രാഹുൽ ഗാന്ധിയെ പിന്തുണച്ച് യാക്കോബായ ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്

കൊച്ചി: ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി യാക്കോബായ സഭ നിരണം ഭദ്രാസന മെത്രാപ്പോലീത്തയും ഇടത് സഹയാത്രികനുമായ ഗീവർഗീസ് മോർ കൂറിലോസ്. ഫേസ്ബുക്കിലൂടെയാണ് ഗീവർഗീസ് മോർ കൂറിലോസ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. മോര്‍ കൂറിലോസിന്റെ ഫെയ്‌സ്‌ ബുക്ക്‌ പോസ്‌റ്റ്‌: രാഷ്‌ട്രീയത്തിനതീതമായി എനിക്ക്‌ ഈ മനുഷ്യനെ ഇഷ്‌ടമാണ്‌. രാഷ്‌ട്രീയക്കാരുടെ പൊതുവേയുള്ള കാപട്യം അദ്ദേഹത്തിന്‌ അത്ര പരിചയം ഇല്ല എന്ന്‌ തോന്നുന്നു. സാധാരണ ജനങ്ങളുമായി സംവദിക്കുമ്പോള്‍ അതില്‍ കൃത്രിമത്വം തോന്നാറില്ല. കേരളത്തിലെ അദ്ദേഹത്തിന്റെ യാത്രയ്‌ക്ക്‌ ലഭിക്കുന്ന അഭൂതപൂര്‍വ്വമായ സ്വീകരണം അതിന്റെ തെളിവാണ്‌. രാജവാഴ്‌ച, കുടുംബവാഴ്‌ച ഇവയില്‍ ഒന്നും ഞാന്‍ വിശ്വസിക്കുന്നില്ല എന്ന്‌ മാത്രമല്ല അതിനെതിരുമാണ്‌. കുടുംബവാഴ്‌ച എന്ന ആരോപണം ശക്‌തമായിരിക്കുമ്പോള്‍ തന്നെ അധികാരസ്‌ഥാനത്ത്‌ നിന്നും മാറി നില്‍ക്കാനുള്ള ആര്‍ജവം രാഹുല്‍ ഗാന്ധി കാണിക്കുന്നത്‌ ധീരമാണ്‌. പ്രധാനമന്ത്രി പദം താലത്തില്‍ വച്ച്‌ നീട്ടിയപ്പോള്‍ അതുവേണ്ട എന്ന്‌ പറയാനുള്ള…

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു

കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് (87) ഇന്ന് (ഞായറാഴ്ച) രാവിലെ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആര്യാടൻ. നിലമ്പൂരുകാര്‍ ‘കുഞ്ഞാക്ക’ എന്ന് വിളിക്കുന്ന ആര്യാടൻ എട്ട് തവണ കേരള നിയമസഭയിൽ നിലമ്പൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി ഏറനാട്ടിൽ കോൺഗ്രസിന്റെ അമരക്കാരനായിരുന്നു ആര്യാടൻ. 2011 മുതൽ 2016 വരെ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി (യുഡിഎഫ്) മന്ത്രിസഭയിൽ വൈദ്യുതി, ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു ആര്യാടൻ. 1980 ജനുവരി മുതൽ 1981 ഒക്ടോബർ വരെ ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ തൊഴിൽ, വനം വകുപ്പ് മന്ത്രിയായിരുന്നു. 1995 ഏപ്രിൽ മുതൽ 1996 മെയ് വരെ എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ തൊഴിൽ, ടൂറിസം വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. കോൺഗ്രസ് അംഗമായി 1952-ലാണ്‌ അദ്ദേഹം രാഷ്ട്രീയ പ്രവേശനം നടത്തിയത്. 1958 മുതൽ…

