തിരുവനന്തപുരം: പ്രത്യേക ഓണസമ്മാനമായി കേരളത്തിനായി രണ്ടാം വന്ദേ ഭാരത് ട്രെയിൻ ആരംഭിക്കുന്നതിന് ഇന്ത്യൻ റെയിൽവേ പച്ചക്കൊടി കാട്ടുന്നു. റിപ്പോർട്ടുകൾ പ്രകാരം, പുതിയ ട്രെയിൻ റേക്ക്, അതിന്റെ നിറങ്ങളും രൂപകൽപ്പനയും കൊണ്ട് വേറിട്ടുനിൽക്കുന്നു. രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസിന്റെ റൂട്ടുകൾക്കായി രണ്ട് ഓപ്ഷനുകൾ പരിഗണനയിലാണ്. ഒന്ന് മംഗളൂരു-തിരുവനന്തപുരം റൂട്ടും രണ്ടാമത്തേത് മംഗലാപുരം-എറണാകുളം റൂട്ടും. എന്നാല്‍, മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ ട്രെയിൻ ഓടിക്കുന്നതിന് രണ്ട് പ്രത്യേക ട്രെയിൻ റേക്കുകളുടെ ലഭ്യത ആവശ്യമായി വരും. നേരത്തെ, രണ്ട് പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഗോവയ്ക്കും എറണാകുളത്തിനും ഇടയിൽ വന്ദേ ഭാരത് ട്രെയിൻ ഉപയോഗിച്ച് സർവീസ് ആരംഭിക്കുന്നതിനുള്ള സാധ്യത ദക്ഷിണ റെയിൽവേ ആരാഞ്ഞിരുന്നു. എന്നാല്‍, ഈ റൂട്ടിൽ ഒരൊറ്റ ട്രെയിൻ സജ്ജീകരിക്കാനുള്ള തീരുമാനം അപ്രായോഗികമായി കണക്കാക്കപ്പെട്ടതിനാൽ പദ്ധതി ഉപേക്ഷിക്കാൻ അധികാരികളെ പ്രേരിപ്പിച്ചു. നിലവിൽ തിരുവനന്തപുരത്തിനും കാസർഗോഡിനും ഇടയിൽ വന്ദേ ഭാരത് സർവീസ് ഉണ്ട്. ഉത്സവകാല ഓണക്കാലത്ത്…
Category: KERALA
തിരുവോണ ദിനത്തിൽ ഭക്ഷണപൊതി വിതരണവുമായി തലവടി തിരുപ്പനയനൂർകാവ് ക്ഷേത്രം
എടത്വ: തിരുവോണ ദിനത്തിൽ ഹോട്ടലുകൾ അടഞ്ഞു കിടന്ന സാഹചര്യത്തിൽ എടത്വയിലെ വിവിധ സർക്കാർ ഓഫിസുകളിലെ ജീവനക്കാർക്കും ഗവ. ആശുപത്രിയിലെ രോഗികൾക്കും കൂട്ടിയിരിപ്പുകാർക്കും ആംബുലൻസ് ഡ്രൈവർമാർക്കും ഭക്ഷണ പൊതികൾ എത്തിച്ച് ക്ഷേത്രസമിതി ഭാരവാഹികൾ മാതൃകയായി. തലവടി തിരുപ്പനയനൂർകാവ് ക്ഷേത്രത്തിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഭക്ഷണ പൊതി വിതരണം നടന്നത്. ബ്രഹ്മശ്രീ നീലകണ്oരരു ആനന്ദ് പട്ടമന അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗിരിജ ആനന്ദ് പട്ടമനയിൽ നിന്നും ഭക്ഷണ പൊതികൾ ഏറ്റുവാങ്ങി. സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേത്രസമിതി മാനേജർ അജികുമാർ കലവറശ്ശേരിൽ, ഭരതൻ പട്ടരുമഠം ,ഭരദ്വാജ് പട്ടമന എന്നിവർ നേതൃത്വം നല്കി. നവരാത്രിയോടനുബന്ധിച്ച് കഴിഞ്ഞ 17 വർഷമായി 10 ദിവസം തുടർച്ചയായി ക്ഷേത്രത്തിൽ നിന്നും ‘സ്നേഹ ഭവനിലെ ‘ അന്തേവാസികൾക്ക് ഭക്ഷണം നല്‍കിവരുന്നുണ്ട്. കോവിഡ് കാലഘട്ടങ്ങളിൽ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിപ്പിക്കുന്നതിന് ക്ഷേത്ര ഓഡിറ്റോറിയവും,…
