ഓണം ഓഫറിന്റെ ഭാഗമായി ചെരുപ്പുകള്‍ കുറഞ്ഞ വിലയ്ക്ക് വിറ്റ കടയുടമയെ ആക്രമിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് വിലക്കുറവില്‍ ചെരുപ്പുകള്‍ വിറ്റതിന് കട ഉടമയെയും കുടുംബത്തെയും ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ ഇന്റലിജൻസ് സബ് ഇൻസ്പെക്ടർ (എസ്ഐ) ഫിറോസ് ഖാനെതിരെ കേസെടുത്തു. പോത്തൻകോട് ജംഗ്ഷനിൽ നടന്ന സംഭവം വാണിജ്യ തർക്കത്തിൽ ബലപ്രയോഗം നടത്തുന്നത് ആശങ്കയുളവാക്കിയിട്ടുണ്ട്.

ഞായറാഴ്ച വൈകുന്നേരമാണ് സംഭവം അരങ്ങേറിയത്. ചെരുപ്പ് കട നടത്തുന്ന ഒരു സ്ത്രീയും അവരുടെ ഭർത്താവും മകനുമാണ് ശാരീരിക പീഡനത്തിന് ഇരയായത്. ഇവരുടെ കടയോടു ചേര്‍ന്ന് എസ്‌ഐ ഫിറോസ് ഖാന്റെ ബന്ധുവും ചെരുപ്പ് കട നടത്തുന്നുണ്ടെന്നാണ് പരാതി. ബന്ധുവിന്റെ പേരിലാണ് കട രജിസ്‌റ്റർ ചെയ്‌തിട്ടുള്ളതെങ്കിലും അത് എസ്‌ഐ ഫിറോസ് ഖാന്റേതാണെന്ന് പരാതിക്കാരൻ പറയുന്നു.

ഓണം ഓഫറിന്റെ ഭാഗമായി ഞായറാഴ്ച ഇരയുടെ ഷോപ്പ് ഏകദേശം ഒരു മണിക്കൂറോളം കുറഞ്ഞ വിലയ്ക്ക് പാദരക്ഷകൾ വിറ്റതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ഫിറോസ് ഖാനും മകനും കടയിൽ എത്തിയപ്പോള്‍ ഇരയായ സ്ത്രീയുടെ കടയില്‍ ഉപഭോക്താക്കളുടെ തിരക്ക് ശ്രദ്ധയില്‍ പെട്ടു. അതോടെയാണ് ഫിറോസ് ഖാന്‍ പ്രകോപനപരമായ രീതിയില്‍ പെരുമാറിയതെന്ന് പറയുന്നു. ഇരയുടെ ഭർത്താവ് അതില്‍ ഇടപെട്ടതോടെയാണ് സംഘർഷം ഉടലെടുത്തതെന്ന് പരാതിയിൽ പറയുന്നു.

എസ്‌ഐ ഫിറോസ് ഖാൻ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും ഒരു ഘട്ടത്തിൽ ചവിട്ടുകയും നിലത്ത് വീഴുകയും ചെയ്‌തെന്നും പരാതിക്കാരി ആരോപിക്കുന്നു. വാക്കേറ്റത്തെ തുടർന്ന് പരിക്കേറ്റ യുവതിയും കുടുംബവും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

സംഭവത്തിൽ എസ്ഐ ഫിറോസ് ഖാനും മകനുമെതിരെ സ്ത്രീകൾക്കെതിരായ അതിക്രമത്തിനും ആക്രമണത്തിനും കേസെടുത്തു. അഞ്ച് മാസം മുമ്പ് സമാനമായ സംഭവം നടന്നിരുന്നുവെന്നും പിന്നീട് മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്.

Print Friendly, PDF & Email

Leave a Comment

More News