തന്നെയും തന്റെ ഓഫീസിന്റെയും അന്തസ്സ് താഴ്ത്തുന്നതിനെതിരെ ഗവർണർ മുന്നറിയിപ്പ് നൽകി

തിരുവനന്തപുരം : തന്നെയും തന്റെ ഓഫീസിനെയും വിമർശിച്ച സംസ്ഥാന മന്ത്രിമാർക്ക് മറുപടിയുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. “ഗവർണറെ ഉപദേശിക്കാൻ മുഖ്യമന്ത്രിക്കും മന്ത്രി സഭയ്ക്കും എല്ലാ അവകാശവുമുണ്ട്. എന്നാല്‍, ചില മന്ത്രിമാരുടെ പ്രസ്താവനകൾ ഗവർണറുടെ പദവിയുടെ അന്തസ്സ് കുറയ്ക്കുകയാണെങ്കിൽ, അത് അവരുടെ സ്വാതന്ത്ര്യം തടയുന്നത് പോലുള്ള പ്രതികാര നടപടികൾക്ക് കാരണമാകും,” ഗവർണർ തന്റെ ട്വീറ്റിൽ പറഞ്ഞു. “വിദ്യാഭ്യാസ മേഖലയെ നവീകരിക്കുന്ന” ബില്ലിന് അംഗീകാരം നൽകാൻ വിസമ്മതിച്ചതിന് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഗവര്‍ണ്ണറെ വിമർശിച്ചതിന് പിന്നാലെണ് ഗവര്‍ണ്ണറുടെ പ്രതികരണം. “ഭരണഘടനയുടെ പരിധിയിൽ വരുന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവർ അതനുസരിച്ച് പെരുമാറണം. അദ്ദേഹത്തിന്റെ ആർഎസ്എസ് ആസ്ഥാന സന്ദർശനം ഞങ്ങൾ എല്ലാവരും സാക്ഷികളായിരുന്നു, ഇത് ആശാവഹമല്ല,” എന്നാണ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞത്. ഗവർണറുമായി ഒരു തരത്തിലുള്ള സംഘർഷത്തിലും ഏർപ്പെടാനുള്ള മാനസികാവസ്ഥ സംസ്ഥാന സർക്കാരിനില്ലെന്നും ബിന്ദു ചൂണ്ടിക്കാട്ടി.…

തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രവർത്തനം അദാനിക്ക് കൈമാറുന്നതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തിപ്പിക്കാനും നിയന്ത്രിക്കാനും വികസിപ്പിക്കാനും അദാനി എന്റർപ്രൈസസിന് അനുമതി നൽകിയ കേരള ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത് കേരള സർക്കാരും മറ്റുള്ളവരും സമർപ്പിച്ച ഹർജികൾ ഒക്ടോബർ 17ന് സുപ്രീം കോടതി തള്ളി. ഈ സമയത്ത് ഹൈക്കോടതി വിധി മറികടക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് ബേല എം .ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കാരണം, കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഒരു സ്വകാര്യ കമ്പനിയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത്. ഹൈക്കോടതി വിധിക്കെതിരെ എയർപോർട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയനും (എഎഇയു) മറ്റ് കക്ഷികളും നൽകിയ അപ്പീലും ജഡ്ജിമാർ തള്ളിയിരുന്നു. “2021 ഒക്ടോബർ മുതൽ സ്വകാര്യ സ്ഥാപനം ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ, ഇടപെടേണ്ട ആവശ്യമില്ല,” അപേക്ഷകൾ തള്ളിക്കൊണ്ട് ബെഞ്ച് പറഞ്ഞു. എന്നാൽ, വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്വത്ത് ആരുടേതാണെന്ന കാര്യം ഇപ്പോഴും ചർച്ച ചെയ്യപ്പെടാമെന്ന് സുപ്രീം…

