കൊച്ചി: ഇന്ത്യൻ സിനിമയിലെ കൊടുങ്കാറ്റായി മാറിയ കെ ജി എഫിന്റെ രണ്ടാം ഭാഗം (കെ ജി എഫ് -2) സീ കേരളം ചാനലിലൂടെ ആദ്യമായി ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. ആയിരം കോടിയിലധികം രൂപ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ കെ ജി എഫ് 2 സെപ്റ്റംബർ 4ന് വൈകിട്ട് 7 മണിക്ക് സീ കേരളം സംപ്രേഷണം ചെയ്യും. കോളാർ ഗോൾഡ് ഫീൽഡ്സിലെ കണക്കില്ലാത്ത സ്വർണ്ണശേഖരത്തിന്റെയും അവിടെ ജീവിക്കുന്ന പാവപ്പെട്ട മനുഷ്യരുടെയും കാവൽക്കാരനായ റോക്കി ഭായിയുടെ വീരചരിതങ്ങൾ ഇനി പ്രേക്ഷകരുടെ സ്വീകരണമുറിയിൽ സീ കേരളത്തിലൂടെ കാണാം. യഷ് ആണ് റോക്കി ഭായ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗരുഡയുടെ മരണത്തിനുശേഷം കെ. ജി. എഫിന്റെ അധിപനായി മാറിയ റോക്കി ഭായിക്കും കെ. ജി. എഫിൽ കണ്ണുനട്ടു കാത്തിരിക്കുന്ന കൊടും ക്രൂരനായ അധീരയ്ക്കും റോക്കി ഭായിയെ ഏതുവിധേനയും നശിപ്പിക്കണമെന്ന ഒറ്റ ലക്ഷ്യത്തിൽ…
Category: KERALA
എല്ലാ ഭാരതീയരും ജനാധിപത്യത്തില്‍ വിശ്വസിക്കണം; കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഹിന്ദി സംസാരിക്കുന്നവര്‍ക്ക് മാത്രമെന്ന് നിര്‍ബ്ബന്ധിക്കാനാവില്ല: ശശി തരൂര്‍
തിരുവനന്തപുരം: കോൺഗ്രസിന്റെ പുതിയ അദ്ധ്യക്ഷന്‍ ഹിന്ദി സംസാരിക്കുന്നവരും ഹിന്ദി മേഖലയില്‍ നിന്നുമായിരിക്കണമെന്ന വാദത്തെ ഖണ്ഡിച്ച് ശശി തരൂര്‍. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് തരൂർ വിമർശകർക്ക് ഹിന്ദിയിൽ മറുപടി നൽകിയത്. ആ മേഖലയില്‍ നിന്നുള്ള ആള് വേണമെങ്കില്‍ തെരഞ്ഞെടുപ്പിലൂടെ വരട്ടെ. ഭാരതീയന് ആവുകയാണ് പ്രധാനമെന്നും തരൂര്‍ പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം ഉണ്ടാകുന്നത് പാര്‍ട്ടിക്ക് ഗുണമേ ഉണ്ടാക്കൂവെന്ന വാദം ജി-23 അംഗം കൂടിയായ തരൂര്‍ ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഹിന്ദി സംസാരിക്കുന്നവര്‍ക്ക് മാത്രമെന്ന് നിര്‍ബ്ബന്ധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയെന്നാല്‍ ഒരു വ്യക്തിയല്ല. താന്‍ മത്സരിച്ചാലും ഇല്ലെങ്കിലും പാര്‍ട്ടിയില്‍ മാറ്റം വരണമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനത്തിലെത്തും. കൂടുതല്‍ ആളുകള്‍ മത്സരിക്കാന്‍ തയ്യാറാകുന്നുണ്ടെന്നും ശശി തരൂര്‍ വ്യക്തമാക്കി.
