തിരുവനന്തപുരം: വനമേഖലയിലെ ബഫർ സോൺ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിന്മേലുള്ള തുടർനടപടികൾ ചർച്ച ചെയ്യാൻ ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. രാവിലെ 11 മണിക്ക് വനം മന്ത്രി എ.കെ ശശീന്ദ്രന്റെ ചേമ്പറിലാണ് യോഗം. അതിനിടെ, പരിസ്ഥിതി ലോല പ്രദേശത്തെക്കുറിച്ചുള്ള സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയമ പരിശോധന ആരംഭിച്ചു. സംസ്ഥാനങ്ങളുടെ ആശങ്കകളോട് അനുഭാവപൂര്‍വ്വമായ പരിഗണനയുണ്ടാകുമെന്ന് കേന്ദ്രം വ്യക്തമാക്കി. റിവ്യൂ പെറ്റീഷൻ മന്ത്രാലയം പരിഗണിക്കുന്നതായാണ് റിപ്പോർട്ട്. ഉത്തരവ് പ്രായോഗികമായി നടപ്പാക്കുന്നതിൽ വലിയ വെല്ലുവിളിയുണ്ടെന്ന് വനം-പരിസ്ഥിതി മന്ത്രി പറഞ്ഞു. ഉത്തരവ് നടപ്പാക്കുന്നത് മുംബൈ, ചെന്നൈ, ഡൽഹി, ഭുവനേശ്വർ ഉൾപ്പെടെയുള്ള നഗരങ്ങളുടെ തുടർ വികസനത്തിന് തടസ്സമാകുമെന്ന് കേന്ദ്രം അറിയിച്ചു.
Category: KERALA
ആർഡിഒ കോടതിയിലെ ലോക്കറില്‍ നിന്ന് 139 പവന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയി
തിരുവനന്തപുരം: ആർ.ഡി.ഒ കോടതി ലോക്കർ കുത്തിത്തുറന്ന് മോഷണം പോയ സംഭവത്തിൽ 139 പവൻ നഷ്ടപ്പെട്ടതായി പോലീസ് കണ്ടെത്തി. ഇന്നലെ വൈകിട്ട് വരെ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. മോഷ്ടിച്ച സ്വർണത്തിന് പകരം മുക്കുപണ്ടമായിരുന്ന് ലോക്കറില്‍ വെച്ചിരുന്നതെന്നും കണ്ടെത്തി. അസ്വാഭാവിക മരണങ്ങളിൽ മരണപ്പെടുന്നവരുടെ ഇൻക്വസ്റ്റ് നടത്തി മൃതദേഹത്തിൽ നിന്ന് എടുക്കുന്ന സാധനങ്ങളാണ് ആർഡിഒ കോടതിയിൽ സൂക്ഷിക്കുന്നത്. സ്വര്‍ണം, പണം, പാസ്ബൂക്ക് തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങളാണ് ഇങ്ങനെ സൂക്ഷിക്കാറുള്ളത്. 72 പവന് മോഷണം പോയതായി നേരത്തേ സബ് കളക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രണ്ട് രജിസ്റ്ററില്‍ രേഖപ്പെടുത്തിയശേഷമാണ് പൊലീസ് മൂല്യമുള്ള വസ്തുക്കള്‍ ലോക്കറിലേക്ക് മാറ്റാറുള്ളത്. 1982 മുതലുള്ള ലോക്കറുകള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. അന്വേഷണത്തിൽ ചില ആഭരണങ്ങളിൽ പോലീസിന് സംശയം തോന്നിയപ്പോഴാണ് അപ്രൈസറെ കൊണ്ടുവന്ന് പരിശോധിപ്പിച്ചത്. അതോടെ 37 പവൻ നഷ്ടപ്പെട്ടതായി കണ്ടെത്തി. 30 പവന്റെ മുക്കുപണ്ടവും കണ്ടെത്തി. ആകെ 139 പവനില്‍ കൂടുതല്‍…
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് പ്രവേശന ഫീസ് പകുതിയാക്കി
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുതിർന്ന പൗരന്മാർക്ക് 50 ശതമാനം ഫീസിളവ് നൽകാൻ തീരുമാനിച്ചതായി ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന മുതിർന്ന പൗരന്മാർക്ക് ഇത് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു. മുതിർന്ന പൗരന്മാരും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകളും ഉൾപ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് ഇളവ് അനുവദിക്കണമെന്ന് നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിയമസഭയുടെ കീഴിലുള്ള മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതിക്ക് മുമ്പാകെ കോഴിക്കോട് ഹ്യൂമൻ റൈറ്റ്സ് ഫോറം നൽകിയ നിവേദനത്തിലും ഈ ആവശ്യമുയർന്നിരുന്നു. ടൂറിസം വകുപ്പ് ഇക്കാര്യം പരിശോധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. നിയമസഭാ സമിതിക്ക് മുമ്പാകെ റിപ്പോർട്ടും സമർപ്പിച്ചു. വിശദമായ പരിശോധനകൾക്ക് ശേഷം 50 ശതമാനം ഫീസിളവ് നൽകാൻ ടൂറിസം വകുപ്പ് തീരുമാനിച്ചു.
