കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് എസി മൊയ്തീന് ഇഡിയുടെ പുതിയ സമൻസ്

കൊച്ചി: കോടികളുടെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച (ഓഗസ്റ്റ് 31) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്ന് മുൻ കേരള തദ്ദേശ സ്വയംഭരണ മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചതിനെത്തുടര്‍ന്ന് കേന്ദ്ര അന്വേഷണ ഏജൻസി വീണ്ടും സമൻസ് അയച്ചു. അദ്ദേഹത്തോട്, തിങ്കളാഴ്ച (സെപ്റ്റംബർ 4 ന്) കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിന്റെ അന്വേഷണത്തിനായി പത്തു വർഷത്തിലേറെ പഴക്കമുള്ള ആദായനികുതി റിട്ടേൺ രേഖകൾ ഹാജരാക്കാനും മൊയ്തീനോട് ഇ ഡി നിർദേശിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇന്ന് (ആഗസ്റ്റ് 31) രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി മൊയ്തീന് കഴിഞ്ഞ വെള്ളിയാഴ്ച സമൻസ് അയച്ചിരുന്നുവെങ്കിലും തനിക്ക് കഴിയില്ലെന്ന് കാണിച്ച് ഏജൻസിക്ക് മുമ്പാകെ ഹാജരാകാൻ…

ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകനായിരുന്ന ആൻ്റപ്പൻ അമ്പിയായത്തിൻ്റെ ജന്മദിനാചരണം സെപ്റ്റംബർ 2ന്

എടത്വ: ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകനായിരുന്ന ആൻ്റപ്പൻ അമ്പിയായത്തിൻ്റെ 50-ാം ജന്മദിനാചരണം കുട്ടനാട് നേച്ചർ സൊസൈറ്റി, ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ സെപ്റ്റംബർ 2ന് രാവിലെ 9മണിക്ക് നടക്കും. ദക്ഷിണേന്ത്യയിലെ പ്രസിദ്ധ ദൈവാലയമായ എടത്വ സെൻ്റ് ജോർജ്ജ് ഫൊറാനാ പള്ളി അങ്കണത്തിൽ മുൻ രാഷ്ട്രപതി അബ്ദുൾ കലാമിനോടൊപ്പം ആൻ്റപ്പൻ അമ്പിയായം നട്ടുവളർത്തിയ വ്യക്ഷചുവട്ടിൽ പരിസ്ഥിതി പ്രവർത്തകരായ സുഹൃത്തുക്കൾ ഒത്തുചേരും. സംസ്ഥാന വനമിത്ര അവാർഡ്‌ ജേതാവ് ജി രാധാകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്യും. അഡ്വ.വിനോദ് വർഗ്ഗിസ് സന്ദേശം നല്കും.കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡൻ്റ് ജയൻ ജോസഫ് പുന്നപ്ര അദ്ധ്യക്ഷത വഹിക്കുമെന്ന് ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള, ജനറൽ സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ എന്നിവർ അറിയിച്ചു. നിരവധി വൃക്ഷങ്ങളാണ് എടത്വ ഗ്രാമത്തിൽ ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകനായ ആന്റപ്പൻ അമ്പിയായം നട്ടിട്ടുള്ളത്. 2010-ൽ…