ഉത്രാടം നാളില്‍ ജനങ്ങള്‍ കുടിച്ചു തീര്‍ത്തത് 116 കോടിയുടെ മദ്യം; ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് ഇരിഞ്ഞാലക്കുടയിൽ
തിരുവനന്തപുരം: ഉത്രാടം നാളില്‍ ജനങ്ങള്‍ കുടിച്ചു തീര്‍ത്തത് 116 കോടിയുടെ മദ്യമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ബെവ്കോ വഴി വിറ്റ മദ്യത്തിന്റെ കണക്കാണിത്. പുറത്തുവിട്ട കണക്കുകള്‍ അന്തിമമല്ലെന്നും വില്പനയില് നിന്നുള്ള വരുമാനം മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ബെവ്കോ എംഡി പറഞ്ഞു. ഇരിങ്ങാലക്കുടയിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. ഉത്രാടം നാളില്‍ ഇരിഞ്ഞാലക്കുടയില്‍ മാത്രം വിറ്റത് 1.08 കോടി രൂപയുടെ മദ്യമാണ്. കൊല്ലം ആശ്രാമം ഔട്ട്ലെറ്റ് വഴി 1.01 കോടി രൂപയുടെ മദ്യം വിറ്റു. ഓണാഘോഷം ആരംഭിക്കുന്നതിന് വളരെ മുമ്പുതന്നെ, കേരള സ്റ്റേറ്റ് ബിവറേജ് കോ-ഓപ്പറേഷൻ (ബെവ്കോ) അതിന്റെ ഔട്ട്ലെറ്റുകൾ വഴിയുള്ള മദ്യവിൽപ്പന വർദ്ധിപ്പിക്കുന്നതിന് വിപുലമായ ഒരുക്കങ്ങൾ നടത്തിയിരുന്നു. ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് വെയർഹൗസ്, ഔട്ട്ലെറ്റ് മാനേജർമാർക്ക് കർശന നിർദേശം നൽകി. ഗോഡൗണുകൾ ജനപ്രിയ ബ്രാൻഡുകളുടെ സ്റ്റോക്ക് സൂക്ഷിക്കുകയും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കുന്നതിനായി സ്റ്റോക്കുകൾ ഔട്ട്ലെറ്റുകളിൽ വ്യക്തമായി പ്രദർശിപ്പിക്കുകയും വേണം. ഡിജിറ്റൽ ഇടപാടുകൾക്കും പ്രത്യേക ശ്രദ്ധ നൽകി.…
അച്ചു ഉമ്മനെതിരെ സൈബര്‍ ആക്രമണം; ഇടത് യൂണിയൻ നേതാവിനെതിരെ പോലീസ് കേസെടുത്തു
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ തുടരുന്ന സൈബര്‍ അധിക്ഷേപത്തിനെതിരെ ഒടുവില്‍ പോലീസ് കേസെടുത്തു. ഇടത് സംഘടനാ നേതാവും സെക്രട്ടേറിയറ്റ് മുന്‍ അഡീഷണല്‍ സെക്രട്ടറിയുമായ നന്ദകുമാര്‍ കൊളത്തപ്പിള്ളിക്കെതിരെയാണ് പൂജപ്പുര പൊലീസ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ, സൈബര്‍ ഭീഷണിക്ക് പിന്നിലെ ശക്തികളെ നേരിടാന്‍ കേസുമായി മുന്നോട്ടു പോകുന്നതിനെക്കുറിച്ച് അച്ചു ഉമ്മന്‍ ആലോചിച്ചതിനെത്തുടര്‍ന്ന് നന്ദകുമാര്‍ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. സ്ത്രീത്വത്തെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും തെറ്റിന് നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും