നീലക്കുറിഞ്ഞി മലയിൽ നിരോധനാജ്ഞയുണ്ടെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് വനം വകുപ്പ്

ഇടുക്കി: നീലക്കുറിഞ്ഞി പൂക്കുന്ന മലനിരകൾ സന്ദർശിക്കുന്നതിന് വിലക്കുണ്ടെന്ന് സോഷ്യൽ മീഡിയ വഴി വനംവകുപ്പിന്റെ പേരിൽ പ്രചരിക്കുന്ന വ്യാജവാർത്ത ശാന്തൻപാറയിലെ കള്ളിപ്പാറ മലനിരകളിലേക്കുള്ള ജനങ്ങളുടെ ഒഴുക്കിനെയും പ്രതികൂലമായി ബാധിക്കുന്നതായി വനം വകുപ്പ്. മാത്രമല്ല, നീലക്കുറിഞ്ഞി പൂക്കളുടെ മാസ്മരിക ദൃശ്യം കാണാൻ ദിവസവും എത്തുന്ന ആയിരക്കണക്കിന് വിനോദസഞ്ചാരികൾക്കിടയിൽ ഈ വ്യാജ പ്രചാരണം ഏറെ തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്നുണ്ട്. ശാന്തൻപാറയിലെ കള്ളിപ്പാറ മലനിരകളിൽ പന്ത്രണ്ട് വർഷത്തിലൊരിക്കൽ വരുന്ന അതിഥിയായാണ് നീലക്കുറിഞ്ഞി തിരിച്ചെത്തുന്നത്. മഹാപ്രളയത്തിൽ 2018-ലെ കുറിഞ്ഞി പൂക്കാലം നഷ്ടമായതിനാൽ ആയിരക്കണക്കിന് സഞ്ചാരികളാണ് കള്ളിപ്പാറയിലെ വിസ്മയം കാണാൻ ഇപ്പോൾ എത്തുന്നത്. എന്നാൽ, കുറച്ച് ദിവസങ്ങളായി കള്ളിപ്പാറയിലേക്ക് പ്രവേശനമില്ലെന്ന് സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം നടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. സാമൂഹ്യ വന വത്കരണ പരിപാടിയുടെ ഭാഗമായി കുറിഞ്ഞി സംരക്ഷണം ലക്ഷ്യം വച്ച്‌ വനം വകുപ്പ്‌ സന്ദര്‍ശനം നിരോധിച്ചിരിക്കുകയാണെന്ന വാര്‍ത്തകളും സ്‌ക്രീന്‍ഷോട്ടുകളുമാണ്‌ പ്രചരിക്കുന്നത്‌. അതേസമയം വന്യ മൃഗങ്ങള്‍…

ഞാനൊരു കഥ പറഞ്ഞന്നേയുള്ളൂ, ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം; തെക്കൻ കേരളത്തെക്കുറിച്ചുള്ള പരാമർശം കെ സുധാകരൻ പിൻവലിച്ചു

തിരുവനന്തപുരം: തെക്കൻ കേരളത്തെ പരിഹസിക്കുന്ന പരാമർശങ്ങളിൽ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മലബാർ മേഖലയിൽ പ്രചരിക്കുന്ന തെക്കൻ കേരളത്തെക്കുറിച്ച് പ്രചരിക്കുന്ന ഒരു കഥയാണ് പറഞ്ഞത്. കുട്ടിക്കാലം മുതൽ കേള്‍ക്കുന്ന കഥയാണത്, അദ്ദേഹം പറഞ്ഞു. അത് ദുരുദ്ദേശ്യത്തോടെ പറഞ്ഞതല്ല. ആരെയും ചീത്തയാക്കാൻ ഉദ്ദേശിച്ചിരുന്നില്ല. അതിലെ വ്യാഖ്യാനങ്ങൾ മറ്റാരുടെയോ വികൃതിയാകാമെന്നും സുധാകരൻ പറഞ്ഞു. വില കുറഞ്ഞ ജനപ്രീതി കാണിച്ച് കോൺഗ്രസ് വളരരുത്. കോൺഗ്രസ് ഭിന്നിപ്പിന്റെ രാഷ്ട്രീയം പിന്തുടരുന്ന പാർട്ടിയല്ല. വിവാദ പരാമർശം പിൻവലിക്കുന്നതായി സുധാകരൻ പറഞ്ഞു. ശശി തരൂർ ട്രെയിനിയാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. നേതൃസ്ഥാനത്ത് എത്താനുള്ള പരിചയക്കുറവ് മാത്രമാണ് താൻ പറഞ്ഞതെന്ന് സുധാകരൻ വ്യക്തമാക്കി.

