ഉത്രാടം തിരുനാൾ പമ്പ ജലോത്സവം നീരേറ്റുപുറത്ത് ഗോവ ഗവർണർ അഡ്വ.പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും

പമ്പ വാട്ടർ സ്റ്റേഡിയത്തിൽ നടക്കുന്ന 64-ാം മത് ജലമേളയെ സംബന്ധിച്ച് എടത്വ മീഡിയ സെൻ്ററിൽ കെ.ആർ. ഗോപകുമാർ, പി.സി.ചെറിയാൻ, ഡോ. ജോൺസൺ വി. ഇടിക്കുള എന്നിവർ വിശദികരിക്കുന്നു

എടത്വ: കെ.സി മാമ്മൻ മാപ്പിള ട്രോഫിക്കു വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലോത്സവം ഡിസംബർ 4ന് 2മണിക്ക് നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും. ഗോവ ഗവർണ്ണർ അഡ്വ.പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. കുട്ടനാട് എം എൽ എ തോമസ് കെ. തോമസ് അദ്ധ്യക്ഷത വഹിക്കും.

മന്ത്രിമാരായ പി.പ്രസാദ്, വീണാ ജോർജ്ജ്, ലോക് സഭാംഗങ്ങളായ കൊടികുന്നിൽ സുരേഷ്, ആൻ്റോ ആൻ്റണി, നിയമ സഭാംഗങ്ങളായ അഡ്വ. മാത്യു ടി. തോമസ്, ജോബ് മൈക്കിൾ, യു. പ്രതിഭ, പ്രമോദ് നാരായണൻ , അഡ്വ. ജനീഷ് കുമാർ, എച്ച്. സലാം, പി. ചിത്തരഞ്ചൻ, ദലീമ ജോജോ, മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ കുര്യൻ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജേശ്വരി, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഓമലൂർ ശങ്കരൻ, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നിൽ എം. മഹാജൻ, ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തേരേസ ജോൺ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, സാംസ്ക്കാരിക സാമൂഹിക നേതാക്കൾ പങ്കെടുക്കും.

ജലമേള വർക്കിംംഗ് പ്രസിഡൻ്റ് വിക്ടർ ടി. തോമസിൻ്റെ അദ്ധ്യക്ഷ്യതയിൽ ചേരുന്ന സമാപന സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉദ്ഘാടനവും സമ്മാനദാനവും നിർവഹിക്കുമെന്ന് പി.സി.ചെറിയാൻ, കെ.ആർ. ഗോപകുമാർ, ഡോ. ജോൺസൺ വി. ഇടിക്കുള എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

5 ചുണ്ടൻ വള്ളം ഉൾപ്പെടെ 20 വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഗ്രാൻഡ് ഉൾപ്പെടെ ജലോത്സവ പ്രേമികളുടെ പിന്തുണയോടെ നടക്കുന്ന ഈ ജലോത്സവം ഈ സീസണിലെ ഒടുവിലത്തെ ജലോത്സവം കൂടിയാണ്. വിക്ടർ ടി.തോമസ് (വർക്കിങ്ങ് പ്രസിഡൻ്റ്), എ.വി.കുര്യൻ ആറ്റുമാലിൽ (ഓർഗനൈസിങ്ങ് കമ്മിറ്റി ചെയർമാൻ), പുന്നൂസ് ജോസഫ് (സെക്രട്ടറി), അഡ്വ.ബിജു സി. ആൻറണി, ജഗൻ തോമസ് ,ബിജു പാലത്തിങ്കൽ (ജനറൽ കൺവീനേഴ്സ് ), ബിന്നി പി. ജോർജ് (ട്രഷറാർ), അഞ്ചു കോച്ചേരിൽ (ചീഫ് കോർഡിനേറ്റർ ) എന്നിവർ ഉൾപ്പെട്ട വിവിധ സബ് കമ്മിറ്റികൾ നേതൃത്വം നല്‍കുന്നു.

64-ാം മത് ജലോത്സവത്തിൻ്റെ ഭാഗമായി ചിത്രരചന മത്സരം, വഞ്ചിപ്പാട്ട് മത്സരം, ലഹരി വിരുദ്ധ വിളംബര ജാഥ എന്നിവയും സംഘടിപ്പിച്ചിരുന്നുണ്ട്.

Print Friendly, PDF & Email

Leave a Comment

More News