ന്യൂമാന്‍ കോളേജ് പ്രൊഫസര്‍ ടി ജെ ജോസഫ് വര്‍ഗീയ വാദിയാണ്; അയാളെ വെള്ള പൂശാന്‍ ആരും ശ്രമിക്കേണ്ടെന്ന് മതമൗലിക വാദികള്‍

ഇടുക്കി: തൊടുപുഴ ന്യൂമാൻ കോളജിലെ മലയാളം മുന്‍ പ്രൊഫസര്‍ ടി.ജെ.ജോസഫിന്റെ കൈ വെട്ടി മാറ്റിയ കേസിലെ പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചതിനെതിരെ മതമൗലികവാദികളുടെ പ്രതിഷേധം. കേസിലെ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നത്.

പോപ്പുലർ ഫ്രണ്ട് ഭീകരരെ പിന്തുണച്ചും ജോസഫിനെ കുറ്റപ്പെടുത്തിക്കൊണ്ടുമുള്ള പോസ്റ്റുകളും കമന്റുകളും വ്യാപകമായി പ്രചരിക്കുകയാണ്. താന്‍ പഠിപ്പിക്കുന്ന മുസ്ലിം മതസ്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക്, മുഹമ്മദും ദൈവവും തമ്മിലുള്ള സംഭാഷണം വീക്ഷിക്കുമ്പോഴുണ്ടാകുന്ന ഭ്രമാത്മകത കണ്ട് ആനന്ദിക്കാന്‍ കാത്തുനിന്നൊരു വെറുമൊരു സൈക്കോ ആയിരുന്നില്ലേ ജോസഫ്? ജോസഫിനെക്കാൾ ഭ്രാന്തന്മാർ രാജ്യത്തിന് നീതി നൽകുന്നതിന് മുമ്പ് നിയമം കൈയിലെടുക്കുമ്പോൾ ജോസഫ് മാലാഖയായി മാറിയെന്ന് ഒരാൾ ആരോപിച്ചു.

കൈവെട്ടിയത് ഭീകര പ്രവർത്തനമെന്ന് കോടതി…….ചെറ്റത്തരം എഴുതിയവനെതിരെ ഒരു നടപടിയുമില്ല……അവൻ അന്നും, ഇന്നലെയും, ഇന്നും വീണ്ടും വീണ്ടും അതാവർത്തിച്ചു കൊണ്ടിരിക്കുന്നുവെന്നാണ് മറ്റൊരാളുടെ കമന്റ്. എല്ലാം തന്നെ കൊണ്ട് ലഭിച്ച നേട്ടം. നല്ല അദ്ധ്യാപകൻ ആയിരുന്നുവെങ്കിൽ ആ പാവങ്ങളും ജയിലിൽ പോകേണ്ട അവസ്ഥ വരില്ലായിരുന്നുവെന്നും കമന്റുകളുണ്ട്.

ചോദ്യപേപ്പറിലെ മതനിന്ദയാരോപിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രൊഫസർ ടി.ജെ. ജോസഫിൻറെ കൈകൾ താലിബാൻ രീതിയിൽ വെട്ടിമാറ്റിയെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദത്തെയാണ് കോടതി ശരിവച്ചത്. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടാം പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരൻ സജിൽ, മുഖ്യസൂത്രധാരനായിരുന്ന മൂന്നാം പ്രതി നാസർ, അഞ്ചാം പ്രതിയായ നജീബ് എന്നിവർക്കാണ് എൻഐഎ കോടതി ശിക്ഷ വിധിച്ചത്. ഇവർക്കെതിരെ ചുമത്തിയ വധശ്രമം, ഭീകരപ്രവർത്തനം എന്നിവയുൾപ്പെടെ ശരിവച്ചാണ് കോടതി ശിക്ഷ വിധിച്ചത്. ജഡ്ജി അനിൽ ഭാസ്‌കറാണ് വിധി പ്രസ്താവിച്ചത്. ഒൻപതാം പ്രതിയായ നാഷൗദ്, പതിനൊന്നാം പ്രതിയായ മൊയ്തീൻ കുഞ്ഞ്, പന്ത്രണ്ടാം പ്രതിയായ അയൂബ് എന്നിവർക്ക് മൂന്ന് വർഷം തടവിനും കോടതി വിധിച്ചു.

രണ്ടാം പ്രതി സജലിന് ജീവപര്യന്തവും 50,000 പിഴയും, നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തവും 5000 രൂപ പിഴയും കോടതി വിധിച്ചു. മറ്റ് പ്രതികളായ നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവർക്ക് മൂന്ന് വർഷം തടവ് ശിക്ഷ. ശിക്ഷാ വിധികൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാവും. ടി ജെ ജോസഫിന് എല്ലാ പ്രതികളും ചേർന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നും കോടതി വിധിച്ചു.

Print Friendly, PDF & Email

Leave a Comment

More News