മഹാമാരിക്കു ശേഷം വിനോദസഞ്ചാരികള്‍ ആദ്യം തെരഞ്ഞെടുത്തത് കേരളമാണെന്ന് വിദേശ ട്രാവൽ ഏജന്റുമാർ

കൊച്ചി: കൊവിഡ്-19 മഹാമാരിയുടെ അവസാനത്തോടെ ആഗോള വിനോദസഞ്ചാരികള്‍ ആദ്യം തെരഞ്ഞെടുത്തത് കേരളമാണെന്ന് വിദേശ ട്രാവല്‍ ഏജന്റുമാര്‍ അഭിപ്രായപ്പെട്ടു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികൾ ഈ ദക്ഷിണേന്ത്യൻ സംസ്ഥാനം സമ്പന്നവും ആകർഷകവുമായ ഒരു സാംസ്‌കാരിക അനുഭവമായി കാണുന്നുവെന്നാണ് ഇപ്പോള്‍ കൊച്ചിയില്‍ നടന്നുകൊണ്ടിരിക്കുന്ന കേരള ട്രാവൽ മാർട്ടിലെ (കെടിഎം) വിദേശ ട്രാവൽ ഏജന്റുമാർ അഭിപ്രായപ്പെടുന്നത്. കോവിഡ്-19 മഹാമാരി കുറഞ്ഞുതുടങ്ങിയത് മുതൽ അന്വേഷണങ്ങൾ ആരംഭിച്ചെന്നും, എല്ലാ സ്ഥലങ്ങളില്‍ നിന്നും കേരളത്തെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് കൂടുതല്‍ വന്നതെന്നും, വ്യാഴാഴ്ച ഇവിടെ ആരംഭിച്ച നാല് ദിവസത്തെ കെടിഎം-2022-ൽ അന്താരാഷ്ട്ര ബയർമാരിൽ ഉൾപ്പെടുന്ന വിദേശ ട്രാവൽ ഏജൻസി പ്രതിനിധികൾ വെളിപ്പെടുത്തി. വില്ലിംഗ്‌ഡൺ ഐലൻഡിലെ സാഗര, സമുദ്ര കൺവെൻഷൻ സെന്ററുകൾ 55,000 ബിസിനസ് മീറ്റുകൾക്ക് വേദിയൊരുക്കിയിട്ടുണ്ട്. ഇന്ത്യ സന്ദർശിക്കുന്നവർ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് കേരളമാണെന്ന് വിദേശ പ്രതിനിധികൾ പറഞ്ഞു. പരമ്പരാഗത മൂല്യങ്ങൾ, ആയുർവേദ ആരോഗ്യം, രുചികരമായ ഭക്ഷണം, ഊഷ്മളമായ…

കോവിഡ് മഹാമാരിക്ക് ശേഷം കേരളം കുതിച്ചുയരുന്നു എന്ന സന്ദേശവുമായി കേരള ട്രാവല്‍ മാര്‍ട്ട് 2022ന് കൊച്ചിയില്‍ തുടക്കം

കൊച്ചി: കോവിഡ് മഹാമാരിക്കുശേഷം കേരളം കുതിച്ചുയരുന്നു എന്ന പ്രഖ്യാപനവുമായി വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാന്‍ വ്യാഴാഴ്ച കൊച്ചിയില്‍ ‘കേരള ട്രാവൽ മാർട്ട് 2022’ ആരംഭിച്ചു. പകർച്ചവ്യാധിയെ സംസ്ഥാനം കൈകാര്യം ചെയ്യുന്നതിനെ എടുത്തുകാട്ടി, സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പ് ടൂറിസം വകുപ്പ് പ്രഖ്യാപിച്ചു. ഗ്രാൻഡ്‌ ഹയാത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്തു. പുരവഞ്ചികൾക്കുശേഷം കേരള ടൂറിസം അവതരിപ്പിക്കുന്ന കാരവാൻ ടൂറിസം സഞ്ചാരികളെ ഏറെ ആകർഷിക്കുമെന്ന് ഗവർണർ പറഞ്ഞു. ചടങ്ങിൽ ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ് അദ്ധ്യക്ഷനായി. കെടിഡിസി ചെയർമാൻ പി കെ ശശി കെടിഎം ഇ- ഡയറക്ടറി പ്രകാശിപ്പിച്ചു. “വിനോദസഞ്ചാരത്തിന്റെ സുസ്ഥിരവും സമഗ്രവുമായ വികസനത്തിന് ഇന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള അർത്ഥവത്തായ ഇടപെടൽ വളരെ പ്രധാനമാണ്. എല്ലാവരുടെയും പ്രയോജനത്തിനായി ടൂറിസം മേഖലയിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണവും ഏകോപനവും കൂടുതൽ…