കെഎസ്ആർടിസിക്ക് ധനസഹായം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു; സെപ്തംബര്‍ 1-ന് വാദം കേള്‍ക്കും
എറണാകുളം: കെഎസ്ആർടിസിക്ക് 103 കോടി രൂപ സർക്കാർ സഹായം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലിലാണ് കോടതി നടപടി. നാളെ (സെപ്തംബര്‍ 1) ഹൈക്കോടതി വീണ്ടും അപ്പീൽ പരിഗണിക്കും. ജീവനക്കാര്‍ക്ക് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഓണം അലവൻസും നല്കാന് ആകെ 103 കോടി രൂപ കെഎസ്ആർടിസിക്ക് നൽകണമെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാധ്യതയില്ലെന്നാണ് അപ്പീലിൽ സർക്കാരിന്റെ വാദം. വസ്തുതകളും നിയമപരമായ ഘടകങ്ങളും പരിശോധിക്കാതെയാണ് സിംഗിൾ ബഞ്ച് ഉത്തരവിറക്കിയത്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ നിയമപരമായോ കരാർ പ്രകാരമോ ഒരു തരത്തിലുമുള്ള ബാധ്യതയും തങ്ങൾക്കില്ലെന്നും സർക്കാർ നൽകിയ അപ്പീലിൽ പറയുന്നു. റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ…
കണ്ണൂർ സർവകലാശാലയിലെ മലയാളം പ്രൊഫസര്‍ നിയമനം: ഇടക്കാല സ്റ്റേ ഹൈക്കോടതി ഒരു മാസത്തേക്കു കൂടി നീട്ടി
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ പേരുൾപ്പെട്ട മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള താത്കാലിക റാങ്ക് ലിസ്റ്റിൽ നിന്ന് കണ്ണൂർ സർവകലാശാല നിയമനം നടത്തുന്നത് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് സെപ്തംബർ 30 വരെ നീട്ടി കേരള ഹൈക്കോടതി നീട്ടി. ഗവേഷണ കാലയളവ് അദ്ധ്യാപന അനുഭവമായി കണക്കാക്കാനാകില്ലെന്ന യുജിസിയുടെ സുപ്രധാന തീരുമാനം കോടതിയെ അറിയിച്ചതിനെ തുടർന്നാണിത്. പ്രിയാ വർഗീസിനെ നിയമിച്ച സർവകലാശാലയുടെ നടപടിയെ ചോദ്യം ചെയ്ത് ചങ്ങനാശേരി എസ് ബി കോളജിലെ മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ജോസഫ് സ്കറിയ സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടത്. പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി യുജിസിയുടെ നിലപാട് തേടിയിരുന്നു. ഇതേത്തുടർന്നാണ് ഇന്ന് യുജിസിക്ക് വേണ്ടി ഹാജരായ സ്റ്റാൻഡിംഗ് കൗൺസൽ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. യുജിസി ചട്ടപ്രകാരം…
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി കൊച്ചിയിലെത്തും; അത്താണി മുതല്‍ കാലടി വരെ ഗതാഗത നിയന്ത്രണം
കൊച്ചി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച വൈകീട്ട് കൊച്ചിയിലെത്തും. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനം വൈകീട്ട് 4.25ന് നെടുമ്പാശ്ശേരി ഇന്റർനാഷണൽ എയർപോർട്ടില്‍ ഇറങ്ങും. പ്രോട്ടോക്കോൾ പ്രകാരം വിമാനത്താവളത്തിൽ അദ്ദേഹത്തിന് ഔദ്യോഗിക സ്വീകരണം നൽകും. 4.30-ന് വിമാനത്താവളത്തിന് സമീപം അനൗദ്യോഗികമായി നിശ്ചയിച്ചിട്ടുള്ള പൊതുയോഗത്തിനായി അദ്ദേഹം റോഡ് മാർഗം പുറപ്പെടും. കൂടിക്കാഴ്ച 30 മിനിറ്റ് നീണ്ടുനിൽക്കും, തുടർന്ന് റോഡ് മാർഗം 5.05 ന് കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദർശിക്കാൻ മോദി പുറപ്പെടും. 5.45 വരെ അദ്ദേഹം അവിടെയുണ്ടാകും. വൈകിട്ട് ആറിന് കൊച്ചി മെട്രോയുടെയും ഇന്ത്യൻ റെയിൽവേയുടെയും വിവിധ പദ്ധതികൾ മോദി രാജ്യത്തിന് സമർപ്പിക്കും. 6.45 വരെ പരിപാടികൾ നീണ്ടുനിൽക്കും. തുടർന്ന് എംഐ-17 ഹെലികോപ്റ്ററിൽ സിയാലിൽ നിന്ന് കൊച്ചിയിലെ ഐഎൻഎസ് ഗരുഡ എയർ സ്റ്റേഷനിലേക്ക് മോദി പുറപ്പെടും. റോഡ് മാർഗം താജ് മലബാറിലേക്ക് പുറപ്പെട്ട്…
സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മൂന്നാം പ്രതി കൃഷ്ണ പ്രസാദ് കീഴടങ്ങി
കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മൂന്നാം പ്രതി കൃഷ്ണ പ്രസാദ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. കേസിലെ മറ്റൊരു പ്രതിയായ കോഴിക്കോട് ബേപ്പൂർ സ്വദേശി അബ്ദുൾ ഗഫൂര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. അതിനിടെ, ബേപ്പൂർ സ്വദേശി അബ്ദുൾ ഗഫൂർ ഉൾപ്പെടെയുള്ളവരെ ഒളിവിൽ കഴിയാന്‍ കോഴിക്കോട്ടെ ഗുണ്ടാ സംഘത്തലവൻ സഹായിച്ചതായി ജില്ലാ ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. പ്രതികളുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ തര്‍ക്കം പരിഹരിക്കാന്‍ ഈ ഗുണ്ടാനേതാവിനെ ഉപയോഗപ്പെടുത്താറുണ്ടെന്നും പറയുന്നു. മൈസൂരുവിലെ നാട്ടുവൈദ്യന് ഷാബാ ഷരീഫ് കൊല്ലപ്പെട്ട കേസിലെ പ്രതിയുടെ വീടിന് കാവല്‍നിന്നത് ഈ ഗുണ്ടാത്തലവന്റെ സംഘമാണ്. ബേപ്പൂർ സ്വദേശി അബ്ദുൾ ഗഫൂറിന്റെ സംഘത്തില്‍ പെട്ടതാണിയാള്. നഗരത്തിലെ പല സാമ്പത്തിക ഇടപാടുകളിലെ തർക്കങ്ങളിലും ഇടനിലക്കാരനായാണ് ഈ ഗുണ്ടാസംഘത്തലവന് അറിയപ്പെടുന്നത്. ചില ഉന്നത ഉദ്യോഗസ്ഥരുമായും ഇയാൾക്ക് ബന്ധമുണ്ട്.
കൂടത്തായി കൊലപാതക കേസിലെ പ്രതികളുടെ വിടുതല്‍ ഹര്‍ജികള്‍ ഇന്ന് കോടതി പരിഗണിക്കാന്‍ സാധ്യത
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജികൾ ഇന്ന് കോടതി പരിഗണിക്കാന്‍ സാധ്യത. കോഴിക്കോട് പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുക. റോയ് തോമസ്, സിസിലി വധക്കേസുകളിൽ കോടതി വാദം തുടങ്ങി. ആൽഫിൻ, അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടി മാത്യു എന്നിവരുടെ കൊലപാതക കേസുകളും കോടതി ഇന്ന് പരിഗണിക്കും. കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത് കൂടത്തായി പൊന്നാമറ്റം വീട്ടിൽ റോയ് തോമസിന്റെ സഹോദരൻ നൽകിയ പരാതിയാണ്. പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാന്‍ റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിനെതിരെയുള്ള രഹസ്യ അന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായാത്.അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടിയില്‍ മാത്യു, സിലി, സിലിയുടെ മകള്‍ രണ്ടര വയസുകാരി ആല്ഫൈന് എന്നിവരാണ് കൊല്ലപ്പെട്ടത്. 2011ൽ സയനൈഡ് കഴിച്ച് മരിച്ച റോയ് തോമസ് യഥാർത്ഥത്തിൽ കൊല്ലപ്പെട്ടതാണെന്ന്…