ആത്മീയ ഉണര്‍വ്വേകി സുവര്‍ണ്ണജൂബിലി ജപമാലറാലി; പൊടിമറ്റം ഭക്തിസാന്ദ്രമായി

കാഞ്ഞിരപ്പള്ളി: ആത്മീയ ഉണര്‍വ്വേകി ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത ജപമാലറാലി പൊടിമറ്റത്തെ ഭക്തിസാന്ദ്രമാക്കി. പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവകപ്രഖ്യാപന സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് ഒരുവര്‍ഷക്കാലമായി ഭവനങ്ങള്‍തോറും നടന്ന മാതാവിന്റെ തിരുസ്വരൂപ പ്രദക്ഷിണമാണ് മാതൃഭക്തി വിളിച്ചോതുന്ന ജപമാലറാലിയായി മാറിയത്. സിഎംസി പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലിലെ പ്രാര്‍ത്ഥനാശുശ്രൂഷകളോടെ ജപമാലറാലിക്ക് തുടക്കമായി. മാതാവിന്റെ തിരുസ്വരൂപം വഹിച്ച് ചെണ്ട, വാദ്യമേളങ്ങളോടെ മുത്തുക്കുടകളും കൊടികളുമേന്തി ഇടവക വിശ്വാസിസമൂഹമൊന്നാകെ ജപമാലചൊല്ലി റാലിയില്‍ പങ്കുചേര്‍ന്നു. ഇടവകയിലെ 32 കൂട്ടായ്മകളിലെ ലീഡര്‍മാരുടെ നേതൃത്വത്തിലാണ് ഇടവകാംഗങ്ങള്‍ പ്രാര്‍ത്ഥനാറാലിയില്‍ ഭക്തിപൂര്‍വ്വം അണിനിരന്നത്. ജപമാലറാലി പൊടിമറ്റം സെന്റ് മേരീസ് പള്ളി കുരിശടില്‍ എത്തിച്ചേര്‍ന്നപ്പോള്‍ വിശ്വാസിസമൂഹത്തിന്റെ പ്രാര്‍ത്ഥനകളും യാചനകളും മാതാവിന്റെ മധ്യസ്ഥതയില്‍ ദൈവസന്നിധിയിലേയ്ക്കുയരുന്നതിന്റെ പ്രതീകമായി ബലൂണില്‍ നിര്‍മ്മിച്ച ജപമാലക്കൊന്തയും അന്തരീക്ഷത്തിലേയ്ക്കുയര്‍ന്നു. തുടര്‍ന്ന് ഇടവകയില്‍ മുന്‍കാലങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്ന വികാരിമാരുടെ കാര്‍മ്മികത്വത്തില്‍ സമൂഹബലിയും അര്‍പ്പിക്കപ്പെട്ടു. ഞായര്‍ ഉച്ചകഴിഞ്ഞ് 2.30ന് ബിഷപ് എമിരറ്റസ് മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാന…

തിരുവനന്തപുരം – എറണാകുളം റൂട്ടിൽ കണ്ടക്ടറില്ലാതെ കെഎസ്ആർടിസി ബസ് സര്‍‌വ്വീസ്

തിരുവനന്തപുരം: കെഎസ്‌ആര്‍‌ടിസിയുടെ ചരിത്രത്തില്‍ ആദ്യമായി കണ്ടക്ടറില്ലാത്ത സർവീസുമായി കെഎസ്ആർടിസി. കണ്ടക്ടറില്ലാതെ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കാണ് എൻഡ് ടു എൻഡ് സർവീസ് ആരംഭിച്ചിരിക്കുന്നത്. തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയിൽ രണ്ട് സ്റ്റോപ്പുകൾ മാത്രമായിരിക്കും സർവീസിന് ഉണ്ടാവുക. അവധി ദിവസങ്ങള്‍ ഒഴികെ എല്ലാ ദിവസവും നടത്തുന്ന സര്‍വീസിന് കൊല്ലം അയത്തില്‍ ഫീഡര്‍ സ്റ്റേഷനിലും ആലപ്പുഴ കൊമ്മാടി ഫീഡര്‍ സ്റ്റേഷനിലും ഓരോ മിനുട്ട് സ്‌റ്റോപ്പ് ഉണ്ടാകും. രാവിലെ 5.10ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന ബസ് 9.40ന് എറണാകുളത്ത് എത്തിച്ചേരും. വൈകീട്ട് 5.20ന് എറണാകുളത്ത് നിന്ന് തിരിക്കുന്ന ബസ് രാത്രി 9.50ന് തിരുവനന്തപുരത്ത് എത്തിച്ചേരും. ജനശതാബ്ദി മോഡലില്‍ ഓടുന്ന എന്‍ഡ് ടു എന്‍ഡ് സര്‍വീസിനായി പുഷ് ബാക്ക് സീറ്റുള്ള രണ്ട് എസി ലോ ഫ്‌ളോര്‍ ബസുകളാണ് അനുവദിച്ചിട്ടുള്ളത്. നാളെ മുതല്‍ ഓണ്‍ലൈന്‍ വഴി യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ഇത് വിജയകരമായാല്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനും…

