കൊച്ചി: സ്റ്റേഷനിൽ വെച്ച് വിദ്യാര്‍ത്ഥിയെ മർദിച്ച കോതമംഗലം എസ്ഐ മാഹിൻ സലിമിന് സസ്പെൻഷൻ. മാർ ബസേലിയോസ് കോളജിലെ വിദ്യാർത്ഥി റോഷനെ മർദ്ദിച്ചതിനാണ് എസ്ഐയെ എറണാകുളം റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്. എസ്എഫ്ഐ പ്രവർത്തകനാണ് റോഷന്. എസ്ഐ മാഹിൻ സലിം റോഷനെ മർദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. കോതമംഗലം തങ്കളത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഏതാനും വിദ്യാർഥികളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇക്കാര്യം അന്വേഷിക്കാൻ പുലർച്ചെ രണ്ട് മണിയോടെ സ്റ്റേഷനിലെത്തിയ റോഷനെ എസ്ഐ മര്‍ദ്ദിച്ചെന്നാണ് പരാതി. മര്‍ദ്ദനമേറ്റ റോഷൻ ആശുപത്രിയിൽ ചികിത്സ തേടി.
Category: KERALA
ഇലന്തൂരിലെ ഇരട്ട നരബലി: വീട്ടു വളപ്പില്‍ നിന്ന് എല്ലിന് കഷ്ണം കണ്ടെടുത്തു
പത്തനംതിട്ട: ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവൽ സിംഗിന്റെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ പറമ്പില്‍ നിന്ന് അസ്ഥിക്കഷണം കണ്ടെടുത്തു. ഇത് മനുഷ്യന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ അസ്ഥി മനുഷ്യന്റേതാണെന്ന് സ്ഥിരീകരിക്കാനാകൂ എന്ന് പോലീസ് പറഞ്ഞു. പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ള മായ, മർഫി എന്നീ പോലീസ് നായ്ക്കളെയാണ് വീട്ടുവളപ്പിൽ പരിശോധനയ്ക്ക് കൊണ്ടുവന്നത്. 2020 മാർച്ചിൽ സേനയിൽ ചേർന്ന ഈ നായ്ക്കൾ ബെൽജിയൻ മാലിനോയിസ് ഇനത്തിൽ പെട്ടവയാണ്. മായയും മർഫിയും മണ്ണിനടിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളാണ്. 40 അടി താഴെ വരെ ആഴത്തിലുള്ള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താന്‍ ഇവയ്ക്ക് കഴിവുണ്ട്. എത്രമാത്രം പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും കണ്ടെത്താന്‍ ഈ നായ്ക്കള്‍ക്ക് കഴിയും. നരബലി കേസില്‍ മായയുടെയും മര്‍ഫിയുടെയും സഹായം ഏറെ നിര്‍ണായകമാണ്. നേരത്തെ മൃതദേഹം കണ്ടെത്തിയ സ്ഥലവും…
പലതവണ ബലാത്സംഗത്തിനിരയായെന്ന് യുവതിയുടെ പരാതി; കോഴിക്കോട് ഖാസിക്കെതിരെ പോലീസ് കേസെടുത്തു
കോഴിക്കോട്: ലൈംഗികാരോപണ പരാതിയിൽ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ല്ലിക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് വനിതാ സെൽ കേസെടുത്തത്. രണ്ട് വർഷം മുമ്പ് മലപ്പുറം പരപ്പനങ്ങാടിയിൽ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ല്ലി തന്നെ പീഡിപ്പിച്ചതായാണ് യുവതി നല്കിയ പരാതിയില്‍ പറയുന്നത്. ഖാസിക്കെതിരെ ഐപിസി 376, 5206 വകുപ്പുകൾ പ്രകാരം ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്. മുപ്പത്തിമൂന്നുകാരിയായ യുവതി തന്റെ ഭർത്താവുമായുള്ള പ്രശ്നം പരിഹരിക്കാനാണ് ഖാസിയെ സമീപിച്ചത്. ബന്ധം വേർപെടുത്തിയ ശേഷം ഭർത്താവിൽ നിന്ന് ഒന്നര ലക്ഷം രൂപ വാങ്ങി കൊടുത്ത ശേഷമാണ് ഖാസി തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതെന്ന് യുവതി പറയുന്നു. ചൊവ്വാഴ്ചകളില്‍ പരപ്പനങ്ങാടിയിൽ എത്തിയ തന്നെ ഖാസി പലതവണ പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന കോർ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു
തിരുവനന്തപുരം: കേരളം പിടിക്കാൻ ബി.ജെ.പി കേന്ദ്രനേതൃത്വം ഇതുവരെ നടപ്പാക്കിയ തന്ത്രങ്ങളെല്ലാം പാളിയതോടെ ലക്ഷ്യം കൈവരിക്കാൻ പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് സുരേഷ് ഗോപിയെ നിയോഗിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നേരിട്ട് സുരേഷ് ഗോപിയെ കോർ കമ്മിറ്റിയിലേക്ക് നിയമിക്കുകയായിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമലയിലെ സ്ത്രീപ്രവേശനം വിഷയമാക്കി സുരേഷ് ഗോപിയെയും മെട്രോമാൻ ഇ. ശ്രീധരനെയും മത്സരിപ്പിക്കാൻ ബിജെപി നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി നേതൃത്വം നടത്തിയ പരീക്ഷണങ്ങളെല്ലാം പരാജയപ്പെട്ടു. ഇതിന് പിന്നാലെയാണ് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് സംസ്ഥാനത്തെ പരമോന്നത സമിതിയായ കോർ കമ്മിറ്റിയിൽ സുരേഷ് ഗോപിയെ ഉൾപ്പെടുത്തിയത്. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ കാലാവധി അടുത്ത ഡിസംബറിൽ അവസാനിക്കുമ്പോൾ ഒരിക്കൽ കൂടി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിടുന്ന സുരേന്ദ്രനെ ഒഴിവാക്കി സുരേഷ് ഗോപിയെ സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചാലും അത്ഭുതപ്പെടാനില്ല. ഈയിടെ…
തലമുടി നീട്ടി വളർത്തിയതിന് വിദ്യാർത്ഥിയെ മര്‍ദ്ദിച്ച പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
കണ്ണൂർ: തലമുടി നീട്ടി വളര്‍ത്തിയതിന് കണ്ണൂരില്‍ പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ആറ് പ്ലസ് ടു വിദ്യാർഥികൾക്കെതിരെ ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തു. വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്യാനും സാധ്യതയുണ്ട്. പിടിഎ എക്സിക്യൂട്ടീവ് യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബ്ലാത്തൂർ സ്വദേശി മുഹമ്മദ് സഹലിനെ പ്ലസ് 2 വിദ്യാർത്ഥികളുടെ സംഘം ക്രൂരമായി മർദ്ദിച്ചത്. മുഹമ്മദ് സഹല്‍ തലമുടി നീട്ടി വളർത്തിയതിനെ ചോദ്യം ചെയ്യുകയും സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. ചെവി വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ച വിവരം പുറത്തറിഞ്ഞത്. തുടർന്നാണ് സഹലിന്റെ വീട്ടുകാർ ശ്രീകണ്ഠാപുരം പരാതി നൽകിയത്. മാതാപിതാക്കള്‍ സ്കൂള്‍ പ്രിന്‍സിപ്പലിന് നല്കിയ പരാതിയും സ്കൂള്‍ അധികൃതര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ശ്രീകണ്ഠപുരം ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പോലീസ് സഹലിന്റെ വീട്ടിലെത്തി മൊഴിയെടുത്തു. രണ്ടാഴ്ച മുന്‍പും ഇതേ സ്കൂളില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് ജൂനിയര്‍…
കെഎസ്ആർടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധം: ഹൈക്കോടതി