കേരളത്തിന്റെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിഞ്ഞു; കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കോട്ടയം: കേരളത്തിന്റെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ തകര്‍ന്നടിഞ്ഞിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടപടികളില്ലാത്ത പ്രഖ്യാപനങ്ങള്‍ നിരന്തരം നടത്തി ഒളിച്ചോട്ടം നടത്തുകയാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ: വി സി സെബാസ്റ്റ്യന്‍ പറഞ്ഞു. കൃഷി ഉദ്യോഗസ്ഥരുടെ എണ്ണവും കൃഷി ഉപേക്ഷിക്കുന്ന കര്‍ഷകരുടെ എണ്ണവും ഓരോ വര്‍ഷവും പെരുകുന്നു. ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റാന്‍ മാത്രമായി കൃഷി വകുപ്പിന്റെ ആവശ്യമുണ്ടോയെന്ന് ഭരണനേതൃത്വങ്ങള്‍ ഗൗരവമായി ചിന്തിക്കണം. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം പ്രഖ്യാപിച്ച ഒരു കാര്‍ഷിക പദ്ധതിപോലും വിജയം കാണാത്തപ്പോള്‍ കൃഷിയുടെ പേരില്‍ ഖജനാവ് കൊള്ളയടിക്കപ്പെടുന്നത് അന്വേഷണവിധേയമാക്കണം. കാര്‍ഷികവളര്‍ച്ചയ്ക്കുതകുന്ന വിളമാറ്റകൃഷി, ഫലവര്‍ഗ്ഗകൃഷി സാധ്യതകളും കൃഷിവകുപ്പ് ഇല്ലാതാക്കി. ആഗോളമാറ്റങ്ങള്‍ക്കനുസരിച്ചും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ചും കൃഷിരീതികള്‍ മാറ്റാന്‍ തടസ്സമായി നില്‍ക്കുന്ന സര്‍ക്കാരുള്ള ഒരേയൊരു സംസ്ഥാനം ഇന്ത്യയില്‍ കേരളം മാത്രമേയുള്ളൂ. കാലഹരണപ്പെട്ട ഭൂനിയമങ്ങള്‍ പൊളിച്ചെഴുതി അന്യസംസ്ഥാനങ്ങളുടെ കൃഷിരീതികളും കര്‍ഷകസംരക്ഷണവും പാഠമാക്കാന്‍ ശ്രമിക്കണം. ഞങ്ങളും കൃഷിയിലേയ്ക്ക്’പദ്ധതിയും ചിങ്ങം ഒന്നിലെ ഒരുലക്ഷം പുതിയ കൃഷിയിടങ്ങള്‍…

ശബരിമല മേൽശാന്തി നറുക്കെടുപ്പ്: പന്തളം കൊട്ടാരത്തില്‍ നിന്ന് കൃതികേഷും പൗർണ്ണമിയും ശബരിമലയിലേക്ക് തിരിച്ചു

പത്തനംതിട്ട: പന്തളം കൊട്ടാരത്തില്‍ നിന്ന് കൃതികേഷ് വർമ, പൗർണ്ണമി ജി. വർമ എന്നീ കുട്ടികള്‍ ഇരുമുടി കെട്ടുമായി ശബരിമലയിലേക്ക് തിരിച്ചു. ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരുടെ തിരഞ്ഞെടുപ്പ് പ്രക്രിയയായ നറുക്കെടുപ്പിനാണ് കുട്ടികള്‍ ശബരിമലയിലേക്ക് പോയത്. 2011ലെ സുപ്രിം കോടതിയുടെ ഉത്തരവ് പ്രകാരം ജസ്റ്റിസ് കെ.ടി. തോമസിന്റെ മധ്യസ്ഥ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പിന് പന്തളം കൊട്ടാരം വലിയ തമ്പുരാൻ നിർദേശിച്ച കുട്ടികളാണ് ഇരുവരും. ശബരിമലയിലും മാളികപ്പുറത്തും ഒരു വർഷം മേല്‍ശാന്തിമാരായി ചുമതലകൾ നിർവഹിക്കേണ്ടവരെ തുലാം ഒന്നാം തിയ്യതി, അതായത് നാളെ (ഒക്ടോബര്‍ 18) സന്നിധാനത്ത് നറുക്കെടുപ്പിലൂടെ നിർണ്ണയിക്കും. ശബരിമല മേൽശാന്തിയെ കൃതികേഷ് വർമയും, മാളികപ്പുറം മേൽശാന്തിയെ പൗർണമി ജി. വർമയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. പന്തളം മുണ്ടയ്ക്കൽ കൊട്ടാരത്തിൽ അനുപ് വർമയുടെയും എറണാകുളം മംഗള മഠത്തിൽ പാർവതി വർമയുടെയും മകനാണ് കൃതികേഷ് വർമ. എറണാകുളം ഗിരിനഗർ…

കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്: സിപി‌എമ്മും ബിജെപിയും കോണ്‍ഗ്രസ്സിനെ കണ്ടു പഠിക്കണമെന്ന് എ കെ ആന്റണി

തിരുവനന്തപുരം: കോൺഗ്രസിന്റെ ജനാധിപത്യ മര്യാദ സിപിഎമ്മും ബിജെപിയും കണ്ടു പഠിക്കണമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി പറഞ്ഞു. ജനാധിപത്യത്തിന്റെ തിളക്കമാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലൂടെ വെളിപ്പെടുന്നത്. സിപിഎമ്മിനോ ബിജെപിക്കോ ഇത്തരമൊരു തിരഞ്ഞെടുപ്പ് നടത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് കോൺഗ്രസിന്റെ പ്രത്യേകത. ഈ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് കൂടുതൽ ശക്തി പ്രാപിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടത്തിന് പാർട്ടിയെ ശക്തിപ്പെടുത്തും. കോൺഗ്രസിന്റെ ഐക്യമാണ് തിരഞ്ഞെടുപ്പിലൂടെ വെളിപ്പെടുന്നതെന്നും ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു.

കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍: ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ല; ദയാബായി നിരാഹാര സമരം തുടരുമെന്ന്

തിരുവനന്തപുരം: കാസര്‍ഗോഡ് എൻഡോസൾഫാൻ ദുരിതബാധിതർക്കായി ദയാബായി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ചു. മന്ത്രിമാരായ വീണാ ജോർജും ആർ. ബിന്ദുവും കഴിഞ്ഞ ദിവസം സമരസമിതിയുമായി ചർച്ച നടത്തിയിരുന്നു. സമരസമിതിയുടെ ഒട്ടുമിക്ക ആവശ്യങ്ങളും പരിഗണിക്കാമെന്ന് മന്ത്രിമാർ ഉറപ്പു നൽകി. ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ദയാബായിയെ സന്ദർശിച്ച് മന്ത്രിമാർ ഇക്കാര്യം അറിയിച്ചു. എന്നാൽ, രേഖാമൂലം ഉറപ്പുനൽകാനാണ് ദയാബായി ആവശ്യപ്പെട്ടത്. ഇത് പ്രകാരം ഇന്ന് സർക്കാർ രേഖാമൂലമുള്ള ഉറപ്പ് ദയാബായിക്ക് കൈമാറി. ഇന്നലത്തെ ചർച്ചയിൽ നൽകിയ എല്ലാ ഉറപ്പുകളും ഇതിൽ ഉൾപ്പെട്ടില്ലെന്ന് സമരസമിതി പറഞ്ഞു. മെഡിക്കൽ ക്യാമ്പ് ഉടൻ സംഘടിപ്പിക്കാമെന്ന ആവശ്യം മാത്രമാണ് രേഖാമൂലം നൽകിയിട്ടുള്ളത്. ആശുപത്രി സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, കാസർകോട് മെഡിക്കൽ കോളേജിൽ ന്യൂറോജി സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യം ഒരുക്കുക, പാലിയേറ്റീവ് ഡേ കെയർ സൗകര്യം ഒരുക്കുക തുടങ്ങിയവ ഇന്നലത്തെ ചർച്ചയിൽ ഉറപ്പു നല്‍കിയിരുന്നു. എന്നാൽ,…