സംസ്ഥാനത്ത് പി എഫ് ഐ നടത്തിയ അക്രമം ആസൂത്രിതം; കുറ്റവാളികളെ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) ആഹ്വാനം ചെയ്ത ഹർത്താലിനിടെ സംസ്ഥാനത്ത് നടന്ന അക്രമസംഭവങ്ങൾ ആസൂത്രിതമാണെന്നും കുറ്റവാളികളെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അക്രമത്തെ അപലപിക്കുകയും സംസ്ഥാനത്തെ പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്തതായി സീനിയർ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. “ഇന്നലെ പിഎഫ്‌ഐയുടെ നേതൃത്വത്തിൽ നടന്ന ഹർത്താലിൽ കേരളം സാക്ഷ്യം വഹിച്ചത് ഒരു ആസൂത്രിത അക്രമത്തിന്റെ തനി രൂപമാണ്. അവരുടെ ഭാഗത്തുനിന്നുള്ള സംഘടിതവും അക്രമാസക്തവുമായ ഇടപെടലാണ് സംസ്ഥാനത്തിന് വൻ നഷ്ടമുണ്ടാക്കിയത്,” മുഖ്യമന്തി പറഞ്ഞു. സംസ്ഥാനത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണിതെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തുടനീളം ഒരേസമയം നടത്തിയ റെയ്ഡുകളിൽ , സെപ്തംബർ 22 ന് എൻഐഎയുടെ നേതൃത്വത്തിൽ നടന്ന ഒരു മൾട്ടി-ഏജൻസി ഓപ്പറേഷൻ രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണച്ചതിന്റെ പേരിൽ 11 സംസ്ഥാനങ്ങളിലായി 106…

നെഹ്‌റു പരാജയപ്പെട്ടിടത്ത് മോദി വിജയിച്ചു: ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും ആധുനിക ഇന്ത്യയുടെ ശില്പിയുമായ ജവഹർലാൽ നെഹ്‌റുവിനെ താരതമ്യപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മോദിയോടുള്ള ആരാധനയെ പ്രശംസിച്ചു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന് സാധിക്കാത്ത നിരവധി ചുമതലകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയിച്ചതായി ഗവർണർ പറഞ്ഞു. താഴ്ന്ന സാമൂഹ്യ സാമ്പത്തിക വിഭാഗത്തിൽ നിന്ന് വന്ന മോദി എല്ലാ പങ്കാളികളെയും ഉൾപ്പെടുത്തി മുന്നേറി. മുത്തലാഖ് നിരോധിക്കുന്നതുൾപ്പെടെ നിരവധി പ്രശ്‌നങ്ങളെ പരാമർശിച്ച് നെഹ്‌റുവിന് പോലും ചെയ്യാൻ കഴിയാത്തത് മോദി നേടിയെന്ന് ഗവർണർ അവകാശപ്പെട്ടു. വെള്ളിയാഴ്ച മുൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു “Prime Minister Narendra Modi Speaks” (പ്രധാന മന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു) എന്ന പുസ്തകം പ്രകാശനം ചെയ്ത ചടങ്ങിലാണ് ഗവര്‍ണ്ണര്‍ ഈ പരാമര്‍ശം നടത്തിയത്. 2019–20 കാലയളവിലെ മോദിയുടെ മികച്ച പ്രഭാഷണങ്ങളുടെ ശേഖരമാണ് പുസ്തകം.…

