വിഴിഞ്ഞത്ത് സമവായത്തിന് വഴിയൊരുക്കാന്‍ സിപിഎം ശ്രമം തുടങ്ങി. അതിന്റെ തുടര്‍ച്ചയായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി ചർച്ച നടത്തി. രാവിലെ വെള്ളയമ്പലം ബിഷപ്പ് ഹൗസിലായിരുന്നു ചർച്ച. സംഘര്‍ഷം ഒഴിവാക്കണമെന്ന് ആനാവൂര്‍ ഫാ. തോമസ് നെറ്റോയെ അറിയിച്ചതായാണ് വിവരം. സമവായ ചർച്ചകൾ വരും ദിവസങ്ങളിലും തുടരും. അതേസമയം വിഴിഞ്ഞം തുറമുഖത്തിനായി എൽഡിഎഫ് പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ആനാവൂര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ വാഹന പ്രചാരണ ജാഥകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഡിസംബർ 7, 8, 9 തീയതികളിൽ നടക്കുന്ന വാഹന പ്രചാരണ ജാഥ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.ജാഥയുടെ സമാപന സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ജാഥ വർക്കലയിൽ നിന്ന് ആരംഭിച്ച് വിഴിഞ്ഞത്ത്…
Category: KERALA
വിഴിഞ്ഞം സമരം: ക്രമസമാധാനപാലനത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ലത്തീന്‍ സഭ
തിരുവനന്തപുരം: തീരദേശത്തെ പ്രതിഷേധം നേരിടാൻ കേന്ദ്ര സേനയെ വിളിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അനുമതി ക്രമസമാധാന പാലനത്തിൽ പോലീസ് പരാജയപ്പെട്ടുവെന്ന് സമ്മതിക്കുന്നതായി തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറലും വിഴിഞ്ഞം സമര ജനറൽ കൺവീനറുമായ യൂജിൻ എച്ച്. പെരേര. കേന്ദ്ര സേനയെ വിഴിഞ്ഞത്തേക്ക് വിളിക്കാൻ മടിയില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിഴിഞ്ഞത്തെ അക്രമം സർക്കാർ തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് പെരേര ആവർത്തിച്ചു. “സമാധാനപാലനത്തെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല. സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം അതിന്റെ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു. പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് മേൽ കേന്ദ്ര സേനയെ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത എന്താണ്? ജുഡീഷ്യറിയിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്,” അദ്ദേഹം പറഞ്ഞു. അതേസമയം, സഹോദരൻ എജെ വിജയൻ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായതിനാൽ തന്റെ പേര് വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാൻ ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്ന് ഗതാഗത മന്ത്രിയും തിരുവനന്തപുരം എംഎൽഎയുമായ…
കെ എസ് പ്രേംകുമാർ എന്ന നടന്‍ കൊച്ചു പ്രേമൻ അന്തരിച്ചു
തിരുവനന്തപുരം: നടൻ കെഎസ് പ്രേംകുമാർ എന്ന കൊച്ചു പ്രേമൻ ഇന്ന് (ശനിയാഴ്ച) അന്തരിച്ചു. 67 വയസ്സായിരുന്നു. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ഉച്ചയോടെ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. അമേച്വർ തിയേറ്ററിലൂടെ തുടങ്ങിയ മികച്ച ജീവിതമായിരുന്നു കൊച്ചു പ്രേമന്റേത്. എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെയാണ് അദ്ദേഹം തന്റെ ആദ്യ നാടകം എഴുതിയത്. അന്തരിച്ച പ്രശസ്ത സംവിധായകൻ ജഗതി എൻ കെ ആചാരിയുടെ ജ്വാലാമുഖി എന്ന നാടകത്തിൽ അഭിനയിച്ചതാണ് അദ്ദേഹത്തിന്റെ നാടക ജീവിതത്തിലെ ഒരു നാഴികക്കല്ല് . പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തിരുവനന്തപുരത്തെ പ്രമുഖ നാടക സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. 1979-ൽ ഏഴു നിറങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തിയത്. 1996 ൽ ദില്ലിവാല രാജകുമാരനിൽ തുടങ്ങി സംവിധായകൻ രാജസേനനൊപ്പം എട്ട് സിനിമകൾ ചെയ്തു. ആകെ 200-ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒരു ഹാസ്യനടൻ എന്ന നിലയിലാണ്…