നുണകള്‍ പ്രചരിപ്പിച്ച് സർക്കാരിന്റെ ഇച്ഛാശക്തിയെ ആര്‍ക്കും തകർക്കാനാകില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിലെ പ്രതികളുമായി ചിലർ പഴയ കാര്യങ്ങൾ കുത്തിപ്പൊക്കുകയാണെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ ആരോപിച്ചു. സ്വപ്ന സുരേഷിന്റെ പേര് പരാമർശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ജനക്ഷേമം ലക്ഷ്യമിട്ട് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സർക്കാരിനെ അപകീർത്തിപ്പെടുത്തുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. എന്നാൽ, നുണകൾ പ്രചരിപ്പിച്ച് സർക്കാരിന്റെ ഇച്ഛാശക്തി തകർക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും ഏറ്റെടുക്കുന്നതും ഗൂഢപദ്ധതിയുടെ ഭാഗമായാണ്. അടിസ്ഥാനരഹിതമായ പ്രചരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞ് തള്ളിക്കളയും. ഈ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ സങ്കുചിത രാഷ്ട്രീയ താത്പര്യമാണെന്നും പിണറായി വിജയന് ആരോപിക്കുന്നു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര വെളിപ്പെടുത്തലാണ് സ്വപ്ന സുരേഷ് നടത്തിയത്. 2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന് വിദേശത്തായിരുന്നപ്പോള്‍ ബാഗേജ് ക്ലിയറന്‍സിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ തന്നെ വിളിച്ചെന്നും മുഖ്യമന്ത്രിയുടെ വീട്ടിലേക്ക്…
തൃശൂരിൽ വൻ മയക്കുമരുന്ന് വേട്ട; ഒരു കോടി വിലമതിക്കുന്ന ഹാഷിഷ് ഓയിൽ പിടികൂടി
തൃശൂർ: ഒരു കോടിയിലധികം വിലമതിക്കുന്ന ഒരു കിലോ ഹാഷിഷ് ഓയിലുമായി ആറ് പേരെ തൃശൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിൽ നിന്ന് കൊണ്ടുവന്ന ഹാഷിഷ് ഓയിൽ തൃശൂർ സിറ്റി പോലീസിന്റെ ലഹരി വിരുദ്ധ വിഭാഗവും ഈസ്റ്റ് പോലീസും ചേർന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നാണ് പിടികൂടിയത്. മലപ്പുറം പാവിട്ടപ്പുറം ഇല്ലിക്കൽ വീട്ടിൽ മുഹമ്മദ് ഷഫീക്ക് (21), ചിറമനേങ്ങാട് താഴത്തേല വളപ്പിൽ മഹേഷ് (20), കുന്നംകുളം അഞ്ഞൂർ മുട്ടിൽ വീട്ടിൽ ശരത്ത് (23), അഞ്ഞൂർ തൊഴിയൂർ വീട്ടിൽ ജിതിൻ (21), തിരുവനന്തപുരം കിളിമാനൂർ കാട്ടൂർവിള കൊടുവയനൂർ ഡയാനാഭവൻ ആദർശ് (21), കൊല്ലം നിലമേൽ പുത്തൻവീട് വരാഗ് (20) എന്നിവരെയാണ് ഇന്ന് പുലർച്ചെ മൂന്നിന് തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് പിടികൂടിയത്.