കോടതി വ്യവഹാരത്തിലൂടെ ചിരട്ടപ്പാൽ ഇറക്കുമതിക്ക് കേന്ദ്രസർക്കാർ കൂട്ടുനിൽക്കരുത്: അഡ്വ. വിസി സെബാസ്റ്റ്യൻ

കോട്ടയം: കോടതിവിധി നേടിയെടുത്ത് ചിരട്ടപ്പാൽ ഇറക്കുമതിക്ക് ബ്ലോക്ക് കമ്പനികൾ നടത്തുന്ന ശ്രമം കേന്ദ്രസർക്കാരിൻറെ ഒത്താശയോടെയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും റബർ ബോർഡ് ഇക്കാര്യത്തിൽ നിഷ്ക്രിയവും നിശബ്ദവുമായ സമീപനം സ്വീകരിച്ചിരിക്കുന്നത് കർഷക ദ്രോഹമാണെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ: വി സി സെബാസ്റ്റ്യൻ പറഞ്ഞു. റബ്ബർ ആക്ട് എട്ടാം വകുപ്പ് 3 എ പ്രകാരമാണ് ബ്ലോക്ക് റബർ കമ്പനികൾ കോടതിവിധിക്കായി ശ്രമിക്കുന്നത്. ഈ മാസം ഇരുപത്തിയാറാം തീയതി കേസ് വീണ്ടും പരിഗണനയ്ക്കെടുക്കുന്നു. റബർ വ്യവസായത്തിന്റെ വളർച്ചയ്ക്കായി റബർ ഇറക്കുമതി കയറ്റുമതി സംബന്ധിച്ച് കേന്ദ്രസർക്കാരിനോട് ഉപദേശം നൽകേണ്ട റബർ ബോർഡ് ഉത്തരവാദിത്വം നിർവഹിക്കണം എന്നാണ് ഇക്കൂട്ടർ കോടതിയിൽ ആവശ്യപ്പെടുന്നത് ഈ വകുപ്പ് പ്രകാരമുള്ള വിധി നേടിയെടുക്കുക എന്ന ലക്ഷ്യത്തിന്റെ പിന്നിൽ റബ്ബർ ബോർഡിനെ സഹായിക്കുക എന്നതാണ്. കോടതിവിധി അനുകൂലമായി വന്നാൽ അതിന്റെ മറവിൽ ചിരട്ടപ്പാലിന്റെ ഇറക്കുമതിക്ക് കേന്ദ്രസർക്കാരിന്റെ മുമ്പിൽ റബ്ബർ…

മകന്റെ പിറന്നാൾ ദിനത്തിൽ സ്നേഹജാലകത്തിന് ഒരു മാസത്തെ ശമ്പളം സംഭാവന നൽകി കളക്ടർ വി.ആർ. കൃഷ്ണ തേജ

ആലപ്പുഴ: മകന്റെ ജന്മദിനത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജ തന്റെ ഒരു മാസത്തെ ശമ്പളം സ്നേഹജാലകത്തിന് നൽകി. ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് സ്നേഹജാലകം. കൃഷ്ണ തേജയുടെ മകൻ റിഷിത് നന്ദയിൽ നിന്ന് സ്നേഹജാലകം പ്രസിഡന്റ് എൻ.പി.സ്നേഹജൻ ചെക്ക് ഏറ്റുവാങ്ങി. സ്‌നേഹജാലകത്തിന്റെ നേതൃത്വത്തിൽ ദിവസവും 150 പേർക്കാണ് ഭക്ഷണം നൽകുന്നത്. കളക്ടറുടെ ഔദ്യോഗിക വസതിയിലായിരുന്നു ചടങ്ങ്. ആലപ്പുഴ ജില്ല കലക്ടറായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യത്തെ ശമ്പളം മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറിയ സഹായമെന്ന രീതിയില്‍ കൈമാറുകയാണെന്നും അദ്ദേഹം അറിയിച്ചു. കൃഷ്ണതേജയുടെ ഭാര്യ രാഗദീപ, സ്നേഹജാലകം സെക്രട്ടറി ആര്‍. പ്രവീണ്‍, ട്രഷറര്‍ വി.കെ. സാനു, ജോയ് സെബാസ്റ്റിയന്‍, ജയന്‍ തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഓണം ബംബര്‍ ലോട്ടറി: സഹായം ചോദിച്ചെത്തുന്നവരെക്കൊണ്ട് പൊറുതി മുട്ടി; ഒന്നാം സമ്മാനം ലഭിച്ച അനൂപ് താമസിക്കുന്നത് ബന്ധു വീടുകളില്‍

