കൊണ്ടോട്ടി : ഇസ്ലാമോഫോബിയക്കെതിരെ സാമൂഹിക-രാഷ്‌ടീയ പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തുകയും ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുകയും ചെയ്യണമെന്ന് എസ്.ഐ.ഒ കൊണ്ടോട്ടി ഏരിയ സമ്മേളനം അവശ്യപ്പെട്ടു. നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് “ഇസ്ലാം വിമോചനത്തിന്റെ പുതുലോക ഭാവന” എന്ന തലക്കെട്ടിൽ എസ്.ഐ.ഒ കൊണ്ടോട്ടി ഏരിയ സംഘടിപ്പിച്ച ഏരിയ സമ്മേളനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി അബ്ദുള്ളക്കോയ തങ്ങൾ ഉദ്‌ഘാടനം ചെയ്തു. എസ്.ഐ.ഒ സംസ്ഥാന സംവേദനവേദി കൺവീനർ റഹ്മാൻ ഇരിക്കൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. മർഹൂം അബ്ദുറഹ്മാൻ സാഹിബ് നഗരിയിൽ ചേർന്ന സമ്മേളനത്തിൽ എസ്.ഐ.ഒ കൊണ്ടോട്ടി ഏരിയ പ്രഥമ കൺവീനർ കെ.കെ അബൂബക്കറിനെ ആദരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി അനീസ്.ടി, ഏരിയ സെക്രട്ടേറിയറ്റ് അംഗം മുനവ്വർ.എം എന്നിവർ പ്രമേയം അവതരിപ്പിച്ചു. എസ്.ഐ.ഒ കൊണ്ടോട്ടി ഏരിയ പുറത്തിറക്കിയ ‘തിരിനാളമാണു നാം’ സമ്മേളന ഗാനം സംസ്ഥാന സംഘടനാ സെക്രട്ടറി സഈദ് ടി.കെ സമ്മേളനത്തിൽ സമർപ്പിച്ചു. ഏരിയ പ്രസിഡന്റ് അജ്…
Category: KERALA
പൊടിമറ്റം സെന്റ് മേരീസ് പള്ളി സുവര്‍ണ്ണ ജൂബിലി സമാപനാഘോഷങ്ങള്‍ സെപ്തംബര്‍ 24, 25 തീയതികളില്‍
പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവര്‍ണ്ണജൂബിലി സമാപനാഘോഷങ്ങള്‍ക്ക് വിപുലമായ ഒരുക്കങ്ങള്‍. ഒരുവര്‍ഷം നീണ്ടുനിന്ന ജൂബിലി ആഘോഷങ്ങളുടെ സമാപനം സെപ്തംബര്‍ 24, 25 തീയതികളില്‍ നടക്കും. ഇടവകയിലെ എല്ലാ കുടുംബങ്ങളും സന്യസ്തഭവനങ്ങളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ഒരുവര്‍ഷക്കാലമായി നടന്നുവരുന്ന മാതാവിന്റെ തിരുസ്വരൂപ പ്രയാണം സെപ്തംബര്‍ 24ലെ ജപമാലറാലിയോടെ സമാപിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 4 മണിക്ക് പൊടിമറ്റം സിഎംസി പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലില്‍ നിന്നാരംഭിക്കുന്ന ജപമാലറാലി പൊടിമറ്റം ജംഗ്ഷന്‍, കെ.കെ.റോഡുവഴി 4.45ന് സെന്റ് മേരീസ് പള്ളിയില്‍ എത്തിച്ചേരും. വാദ്യോഘോഷങ്ങളും ദീപാലങ്കാരങ്ങളും ജപമാലറാലിയെ മോടിപിടിപ്പിക്കും. 50 ബൈക്കുകളുടെ അകമ്പടിയോടെ യുവജനങ്ങളും വനിതകളും പ്രത്യേക യൂണിഫോമില്‍ റാലിയില്‍ അണിചേരും. 32 കുടുംബക്കൂട്ടായ്മാ ലീഡര്‍മാര്‍ റാലിക്കു നേതൃത്വം നല്‍കും. 5ന് ഇടവകയിലെ മുന്‍വികാരിമാരുടെ കാര്‍മ്മികത്വത്തിലുള്ള ആഘോഷമായ സമൂഹബലിയും നടത്തപ്പെടും. 25 ഞായറാഴ്ച കാഞ്ഞിരപ്പള്ളി രൂപതാ മുന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കലിന്റെ…
മധു വധക്കേസിൽ കൂറുമാറിയ താത്കാലിക വാച്ചറെ വനം വകുപ്പ് പിരിച്ചു വിട്ടു
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയ വനംവകുപ്പ് താത്കാലിക വാച്ചർ സുനിൽകുമാറിനെ പിരിച്ചുവിട്ടു. സുനിൽകുമാർ സൈലന്റ് വാലി ഡിവിഷനിലെ താത്കാലിക വാച്ചറായിരുന്നു. അതേ സമയം കോടതി ഉത്തരവിനെ തുടർന്ന് സുനിൽകുമാറിന്റെ കാഴ്ച പരിശോധന നടത്തി. പാലക്കാട് ജില്ലാ ആശുപത്രിയിലായിരുന്നു പരിശോധന. മധുവിനെ പ്രതികൾ കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങൾ കാണിച്ചപ്പോള്‍ കാണാന്‍ കഴിയുന്നില്ലെന്ന് സാക്ഷിയായ സുനിൽകുമാർ കോടതിയില്‍ പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് സുനിൽകുമാറിന്റെ കാഴ്ചശക്തി പരിശോധിക്കാൻ മണ്ണാർക്കാട് എസ്‌സി-എസ്‌ടി കോടതി ഉത്തരവിട്ടത്. മധുവിനെ മര്‍ദിച്ച സ്ഥലമായ മുക്കാലിയിലേക്ക് കൊണ്ടുവരുന്ന ദൃശ്യമാണ് കോടതിയില്‍ കാണിച്ചത്. ഈ വീഡിയോയില്‍ കാഴ്ചക്കാരാനായി സുനില്‍ കുമാര്‍ നില്‍ക്കുന്നത് കാണാം. ബാക്കിയുള്ളവര്‍ക്കെല്ലാം കാണാന്‍ കഴിയുന്നുണ്ടല്ലോയെന്നും കോടതി ചോദിച്ചു. കേസില്‍ 29-ാം സാക്ഷിയാണ് സുനില്‍കുമാര്‍. മധുവിനെ വനത്തില്‍നിന്ന് പിടിച്ചുകൊണ്ടുവരുന്നത് കണ്ടു എന്നായിരുന്നു ഇയാള്‍ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഇക്കാര്യം വിസ്താരവേളയില്‍ നിഷേധിച്ചു. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം…
ഭാരത് ജോഡോ യാത്ര – കുമിളകള്‍ക്ക് ഞങ്ങളെ തോല്പിക്കാനാവില്ല; ഞങ്ങൾ ഇന്ത്യയെ ഒന്നിപ്പിക്കും: മൂന്നാം ദിനത്തിൽ രാഹുൽ ഗാന്ധി
തിരുവനന്തപുരം: ഇടവിട്ടുള്ള മഴയ്ക്കും ജനപങ്കാളിത്തത്തിനും ഇടയിൽ, കോൺഗ്രസ് നേതാവും അനുയായികളും മഴ പെയ്തപ്പോൾ കുടയില്ലാതെ കേരളത്തിലൂടെ മാർച്ച് നടത്തിയ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ചൊവ്വാഴ്ച മൂന്നാം ദിവസത്തിലേക്ക് പ്രവേശിച്ചു. 3,500 കിലോമീറ്റർ കന്യാകുമാരി-കശ്മീർ കാൽനടയാത്ര ആരംഭിച്ച രാഹുല്‍, പങ്കെടുത്തവരുടെ കാലിൽ കുമിളകൾ ഉണ്ടായെങ്കിലും പ്രചാരണം തുടരുമെന്ന് പറഞ്ഞു. നഗരത്തിൽ മഴയെ അവഗണിച്ച് നൂറുകണക്കിന് ആളുകൾ റോഡരികിൽ രാഹുല്‍ ഗാന്ധിയേയും മറ്റ് പദയാത്രക്കാരെയും അഭിവാദ്യം ചെയ്തു. രാഹുല്‍ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ മഴ പെയ്തപ്പോൾ കുടയില്ലാതെയാണ് നടന്നത്. ‘കാലുകളിൽ കുമിളകൾ ഉണ്ടെങ്കിലും രാജ്യത്തെ ഒന്നിപ്പിക്കാൻ ഞങ്ങൾ പുറപ്പെടുകയാണ്, ഞങ്ങൾ നിർത്താൻ പോകുന്നില്ല. #BharatJodoYatra,’ എന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ഗാന്ധി പറഞ്ഞു, അനുബന്ധ വീഡിയോ ക്ലിപ്പ് അപ്‌ലോഡ് ചെയ്തു. കഴക്കൂട്ടത്തിനടുത്തുള്ള കണിയാപുരത്ത് നിന്ന് രാവിലെ 7.15 ഓടെ ആരംഭിച്ച യാത്രയുടെ മൂന്നാം ദിവസം, കന്യാകുമാരി മുതൽ കാശ്മീർ…
മയക്കുമരുന്ന് ഉപഭോഗവും വിതരണവും തടയൽ; സംസ്ഥാന-ജില്ലാ-തദ്ദേശ സ്വയംഭരണ തലത്തില്‍ കമ്മിറ്റികൾ രൂപീകരിക്കും
തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗവും വിതരണവും തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കാൻ വിവിധ തലങ്ങളിൽ സമിതികൾ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സ്കൂൾ തലത്തിലും കമ്മിറ്റികൾ രൂപീകരിക്കും. വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗവും വ്യാപനവും തടയുന്നതിനുള്ള തുടർനടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമാണ് സംസ്ഥാനതല സമിതിയുടെ അദ്ധ്യക്ഷനും സഹ അദ്ധ്യക്ഷനും. ധനം, പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, നിയമം, മത്സ്യബന്ധനം, പട്ടികജാതി, പട്ടികവർഗം, കായികം എന്നീ വകുപ്പുകളുടെ മന്ത്രിമാരും സെക്രട്ടറിമാരും സമിതിയിലുണ്ടാകും. ചീഫ് സെക്രട്ടറിയാണ് സമിതി ഏകോപിപ്പിക്കുന്നത്. സെപ്തംബർ 22ന് സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും ജില്ലാ കളക്ടർ കൺവീനറായും ജില്ലാതല കമ്മിറ്റി രൂപീകരിക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും.…