നടി മഞ്ജു വാര്യരുടെ പരാതിയില്‍ അറസ്റ്റിലായ സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം ലഭിച്ചു

കൊച്ചി: നടി മഞ്ജു വാര്യരുടെ പരാതിയെ തുടർന്ന് അറസ്റ്റിലായ സംവിധായകൻ സനൽകുമാർ ശശിധരനെ ആലുവ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതോടെ നാടകീയ രംഗങ്ങൾ വെള്ളിയാഴ്ച ഉച്ചയോടെ അവസാനിച്ചു. പോലീസ് സ്‌റ്റേഷനിൽ നിന്ന് ജാമ്യം നൽകേണ്ടതില്ലെന്ന നിലപാടില്‍ സനല്‍കുമാര്‍ ഉറച്ചുനിന്നതോടെയാണ് കോടതിയിൽ ഹാജരാക്കിയത്. വെള്ളിയാഴ്ച രാവിലെ ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോൾ പോലീസിനെതിരെ കോടതിയിൽ പരാതി നൽകുമെന്ന് ശശിധരൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മജിസ്‌ട്രേറ്റിന് മുന്നിൽ നിരവധി വെളിപ്പെടുത്തലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ആലുവ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പോലീസിനെതിരെയല്ല മറ്റ് വിഷയങ്ങള്‍ കോടതിയെ ധരിപ്പിക്കാനുണ്ടെന്ന് സനല്‍കുമാര്‍ പറഞ്ഞു. 2019 മുതല്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ തന്നെ ശല്യം ചെയ്യുന്നുവെന്നും ഫോണ്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് മഞ്ജു വാര്യരുടെ പരാതിയിലുള്ളത്. കേസുമായി ബന്ധപ്പെട്ട്…

നടൻ ധർമജൻ ബോൾഗാട്ടിക്കെതിരെ 43 ലക്ഷം രൂപയുടെ തട്ടിപ്പ് കേസ്

കൊച്ചി: ഫ്രഷ് ഫിഷ് ഔട്ട്‌ലെറ്റിന്റെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് വ്യവസായിയെ 43.30 ലക്ഷം രൂപ കബളിപ്പിച്ചെന്ന പരാതിയിൽ നടൻ ധർമജൻ ബോൾഗാട്ടിക്കും മറ്റ് പത്ത് പേർക്കുമെതിരെ എറണാകുളം സിറ്റി പോലീസ് കേസെടുത്തു. 2019-ൽ കോതമംഗലത്തെ ധർമ്മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് വഞ്ചിച്ചു എന്ന് മൂവാറ്റുപുഴ സ്വദേശി ആസിഫ് പുതുക്കാട്ടിൽ അലിയാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്. 2019 നവംബർ 16-ന് കോതമംഗലത്ത് ധർമ്മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസി ആസിഫ് ആരംഭിച്ചു. കരാർ പ്രകാരം ധർമ്മൂസ് ഫിഷ് ഹബ്ബ് ഔട്ട്‌ലെറ്റിൽ മത്സ്യം എത്തിക്കണമായിരുന്നു. എന്നാൽ, 2020 മാർച്ചിൽ അവര്‍ മീൻ വിതരണം നിർത്തിയതിനാൽ ആസിഫ് ഔട്ട്‌ലെറ്റ് അടച്ചിടാന്‍ നിർബന്ധിതനായി. വ്യാഴാഴ്ചയാണ് ധർമ്മജൻ ഉൾപ്പെടെ 11 പേർക്കെതിരെ വിശ്വാസവഞ്ചനയ്ക്കും വഞ്ചനയ്ക്കും പോലീസ് കേസെടുത്തത്. എഫ്‌ഐആർ പ്രകാരം, ധർമ്മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസിയിൽ നിക്ഷേപം…

