തിരുവോണ ദിനത്തിൽ ഭക്ഷണപൊതി വിതരണവുമായി തലവടി തിരുപ്പനയനൂർകാവ് ക്ഷേത്രം

എടത്വ: തിരുവോണ ദിനത്തിൽ ഹോട്ടലുകൾ അടഞ്ഞു കിടന്ന സാഹചര്യത്തിൽ എടത്വയിലെ വിവിധ സർക്കാർ ഓഫിസുകളിലെ ജീവനക്കാർക്കും ഗവ. ആശുപത്രിയിലെ രോഗികൾക്കും കൂട്ടിയിരിപ്പുകാർക്കും ആംബുലൻസ് ഡ്രൈവർമാർക്കും ഭക്ഷണ പൊതികൾ എത്തിച്ച് ക്ഷേത്രസമിതി ഭാരവാഹികൾ മാതൃകയായി.

തലവടി തിരുപ്പനയനൂർകാവ് ക്ഷേത്രത്തിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഭക്ഷണ പൊതി വിതരണം നടന്നത്. ബ്രഹ്മശ്രീ നീലകണ്oരരു ആനന്ദ് പട്ടമന അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗിരിജ ആനന്ദ് പട്ടമനയിൽ നിന്നും ഭക്ഷണ പൊതികൾ ഏറ്റുവാങ്ങി. സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള വിതരണോദ്ഘാടനം നിർവഹിച്ചു.

ക്ഷേത്രസമിതി മാനേജർ അജികുമാർ കലവറശ്ശേരിൽ, ഭരതൻ പട്ടരുമഠം ,ഭരദ്വാജ് പട്ടമന എന്നിവർ നേതൃത്വം നല്‍കി.

നവരാത്രിയോടനുബന്ധിച്ച് കഴിഞ്ഞ 17 വർഷമായി 10 ദിവസം തുടർച്ചയായി ക്ഷേത്രത്തിൽ നിന്നും ‘സ്നേഹ ഭവനിലെ ‘ അന്തേവാസികൾക്ക് ഭക്ഷണം നല്‍കിവരുന്നുണ്ട്. കോവിഡ് കാലഘട്ടങ്ങളിൽ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിപ്പിക്കുന്നതിന് ക്ഷേത്ര ഓഡിറ്റോറിയവും, അനുബന്ധ സൗകര്യങ്ങളും സൗജന്യമായി ക്ഷേത്രസമിതി നല്‍കിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News