്, മംഗളൂരു, ബെൽഗം, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത് .മുഹമ്മദ് റാഹിൽ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് സുഷിൻ…
നീതിക്ക് വേണ്ടി നിരന്തരം ശബ്ദിക്കുക: എസ്.ഐ.ഒ
മലപ്പുറം : ഹിന്ദുത്വ ആള്‍ക്കൂട്ട കൊലകള്‍ നിരന്തരം അരങ്ങേറുമ്പോള്‍ നീതിക്കായുള്ള ശബ്ദങ്ങള്‍ കൂടുതല്‍ ഉയരണമെന്ന് എസ്.ഐ.ഒ ആഹ്വാനം ചെയ്തു. കൊല ചെയ്യപ്പെട്ട വാരിസ്, ജുനൈദ്, നാസിർ എന്നിവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അഡ്വ. റഹ്‌മാൻ ഇരിക്കൂർ ആവശ്യപ്പെട്ടു. മലപ്പുറത്തുവെച്ച് നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ ജില്ലാ പ്രസിഡന്റ് തഹ്സീൻ മമ്പാട്, ജില്ലാ സെക്രട്ടറി ശിബിലി മസ്ഹർ എന്നിവർ സംസാരിച്ചു.
ഹിന്ദുത്വ ഭീകരത ചെറുക്കുക – സോളിഡാരിറ്റി യുവജന പ്രതിരോധ സംഗമം
മഞ്ചേരി: രാജ്യം നേരിടുന്ന ഏറ്റവും കടുത്ത വെല്ലുവിളി ഹിന്ദുത്വ ഭീകരതയാണെന്നും അതിനെ ചെറുക്കാൻ ഹിന്ദുത്വ വിരുദ്ധരായ മുഴുവനാളുകളുടേയും ബാധ്യതയുണ്ടെന്നും ജമാഅത്തെ ഇസ്ലാമി അസി.അമീർ പി. മുജീബ് റഹ്മാൻ . ഗുജറാത്ത് വംശഹത്യക്ക് 21 വർഷങ്ങൾ തികയുന്ന സാഹചര്യത്തിൽ ഹിന്ദുത്വ ഭീകരതക്കെതിരെ യുവജന പ്രതിരോധ എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം. മഞ്ചേരി പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതുസമ്മേളനത്തിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം വിരുദ്ധ പ്രചരണങ്ങളും വംശഹത്യയുടെ വ്യത്യസ്ത രീതി ശാസ്ത്രങ്ങളും ശക്തിപ്പെടുന്ന സമയത്തും ഹിന്ദുത്വ ഭീകരത നോർമലൈസ് ചെയ്യപ്പെടുന്നതിനെതിരെ ജാഗ്രത വേണമെന്നും വേട്ടക്കാരെ കുറിച്ച് നിരന്തരം ഉറക്കെ സംസാരിച്ച് കൊണ്ടിരിക്ണമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് വംശഹത്യയിൽ കുടുംബത്തിൽ നിന്ന് 6 പേർ കൊല്ലപ്പെട്ട അബ്ദുൽ മാജിദ് (അഹ്മദാബാദ്) മുഖ്യാതിഥിയായിരുന്നു. അഭിഭാഷകയും…
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ സമ്മേളനം സമാപിച്ചു
എടത്വ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ സമ്മേളനം സമാപിച്ചു. തകഴി ഏരിയ കമ്മിറ്റിയുടെ ആതിഥേയത്വത്തിൽ ഒ.അഷറഫ് നഗറിൽ (ചക്കുളത്ത്കാവ് ആഡിറ്റോറിയം) പ്രതിനിധി സമ്മേളനം നടന്നു. സമ്മേളനത്തിന് മുന്നോടിയായി ജില്ലാ പ്രസിഡൻ്റ് പി.സി. മോനിച്ചൻ പതാക ഉയർത്തി. ചെങ്ങന്നൂർ മുതൽ ചേർത്തല വരെയുള്ള 16 ഏരിയ കമ്മിറ്റികളിൽ നിന്നും ഉള്ള പ്രതിനിധികൾ പങ്കെടുത്തു. സമിതി ജില്ലാ പ്രസിഡൻ്റ് പി.സി.മോനിച്ചൻ അധ്യക്ഷത വഹിച്ചു. കെ.അൻസിലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ടി.വി. ബൈജു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു മുഖ്യ പ്രഭാഷണം നടത്തി. വ്യാപാരി വ്യവസായികൾക്ക് മരണാനന്തര സഹായമായി ഉള്ള ‘ആശ്വാസ് പദ്ധതി ‘ അഡ്വ. എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിൻ്റ് സെക്രട്ടറിമാരായ സി.കെ.വിജയൻ, സീനത്ത് ഇസ്മയേൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൾ വാഹിദ്, റോഷൻ ജേക്കബ്,…