കുടുംബശ്രീ പ്രവർത്തകർ മേയറുടെ ഉടുമുണ്ട് അഴിച്ചെടുക്കാന്‍ ശ്രമിച്ചതായി ആരോപണം

കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനനെതിരെ കൈയ്യേറ്റ ശ്രമം നടന്നതായും ഉടുമുണ്ട് അഴിച്ചെടുക്കാന്‍ ശ്രമിച്ചതായും കുടുംബശ്രീ പ്രവർത്തകർക്കെതിരെ പരാതി. കോർപറേഷൻ ഓഫീസ് വളപ്പിൽ പ്രവർത്തിച്ചിരുന്ന ഹോട്ടൽ പൊളിക്കുന്നതിനെതിരെ കുടുംബശ്രീ പ്രവർത്തകർ നടത്തിയ സമരത്തിനിടെയാണ് കൈയേറ്റശ്രമം. സമരം നടക്കുന്നതിനിടെ എത്തിയ മേയറെ കുടുംബശ്രീ പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ തടഞ്ഞു. പ്രതിഷേധത്തിനിടെ ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ചപ്പോഴാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ മേയറുടെ ഉടുമുണ്ട് വലിച്ചൂരാന്‍ നോക്കിയത്. പ്രതിഷേധം കടുപ്പിച്ച കുടുംബശ്രീ പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. സമരക്കാരും വനിത പോലീസും തമ്മില്‍ പിടവലിയും ഉന്തും തള്ളും നടന്നു. തുടര്‍ന്ന് സമരം ചെയ്തവരെ തൂക്കിയെടുത്തും വലിച്ചഴച്ചുമാണ് പോലീസ് വണ്ടിയില്‍ കയറ്റി കൊണ്ടു പോയത്. അപമാനിക്കാനും ദേഹോപദ്രവമേല്‍പിക്കാനും ശ്രമിച്ചതിന് മേയര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും രണ്ട് പ്രതിപക്ഷ വനിത നേതാക്കള്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കി. ബലപ്രയോഗത്തിനിടെ പരുക്കേറ്റ കുടുംബശ്രീ പ്രവര്‍ത്തകര്‍ ജില്ല…

രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി പുന:സംഘടിപ്പിച്ചു; അഡ്വ. ബിനോയ് തോമസ് ചെയര്‍മാന്‍

കോട്ടയം: സ്വതന്ത്ര കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യ വേദിയായ രാഷ്ട്രീയ കിസാന്‍ മഹാ സംഘ് സംസ്ഥാന സമിതി പുന:സംഘടിപ്പിച്ചു. ചെയര്‍മാനായി ഓള്‍ ഇന്ത്യ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (ഐഫ) ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസിനെയും ജനറല്‍ കണ്‍വീനറായി മലനാട് കര്‍ഷക രക്ഷാസമിതി ചെയര്‍മാന്‍ ഡോ: ജോസ്‌കുട്ടി ഒഴുകയിലിനേയും തിരഞ്ഞെടുത്തു. കഴിഞ്ഞ 4 വര്‍ഷമായി ചെയര്‍മാനായി പ്രവര്‍ത്തിച്ചു വന്ന ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ കൂടിയായ അഡ്വ. വി.സി സെബാസ്റ്റ്യന്‍ രാഷ്ട്രീയ കിസാന്‍ മഹാ സംഘ് ദേശീയ സമിതി അംഗമായതിനെ തുടര്‍ന്നാണ് സംസ്ഥാന ജനറല്‍ കണ്‍വീനറായിരുന്ന അഡ്വ. ബിനോയ് തോമസിനെ പുതിയ ചെയര്‍മാനായി തിരഞ്ഞെടുത്തത്. നേരത്തേ കേരളത്തിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാര നിര്‍ദ്ദേശങ്ങള്‍ സഹിതം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിന് രാഷ്ട്രീയ കിസാന്‍ മഹാ സംഘ് രൂപീകരിച്ച ഒന്നാം കര്‍ഷക കമ്മീഷന്റെ ചെയര്‍മാന്‍ കൂടിയാണ് അഡ്വ.ബിനോയ് തോമസ്. വൈസ്…