നന്ദകുമാര്‍ പറഞ്ഞു. ഇടത് പക്ഷ ചായ്വുള്ളവര്‍ ഇന്‍സ്റ്റഗ്രാമില്‍ അപകീര്‍ത്തിപരമായ പ്രസ്താവനകളും മറ്റു അധിക്ഷേപങ്ങളും പ്രചരിപ്പിച്ചത് തന്റെ ഒദ്യോഗിക ജീവിതത്തെ ബാധിക്കാന്‍ തുടങ്ങിയതോടെയാണ് പുജപ്പുര പോലീസ് വിഭാഗമായ സൈബര്‍ പോലീസില്‍ പരാതി നല്കാന് അച്ചു ഉമ്മന്‍ തീരുമാനിച്ചത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നടത്തുന്ന പകപോക്കല്‍ രാഷ്ട്രീയത്തിനെതിരെ വനിതാ കമ്മീഷനും അവര്‍ പരാതി നല്കി.…
ഓണം ഓഫറിന്റെ ഭാഗമായി ചെരുപ്പുകള്‍ കുറഞ്ഞ വിലയ്ക്ക് വിറ്റ കടയുടമയെ ആക്രമിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് വിലക്കുറവില്‍ ചെരുപ്പുകള്‍ വിറ്റതിന് കട ഉടമയെയും കുടുംബത്തെയും ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ ഇന്റലിജൻസ് സബ് ഇൻസ്പെക്ടർ (എസ്ഐ) ഫിറോസ് ഖാനെതിരെ കേസെടുത്തു. പോത്തൻകോട് ജംഗ്ഷനിൽ നടന്ന സംഭവം വാണിജ്യ തർക്കത്തിൽ ബലപ്രയോഗം നടത്തുന്നത് ആശങ്കയുളവാക്കിയിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം അരങ്ങേറിയത്. ചെരുപ്പ് കട നടത്തുന്ന ഒരു സ്ത്രീയും അവരുടെ ഭർത്താവും മകനുമാണ് ശാരീരിക പീഡനത്തിന് ഇരയായത്. ഇവരുടെ കടയോടു ചേര്‍ന്ന് എസ്ഐ ഫിറോസ് ഖാന്റെ ബന്ധുവും ചെരുപ്പ് കട നടത്തുന്നുണ്ടെന്നാണ് പരാതി. ബന്ധുവിന്റെ പേരിലാണ് കട രജിസ്റ്റർ ചെയ്തിട്ടുള്ളതെങ്കിലും അത് എസ്ഐ ഫിറോസ് ഖാന്റേതാണെന്ന് പരാതിക്കാരൻ പറയുന്നു. ഓണം ഓഫറിന്റെ ഭാഗമായി ഞായറാഴ്ച ഇരയുടെ ഷോപ്പ് ഏകദേശം ഒരു മണിക്കൂറോളം കുറഞ്ഞ വിലയ്ക്ക് പാദരക്ഷകൾ വിറ്റതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഫിറോസ് ഖാനും മകനും കടയിൽ എത്തിയപ്പോള്‍ ഇരയായ സ്ത്രീയുടെ കടയില്‍ ഉപഭോക്താക്കളുടെ തിരക്ക് ശ്രദ്ധയില്‍…
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: തിരുവോണ ദിവസം ബിജെപി നിരാഹാര സമരം സംഘടിപ്പിച്ചു
തൃശൂർ : തിരുവോണ ആഘോഷങ്ങൾക്കിടെ കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ ഫണ്ട് സിപിഐഎം ദുരുപയോഗം ചെയ്തതിനെതിരെയും ബാങ്കിന്റെ അഴിമതിക്കെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചും ബിജെപി കരുവന്നൂരിൽ നിരാഹാര സമരം സംഘടിപ്പിച്ചു. കരുവന്നൂർ ബാങ്ക് ഹെഡ് ഓഫീസിന് മുന്നിൽ ബിജെപി അംഗങ്ങളും സഹകാരികളും ചേർന്ന് നടത്തിയ പ്രകടനത്തിൽ ബാങ്ക് നടത്തിയ തട്ടിപ്പിനെതിരെ മുദ്രാവാക്യമുയര്‍ത്തി. ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നിരാഹാര സമരം ബിജെപി പാലക്കാട് മേഖലാ വൈസ് പ്രസിഡന്റ് ബിജോയ് തോമസ് ഉദ്ഘാടനം ചെയ്തു. 300 കോടിയോളം വരുന്ന സിപിഐ എം അഴിമതി പ്രാദേശിക ജനതയെ പ്രതികൂലമായി ബാധിക്കുകയും, അവരുടെ ഓണാഘോഷങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു. ഇരിങ്ങാലക്കുട എം.എൽ.എ.യും മന്ത്രിയുമായ ആർ.ബിന്ദുവിൽ നിന്ന് തെരഞ്ഞെടുപ്പ് ഫണ്ട് കൈപ്പറ്റിയതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും എ.സി മൊയ്തീൻ രാജിവെക്കണമെന്നും തോമസ് തന്റെ പ്രസംഗത്തിൽ ആവശ്യപ്പെട്ടു. ബിജെപി മണ്ഡലം പ്രസിഡന്റ്…
ഓണാഘോഷത്തിനിടെ മുൻ ഹാൻഡ്ബോൾ താരം കുഴഞ്ഞുവീണു മരിച്ചു
കോഴിക്കോട്: മുന്‍ ദേശീയ ഹാന്‍ഡ്ബോള്‍ താരം ജിപ്സി ജോസഫ് (52) ഓണാഘോഷത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. മേരിക്കുന്ന് ഹോളി റിഡീമര്‍ പള്ളിയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന മ്യൂസിക്കല്‍ ചെയര്‍ മത്സരത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. മലപ്പുറം ജില്ലാ കൃഷിവകുപ്പ് ഓഫീസില്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായിരുന്നു. ഭര്‍ത്താവ്: ജോസഫ് റിബല്ലോ (റിട്ട. മലപ്പുറം ജില്ലാ സാമൂഹൃനീതി ഓഫീസര്‍) മക്കള്‍: ആരോണ്‍ (യുകെ), ഓറേലിയ. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം മേരിക്കുന്ന് ഹോളി റിഡീമര്‍ പള്ളി സെമിത്തേരിയില്‍.
സ്കൂട്ടറില്‍ ബസ്സിടിച്ച് അമ്മ മരിച്ചു; മകള്‍ക്ക് ഗുരുതര പരിക്ക്
നെയ്യാറ്റിന്‍കര: സ്കൂട്ടറില്‍ ബസ്സിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ അമ്മ മരിച്ചു. കൂടെയുണ്ടായിരുന്ന മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാര്യവട്ടം മടത്തില്‍ വീട്ടില്‍ സജയ് നാരായണന്റെ ഭാര്യ മഹാലക്ഷ്മി (39) ആണ് മരിച്ചത്. ഇവരുടെ മകള്‍ അഞ്ജിമ (18) ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴച രാത്രി ഏഴരയോടെ നെയ്യാറ്റിന്‍കര പത്താംകല്ലിലായിരുന്നു അപകടം. മഹാലക്ഷ്മി സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ബസ് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മഹാലക്സ്മി മരിച്ചു. സംസ്കാര ചടങ്ങുകള്‍ നടത്തി. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി നെയ്യാറ്റിന്‍കരയില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം. അവര്‍ക്ക് ധ്യാനലക്ഷ്മി എന്നു പേരുള്ള മറ്റൊരു മകളുണ്ട്.