മലയാള സർവ്വകലാശാല സെര്‍ച്ച് കമ്മിറ്റി പ്രതിനിധി വിവാദം; സര്‍ക്കാരിന് ഗവര്‍ണ്ണറുടെ രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: മലയാളം സർവകലാശാല വിസി നിയമനത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സെർച്ച് കമ്മിറ്റിയിൽ ചേരാൻ ഗവർണറുടെ പ്രതിനിധിയോട് വീണ്ടും ആവശ്യപ്പെട്ടതാണ് ഗവർണറെ ചൊടിപ്പിച്ചത്. മറുപടി കത്തിലാണ് സർക്കാരിനെ വിമർശിച്ചത്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പ്രതിനിധിയെ ആവശ്യപ്പെട്ട് സർക്കാർ കത്തയച്ചതെന്ന് ഗവർണർ ചോദിക്കുന്നു. സ്വന്തം നിലയിലാണ് സർക്കാർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. ഇത് എന്ത് അടിസ്ഥാനത്തിലാണ്. യുജിസി പ്രതിനിധിയെ ഉൾപ്പെടുത്തി സെർച്ച് കമ്മിറ്റി രൂപീകരിച്ചപ്പോൾ സർക്കാർ പ്രതിനിധിയെ നൽകിയില്ല. പിന്നെ എന്തിനാണ് ഗവർണറുടെ പ്രതിനിധിയെ ആവശ്യപ്പെട്ടിരിക്കുന്നത് എന്നും കത്തിൽ ആരായുന്നു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയ്ക്കാണ് മറുപടി നൽകിയിരിക്കുന്നത്. മലയാളം സർവകലാശാല വിസി അനിൽ വള്ളത്തോളിന്റെ കാലാവധി ചൊവ്വാഴ്ച അവസാനിക്കും. ഈ സാഹചര്യത്തിലാണ് വിസിയെ നിയമിക്കാൻ സർക്കാർ പ്രതിനിധിയെ ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബറിൽ സെർച്ച് കമ്മിറ്റിക്ക് കത്തയച്ചത്. എന്നാൽ, സ്വന്തം നിലയിൽ സെർച്ച്…
സോളിഡാരിറ്റി സംസ്ഥാന നേതൃസംഗമത്തിന് തുടക്കമായി
2023 ഫെബ്രുവരി 25,26 ശനി, ഞായർ ദിവസങ്ങളിലായി ശാന്തപുരം അൽജാമിഅ അൽ ഇസ്‌ലാമിയ കാമ്പസിൽ നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന നേതൃസംഗമത്തിന് തുടക്കമായി. ശനിയാഴ്ച രാവിലെ ആരംഭിച്ച നേതൃസംഗമം ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി അദ്ധ്യക്ഷത വഹിച്ചു. 2023- 2024 പ്രവർത്തന കാലയളവിലെ വിവിധ വകുപ്പുകളുടെ അവതരണങ്ങൾ നടന്നു. വിവിധ സെഷനുകളിലായി ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീർ പി.മുജീബുറഹ്മാൻ, ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഡോ. നഹാസ് മാള, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ ടി.പി സാലിഹ്, ജുമൈൽ പി.പി, ശബീർ കൊടുവള്ളി, തൻസീർ ലത്തീഫ്,ഫാരിസ് ഒ.കെ, അസ്‍ലം അലി,റഷാദ് വി.പി, സംസ്ഥാന സമിതിയംഗങ്ങളായ അംജദ് അലി ഇ.എം, അന്‍വര്‍ സലാഹുദ്ദീൻ, ഷാഹിൻ…
കാസയുടെ വിദ്വേഷ പ്രചാരണത്തിനെതിരെ എസ്.ഐ.ഒ പരാതി നൽകി
പുൽപള്ളി : പുൽപള്ളിയിൽ ലൗ ജിഹാദിനെതിരെയും നർക്കോട്ടിക് ജിഹാദിനെതിരെയും എന്ന പേരിൽ മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തിയ കാസ എന്ന സംഘടനയുടെ വയനാട് ജില്ലാ കമ്മിറ്റിക്കും ഭാരവാഹികൾക്കും എതിരെ എസ്.ഐ.ഒ വയനാട് ജില്ലാ പ്രസിഡന്റ് മുനീബ് എൻ.എ പുൽപള്ളി പോലീസിൽ പരാതി നൽകി. കേരളത്തിന്റെ സാമൂഹിക സഹവർത്തിത്വത്തെ തകർക്കുന്ന തരത്തിൽ മുസ്‌ലിം സമുദായത്തിനെതിരെ നിരന്തരം വർഗ്ഗീയ പ്രചാരണങ്ങൾ നടത്തുന്ന സംഘടനയാണ് കാസ. ലൗ ജിഹാദ്, നാർക്കോട്ടിക്ക് ജിഹാദ് എന്നിവ മുസ്‌ലിം സമുദായത്തിന് നേരെ വെറുപ്പ് ഉൽപാദിപ്പിക്കുന്നതിനായി മാത്രം രൂപപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത വ്യാജ നിർമ്മിതികളാണ്. പുൽപള്ളിയിൽ വെച്ച് കഴിഞ്ഞ ആഴ്ചയിലാണ് ചെറിയ കുട്ടികളെ അടക്കം ഉൾക്കൊള്ളിച്ച് കൊണ്ട് കാസയുടെ പരിപാടി സംഘടിപ്പിച്ചത്. കുട്ടികളിൽ അടക്കം മുസ്‌ലിം സമുദായത്തിനെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതും വിദ്വേഷം പരത്തണമെന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച പരിപാടിക്കെതിരെയും സംഘാടകർക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.
