ഉത്രാടം നാളില്‍ ജനങ്ങള്‍ കുടിച്ചു തീര്‍ത്തത് 116 കോടിയുടെ മദ്യം; ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് ഇരിഞ്ഞാലക്കുടയിൽ

തിരുവനന്തപുരം: ഉത്രാടം നാളില്‍ ജനങ്ങള്‍ കുടിച്ചു തീര്‍ത്തത് 116 കോടിയുടെ മദ്യമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ബെവ്കോ വഴി വിറ്റ മദ്യത്തിന്റെ കണക്കാണിത്‌. പുറത്തുവിട്ട കണക്കുകള്‍ അന്തിമമല്ലെന്നും വില്‍പനയില്‍ നിന്നുള്ള വരുമാനം മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ബെവ്കോ എംഡി പറഞ്ഞു.

ഇരിങ്ങാലക്കുടയിലാണ്‌ ഇത്തവണ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്‌. ഉത്രാടം നാളില്‍ ഇരിഞ്ഞാലക്കുടയില്‍ മാത്രം വിറ്റത്‌ 1.08 കോടി രൂപയുടെ മദ്യമാണ്. കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റ് വഴി 1.01 കോടി രൂപയുടെ മദ്യം വിറ്റു.

ഓണാഘോഷം ആരംഭിക്കുന്നതിന് വളരെ മുമ്പുതന്നെ, കേരള സ്റ്റേറ്റ് ബിവറേജ് കോ-ഓപ്പറേഷൻ (ബെവ്‌കോ) അതിന്റെ ഔട്ട്‌ലെറ്റുകൾ വഴിയുള്ള മദ്യവിൽപ്പന വർദ്ധിപ്പിക്കുന്നതിന് വിപുലമായ ഒരുക്കങ്ങൾ നടത്തിയിരുന്നു. ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് വെയർഹൗസ്, ഔട്ട്‌ലെറ്റ് മാനേജർമാർക്ക് കർശന നിർദേശം നൽകി. ഗോഡൗണുകൾ ജനപ്രിയ ബ്രാൻഡുകളുടെ സ്റ്റോക്ക് സൂക്ഷിക്കുകയും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കുന്നതിനായി സ്റ്റോക്കുകൾ ഔട്ട്‌ലെറ്റുകളിൽ വ്യക്തമായി പ്രദർശിപ്പിക്കുകയും വേണം. ഡിജിറ്റൽ ഇടപാടുകൾക്കും പ്രത്യേക ശ്രദ്ധ നൽകി.

ജനപ്രിയ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെ ആവശ്യമായ മദ്യം ഗോഡൌണില്‍ നിന്ന്‌ വാങ്ങണം. ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ സ്റ്റോക്ക് പ്രദര്‍ശിപ്പിക്കണം.  ഓണക്കാലത്ത്‌ ജീവനക്കാര്‍ അവധിയെടുക്കുന്നത്‌ പരമാവധി ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു.

Print Friendly, PDF & Email

Leave a Comment

More News