കൊച്ചി: കെഎസ്ആർടിസി ബസ്സുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും, അവ നീക്കം ചെയ്യണമെന്നും ഹൈക്കോടതിയുടെ ഉത്തരവ്. കെഎസ്ആർടിസിയിലെയും കെയുആർടിസിയിലെയും പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ സ്വകാര്യ വാഹനങ്ങളും പൊതുവാഹനങ്ങളും തമ്മിൽ വ്യത്യാസമില്ലെന്നും കോടതി വ്യക്തമാക്കി. സ്വകാര്യ ബസുകൾ ഉൾപ്പെടെ ഡ്രൈവറുടെ ക്യാബിനിലോ യാത്രക്കാർ ഇരിക്കുന്ന സ്ഥലത്തോ പരസ്യങ്ങളോ നിരോധിത ഫ്ലാഷ് ലൈറ്റുകളോ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്സ്പോകളിലും ഓട്ടോ ഷോകളിലും രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. ഇക്കാര്യങ്ങള്‍ ഗതാഗത വകുപ്പ് കമ്മീഷണർ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. അതിനിടെ, വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനം വിനോദയാത്രയ്ക്കായി ഉപയോഗിച്ചത് സ്കൂള്‍ അധികൃതരുടെ വീഴ്ചയാണെന്നും കോടതി പറഞ്ഞു.
അദ്ധ്യാപികയെ ബലാത്സംഗം ചെയ്തെന്ന ആരോപണം: എൽദോസ് കുന്നപ്പിള്ളി ഒക്ടോബര്‍ 20-നകം വിശദീകരണം നല്‍കണമെന്ന് കെപിസിസി
തിരുവനന്തപുരം: അദ്ധ്യാപികയുടെ പരാതിയില്‍ ബലാത്സംഗക്കുറ്റം ചുമത്തപ്പെട്ട പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയോട് ഒക്ടോബർ 20നകം വിശദീകരണം നൽകണമെന്ന് കെപിസിസി അന്ത്യശാസനം നൽകിയതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു. സുധാകരൻ വിശദീകരണം ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്. ഒരു പൊതുപ്രവർത്തകനെതിരെ കേൾക്കാൻ പാടില്ലാത്ത ഗുരുതരമായ ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. അതിനാൽ പ്രസ്തുത വിഷയത്തിൽ എൽദോസ് കുന്നപ്പിള്ളി കെപിസിസിക്ക് കൃത്യമായ വിശദീകരണം നൽകണമെന്നും ഇല്ലെങ്കിൽ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കത്തിൽ മുന്നറിയിപ്പ് നൽകുന്നു. നേരത്തെ യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തതോടെ വിശദീകരണം ആവശ്യപ്പെട്ട് കെപിസിസി നേതൃത്വം എംഎൽഎയ്ക്ക് കത്ത് നൽകിയിരുന്നു.
വഴിയാത്രക്കാരിയെ നടുറോഡില്‍ കടന്നു പിടിച്ച് അപമാനിക്കാന്‍ ശ്രമം; 25-കാരനെ പോലീസ് അറസ്റ്റു ചെയ്തു
കോട്ടയം: നടുറോഡില്‍ വഴിയാത്രക്കാരിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച് അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലറ കാവിമറ്റം കോളനിയിൽ കിഴക്കേ തോട്ടിൽ വീട്ടിൽ സജികുമാറിന്റെ മകൻ അഭിജിത്ത് കുമാറിനെ (25)യാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മാന്നാനം ഷാപ്പുപടി ഭാഗത്ത് റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ സ്കൂട്ടറിൽ എത്തിയ ഇയാൾ കടന്നു പിടിച്ച് അപമാനിക്കാൻ ശ്രമിച്ച ശേഷം കടന്നുകളയുകയായിരുന്നു. തുടർന്ന് യുവതി പോലീസിൽ പരാതിപ്പെടുകയും ഗാന്ധിനഗർ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗാന്ധിനഗർ പൊലീസ് ഇൻസ്പെക്ടർ ഷിജി കെ, എസ്ഐ വിദ്യ വി, മാർട്ടിൻ അലക്സ്, അരവിന്ദ് കുമാർ, എഎസ്ഐ സൂരജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി.