കോൺഗ്രസ് നേതാവിനെ സ്വന്തം കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

അങ്കമാലി: നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ പി.വൈ. വർഗീസിനെ (72) വ്യാഴാഴ്ച വൈകുന്നേരം മൂക്കന്നൂർ പഞ്ചായത്തിലെ ഏഴാറ്റുമുഖം പ്രദേശത്തെ കൃഷിയിടത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന വർഗീസ് അടുത്തിടെ രാജിവച്ചതിനെ തുടർന്ന് മെയ് 17ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം. വിവിധ രോഗങ്ങള്‍ മൂലം ഏറെ നാളായി വര്‍ഗീസ് അസ്വസ്ഥനായി കഴിയുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് സഹോദരീ ഭര്‍ത്താവിനൊപ്പം ഫാമില്‍ എത്തിയതായിരുന്നു. സഹോദരീ ഭര്‍ത്താവിനെ കടയില്‍ പറഞ്ഞ് വിട്ട ശേഷം ഫാമിലെ ഷെഡില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. അതേസമയം, മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ് പറഞ്ഞു. ദീര്‍ഘകാലം നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റും ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനങ്ങളും അലങ്കരിച്ചിരുന്നു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും, വാര്‍ഡംഗവുമായിരിക്കെയാണ് സ്ഥാനങ്ങള്‍ സ്വയം രാജിവെച്ചത്. ഭാര്യ: ജെസി. മക്കള്‍: അരുണ്‍ വര്‍ഗീസ്, ആശ വര്‍ഗീസ്.

വിജയ് ബാബുവിനെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍

കൊച്ചി: യുവനടിയുടെ പരാതിയിൽ മാനഭംഗക്കേസ് രജിസ്റ്റർ ചെയ്തയുടന്‍ യുഎഇയിലേക്ക് കടന്നുകളഞ്ഞ നടൻ വിജയ് ബാബുവിനെ കണ്ടെത്തുന്നതിൽ വരും ദിവസങ്ങളിൽ വഴിത്തിരിവുണ്ടാകുമെന്ന് കൊച്ചി സിറ്റി പോലീസ്. വിജയ് ബാബുവിനെ കണ്ടെത്തുന്നതിന് ഇന്റർപോളിന്റെ സഹായം തേടിയതിന് ശേഷം അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഒരു വഴിത്തിരിവ് ഉണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. വേനലവധിക്ക് ശേഷം ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് വരെ നടൻ തന്ത്രപൂർവം അറസ്റ്റ് ഒഴിവാക്കിയതിനെ തുടർന്നാണ് ഇയാളെ പിടികൂടാനുള്ള നടപടികൾ പോലീസ് വേഗത്തിലാക്കിയത്. ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിന് ശേഷം അന്താരാഷ്ട്ര പോലീസ് ഏജൻസിയായ ഇന്റര്‍പോള്‍ ബാബുവിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ തുടങ്ങിയതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു. ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാൻ നിർദ്ദേശിച്ച് പോലീസ് അയച്ച ഇമെയിൽ നോട്ടീസിന് ബാബു മെയിൽ ചെയ്ത…