സംഘ്പരിവാർ വിരുദ്ധ രാഷ്ട്രീയത്തിന് അയ്യങ്കാളി ചിന്തകൾ കരുത്ത് പകരും: റസാഖ് പാലേരി
മലപ്പുറം: ഇന്ത്യയിലുടനീളം ശക്തിപ്പെടുന്ന സംഘ്പരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരായ മുന്നേറ്റത്തിന് അയ്യങ്കാളി ചിന്തകൾ കരുത്തു പകരുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. മഹാത്മാ അയ്യങ്കാളി ദിനത്തിൽ മഹാത്മാ അയ്യങ്കാളിയും നവജനാധിപത്യ രാഷ്ട്രീയവും എന്ന പ്രമേയത്തിൽ വള്ളിക്കുന്ന് പെരുവള്ളൂരിൽ നടത്തിയ ജനകീയ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലുൾപ്പെടെ ദളിത് പിന്നാക്ക ന്യൂനപക്ഷങ്ങൾക്കെതിരെ വംശീയത പടർത്തിക്കൊണ്ടിരിക്കുന്ന സംഘപരിവാറിനെ പ്രതിരോധിക്കാൻ വിശാല മുന്നേറ്റം രൂപപ്പെടണം. ആർ എസ്സ് എസ്സ് രൂപപ്പെടുത്തുന്ന ഹിന്ദുത്വ എകീകരണത്തെ ചോദ്യം ചെയ്തുകൊണ്ട് മാത്രമേ ബിജെപിയെ പ്രതിരോധിക്കാൻ കഴിയൂ. ഭൂമിയും വീടും നിഷേധിക്കപ്പെട്ട ദളിതുകളും ആദിവാസികളും പരിഗണിക്കപ്പെടാത്ത രാഷ്ട്രീയ ഗിമ്മിക്ക് മാത്രമായിരുന്നു ഇടതുപക്ഷം കൊട്ടിഘോഷിക്കുന്ന ഭൂപരിഷ്കരണം. അന്യാധീനപ്പെട്ട ഭൂമി മുഴുവൻ കുത്തകകളിൽ നിന്ന് തിരിച്ചുപിടിച്ച് ഭൂരഹിതർക്കും കർഷകർക്കും നൽകാൻ കഴിയുംവിധം കേരളത്തിൽ രണ്ടാം ഭൂപരിഷ്കരണം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് നാസർ…
സർവീസ് എക്സലൻസ് പുരസ്കാരം യുവ സംരംഭകൻ ശരത് ചന്ദ്രന്
തിരുവനന്തപുരം: ബിസിനസ് ഇന്‍സൈറ്റ് മാഗസിൻ്റെ സർവീസ് എക്സലൻസ് പുരസ്കാരം ലാക്യൂസ്റ്റ് കണ്‍സള്‍ട്ടന്‍സിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ശരത് ചന്ദ്രന് ലഭിച്ചു. തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു പുരസ്കാരം സമ്മാനിച്ചു. തൊഴിൽരഹിതരായവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, നൈപുണ്യമുള്ളവരുടെ നിപുണത പുറത്തു കൊണ്ടുവരുന്നതുമായ പദ്ധതികൾ, കാഴ്ചപരിമിതർക്കും ഭിന്നശേഷിക്കാര്‍ക്കും സഹായകരമാകുന്ന പദ്ധതികൾ എന്നിവയ്ക്ക് തുടക്കം കുറിക്കുകയാണ് ഭാവി ലക്ഷ്യമെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 2017 ല്‍ കണ്ണൂർ സ്വദേശിയായ ശരത് തുടക്കം കുറിച്ച ലക്യുസ്റ്റ് ഗവേഷണം, പ്രോഡക്റ്റ് ഡെവലപ്പ്മെന്റ്, മാര്‍ക്കറ്റിംഗ്, ബിസിനസ് കൺസൽട്ടൻസി തുടങ്ങിയവയിൽ വ്യത്യസ്തമായ സേവനങ്ങൾ നൽകിവരുന്നു. സംരംഭകനായ അദ്ദേഹം കൗണ്‍സിലറായും മോട്ടിവേറ്ററായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. നടനും സംരംഭകനുമായ ദിനേശ് പണിക്കരുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുന്‍ ഡിജിപി ഋഷിരാജ് സിംഗ്, ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ്, ബിസിനസ് ഇന്‍സൈറ്റ്…