അനന്തപുരി ഹിന്ദു മഹാ സമ്മേളന സംഘാടകർക്കെതിരെ എസ്.ഐ.ഒ പരാതി നൽകി
തിരുവനന്തപുരം: മുസ്ലിം വിരുദ്ധ വംശീയ പ്രചരണം നടത്തിയ ഹിന്ദു മഹാസമ്മേളനത്തിന്റെ സംഘാടകർക്കും പ്രഭാഷകർക്കുമെതിരെ കേസെടുത്ത് നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് എസ്.ഐ.ഒ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ പരാതി നൽകി. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അനീസ് റഹ്മാൻ ആണ് പരാതി നൽകിയത്. 2022 ഏപ്രിൽ 27 മുതൽ മെയ് 1 വരെ ആണ് തിരുവനന്തപുരം സൗത്ത് ഫോർട്ട് പ്രിയദർശിനി കാമ്പസ്സിൽ വെച്ച് ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ അനന്തപുരി ഹിന്ദു മഹാ സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പി.സി ജോർജ്ജിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, സമ്മേളനത്തിലെ മറ്റു പല സെഷനുകളിലും സംസാരിച്ചവർ മുസ്ലിം വിരുദ്ധ വംശീയ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. ആ അർത്ഥത്തിൽ ഉള്ള സെഷനുകൾ ആണ് സംഘാടകർ ബോധപൂർവ്വം സമ്മേളനത്തിൽ ഉൾക്കൊള്ളിച്ചിരുന്നത്. സമ്മേളനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് നടപടി…
സ്വപ്ന സുരേഷിന്റെ സ്ഫോടനാത്മക വെളിപ്പെടുത്തല്‍; മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്ന് കെ. സുധാകരന്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ രാജിവെക്കണമെന്ന് സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ കെ.സുധാകരൻ ചൊവ്വാഴ്ച ആവശ്യപ്പെട്ടു. “ബിരിയാണി പാത്രത്തിൽ ഒരു മുഖ്യമന്ത്രി സ്വർണം കടത്തിയെന്നാരോപിച്ച് രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കാര്യം കേൾക്കുന്നത്. മുഖ്യമന്ത്രി രാജിവെക്കണമെന്നും കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണത്തിന് ഉത്തരവിടണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച ഏജൻസികളുടെ അന്വേഷണം അവസാനം ബി.ജെ.പി.യും സി.പി.ഐ.എമ്മും തമ്മിലുള്ള ഒത്തുതീർപ്പായി. വിജയന്റെ കുടുംബാംഗങ്ങളുടെ പേരുപോലും പറയുന്നുണ്ട്. ഇത് ശരിക്കും നാണക്കേടാണ്, അദ്ദേഹം രാജിവെക്കണം,” സുധാകരൻ പറഞ്ഞു. ഭാവി നടപടി തീരുമാനിക്കാൻ ഉടൻ യോഗം ചേരും. പിണറായി വിജയൻ വിമാനത്താവളത്തിൽ എത്തുമ്പോൾ മാധ്യമ പ്രവർത്തകർ അടുത്തെങ്ങും വരാതിരിക്കാൻ കേരള പോലീസ് ചൊവ്വാഴ്ച അഭൂതപൂർവമായ സുരക്ഷയാണ് ഒരുക്കിയത്. മുഖ്യമന്ത്രിയെ പിക്ക് ചെയ്യാനുള്ള കാർ വന്ന സ്ഥലത്ത് നിന്ന് വളരെ ദൂരെ വലിയ കയർ…
ദുബായ് സന്ദർശനത്തിനിടെ കറൻസി അടങ്ങിയ ബാഗ് മുഖ്യമന്ത്രി പിണറായി വിജയന് അയച്ചുകൊടുത്തു; ബിരിയാണി പായ്ക്കറ്റില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് ക്ലിഫ് ഹൗസിലെത്തിച്ചു: സ്വപ്ന സുരേഷ്