പാലോളി അഴിമതിയുടെ നിഴൽ വീഴാത്ത നേതാവ്: ഡോ. സിദ്ദീഖ് അഹമ്മദ്

കോഴിക്കോട്: രണ്ട് തവണ മന്ത്രിയായിട്ടും അഴിമതിയുടെ നിഴൽ വീഴാത്ത ജനനായകനാണ് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പാലോളി മുഹമ്മദ് കുട്ടിയെന്ന് പ്രമുഖ വ്യവസായി ഡോ. സിദ്ദീഖ് അഹമ്മദ്. ഉയിരും ഉശിരും പാർട്ടിക്കുവേണ്ടി ഉഴിഞ്ഞുവെച്ച ജനനായകനായ അദ്ദേഹം ഇ എം എസ്, എ കെ ജി, ഗൗരിയമ്മ തുടങ്ങിയ മുൻനിര നേതാക്കളുടെ പിൻഗാമിയാണെന്നും സിദ്ദീഖ് അഹമ്മദ് പറഞ്ഞു. തൻ്റെ ക്ഷണം സ്വീകരിച്ച് തന്റെ വീട്ടിൽ പാലോളി എത്തിയ വിവരം ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് ഡോ. സിദ്ദീഖ് പാലോളിയുടെ കറ പുരളാത്ത പൊതുജീവിതത്തെക്കുറിച്ച് സൂചിപ്പിച്ചത്. ജീവിതത്തി​ൻ്റെ മുഖ്യ ധാരയിൽ നിന്ന്​ ആട്ടിയകറ്റപ്പെടുന്ന, ചൂഷണം ചെയ്യപ്പെടുന്ന മനുഷ്യരുടെ വേദനയായിരുന്നു അദ്ദേഹത്തി​ന്റെ ആശങ്ക. അവർക്കു വേണ്ടി സമർപ്പിക്കുകയായിരുന്നു ആ ജീവിതം. സ്വന്തമായി ഒന്നും കൂട്ടിവെക്കാതെ മറ്റുള്ളവന്​ വേണ്ടി ഉരുകിത്തീരുന്ന ജീവിതത്തിന്​ ഇന്നും കത്തുന്ന വിളക്കി​ൻ്റെ തെളിച്ചമുണ്ട്​. മലപ്പുറത്ത്​ ഇടതു രാഷ്​ട്രീയം അപ്രാപ്യമായിരുന്ന കാലത്താണ്​ പാലോളി…

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ മുഖ്യമന്ത്രിക്ക് ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാനുള്ള തീരുമാനം അതിരുകടന്ന നടപടി: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേരളം ഇപ്പോൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ യാത്രയ്‌ക്ക് ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുന്നതിലും പോലീസ് സേനയെ വിന്യസിക്കുന്നതിലും അതൃപ്തി രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈ തീരുമാനം അതിരു കടന്നതാണെന്നും, പൊതുജനങ്ങൾക്ക് ഭാരവുമാണെന്നും അദ്ദേഹം വിലയിരുത്തി. ഓണം ആഘോഷിക്കുക എന്നത് ഒരു വെല്ലുവിളിയായി മാറുന്ന തരത്തിൽ ജനങ്ങൾ ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ മുഖ്യമന്ത്രി കോടിക്കണക്കിന് രൂപ ഹെലികോപ്ടർ യാത്രയ്ക്കായി ചിലവഴിക്കുന്നത് അനുചിതമാണെന്നും അദ്ദേഹം പറഞ്ഞു. 25 മണിക്കൂർ പ്രതിമാസ ഫ്ലൈറ്റ് സമയത്തിന് 80 ലക്ഷം രൂപയും ഒരു മണിക്കൂറിൽ അധികമായി പറക്കുന്നതിന് 90,000 രൂപയും കൂടി നൽകണമെന്നാണ് കരാർ. ട്രഷറിയിൽ ചെക്കുകൾ പോലും മാറ്റിക്കിട്ടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള ഈ തീരുമാനം. ഇതിന് മുമ്പ് പിണറായി വിജയൻ തന്റെ ഹെലികോപ്റ്റർ യാത്രയ്ക്കായി 22 കോടി രൂപ ചെലവഴിച്ചുവെന്നത് ശ്രദ്ധേയമാണ്. ശ്രീലങ്കയിലെയും പാക്കിസ്താനിലെയും…

അടുത്ത മൂന്ന് മണിക്കൂർ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം; അഞ്ച് പ്രധാന ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ഐഎംഡി