കേരളത്തില്‍ ശക്തമായ മഴ തുടരുന്നു; 9 അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കനത്ത മഴയിൽ സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഒമ്പത് അണക്കെട്ടുകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടമലയാർ, കക്കി, ബാണാസുരസാഗർ, പൊൻമുടി, ഷോളയാർ, കുണ്ടള, ലോവർ പെരിയാർ, കല്ലാർകുട്ടി, മൂഴിയാർ അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം വ്യാപകമായി മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിതീവ്ര മഴ തുടരുന്ന പശ്ചാതലത്തില്‍ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. മലയോര മേഖലകളിൽ രാത്രി യാത്ര നിരോധിച്ചിരിക്കുന്നു. സെപ്തംബർ രണ്ട് വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്. കനത്ത മഴയെ തുടർന്ന് എറണാകുളം, കോട്ടയം ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള…
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആദ്യത്തെ രോഗി ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു
തിരുവനന്തപുരം: 1951ൽ ഔപചാരികമായി തുറന്ന കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ (ടിഎംസി) 70-ാം വാർഷികാഘോഷം ഏതാനും ദിവസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ കോളേജ് എന്നതിലുപരി, മൂന്ന് വർഷത്തിന് ശേഷം ഇതേ കാമ്പസിൽ സ്ഥാപിച്ച ടിഎംസിക്കും സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിക്കും (എംസിഎച്ച്) ചരിത്രപരമായ വലിയ പ്രസക്തിയുണ്ട്. കാരണം, ഏഴ് പതിറ്റാണ്ട് മുമ്പ് അവിടെ ചികിത്സ തേടിയ ആദ്യത്തെ രോഗി തന്നെ. മെഡിക്കൽ കോളേജ് ആശുപത്രി ഉദ്ഘാടനം ചെയ്ത ആൾ തന്നെ അതിന്റെ ആദ്യത്തെ രോഗിയായി മാറിയത് നിമിത്തം മാത്രം. അത് മറ്റാരുമായിരുന്നില്ല, ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ആയിരുന്നു എന്നത് ചരിത്രപരമായ ഒരു വിരോധാഭാസമായിരിക്കാം. രേഖകൾ അനുസരിച്ച്, 1951-ലും 1954-ലും യഥാക്രമം സംസ്ഥാനത്തെ ഏറ്റവും പഴക്കമേറിയതും ആദ്യത്തെതുമായ ടിഎംസി, എംസിഎച്ച് എന്നിവ…
പ്രതിഷേധങ്ങൾക്കൊടുവിൽ കേരള നിയമസഭ വിവാദ ലോകായുക്ത ഭേദഗതി ബിൽ പാസാക്കി; പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു
തിരുവനന്തപുരം: മണിക്കൂറുകൾ നീണ്ട ഭരണ-പ്രതിപക്ഷ ബഞ്ചുകൾ തമ്മിലുള്ള ചൂടേറിയ വാദപ്രതിവാദങ്ങൾക്കൊടുവിൽ, വിവാദമായ ലോകായുക്ത (ഭേദഗതി) ബിൽ കേരള നിയമസഭ ആഗസ്റ്റ് 30 ചൊവ്വാഴ്ച പാസാക്കി. വോട്ടെടുപ്പിന് മുന്നോടിയായി കോൺഗ്രസ്-യുഡിഎഫ് നടപടികൾ ബഹിഷ്കരിച്ചു. ഇത് സംസ്ഥാന നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമാണെന്നും ഭൂരിപക്ഷം ഉപയോഗിച്ച് അഴിമതി വിരുദ്ധ ഏജൻസിയെ കൊല്ലുന്നത് കാണാൻ യുഡിഎഫിന് താൽപ്പര്യമില്ലെന്നും ബഹിഷ്കരണം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. “അഴിമതി വിരുദ്ധ ഏജൻസിയെ ഇല്ലാതാക്കാനും ദുർബലപ്പെടുത്താനും സർക്കാർ നടത്തുന്ന ശ്രമത്തെ പ്രതിപക്ഷത്തിന് പിന്തുണക്കാനാവില്ല. ഈ ബിൽ പാസാക്കുന്നതിനെതിരെ ഞങ്ങൾ ശക്തമായ എതിർപ്പ് രേഖപ്പെടുത്തുന്നു… ഞങ്ങൾ ഇതിനെതിരെ പോരാടും,” അദ്ദേഹം പറഞ്ഞു. 1999ൽ ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാരാണ് ലോകായുക്ത നിയമം കൊണ്ടുവന്നത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ 23 വർഷത്തിന് ശേഷം അതിന് ഭേദഗതി വരുത്തുന്നു. ലോകായുക്ത സെക്ഷൻ…