2020-ല്‍ തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷ് ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. കേസിൽ മുഖ്യമന്ത്രിയുടെ പങ്കും സംബന്ധിച്ച് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുമ്പാകെ സെക്ഷൻ 164 പ്രകാരം മൊഴി നൽകിയിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു. മൊഴി നൽകുന്നതിന് മുമ്പ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുന്നതിന് മുമ്പ്, മുഖ്യമന്ത്രി വിജയൻ, ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ, മുൻ മന്ത്രി കെ.ടി ജലീല്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ നളിനി നെറ്റോ എന്നിവർക്ക് പങ്കുണ്ടെന്ന് മൊഴി നൽകിയതായി സ്വപ്ന മാധ്യമപ്രവർത്തകരോട് പറഞ്ഞു. 2016 ലെ വിദേശ സന്ദർശനത്തിനിടെ മുഖ്യമന്ത്രി കറൻസി കടത്തി എന്നാണ് സ്വപ്ന പറഞ്ഞത്. 2016 ൽ മുഖ്യമന്ത്രി ദുബായിൽ…
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡിന്റെ ഹാഷ് മൂല്യത്തില്‍ വന്ന മാറ്റം വീണ്ടും പരിശോധിക്കണമെന്ന് ക്രൈം ബ്രാഞ്ച്
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് ശാസ്ത്രീയമായി പരിശോധിക്കണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. മെമ്മറി കാർഡിന്റെ ഹാഷ് മൂല്യത്തിൽ വന്ന മാറ്റം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിക്കും. പ്രോസിക്യൂഷൻ ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകും. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ കാലയളവ് നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലും മെമ്മറി കാർഡ് ശാസ്ത്രീയമായി പരിശോധിക്കണമെന്ന ആവശ്യവും ക്രൈംബ്രാഞ്ച് ഉന്നയിച്ചിരുന്നു. തിരുവനന്തപുരം ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ഹാഷ് വാല്യൂ മാറിയതായി കണ്ടെത്തിയത്. ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ പരിശോധന വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം വിചാരണക്കോടതി നേരത്തെ തള്ളിയിരുന്നു. മെയ് 9ന് പ്രൊസിക്യൂഷന്റെ നിരസിച്ചതായി മെയ് 26-നാണ് വിചാരണ കോടതി അറിയിച്ചത്. ഇതേ തുടർന്നായിരുന്നു മെമ്മറി കാർഡിന്റെ ശാസ്ത്രീയ പരിശേധന ഉൾപ്പെടെ ചൂണ്ടിക്കാണിച്ച് തുടരന്വേഷണകാലയളവ് നീട്ടിനൽകണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കുകയും ഒന്നരമാസം കൂടി ഹൈക്കോടതി സമയം…
രഹസ്യ മൊഴി രേഖപ്പെടുത്തുന്നത് ഇന്നും തുടരും; ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ്
എറണാകുളം: നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയ കേസില്‍ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് ഇന്നും തുടരും. രഹസ്യമൊഴി നൽകിയ ശേഷം കേസുമായി ബന്ധപ്പെട്ട കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് അവര്‍ പറഞ്ഞു. സ്വപ്നയുടെ ജീവന് ഭീഷണിയുണ്ടെന്ന് കോടതിയെ അറിയിച്ചതിനെ തുടർന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ മജിസ്ട്രേറ്റ് കോടതിയോട് നിർദേശിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി നടത്തുന്ന അന്വേഷണത്തിലും സ്വപ്നയുടെ രഹസ്യ മൊഴിക്ക് പ്രാധാന്യമുണ്ട്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ കേന്ദ്ര ഏജൻസികൾ സമ്മർദം ചെലുത്തിയെന്ന് സ്വപ്നയുടേതായി പുറത്തു വന്ന ശബ്ദരേഖ പൊലീസിൻ്റെ പ്രേരണയിലാണെന്ന് സ്വപ്ന തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ പങ്കുള്‍പ്പടെ നിരവധി കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കിയിരുന്നു. എം ശിവശങ്കറിന്റെ ആത്മകഥ പ്രസിദ്ധീകരിച്ചതിന് പിന്നലെയാണ് കേസില്‍ കൂടുതല്‍…