മാധ്യമ പ്രവര്ത്തകന് ബഷീറിന്റെ കൊലപാതകം; വഫ ഫിറോസിൻ്റെ വിടുതൽ ഹർജിയിൽ ഇന്ന് വിധി പറയും
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി വഫ ഫിറോസിന്റെ വിടുതൽ ഹർജിയിൽ തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. വാഹനാപകടത്തില്‍ താന്‍ നിരപരാധിയാണെന്നാണ് വഫയുടെ വാദം. കുറ്റപത്രത്തിൽ തനിക്കെതിരെ ഒരു സാക്ഷി പോലും മൊഴി നൽകിയിട്ടില്ല. സംഭവം മോട്ടോർ വാഹന നിയമത്തിന് കീഴിലാണെന്നും വഫ പറയുന്നു. അതേസമയം, ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് എതിര്‍പ്പ് ഫയല്‍ ചെയ്യും. 2019 ഓഗസ്റ്റ് മൂന്ന് പുലര്‍ച്ച ഒരു മണിക്കാണ് 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാറിടിച്ച് മാധ്യമ പ്രവര്‍ത്തകനായ ബഷീര്‍ മരിച്ചത്.
കേരള സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്തവരുടെ വിവരങ്ങൾ ഗവർണർ ആരാഞ്ഞു
തിരുവനന്തപുരം: കേരള സർവകലാശാല വിസി സെലക്ഷൻ കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ തീരുമാനിക്കാനുള്ള സെനറ്റ് യോഗം ക്വാറം തികയാതെ പിരിഞ്ഞതില്‍ പ്രകോപിതനായി നടപടികൾ കർശനമാക്കാനൊരുങ്ങി ഗവർണർ. ക്വാറം തികയാതെ പിരിഞ്ഞ സെനറ്റിന്റെ വിശദാംശങ്ങൾ അദ്ദേഹം തേടിയിട്ടുണ്ട്. യോഗത്തിൽ നിന്ന് വിട്ടുനിന്ന അംഗങ്ങളുടെ വിവരങ്ങൾ ഉടൻ നൽകാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടു. ഗവർണർ നാമനിർദ്ദേശം ചെയ്ത ഒമ്പത് പേരിൽ ഏഴ് പേർ ഇടത് അംഗങ്ങൾക്കൊപ്പം വിട്ടുനിന്നു. ഇവരെ പിൻവലിക്കുന്നതിനൊപ്പം കർശന നടപടികളും ഉണ്ടാകുമെന്നാണ് സൂചന. യുഡിഎഫ് സെനറ്റ് അംഗങ്ങളെ കൂടാതെ വിസിയും ഗവര്‍ണറുടെ രണ്ട് പ്രതിനിധികളും ഉള്‍പ്പെടെ 13 പേരാണ് യോഗത്തിനെത്തിയത്. 21 പേരാണ് ഹാജരാകേണ്ടിയിരുന്നത്. ഇടത് സെനറ്റ് അംഗങ്ങള്‍ സര്‍വകലാശാല ആസ്ഥാനത്ത് ഉണ്ടായിരുന്നെങ്കിലും യോഗത്തില്‍ പങ്കെടുത്തില്ല. രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ വിട്ടുനിന്നത്. നടത്തിയ യോഗം നിയമവിരുദ്ധമാണെന്നാണ് ഇടത് സെനറ്റ് അംഗങ്ങളുടെ വിശദീകരണം.