ലഹരിക്കെതിരെ വിദ്യാർത്ഥികൾ

പാലക്കാട്: സമൂഹത്തിൽ വില്ലനായിക്കൊണ്ടിരിക്കുന്ന ലഹരി,മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് നടത്തുന്ന ‘എതിർത്തു നിൽക്കലാണ് ധീരത’ എന്ന ക്യാമ്പയിന്റെ ഭാഗമായി അട്ടപ്പാടി ആർ.ജി.എം ഗവ.കോളേജ് യൂണിറ്റ് വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ചു. ലഹരിക്കെതിരെ വിദ്യാർതികളുടെ കൈയൊപ്പ് ചാർത്തൽ, പ്രതിജ്ഞയെടുക്കൽ, വിദ്യാർത്ഥി സംഗമം എന്നിവ നടന്നു. ആഷിക്ക്, നസീഫ്,ഷംന, ഷഹല, ജിതിൻ,നീരജ്,ഉവൈസ്, ആസിം എന്നിവർ നേതൃത്വം നൽകി. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ പ്രാദേശിക യൂണിറ്റുകൾ, കോളേജുകൾ, സ്ക്കൂളുകൾ എന്നിവ കേന്ദ്രീകരിച്ച് കൂടുതൽ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് അറിയിച്ചു.

ഇലന്തൂരിലെ നരബലി: ഇരകളുടെ മാംസം വില്‍ക്കാന്‍ ശ്രമിച്ചെന്ന് ഷാഫിയുടെ മൊഴി

പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലി അന്വേഷിക്കുന്ന പോലീസിന് പ്രതി ഷാഫി നല്‍കിയ മൊഴി ഞെട്ടിക്കുന്നത്. രണ്ടു സ്ത്രീകളെ കൊലപ്പെടുത്തി അവരുടെ മാംസം വില്‍ക്കാന്‍ തീരുമാനിച്ചിരുന്നതായാണ് കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ മൊഴി. ഇങ്ങനെ മനുഷ്യമാംസം വിറ്റാൽ 20 ലക്ഷം രൂപ ലഭിക്കുമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനം. അതിനായി മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നതായും ഷാഫി മൊഴി നൽകി. കൊലപാതകം നടത്തിയതിന് കൂട്ടു പ്രതികളായ ദമ്പതികളെ ബ്ലാക്ക് മെയിൽ ചെയ്യാനായിരുന്നു പദ്ധതിയെന്ന് ഷാഫി പോലീസിനോട് വെളിപ്പെടുത്തി. കൊലപാതകം നടന്നതിന്റെ പിറ്റേന്ന് ബംഗളൂരുവിൽ നിന്ന് മനുഷ്യമാംസം വാങ്ങാൻ ഒരാൾ എത്തുമെന്ന് പറഞ്ഞിരുന്നു.  എന്നാല്‍, മാംസം വാങ്ങാൻ ആരും വരില്ലെന്ന് പറഞ്ഞാണ് പിന്നീട് കുഴിച്ചിട്ടത്. കൊല്ലപ്പെട്ട റോസ്ലിയുടെ ശശീര ഭാഗങ്ങള്‍ ഓരോന്നായി മുറിച്ചാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നത്. റോസ്ലിനെ ബലി നൽകിയിട്ടും സാമ്പത്തിഭിവൃദ്ധി ഉണ്ടായില്ലെന്ന് ഭഗവൽ സിംഗും ലൈലയും പറഞ്ഞപ്പോൾ, കൊന്ന രീതി ശരിയായില്ലെന്നും…