വന്യജീവി ആക്രമണം; കേന്ദ്രനയം നടപ്പിലാക്കാന്‍ കേരളം തയ്യാറാകണം: ഇന്‍ഫാം

കൊച്ചി: വന്യമൃഗങ്ങളെ നാട്ടിലിറക്കി കര്‍ഷകരെയും പ്രദേശവാസികളെയും കുരുതി കൊടുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് അപലപനീയമാണന്നും, ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന വന്യജീവികളെ നേരിടാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കുന്ന കേന്ദ്ര നയം നടപ്പിലാക്കണമെന്നും ഇന്‍ഫാം നേതൃസമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധികള്‍ പരിഹാരമില്ലാതെ അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കര്‍ഷക പ്രക്ഷോഭമുള്‍പ്പെടെ തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കുവാന്‍ ചേര്‍ന്ന ഇന്‍ഫാം സംസ്ഥാനതല നേതൃസമ്മേളനമാണ് സര്‍ക്കാര്‍ നയത്തെ അപലപിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ മാത്രം ഇത് അസാധ്യമാണെന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല. വനംവകുപ്പും ജനപ്രതിനിധികളും കര്‍ഷകരെ ഇനിയും വിഡ്ഢികളാക്കാമെന്ന് കരുതരുത്. നടപടികള്‍ അനുകൂലമായില്ലെങ്കില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ സംഘടിതരായി ഇതിനെതിരേ തിരിയേണ്ട സമയം അതിക്രമിച്ചതായും സമ്മേളനം അഭിപ്രായപ്പെട്ടു.കര്‍ഷക സംരക്ഷണത്തിനായി ക്രമാതീതമായി പെരുകുന്ന വന്യ ജീവികളെ നിര്‍മാര്‍ജനം ചെയ്യണമെന്ന ഗാഡ്ഗിലിന്റെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വന്യ ജീവികള്‍ക്കായി വിദേശ സാമ്പത്തിക…

നിമിഷ പ്രിയ കേസ്: മാപ്പ് ഉൾപ്പെടെയുള്ള എല്ലാ വഴികളും സർക്കാർ പരിശോധിച്ച് വരികയാണെന്ന് യൂണിയൻ മിനി

2017ൽ യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയ്ക്ക് മാപ്പ് നൽകുന്നതുൾപ്പെടെയുള്ള എല്ലാ മാർഗങ്ങളും കേന്ദ്രസർക്കാർ അന്വേഷിക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. യെമനിയിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് രാജ്യസഭാംഗം ജോൺ ബ്രിട്ടാസിന് അയച്ച കത്തിലാണ് ജയശങ്കർ ഇക്കാര്യം സൂചിപ്പിച്ചത്. “വിദേശത്തുള്ള ഇന്ത്യക്കാരുടെ ക്ഷേമത്തിന് ഇന്ത്യാ ഗവൺമെന്റ് ഏറ്റവും മുൻഗണന നൽകുമെന്ന് ഞാൻ ഉറപ്പുനൽകുന്നു, മിസ് നിമിഷപ്രിയയുടെ കേസ് ഞങ്ങളുടെ മുഴുവൻ ശ്രദ്ധയും തുടർന്നും സ്വീകരിക്കും”, ഏപ്രിൽ 27 ലെ കത്തിൽ മന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നേരത്തെ ബ്രിട്ടാസ് ഒരു കത്ത് അയച്ചിരുന്നു. ‘സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലും’ മരണപ്പെട്ടയാളുടെ കുടുംബവും തമ്മിൽ ‘ക്രിയാത്മകമായ ചർച്ച’ നടത്തി നിമിഷപ്രിയയ്ക്ക് മാപ്പ് നൽകുന്നതിന് സൗകര്യമൊരുക്കാൻ ‘നടപടികൾക്ക് നേതൃത്വം…