ഫ്രഞ്ച് സ്‌കൂളുകളിൽ ബുർഖ പൂര്‍ണ്ണമായും നിരോധിക്കും

പാരീസ്: സർക്കാർ സ്‌കൂളുകളിൽ പെൺകുട്ടികൾ അബായ ധരിക്കുന്നത് വിലക്കാൻ ഫ്രാൻസ് തീരുമാനിച്ചു. ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി ഗബ്രിയേൽ അറ്റോൾ ടിഎഫ് 1 ചാനലിന് നൽകിയ അഭിമുഖത്തിലാണ് സർക്കാർ സ്കൂളുകളിൽ അബായ ധരിക്കില്ലെന്ന തീരുമാനം പ്രഖ്യാപിച്ചത്.

അബായ ഒരുതരം ഫുൾ ബുർഖയാണ്. നിങ്ങൾ ക്ലാസ് മുറിയിൽ കയറുമ്പോൾ, നിങ്ങളുടെ മതപരമായ വ്യക്തിത്വം നിർണ്ണയിക്കേണ്ടത് നിങ്ങൾ ധരിക്കുന്ന വസ്ത്രമല്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് വിലക്കിയിരുന്ന ഫ്രഞ്ച് സ്‌കൂളുകളിൽ അബായ ധരിക്കുന്നത് സംബന്ധിച്ച് മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഈ നീക്കം.

2004-ൽ ഫ്രാൻസ് സ്‌കൂളുകളിൽ ശിരോവസ്ത്രം നിരോധിക്കുകയും 2010-ൽ പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നത് നിരോധിക്കുകയും ചെയ്തു. ഇതുമൂലം ഫ്രാൻസിൽ താമസിക്കുന്ന 50 ലക്ഷത്തോളം വരുന്ന മുസ്ലീം ജനങ്ങൾക്കിടയിൽ അമർഷമുണ്ട്. ഫ്രാൻസിലെ പൊതുവിദ്യാലയങ്ങളിൽ വലിയ കുരിശുകൾ, ജൂത കിപ്പകൾ, ഇസ്ലാമിക ശിരോവസ്ത്രങ്ങൾ എന്നിവ അനുവദനീയമല്ല.

Print Friendly, PDF & Email

Leave a Comment

More News