ഉത്രാടം തിരുനാൾ പമ്പ ജലോത്സവം നീരേറ്റുപുറത്ത് ഗോവ ഗവർണർ അഡ്വ.പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും
എടത്വ: കെ.സി മാമ്മൻ മാപ്പിള ട്രോഫിക്കു വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലോത്സവം ഡിസംബർ 4ന് 2മണിക്ക് നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും. ഗോവ ഗവർണ്ണർ അഡ്വ.പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. കുട്ടനാട് എം എൽ എ തോമസ് കെ. തോമസ് അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി.പ്രസാദ്, വീണാ ജോർജ്ജ്, ലോക് സഭാംഗങ്ങളായ കൊടികുന്നിൽ സുരേഷ്, ആൻ്റോ ആൻ്റണി, നിയമ സഭാംഗങ്ങളായ അഡ്വ. മാത്യു ടി. തോമസ്, ജോബ് മൈക്കിൾ, യു. പ്രതിഭ, പ്രമോദ് നാരായണൻ , അഡ്വ. ജനീഷ് കുമാർ, എച്ച്. സലാം, പി. ചിത്തരഞ്ചൻ, ദലീമ ജോജോ, മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ കുര്യൻ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജേശ്വരി,…
രണ്ട് ദിവസത്തിനുള്ളിൽ പണം ലഭിച്ചില്ലെങ്കിൽ ഒരു ശാഖയും പ്രവർത്തിക്കില്ലെന്ന് പഞ്ചാബ് നാഷണല്‍ ബാങ്കിന് സിപിഎമ്മിന്റെ മുന്നറിയിപ്പ്
കോഴിക്കോട്: പണം തിരിമറിക്കേസില്‍ പഞ്ചാബ് നാഷണൽ ബാങ്കിന് മുന്നറിയിപ്പ് നൽകി സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ രംഗത്ത്. പണം തിരികെ നൽകാൻ പഞ്ചാബ് നാഷണൽ ബാങ്കിന് രണ്ട് ദിവസത്തെ സമയമാണ് നല്‍കിയിരിക്കുന്നത്. അതിനുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ കോഴിക്കോട് ജില്ലയിൽ ബാങ്കിന്റെ ഒരു ശാഖയും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് പി മോഹനൻ അറിയിച്ചു. എന്നിട്ടും തീരുമാനമെടുത്തില്ലെങ്കിൽ ജില്ലയ്ക്ക് പുറത്തുള്ള ബാങ്കുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും മോഹനന്‍ പറഞ്ഞു. അതേസമയം, കൂടുതല്‍ അക്കൗണ്ടുകളില്‍ നിന്നും ബാങ്ക് മാനേജര്‍ റിജില്‍ പണം തട്ടിയെടുത്തിട്ടുണ്ടാവാമെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച്. ഇതിനിടെ എല്ലാ ബാങ്കുകളുടെയും കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഇടപാടുകള്‍ വിശദമായ പരിശോധിക്കാന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി അക്കൗണ്ട്‌സ് വിഭാഗത്തിനോട് നിർദേശം നൽകി. നഷ്ടപ്പെട്ട പണം ഉടന്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷനും പഞ്ചാബ് നാഷണല്‍ ബാങ്കിന് കത്ത് നല്‍കി. ബാങ്കിന്റെ ചെന്നൈയിലെ റീജിയണൽ ഓഫീസിലേക്കാണ് കത്ത് അയച്ചിരിക്കുന്നത്.…
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍ബ്ബന്ധം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ മൂന്ന് നിലകളിലേക്ക് കയറാനുള്ള പുതിയ ലിഫ്റ്റ് സ്ഥാപിക്കുന്നു. ഇതിനായി 25.50 ലക്ഷം രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. കഴിഞ്ഞ ദിവസമാണ് ലിഫ്റ്റ് നിർമാണത്തിന് തുക അനുവദിച്ച് പൊതുമരാമത്ത് വകുപ്പിൽ നിന്ന് അഡീഷണൽ സെക്രട്ടറി ലതാകുമാരി ഉത്തരവ് പുറപ്പെടുവിച്ചത്. ക്ലിഫ് ഹൗസില്‍ ആദ്യമായാണ് ലിഫ്റ്റ് സ്ഥാപിക്കുന്നത്. ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് നിർമിക്കുന്നതിന് ജൂൺ 22ന് 42.90 ലക്ഷം അനുവദിച്ചിരുന്നു. ക്ലിഫ് ഹൗസിന്റെ ഒരു നിലയിൽ കയറാനാണ് ഇത്രയും വലിയ തുക മുടക്കി ലിഫ്റ്റ് നിർമിക്കുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ലിഫ്റ്റ് നിർമാണത്തിന് തുക അനുവദിച്ചിരിക്കുന്നത്.
