മലപ്പുറത്തും കോഴിക്കോടും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം; പൊതുജനങ്ങളെ ദുരിതത്തിലാക്കി ആയിരക്കണക്കിന് പോലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും

കോഴിക്കോട്: പൊതുജനങ്ങളെ ദുരിതത്തിലാക്കി മുഖ്യമന്ത്രിയുടെ സന്ദര്‍ശനം മലപ്പുറത്തും കോഴിക്കോടും വന്‍ പ്രതിഷേധത്തിന് വഴിയൊരുക്കി. ആയിരക്കണക്കിന് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടായിട്ടും ഈ രണ്ടു സ്ഥലങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം ശക്തമായി. മലപ്പുറത്തും കോഴിക്കോടും അഞ്ച് പരിപാടികളാണ് മുഖ്യമന്ത്രിക്ക് ഇന്ന് ഉണ്ടായിരുന്നത്. കനത്ത സുരക്ഷ ഒരുക്കിയിട്ടും അഞ്ചിടത്തും മുഖ്യമന്ത്രിക്ക് ശക്തമായ പ്രതിഷേധമാണ് നേരിടേണ്ടി വന്നത്. ജനത്തെ വലച്ച് സുരക്ഷാ സന്നാഹം: ഇന്നലെകളിൽ നിന്ന് വ്യത്യസ്തമായി അസാധാരണ സുരക്ഷാ ക്രമീകരണങ്ങളാണ് ഇന്ന് മുഖ്യമന്ത്രിക്ക് ഒരുക്കിയിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ആയിരത്തോളം പോലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയത്. ഇത് പൊതുജനങ്ങളെയും ഏറെ വലച്ചു. തൃശൂരിൽ നിന്ന് രാവിലെ മലപ്പുറത്ത് എത്തിയ മുഖ്യമന്ത്രിക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമായി കുറ്റിപ്പുറം കെടിഡിസി ഹോട്ടലിലായിരുന്നു സജ്ജീകരണം ഒരുക്കിയത്. പ്രതിഷേധം ഭയന്ന് അതിന് സമീപത്തെ ഹോട്ടലുകൾ പോലും അടപ്പിച്ചു. സുരക്ഷയുടെ ഭാഗമായി കുറ്റിപ്പുറം-പൊന്നാനി…

സംസ്ഥാന ചരിത്രത്തിലാദ്യമായി വിജിലന്‍സ് തലവനായി ഐജിയെ അവരോധിച്ചു; അമ്പരപ്പോടെ ഐപിഎസ് ഉദ്യോഗസ്ഥർ

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലാദ്യമായി ഡിജിപി റാങ്കിലുള്ള വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് ഐജിയെ നിയമിച്ചതിൽ ഐപിഎസുകാർക്ക് അതൃപ്തി. എഡിജിപി എംആർ അജിത്കുമാറിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നും മാറ്റി. വിജിലന്‍സ് ഐജി എച്ച് വെങ്കിടേഷിനെ ഡയറക്ടറായി തിങ്കളാഴ്ച രാത്രി സർക്കാർ നിയമിച്ചിരുന്നു. സ്വപ്നയുടെ ആദ്യ വെളിപ്പെടുത്തലിന്റെ പിറ്റേന്ന് സ്വപ്നയുടെ പങ്കാളിയും സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതിയുമായ സരിത്തിനെ വിജിലൻസ് സംഘം ഫ്ലാറ്റിൽ നിന്ന് തട്ടിക്കൊണ്ടുപോയി മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നു. ഈ നടപടി സർക്കാരിന് വലിയ നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തിലാണ് അജിത് കുമാറിനെ മാറ്റിയതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഡിജിപി റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥർക്ക് വിജിലൻസ് ഡയറക്ടർക്ക് കേഡർ തസ്തികയുണ്ട്. സാധാരണ എ.ഡി.ജി.പിമാരെയാണ് ഈ തസ്തികയിലേക്ക് സാധാരണയായി നിയമിക്കുന്നതെങ്കിലും ഡി.ജി.പി സ്ഥാനത്തേക്ക് ഐ.ജിയെ നിയമിച്ചത് അസാധാരണ നടപടിയാണെന്നാണ് ഐ.പി.എസുകാരുടെ ഇടയിലെ ചർച്ച. സർക്കിൾ ഇൻസ്പെക്ടറെ ഡിവൈഎസ്പിയായും എസ്പിയായും നിയമിച്ചതിന് സമാനമായ നീക്കമാണിതെന്ന് ഐപിഎസുകാരിൽ ഒരാൾ…