സ്വർണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

ന്യൂഡൽഹി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച ഹർജിയിലാണ് സത്യവാങ്മൂലം. ഇഡിക്കെതിരായ രാഷ്ട്രീയ വിമർശനം ഒഴിവാക്കിയും സ്വപ്ന സുരേഷിനെ രൂക്ഷമായി വിമർശിച്ചുമാണ് സർക്കാരിന്റെ സത്യവാങ്മൂലം. സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് അന്വേഷണമെന്ന് സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കേസിലെ ഉന്നതർക്കെതിരെ സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ ബാഹ്യ സമ്മർദ്ദവും ഗൂഢലക്ഷ്യവുമാണ്. ഇഡി പന്ത്രണ്ട് തവണ മൊഴി രേഖപ്പെടുത്തിയപ്പോഴും ഉന്നയിക്കാത്ത ആരോപണങ്ങളാണ് സ്വപ്‌ന സുരേഷ് ഇപ്പോൾ മജിസ്‌ട്രേറ്റിനും മാധ്യമങ്ങൾക്കും മുന്നിൽ അവതരിപ്പിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വി.വേണുവാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. കേസുമായി ബന്ധപ്പെട്ട ഇഡിയുടെ നടപടിക്രമങ്ങളെ മാത്രമാണ് ഇതില്‍ വിമര്‍ശിച്ചിരിക്കുന്നത്. രാഷ്ട്രീയവിമര്‍ശനങ്ങളില്ല. അതേസമയം ഇഡിയുടെ…

ഇലന്തൂരിലെ ഇരട്ട നരബലി കേസില്‍ പോലീസിന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചു

പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലി കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചു. പ്രതികളുമായി ഭഗവല്‍ സിംഗിന്റെ തിരുമ്മല്‍ കേന്ദ്രത്തില്‍ തെളിവെടുപ്പിനായി എത്തിയ പോലീസിന്റെ വിശദമായ പരിശോധനയിലാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തികൾ കണ്ടെടുത്തത്. മുറിയിൽ കുഴിച്ചിട്ട നിലയിൽ മൂന്ന് കത്തികളും ഒരു വെട്ടുകത്തിയും കണ്ടെത്തി. മാത്രമല്ല, വീട്ടിലുണ്ടായിരുന്ന ഫ്രിഡ്ജിൽ രക്തക്കറയും കണ്ടെത്തി. പ്രതികളുടേതെന്ന് സംശയിക്കുന്ന വിരലടയാളം ഫ്രിഡ്ജിൽ പതിഞ്ഞതായും ആയുധങ്ങൾ കണ്ടെത്തിയതായും സൂചനയുണ്ട്. ഇതിനിടെ വീട്ടില്‍ ഡമ്മി പരീക്ഷണം നടത്താനൊരുങ്ങുകയാണ് പൊലീസ്. കൊച്ചി പൊലീസിന്റെ നിര്‍ദ്ദേശാനുസരണം ആറന്‍മുള പൊലീസാണ് സ്ത്രീയുടെ ഡമ്മി പരീക്ഷണത്തിനായി എത്തിച്ചത്. നേരത്തെ ഭഗവല്‍ സിങ്ങിന്റെ വീട്ടുവളപ്പില്‍ ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. നരബലിയില്‍ കൂടുതല്‍ ഇരകള്‍ അകപ്പെട്ടിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് പൊലീസ് വിശദ പരിശോധന നടത്തുന്നത്. അതേസമയം, ഇന്നലെ പ്രതികളുമായി ഇലന്തൂരിലെ ഭഗവല്‍ സിംഗിന്റെ വീട്ടില്‍ അന്വേഷണ സംഘം നടത്തിയ…

കേരള സർവകലാശാല സെനറ്റില്‍ നിന്ന് പതിമൂന്ന് ഇടത് അംഗങ്ങളെ ഗവർണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്താക്കി

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് സെനറ്റ് പ്രതിനിധിയെ നിയമിക്കണമെന്ന ഗവർണറുടെ അന്ത്യശാസനം മറികടക്കാൻ സിൻഡിക്കേറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന 13 ഇടത് സെനറ്റ് അംഗങ്ങളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്താക്കി. യൂണിവേഴ്‌സിറ്റി സെനറ്റിലെ 15 നോമിനേറ്റഡ് അംഗങ്ങളിൽ നിന്ന് 13 ഇടത് പ്രതിനിധികളെ പിരിച്ചുവിട്ടതായി ഗവർണറുടെ ഉത്തരവില്‍ പറയുന്നു. സർവ്വകലാശാല സെനറ്റ് അംഗങ്ങൾ എന്ന നിലയിൽ അവർക്ക് നൽകിയിട്ടുള്ള ചുമതലകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ട സാഹചര്യത്തിൽ ചാൻസലറുടെ അധികാരം വിനിയോഗിച്ച് ഗവർണർ അവരുടെ അംഗത്വം റദ്ദാക്കിയ ഉത്തരവിൽ പറയുന്നു. ഇതോടെ കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനായി ഗവർണറും സർക്കാരും തമ്മിലുള്ള നിയമപോരാട്ടത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. കേരള സർവകലാശാല വൈസ് ചാൻസലറുടെ കാലാവധി അവസാനിച്ചതിനാൽ പുതിയ വൈസ് ചാൻസലറെ കണ്ടെത്താൻ സെനറ്റ് പ്രതിനിധിയെ സെർച്ച് കമ്മിറ്റിയിൽ നിയമിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഗവർണർ വൈസ് ചാൻസലർക്ക്…

എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ഒക്ടോബര്‍ 17 രാവിലെ 10 മുതൽ 4 വരെ ഇന്ദിരാഭവനിൽ നടക്കും

തിരുവനന്തപുരം: ഒക്‌ടോബർ 17ന് നടക്കുന്ന എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കെപിസിസി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കെപിസിസി അംഗങ്ങൾക്ക് രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ വോട്ട് ചെയ്യാം. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് പോളിംഗ് കേന്ദ്രം. പ്രദേശ് റിട്ടേണിംഗ് ഓഫീസർ ജി പരമേശ്വര, കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള അസിസ്റ്റന്റ് പിആർഒ വി കെ അഴവറികന്‍ എന്നിവർ പോളിംഗ് നടപടികൾക്ക് മേൽനോട്ടം വഹിക്കും. പ്രദേശ് റിട്ടേണിംഗ് ഓഫീസർ വന്നതിന് ശേഷം ബൂത്തുകളുടെ എണ്ണം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ അറിയിച്ചു. വോട്ടർമാർക്കായി പ്രത്യേക തിരിച്ചറിയൽ കാർഡുകളും ഒരുക്കിയിട്ടുണ്ട്. ഇതുവരെ കാർഡ് വാങ്ങാത്തവർക്ക് വോട്ടെടുപ്പ് ദിവസമായ 17ന് കാർഡ് കൈപ്പറ്റാനുള്ള ക്രമീകരണങ്ങളും കെപിസിസി ഒരുക്കിയിട്ടുണ്ട്. ഡോ. ശശി തരൂരും മല്ലികാർജുൻ ഖാർഗെയുമാണ് സ്ഥാനാർത്ഥികൾ.

ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കാമ്പസ് കോൺഫറന്‍സ്

വടക്കാങ്ങര: ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കാമ്പസ് കോൺഫറന്‍സ് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷെഫീഖ് മുഖ്യപ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജസീം സുൽത്താൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫയാസ് ഹബീബ് സ്വാഗതവും പറഞ്ഞു. വിവിധ സെഷനുകളില്‍ ഡോ. ഹിക്മത്തുള്ള, മീഡിയ വൺ സീനിയർ ന്യൂസ് എഡിറ്റർ നിഷാദ് റാവുത്തർ, ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. അഷ്റഫ്, ഷമീമ സക്കീർ, സുമയ്യ ജാസ്മിൻ, ആദില നാസർ തുടങ്ങിയവർ സംസാരിച്ചു. പതിനാലം രാവ് ജേതാവ് ബാദുഷ ബി. എം ഗാനം ആലപിച്ചു സദസ്സിനെ ആവേശം കൊള്ളിച്ചു. ജില്ലാ സെക്രട്ടറി അജ്മൽ കോഡൂർ, അജ്മൽ തോട്ടോളി, ഷാറൂൻ അഹമ്മദ്, മുനീബ കോട്ടക്കൽ, ആബിദ…