ലോട്ടറി അടിച്ച വിവരം അറിഞ്ഞ് സഹായമഭ്യർത്ഥിച്ച് എത്തുന്നവരുടെ ശല്യം കാരണം കേരള സർക്കാരിന്റെ ഓണം ബമ്പർ ജേതാവ് അനൂപ് വലയുകയാണ്. സഹായത്തിനായി ആളുകൾ നിരന്തരം വീട്ടിലേക്ക് വരികയാണെന്ന് അനൂപ് പറഞ്ഞു. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റുന്നില്ല. സ്വന്തം കുട്ടിയുടെ അടുത്തേക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കഴിയുന്നില്ല. വീടു മാറാൻ ആലോചിക്കുന്നതായി അനൂപ് പറയുന്നു. രണ്ട് വർഷത്തിന് ശേഷമല്ലാതെ പണം കൊണ്ട് ഒന്നും ചെയ്യാന്‍ പദ്ധതിയില്ലെന്ന് അനൂപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. അനൂപിന്റെ വാക്കുകളിലൂടെ; ലോട്ടറി അടിച്ചവിവരം അറിഞ്ഞപ്പോൾ വലിയ സന്തോഷമായിരുന്നു. പക്ഷെ ഇപ്പോൾ ഇപ്പോൾ അതല്ല സ്ഥിതി. ഓരോ ദിവസം കഴിയുംതോറും അവസ്ഥ വഷളാകുകയാണ്. സഹായാഭ്യർത്ഥനക്കാരെ കൊണ്ട് വീട്ടിൽ കയറാൻ കഴിയുന്നില്ല. കുട്ടിയുടെ അടുത്ത് പോകാൻ ആകുന്നില്ല. കൊച്ചിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ പോലും കഴിയുന്നില്ല. വീട്ടിലേക്ക് പോകാറില്ല.…

സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചു വിട്ട പി‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: ഹർത്താലിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടന്ന വ്യാപക അക്രമങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി, കോടതി നിരോധിച്ച ഹർത്താൽ ആഹ്വാനം ചെയ്തതിന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) നേതാക്കൾക്കെതിരെ കേരള ഹൈക്കോടതി വെള്ളിയാഴ്ച സ്വമേധയാ കേസെടുത്തു . . ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിശദമായ ഉത്തരവ് പുറപ്പെടുവിക്കും. കോടതിയുടെ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും, പൗരന്മാരുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്ന ഈ അക്രമങ്ങൾ നടത്തുന്നവരെ ഉരുക്കു മുഷ്ടി കൊണ്ട് നേരിടണമെന്നും, ഇത് തടയാൻ എല്ലാ സര്‍ക്കാര്‍ സം‌വിധാനങ്ങളും ഉപയോഗിക്കണമെന്നും കോടതി പറഞ്ഞു. പ്രതിഷേധക്കാരുടെ നടപടി പൂർണ്ണമായും അംഗീകരിക്കാനാവില്ല. പ്രകടനം നടത്താനുള്ള അവകാശത്തിൽ ഞങ്ങൾ ഇടപെട്ടിട്ടില്ല. എന്നാൽ, രാഷ്ട്രീയ പാർട്ടികൾക്കും സംഘടനകൾക്കും സംസ്ഥാനത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഫ്‌ളാഷ് ഹർത്താൽ പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് മാത്രമാണ് ഞങ്ങൾ പറഞ്ഞതെന്നും…