തരൂരിന് പാർട്ടി മര്യാദ മനസ്സിലാകുന്നില്ലെന്ന് നാട്ടകം സുരേഷ്
കോട്ടയം: തരൂരിനൊപ്പം യൂത്ത് കോൺഗ്രസ് വേദിയിലേക്ക് വരില്ലെന്ന നിലപാടിൽ ഡിസിസി പ്രസിഡന്റ് നാടകം സുരേഷ്. പരിപാടിയെക്കുറിച്ച് തന്നെ അറിയിച്ചില്ലെന്നാണ് സുരേഷിന്റെ പരാതി. തരൂരിനെതിരെ എഐസിസിക്ക് രേഖാമൂലം പരാതി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ മര്യാദ തരൂരിന് മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു. ചട്ടങ്ങൾ പാലിക്കുന്ന പാർട്ടിയെന്ന നിലയിൽ ശശി തരൂരിന്റെ നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം തരൂർ ഉദ്ഘാടനം ചെയ്യുന്ന യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിൽ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പങ്കെടുക്കില്ല. പരിപാടി അതാത് ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ അറിയിക്കണമെന്ന് അച്ചടക്ക സമിതി തീരുമാനിച്ചതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ വിശദീകരിച്ചു. ഇത് പാലിക്കപ്പെടാത്തത് കൊണ്ടാണ് പങ്കെടുക്കാത്തതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വിശദീകരിച്ചു.
മലയോര-കടലോര ജനതയുടെ സംഘടിത മുന്നേറ്റം കൂടൂതല്‍ കരുത്താര്‍ജിക്കും: രാഷ്ട്രീയ കിസാന്‍ മഹാസംഘ്
കോട്ടയം: നിലനില്‍പ്പിനും അതിജീവനത്തിനുമായി മലയോര കര്‍ഷകരുടെയും തീരദേശങ്ങളിലെ കടലിന്റെ മക്കളുടെയും സംഘടിത ജനകീയ മുന്നേറ്റം കേരളത്തില്‍ വൈകാതെ കൂടുതല്‍ കരുത്താര്‍ജിക്കുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റിയന്‍. പശ്ചിമഘട്ട ജനത നേരിടുന്ന ഭൂപ്രശ്‌നങ്ങളും വിലത്തകര്‍ച്ചയും വന്യജീവി അക്രമണവും കടലോരജനതയുടെ ജീവിത പ്രശ്‌നങ്ങളും സമാനതകളേറെയുള്ളതാണ്. വിദേശശക്തികളെയും കോര്‍പ്പറേറ്റുകളെയും സംരക്ഷിക്കുന്ന അധികാര കേന്ദ്രങ്ങളുടെ വഞ്ചനയുടെ ഇരകളും അടിമകളുമായി ജീവിതകാലം മുഴുവന്‍ കഴിയണമോയെന്ന് കര്‍ഷകരും മത്സ്യത്തൊഴിലാളികളും ഗൗരവമായി ചിന്തിച്ചുതുടങ്ങിയിരിക്കുന്നത് മാറ്റത്തിന്റെ സൂചനയാണ്. ഇക്കാലമത്രയും തൊഴിലാളികളുടെയും കര്‍ഷകരുടെയും സംരക്ഷകരായി അഭിനയിച്ചവര്‍ കോര്‍പ്പറേറ്റുകളുടെ അടിമകളായി അധഃപതിച്ചിരിക്കുന്നു. വ്യവസായങ്ങള്‍ തകര്‍ന്നടിഞ്ഞ് കേരളത്തില്‍ വികസനവും സംരംഭങ്ങളും മുരടിച്ചു. ഡല്‍ഹിയില്‍ കോര്‍പ്പറേറ്റുകള്‍ക്കെതിരെ സമരം ചെയ്യുന്നവര്‍ കേരളത്തില്‍ ഇക്കൂട്ടരുടെ ഏജന്റുമാരായി പാദസേവ ചെയ്യുന്ന ഇരട്ടമുഖം ജനം തിരിച്ചറിയുന്നു. ക്രൈസ്തവ ബിഷപ്പുമാരും വൈദികരും ഉയര്‍ത്തിക്കാട്ടുന്നത് ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങളാണ്. ജനകീയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്ന വെല്ലുവിളികളെ ജനങ്ങള്‍…