മനുഷ്യർക്ക്​ സ്വന്തം കാലിൽ നിൽക്കാനുള്ള അവസര​ങ്ങളൊരുക്കുകയാണ്​​ എൻ.ജി.ഒകൾ ചെയ്യേണ്ടത്: പി.വി അബ്​ദുൽ വഹാബ്,​ എം.പി

കൊച്ചി: മനുഷ്യർക്ക്​ സ്വന്തം കാലിൽ നിലനിൽക്കാനുള്ള അവസര​ങ്ങളൊരുക്കുകയാണ്​​ എൻ.ജി.ഒകൾ ചെയ്യേണ്ടതെന്ന്​ പി.വി അബ്​ദുൽ വഹാബ്​ എം.പി. ഹ്യൂമൻ വെൽഫെയർ ഫൗ​​ണ്ടേഷൻ സംഘടിപ്പിച്ച പ്രൊഫ. കെ.എ സിദ്ദീഖ്​ ഹസൻ അനുസ്മരണ പ്രഭാഷണവും പി.ജി. സ്​കോളർഷിപ്പ്​ വിതരണ ചടങ്ങും ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിത സാഹചര്യം മോശമായ ഒരാൾക്ക്​ പണം കൊടുത്തിട്ട്​ കാര്യമില്ല. അവ​രെ സ്വന്തം കാലിൽ നിർത്താനുള്ള ശ്രമമാണുണ്ടാകേണ്ടത്​. ന്യൂനപക്ഷങ്ങൾക്കും സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവർക്കുമായി സർക്കാറുകൾ വിവിധ പദ്ധതികൾ ആവിഷകരിച്ചിട്ടുണ്ട്​. കോടികളാണ്​ മാറ്റിവെച്ചിരിക്കുന്നത്​. എന്നാൽ, പലപ്പോഴും അവയുടെ 40 ശതമാനമൊക്കെയാണ്​ ചെലവഴിക്കുന്നത്​. സർക്കാറിന്‍റെ ഇത്തരം പദ്ധതികൾ ക​ണ്ടെത്തി അർഹരിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണം. സസ്​റ്റയിനബിളായ ഡവലപ്മെന്‍റിനാണ്​ ശ്രമിക്കേണ്ടത്​. ഇത്തരം കാര്യങ്ങളിൽ വഴികാട്ടിയ മനുഷ്യനാണ്​ സിദ്ദീഖ്​ ഹസൻ. അദ്ദേഹത്തെ പരിചയപ്പെട്ടതാണ്​ ജീവിതത്തിൽ വഴിത്തിരിവായതെന്നും വഹാബ്​ കൂട്ടിച്ചേർത്തു. പ്രൊ. കെ.എ സിദ്ദീഖ്​ ഹസൻ വിഷൻ പദ്ധതികളുടെ ചീഫ്​ ആർകിടെക്​റ്റ്​ ആയിരുന്നുവെന്ന് ചടങ്ങിൽ അദ്ധ്യക്ഷത…

പ്രവാചക നിന്ദക്കെതിരെയും അറസ്റ്റിലും എസ്.ഐ.ഒ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

പടപ്പറമ്പ്: സംഘ്പരിവാർ നേതാക്കളുടെ പ്രവാചകനിന്ദയിലും ഇസ്ലാംവിരുദ്ധ വിദ്വേഷ പ്രചാരണങ്ങളിൽ പ്രതിഷേധിച്ചും, പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരുടെ അറസ്റ്റിലും എസ്.ഐ.ഒ പടപ്പറമ്പ്, മക്കരപ്പറമ്പ് ഏരിയ സംയുക്ത ടീൻസ് മീറ്റ് പ്രതിഷേധം സംഘടിപ്പിച്ചു. എസ്‌.ഐ.ഒ മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് റബീ ഹുസൈൻ തങ്ങൾ, പടപ്പറമ്പ് ഏരിയ സെക്രട്ടറി ടി ഫർഹാൻ, അബ്ദുൽ ബാരിഹ്, ശാഹിൻ, നസീം ചെറുകുളമ്പ്, ഹാനി കടുങ്ങൂത്ത് എന്നിവർ നേതൃത്വം നൽകി.