തിരുവനന്തപുരം: കേരളത്തിലെ പല ജില്ലകളിലും ശക്തമായ മഴയ്ക്ക്‌ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌. അടുത്ത മൂന്ന്‌ മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, മലപ്പുറം, വയനാട ഉള്‍പ്പടെയുള്ള ജില്ലകളില്‍ ശക്തമായ മഴയ്ക്ക്‌ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. 31.08.2023 (വ്യാഴം): തിരുവനന്തപുരം, പത്തനംതിട്ട, ഏറണാകുളം, ഇടുക്കി എന്നിവിടങ്ങളില്‍ മഴ പ്രതീക്ഷിക്കുന്നു. 01.09.2023 (വെള്ളി): ആലപ്പുഴയിലും ഇടുക്കിയിലും യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്‌. ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമ്പോള്‍ ജനലുകളും വാതിലുകളും അടച്ചിടുക. വാതിലുകളില്‍ നിന്നും ജനലുകളില്‍ നിന്നും അകന്നു നില്‍ക്കുക. തീരപ്രദേശങ്ങളില്‍ ഇതുവരെ മുന്നറിയിപ്പ്‌ നല്‍കിയിട്ടില്ല,

ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ സൈബര്‍ ആക്രമണം; മൊഴിയെടുക്കാന്‍ പോലീസ് പുതുപ്പള്ളിയിലെത്തി

കോട്ടയം: തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ നല്‍കിയ പരാതിയില്‍ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്റെ മൊഴിയെടുക്കാന്‍ പൂജപ്പുര പൊലീസ്‌ പുതുപ്പള്ളിയിലെ വീട്ടിലെത്തി. ഇടത്‌ പ്രവര്‍ത്തകനും സെക്രട്ടേറിയറ്റ്‌ മുന്‍ അഡീഷണല്‍ സെക്രട്ടറിയുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളിക്കെതിരെയാണ് പോലീസ്‌ കേസെടുത്തത്. പരാതിയെ തുടര്‍ന്ന്‌ നന്ദകുമാര്‍ പരസ്യമായി മാപ്പ്‌ പറഞ്ഞിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്‌ ചൂടുപിടിക്കുന്നതിനിടെയാണ്‌ അച്ചു ഉമ്മന്റെ ജോലിയും വസ്ത്രധാരണവും സമ്പാദ്യവും കേന്ദ്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ ആക്രമണം സജീവമായത്‌. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട്‌ വിവാദത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഇടത്‌ അനുഭാവികള്‍ അച്ചു ഉമ്മനെതിരെ കുപ്രചരണം ആരംഭിച്ചതെന്ന് പറയുന്നു. തിങ്കളാഴ്ച വൈകീട്ടാണ് നന്ദകുമാറിനെതിരെ അച്ചു ഉമ്മന്‍ പരാതി നല്‍കിയത്‌. അതുവരെ രൂക്ഷമായ ഭാഷയില്‍ പോസ്റ്റുകള്‍ ഇട്ടിരുന്ന നന്ദകുമാര്‍ പരാതിയെ തുടര്‍ന്ന്‌ ഫെയ്സ്ബുക്കില്‍ ക്ഷമാപണം നടത്തി. സ്ത്രീത്വത്തെ അപമാനിക്കുകയായിരുന്നില്ല തന്റെ ഉദ്ദേശ്യമെന്നും, അറിയാതെ ചെയ്ത തെറ്റിന്‌ നിരുപാധികം…

സിപിഎം എറണാകുളം ജില്ലാ സക്രട്ടറിക്കെതിരെ മാത്യു കുഴല്‍നാടന്റെ അഭിഭാഷക സ്ഥാപനം മാനനഷ്ടത്തിന് കേസ് കൊടുത്തു