ഫുട്ബോൾ ലോകകപ്പ് ആരവങ്ങൾക്കിടയിൽ തലവടി ചുണ്ടൻ ഫാൻസ് ആൽവിൽ വർഗ്ഗീസ്
ഖത്തർ: ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടൂർണമെന്റ് ആയ ഫുട്ബോൾ ലോകകപ്പ് ആരവങ്ങൾക്കിടയിൽ തലവടി ചുണ്ടൻ ഫാൻസ് ആൽവിൽ വർഗ്ഗീസ്. ഉടൻ നീരണയൽ നടക്കുന്ന തലവടി ചുണ്ടൻ്റെ ഫാൻസ് ക്ലബിലെ അംഗമാണ് തലവടി മൂന്നാം വാർഡിൽ മാമ്പഴം തോട്ടിൽ ആൽവിൻ വർഗ്ഗീസ്. കനീഷ് കുമാർ (പ്രസിഡൻ്റ്), ബിനോയി തോമസ് (സെക്രട്ടറി), ഗോകുൽ ക്യഷ്ണൻ (ട്രഷറാർ) എന്നിവരുടെ നേതൃത്വത്തിൽ തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ രൂപികരിച്ചിട്ടുണ്ട്. നീരണിയലിന് മുമ്പായി ചുവരെഴുത്തുകൾ ആരംഭിച്ചു കഴിഞ്ഞു. ഫുട്ബോൾ കളിയെക്കാൾ ആവേശകരമാണ് ഓളപരപ്പിലെ ഒളിംമ്പിക്സ് ആയ ജലോത്സവമെന്ന് പ്രവാസിയായ ആൽവിൻ പറഞ്ഞു. 2022 ഏപ്രിൽ 14ന് ആണ് 120-ൽ അധികം വർഷം പഴക്കമുള്ള തടി മാലിപ്പുരയിൽ എത്തിച്ചത്. ചുണ്ടൻ വള്ള തടിക്ക് പ്രൗഢഗംഭീരമായ സ്വീകരണം വിവിധ കേന്ദ്രങ്ങളിൽ നല്‍കിയിരുന്നു. ഉളികുത്ത് കർമ്മം ഏപ്രിൽ 21ന് നടന്നു. കോയിൽമുക്ക് സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിലുള്ള…
നീലേശ്വരത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം
നീലേശ്വരം മഞ്ഞളാംകാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് സുഹൃത്തുക്കൾ മരിച്ചു. കരിന്തളം ശ്രീരാഗ്, കൊന്നക്കാട് സ്വദേശി അനീഷ്, കുമ്പളപ്പള്ളി സ്വദേശി കിഷോർ എന്നിവരാണ് മരിച്ചത്. ഇവര്‍ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. കൊന്നക്കാട് – നീലേശ്വരം റോഡിൽ മഞ്ഞംകാട് ഇന്ന് (വെള്ളി) രാത്രി 8.30 നായിരുന്നു അപകടം. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവ് ബിനുവിനെ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്കല്ല് കയറ്റിയ ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാറിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. കൊന്നക്കാടേക്ക് പോവുകയായിരുന്നു ഇവര്‍. ഒരാളെ കിനാവൂരിൽ ഇറക്കിയശേഷം യാത്ര തുടരുന്നതിനിടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