എസ്.ഐ.ഒ ടീൻസ് മീറ്റിന് തുടക്കമായി

പടപ്പറമ്പ : ‘ഹഖിലേക്കണയാം’ തലക്കെട്ടിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് എസ്‌.ഐ.ഒ മക്കരപ്പറമ്പ്, പടപ്പറമ്പ് ഏരിയകൾ സംയുക്തമായി സംഘടിപ്പിച്ച ടീൻസ് മീറ്റ് പടപ്പറമ്പ് അൽഫാറൂഖ് സ്കൂളിൽ തുടങ്ങി. എസ്‌.ഐ.ഒ മലപ്പുറം ജില്ല ജോ സെക്രട്ടറി അസ്ലം പടിഞ്ഞാറ്റുമുറി പതാക ഉയർത്തി. എസ്‌.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ ഉദ്ഘാടനം ചെയ്തു. എസ്‌.ഐ.ഒ മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് റബീ ഹുസൈൻ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ, സോളിഡാരിറ്റി പടപ്പറമ്പ് ഏരിയ പ്രസിഡന്റ് ഹാരിസ് രാമപുരം, എസ്‌.ഐ.ഒ പടപ്പറമ്പ് ഏരിയ പ്രസിഡന്റ് അജ്മൽ ഷഹീൻ, ടി ഫർഹാൻ, ടീൻസ് മീറ്റ് കൺവീനർ അബ്ദുൽ ബാരിഹ് എന്നിവർ സംസാരിച്ചു. വിവിധ സെഷനുകൾക്ക് എസ്‌.ഐ.ഒ ജില്ല സെക്രട്ടറി മുബാരിസ് വളാഞ്ചേരി, ജില്ല ജോ. സെക്രട്ടറി സഹൽബാസ്, ഫയാസ് ഹബീബ്, നൂറുദ്ദീൻ മമ്പാട്, അദീബ് കൊടുവള്ളി…

മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി തൃശൂരിൽ കനത്ത കാവൽ

തൃശൂർ: സ്വർണക്കടത്ത് വിവാദത്തിൽ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി തൃശൂരിൽ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു. കോട്ടയത്തും കൊച്ചിയിലും പൊതുപരിപാടികൾക്ക് വൻ സുരക്ഷ ഏർപ്പെടുത്തിയതിന് സമാനമാണ് തൃശ്ശൂരിലെ സുരക്ഷാ വിന്യാസം. മുഖ്യമന്ത്രി താമസിക്കുന്ന രാമനിലയം ഗസ്റ്റ് ഹൗസിന് കനത്ത പോലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജലപീരങ്കി ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രതിഷേധ മാർച്ചുകളും ഹോറിംഗും ഉൾപ്പെടെയുള്ള പ്രതിഷേധങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് സുരക്ഷ വർധിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു.

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ വിജിലന്‍സ് മേധാവിയുടെ കസേര തെറിപ്പിച്ചു

തിരുവനന്തപുരം: വിജിലൻസ് മേധാവി സ്ഥാനത്ത് നിന്ന് എംആർ അജിത് കുമാറിനെ മാറ്റി. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് നടപടി. വിജിലൻസ് ഐജി എച്ച് വെങ്കിടേഷിന് പകരം ചുമതല നല്‍കി. അജിത് കുമാറിന് പുതിയ ചുമതല നല്‍കിയിട്ടില്ല. വിജിലൻസ് മേധാവി എം.ആർ അജിത് കുമാർ, ലോ ആന്‍ഡ് ഓർഡർ എഡിജിപി വിജയ് സാഖറെ എന്നിവരുമായി ഷാജ് കിരൺ നിരന്തരം സംസാരിച്ചെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു. സരിത്തിന്‍റെ ഫോണ്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട വിഷയവും അജിത് കുമാറിനെതിരെയുള്ള നടപടിക്ക് കാരണമായെന്നാണ് സൂചന. ഷാജ് കിരണുമായി ഫോണിൽ സംസാരിച്ചെന്ന ആരോപണം എഡിജിപി വിജയ് സാഖറെ തള്ളിയിട്ടുണ്ട്. എന്നാൽ എം.ആർ അജിത് കുമാർ ഇതുവരെ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