കൊച്ചി: സിപിഎം എറണാകുളം ജില്ലാ സക്രട്ടറി സി എന്‍ മോഹനനെതിരെ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്റെ അഭിഭാഷക സ്ഥാപനം മാനനഷ്ടക്കേസ്‌ ഫയര്‍ല്‍ ചെയ്തു. കെഎംഎന്‍പി ലോ എന്ന സ്ഥാപനമാണ് 2.50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പരസ്യമായി മാപ്പ്‌ പറയണമെന്നും അല്ലാത്തപക്ഷം നോട്ടീസ്‌ ലഭിച്ച്‌ ഏഴ്‌ ദിവസത്തിനകം പണം നല്‍കണമെന്നുമാണ്‌ ആവശ്യം. ഇതിന്‌ തയ്യാറായില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട്‌ പോകുമെന്നും മോഹനനന്‍ സുപ്രീം കോടതി അഭിഭാഷകന്‍ മുഖേന നല്‍കിയ നോട്ടീസില്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ മാത്യു കുഴല്‍നാടന്‍ ആരോപണം ഉന്നയിച്ചതിന്‌ പിന്നാലെ സിഎന്‍ മോഹനന്‍ എറണാകുളത്ത്‌ വാര്‍ത്താസമ്മേളനം വിളിച്ച്‌ ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അതിനിടെ കുഴല്‍നാടന്‍ ഉള്‍പ്പെട്ട നിയമസ്ഥാപനത്തിനെതിരെയും ആരോപണം ഉയര്‍ന്നു. അതേസമയം, മോഹനന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ്‌ അഭിഭാഷക സ്ഥാപനത്തിന്റെ നിലപാട്. മോഹനന്‍ ഉന്നയിച്ചതുപോലെ കള്ളപ്പണ ഇടപാട്‌ നടന്നിട്ടില്ലെന്നും ദുബായില്‍…

ടെലികോം മേഖലയിൽ ചുവടുറപ്പിച്ച് യു എസ് ടി; മൊബൈല്‍കോമിനെ ഏറ്റെടുത്തു

ആഗോളതലത്തിൽ അറിയപ്പെടുന്ന ടെലികോം എഞ്ചിനീയറിംഗ് സ്ഥാപനമായ മൊബൈല്‍കോമിനെ ഏറ്റെടുക്കുന്നത്തിലൂടെ അതിവേഗം വളരുന്ന പുതുതലമുറ നെറ്റ്‌വർക്ക് മേഖലയിൽ യു എസ് ടിയുടെ സാന്നിധ്യം ശക്തിപ്പെടുകയാണ്. തിരുവനന്തപുരം, ഓഗസ്റ്റ് 30,2023 : ഡിജിറ്റല്‍ രംഗത്ത് വിപ്ലവകരമായ പരിവര്‍ത്തനങ്ങളും പരിഹാരങ്ങളും സാധ്യമാക്കുന്ന പ്രമുഖ കമ്പനിയായ യു എസ് ടി ടെലികോം മേഖലയിൽ ചുവടുറപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ആഗോളതലത്തില്‍ അറിയപ്പെടുന്ന ടെലികോം കമ്പനിയായ മൊബൈല്‍കോമിനെ ഏറ്റെടുത്തായി യു എസ് ടി അറിയിച്ചു. ടെലികമ്മ്യൂണിക്കേഷന്‍, വയര്‍ലെസ് സേവന രംഗത്ത് രണ്ട് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള സ്ഥാപനമാണ് മൊബൈല്‍കോം. അമേരിക്കയിലെ ഡാലസ് ആസ്ഥാനമായാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്. മൊബൈല്‍കോമിനൊപ്പം അവരുടെ 1300 ജീവനക്കാരെയും കമ്പനിയിലേക്ക് ലയിപ്പിച്ചതായി യു എസ് ടി വ്യക്തമാക്കി. ഇത് ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് യു എസ് ടി യെ ശക്തിപ്പെടുത്തതിനും അതിവേഗം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മേഖലയില്‍ വളര്‍ച്ച സാധ്യമാക്കുന്നതിനും സഹായിക്കും. 2002ല്‍ ആരംഭിച്ച മൊബൈല്‍കോം…