അമൃത വിശ്വ വിദ്യാപീഠത്തിലെ 1690 വിദ്യാർത്ഥികൾക്ക് ബിരുദം നൽകി

കൊല്ലം: ഒരു വ്യക്തിയെ ശാക്തീകരിക്കുന്നതിനുള്ള ഉപാധിയെന്നത് വിദ്യാഭ്യാസം മാത്രമാണെന്നും അക്കാദമിക വിദ്യാഭ്യാസത്തിൽ ധാർമ്മികവും ആത്മീയവുമായ മൂല്യങ്ങൾക്ക് ഊന്നൽ നൽകണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അമൃത വിശ്വ വിദ്യാപീഠം അമൃതപുരി കാമ്പസിൽ 22-ാമത് ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം എന്നത് ഒരു ആയുധമാണ്. അതിനെ ഒരു കത്തിയായി കരുതിയാൽ ഒരു വീട്ടമ്മ അത് വീട്ടിൽ പാചകത്തിനുപയോഗിക്കുകയും അതേ സമയം അതൊരു കുറ്റവാളിയുടെ കയ്യിലെത്തിയാൽ മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന അവസ്ഥയുണ്ടാകുകയും ചെയ്യും. സ്വന്തം ഉയർച്ചയ്‌ക്കൊപ്പം മറ്റുള്ളവരുടെ നൻമയും ഉറപ്പാക്കാനുള്ള മനസ്സാണ് ആത്മീയമൂല്യങ്ങളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേവലം പാഠപുസ്തകങ്ങളിൽ നിന്നുള്ള അറിവുകൾ കൊണ്ടുമാത്രമല്ല, മറിച്ച് സ്വയം അവനവനെ തിരിച്ചറിയുന്നതിലൂടെയാണ് ജീവിതത്തിൽ സംതൃപ്തി നേടാൻ കഴിയുക. അപ്പോൾ മാത്രമാണ് ജീവിതത്തിന്റെ ലക്ഷ്യത്തിലേക്കെത്തിയതായി അനുഭവപ്പെടുകയുള്ളൂവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു. ജീവിതത്തിൽ…

മാമ്പഴക്കള്ളന്‍ പോലീസിനെ ട്രോളി എല്‍കെജി വിദ്യാര്‍ത്ഥി

കോട്ടയം: കടയില്‍ ആളില്ലാത്ത തരം നോക്കി മാമ്പഴം മോഷ്ടിച്ച പോലീസുകാരന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സ്‌കൂളുകളിലെ കലോത്സവ വേദികളിലും സംഭവം ഹിറ്റായിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ എൽകെജി വിദ്യാർത്ഥിയുടെ സ്റ്റേജ് ഷോയാണ് ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്നത്. സ്‌കൂൾ കലോത്സവത്തിൽ പ്രഛന്നവേഷ മത്സരത്തിലാണ് മാമ്പഴം മോഷ്ടിക്കുന്ന പോലീസുകാരന്റെ വേഷം നിബ്രാസ് റഹ്‌മാൻ എന്ന വിദ്യാര്‍ത്ഥി അവതരിപ്പിച്ചത്. മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ നിബ്രാസിന്റെ പ്രച്ഛന്നവേഷ മത്സരത്തിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. സ്റ്റേജിൽ എത്തിയ ശേഷം, ആരെങ്കിലും നോക്കുന്നുണ്ടോ എന്നറിയാൻ കുട്ടി ചുറ്റും നോക്കി, അവിടെ പെട്ടിയിൽ വെച്ചിരുന്ന മാങ്ങ എടുക്കുന്നതാണ് രംഗം. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥൻ ശിഹാബിനെ രണ്ടാഴ്ച കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിൽ മാമ്പഴ മോഷണത്തെ കളിയാക്കി വിദ്യാർഥിയുടെ പ്രകടനം വീണ്ടും ജനശ്രദ്ധയാകർഷിക്കുകയാണ്.

കാണാമറയത്തേക്ക് അപ്രത്യക്ഷരായ പ്രിയപ്പെട്ടവരെ കാത്ത് ആശങ്കയോടെ ബന്ധുക്കള്‍

കാസർഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് 2011-2022 കാലയളവിൽ അപ്രത്യക്ഷരായ ആറ് സ്ത്രീകളെയും ഒരു കുട്ടിയെയും കണ്ടെത്താൻ പോലീസിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. 2011ൽ കാണാതായ രേഷ്മ, 2012 മാർച്ചിൽ കാണാതായ അമ്പലത്തറ സ്വദേശി ബേബി, ആദൂരില്‍ നിന്ന് കാണാതായ വനജ, ചന്തേര സ്വദേശിനി സീനത്തും അവരുടെ കുട്ടിയും, തമിഴ്‌നാട് സ്വദേശിനിയായ യുവതി, വിദ്യാ നഗറില്‍ നിന്ന് കാണാതായ 17 വയസ്സുള്ള പെൺകുട്ടി എന്നിവരെക്കുറിച്ചാണ് നാളിതുവരെ യാതൊരു വിവരവുമില്ലാത്തത്. 2011 ജനുവരിയിലാണ് തായന്നൂരിലെ രേഷ്മ എന്ന യുവതിയെ കാസർകോട്ട് നിന്ന് കാണാതായത്. പതിനൊന്ന് വർഷം കഴിഞ്ഞിട്ടും രേഷ്മയ്ക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. ബേക്കൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ഇപ്പോഴും തുടരുകയാണ്. വീട്ടുജോലിക്കാരിയായ ബേബി ഒരു ദിവസം ജോലിക്ക് പോയതാണ്. പിന്നീട് തിരിച്ചെത്തിയില്ല. സീനത്ത് കുട്ടിയുമായി പിടിഎ യോഗത്തിന് പോയതാണ്. പിന്നീട് ഇരുവരേയും കുറിച്ച്…