ഗവർണറും സർക്കാരും തമ്മിൽ പോര് മുറുകുന്നു; കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രിൻസിപ്പൽ സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ഗവര്‍ണ്ണറും തമ്മിലുള്ള പോര് മുറുകുമ്പോള്‍ ത്രിശങ്കു സ്വര്‍ഗത്തിയായ പോലെയുള്ള അവസ്ഥയാണ് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക്. പല വിവാദ വിഷയങ്ങളിലും ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ദേവേന്ദ്ര കുമാർ ദൊഡാവത്ത് ഗവർണറെ അനുസരിക്കാൻ വിമുഖത കാട്ടിയതിന് വിമർശനം നേരിടുകയാണ്. സർക്കാരും ഗവർണറും തമ്മിലുള്ള പോരിൽ മനം മടുത്ത് കേന്ദ്ര ഡപ്യൂട്ടേഷന് അപേക്ഷ നൽകിയിരിക്കുകയാണ് അദ്ദേഹം. സംസ്ഥാന സർക്കാരിനെ പിണക്കാൻ കഴിയാത്തതിനാലാണ് പ്രിൻസിപ്പൽ സെക്രട്ടറി ഗവർണറെ അനുസരിക്കാതിരുന്നതെന്നാണ് സൂചന. കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനായി സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഓഗസ്റ്റ് അഞ്ചിന് ഗവർണർ ഉത്തരവിട്ടിരുന്നു. തുടർന്ന് വിസി നിയമനത്തിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിക്കണം. ഇതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഗവർണർ നിർദേശം നൽകിയെങ്കിലും ഇതുവരെയും തയ്യാറായിട്ടില്ല. മുന്‍കാലങ്ങളില്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാണ് വിജ്ഞാപനം ഇറക്കിയിരുന്നത്. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ വിജ്ഞാപനം ഇറക്കുന്ന ഗവര്‍ണറുടെ…

കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്: തരൂരിന് കേരളത്തിൽ നിന്ന് 30 വോട്ടുകൾ ലഭിക്കുമെന്ന് പ്രമുഖ നേതാക്കൾ

തിരുവനന്തപുരം: പാർട്ടിയുടെ നിർണായകമായ പ്രസിഡന്റ് തിരഞ്ഞെടുപ്പ് തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നടക്കാനിരിക്കേ, എല്ലാവരുടേയും കണ്ണുകള്‍ തിരുവനന്തപുരത്തെ കോൺഗ്രസ് സംസ്ഥാന ആസ്ഥാനമായ ഇന്ദിരാഭവനിലേക്കാണ്. കെപിസിസി ഭാരവാഹികളായ 307 വോട്ടർമാർ സ്ഥാനാർഥികളായ മല്ലികാർജുൻ ഖാർഗെ, ശശി തരൂർ എന്നിവർക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ ഭിന്നതയിലാണ്. മൂന്ന് തവണ തിരുവനന്തപുരം എംപിയായ കോൺഗ്രസ് പട്ടം ബ്ലോക്ക് കമ്മിറ്റി അംഗമായ തരൂർ ഇന്ദിരാഭവനിൽ വോട്ട് രേഖപ്പെടുത്തും. പരമാവധി 30 വോട്ടുകൾ തരൂരിന് അനുകൂലമാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിലെ ഉന്നതർ പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പിന് 24 മണിക്കൂറിൽ താഴെ മാത്രം ശേഷിക്കെ, തങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് ഖാർഗെയുടെയും തരൂരിന്റെയും റെക്കോർഡ് ചെയ്ത ടെലിഫോൺ കോളുകള്‍ വോട്ടര്‍മാര്‍ക്ക് നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. കോൺഗ്രസ് പാർട്ടി പ്രക്ഷുബ്ധമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും നേതാക്കൾ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നും ഖാർഗെ തന്റെ ഇംഗ്ലീഷ്, ഹിന്ദി സന്ദേശങ്ങളിൽ അനുസ്മരിക്കുന്നുണ്ട്. വെല്ലുവിളികൾ…