വന്‍ സുരക്ഷാ സന്നാഹത്തോടെ മുഖ്യമന്ത്രി കോട്ടയത്ത്

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ വരവിനെ തുടർന്ന് കോട്ടയത്ത് കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നഗരത്തിനുള്ളിലെ പല റോഡുകളിലും പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു. കെ കെ റോഡിൽ ജനറൽ ആശുപത്രിക്ക് മുന്നിൽ വാഹനങ്ങൾ തടഞ്ഞതോടെ യാത്രക്കാരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ (കെജിഒഎ) സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി കോട്ടയത്ത് എത്തിയത്. സമ്മേളനത്തിൽ പങ്കെടുക്കുന്നവർ ഒരു മണിക്കൂർ മുൻപു ഹാളിൽ കയറണമെന്നു നിർദേശമുണ്ട്. പരിപാടിക്ക് എത്തുന്ന മാധ്യമപ്രവർത്തകർക്ക് പാസ് വേണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുരക്ഷ ശക്തമാക്കി. പൊതുചടങ്ങുകൾ കഴിവതും ഒഴിവാക്കാൻ മുഖ്യമന്ത്രിക്ക് ഇന്റലിജന്‍സ് നിര്‍ദ്ദേശിച്ചിരുന്നു. ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.  

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ കുട്ടിയെ കണ്ടെത്തി

കൊല്ലം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ രണ്ടര വയസ്സുകാരനെ കണ്ടെത്തി. കൊല്ലം അഞ്ചലിൽ നിന്നാണ് അൻസാരി ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെ ഇന്നലെ കാണാതായത്. വീടിന് സമീപത്തെ റബ്ബർ തോട്ടത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. മലമുകളിലെ റബ്ബർ തോട്ടത്തിൽ കുട്ടി എങ്ങനെ എത്തിയെന്ന് വ്യക്തമല്ല. അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രകൾ സംശയത്തിന്റെ നിഴലിലാണെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്

ആലപ്പുഴ: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഒരു നിമിഷം പോലും ആ സ്ഥാനത്തിരിക്കാൻ അർഹതയില്ലെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ആലപ്പുഴയിൽ പറഞ്ഞു. മുഖ്യമന്ത്രി സത്യസന്ധത തെളിയിക്കണം. അദ്ദേഹത്തിന്റെ വിദേശ യാത്രകൾ സംശയത്തിന്റെ നിഴലിലാണെന്നും ആഭ്യന്തര വകുപ്പിലും പോലീസിലും ഷാ കിരണിന്റെ പങ്ക് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. അല്പമെങ്കിലും ധാർമിക ബോധമുണ്ടെങ്കിൽ രാജിവെക്കണം. മടിയിൽ കനമില്ലാത്തതിനഅല്‍ വഴിയിൽ പേടിക്കേണ്ടതില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്താന്‍ ഇടനിലക്കാരെ നിയോഗിച്ചതോടെ ആ വാക്കുകള്‍ അര്‍ത്ഥശൂന്യമാണെന്ന് തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സ്വപ്ന വെളിപ്പെടുത്തിയത് മുഖ്യമന്ത്രിക്ക് മാത്രമല്ല സി.പി.എമ്മിനും തിരിച്ചടിയാണെന്ന് കൃഷ്ണദാസ് ആരോപിച്ചു. ബിലിവേഴ്‌സ് ചര്‍ച്ച് മുഖേന പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് കോടികള്‍ കടത്തിയെന്ന വെളിപ്പെടുത്തല്‍ ഗുരുതരമാണെന്നും അതിനെ സംബന്ധിച്ചും കാര്യമായ അന്വേഷണം നടത്തണമെന്നും…