പിതാവിന്റെ മുന്നില്‍ വെച്ച് മൂന്ന് സഹോദരിമാർ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: കുളത്തില്‍ കുളിക്കാനിറങ്ങിയ മുന്ന്‌ യുവതികള്‍ക്ക് ദാരുണാന്ത്യം. മണ്ണാര്‍ക്കാട്‌ ഭീമനാട്‌ പെരിങ്കുളത്താണ്‌ അപകടം. മരിച്ച മൂന്നു പേരും സഹോദരിമാരാണ്‌. ഭീമനാട്‌ സ്വദേശികളായ കോട്ടോപ്പാടം അക്കര റഷീദിന്റെ മക്കളായ നാഷിദ (28), റംഷീന  ഷഹനാസ് (23), റിൻഷ അൽത്താജ് (18) എന്നിവരാണ് മരിച്ചത്. കുളിക്കുന്നതിനിടെ കാൽ വഴുതി വീണ സ്‌ഹോദരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ട് സഹോദരിമാർ കൂടി മുങ്ങിത്താഴുകയായിരുന്നു. അലക്കുകയായിരുന്ന പിതാവിന്റെ കണ്‍മുന്നില്‍ വെച്ചാണ്‌ മൂവരും മുങ്ങിയത്‌. അരമണിക്കൂറിന്‌ ശേഷമാണ്‌ മൂവരെയും പുറത്തെടുത്തത്‌. ദുരന്തം കണ്ട്‌ നിലവിളിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പിതാവ്‌. പിതാവിനൊപ്പം തുണി അലക്കുന്നതിനായും കുളിക്കുന്നതിനുമായാണ് മൂന്നു പെൺമക്കളും കോട്ടോപ്പാടത്ത് കുളത്തിലെത്തിയത്. ഇവരുടെ സഹോദരൻ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് കിടപ്പിലാണ്. ഇവരുടെ മാതാവാണ് സഹോദരന് വൃക്ക നൽകിയത്. ഇരുവരും ചികിത്സയിലായിരുന്നതിനാൽ പിതാവാണു വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്നത്. അതുകൊണ്ടാണ് പിതാവിനൊപ്പം പെൺമക്കൾ മൂന്നുപേരും അലക്കുന്നതിനും…

മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാരെ സ്വർണക്കടത്ത് കേസിൽ ഉൾപ്പെടുത്തിയത് ചിലരുടെ രഹസ്യ അജണ്ട: സ്വപ്ന സുരേഷ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലേക്ക് മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാരുടെ പേര് വലിച്ചിഴച്ചത് ചില വ്യക്തികളുടെ രഹസ്യ അജണ്ടയുടെ ഭാഗമായിരുന്നു എന്ന് അടുത്തിടെ ഒരു ചാനല്‍ അഭിമുഖത്തില്‍ സ്വപ്ന സുരേഷ് വെളിപ്പെടുത്തി. അനിൽ നമ്പ്യാർ ഒരിക്കൽ ഫോണിലൂടെ തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന് സ്വപ്ന വിശദീകരിച്ചത് തുടർന്നുള്ള വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. യു.എ.ഇ കോൺസുലേറ്റുമായുള്ള ബന്ധം കണക്കിലെടുത്ത് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വാർത്തകളുടെ ആധികാരികത വിശകലനം ചെയ്യാൻ മാത്രമാണ് അനിൽ നമ്പ്യാർ തന്നോട് സംസാരിച്ചതെന്ന് അവർ വ്യക്തമാക്കി. ഇവരുടെ ഫോൺ സംഭാഷണത്തിൽ വാർത്തയുടെ നിജസ്ഥിതി അനിൽ നമ്പ്യാർ ആരാഞ്ഞിരുന്നു. “അതുപോലെ, മറ്റ് മാധ്യമ പ്രവർത്തകരും എന്നെ സമീപിച്ചിരുന്നു. സ്വർണക്കടത്ത് വാർത്തയുടെ കൃത്യത സ്ഥിരീകരിക്കാൻ അവർക്കെല്ലാം ആഗ്രഹമുണ്ടായിരുന്നു. പിആർഒ സരിത്തിനെ കസ്റ്റംസ് പിടികൂടിയതിന് ശേഷമാണ് മാധ്യമപ്രവർത്തകരുടെ കോളുകളുടെ പ്രവാഹം ഉണ്ടായത്,” സ്വപ്ന പറഞ്ഞു. വാർത്തയുടെ നിയമസാധുത സ്ഥാപിക്കുന്നതിൽ സരിത്തിന്റെ പങ്ക് അംഗീകരിക്കുമ്പോൾ, സ്ഥിരീകരണത്തിനും സ്ഥിരീകരണം…