തെരുവുനായ ശല്യം: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാതല കമ്മിറ്റികള്‍ രൂപീകരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ ജില്ലാതലത്തിൽ കമ്മിറ്റികൾ രൂപീകരിക്കും. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലാതല കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. റവന്യൂ മന്ത്രി കെ രാജന്റെയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെയും നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് സമിതി രൂപീകരിക്കാൻ തീരുമാനിച്ചത്. ആക്രമണകാരികളായ നായ്ക്കൾക്കുള്ള ഷെൽട്ടറുകൾ നടപ്പാക്കൽ, നായ്ക്കൾക്കുള്ള കുത്തിവയ്പ്പ്, എബിസി പദ്ധതി എന്നിവ അവലോകനം ചെയ്യാനാണ് നാലംഗ സമിതി. എം.എല്‍.എമാര്‍ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.കൊവിഡ് കാലത്തും പ്രളയകാലത്തും ഉണ്ടായതുപോലുള്ള ഒരു ജനകീയ ഇടപെല്‍ ഈ വിഷയത്തിലുമുണ്ടാകണമെന്ന് മന്ത്രി എം.ബി.രാജേഷ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. തദ്ദേശ സ്ഥാപനങ്ങള്‍ എല്ലാ ദിവസവും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. മലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയുന്നത് കര്‍ശനമായി ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജില്ല കലക്ടര്‍മാര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റുമാര്‍, തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും മൃഗസംരക്ഷണ…
കോടതി വളപ്പില്‍ പോലീസും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടി; അഭിഭാഷകര്‍ പോലീസ് ജീപ്പ് അടിച്ചു തകര്‍ത്തു
കൊല്ലം: കൊല്ലം കോടതി വളപ്പില്‍ പോലീസുകാരും അഭിഭാഷകരും തമ്മിൽ ഏറ്റുമുട്ടിയത് സംഘര്‍ഷത്തിന് വഴിയൊരുക്കി. കൈയ്യാങ്കളിയില്‍ അഭിഭാഷകർ പോലീസ് ജീപ്പിന്റെ ചില്ല് അടിച്ചു തകർത്തു. സംഘർഷത്തിൽ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കോടതിയിലെത്തിയ പോലീസുകാരെ അഭിഭാഷകർ തടഞ്ഞു. കഴിഞ്ഞ മാസം അഞ്ചിന് കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ പൊലീസ് മർദിച്ചെന്ന് ആരോപിച്ചായിരുന്നു അഭിഭാഷകര്‍ പോലീസിനു നേരെ തിരിഞ്ഞത്. കോടതി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിന്റെ ചില്ല് അഭിഭാഷകര്‍ അടിച്ചുതകര്‍ത്തു. പൊലീസിന്റെ വാക്കി ടോക്കി നശിപ്പിച്ചു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ മനോരഥന്‍ പിള്ളയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ അദ്ദേഹത്തെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളായ അഭിഭാഷകര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
ഓണം സുഹൃദ് സംഗമം സംഘടിപ്പിച്ചു
വടക്കാങ്ങര : ജാതി മത ഭേദമന്യേ ഐക്യപ്പെട്ട് നീങ്ങണമെന്ന സന്ദേശവുമായി ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര ജി.എം.എൽ.പി സ്കൂളിൽ ഓണം സുഹൃദ് സംഗമം സംഘടിപ്പിച്ചു. നാസർ ചേരിയം സൗഹൃദ സന്ദേശം നൽകി സംസാരിച്ചു. ആറാം വാർഡ് അംഗം ഹബീബുല്ല പട്ടാക്കൽ, വേലായുധൻ, പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ, സാറ ടീച്ചർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. സുഹൃദ് സംഗമം കൺവീനർ സി.പി കുഞ്ഞാലൻ കുട്ടി സ്വാഗതവും ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര പ്രാദേശിക അമീർ പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ നന്ദിയും പറഞ്ഞു.
പൊടിമറ്റം സെന്റ് മേരീസ് പള്ളി സുവര്‍ണ്ണജൂബിലി വിഭവസമാഹരണ വിതരണം അനേകര്‍ക്ക് ആശ്വാസമേകി
പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് നടത്തിയ വിഭവസമാഹരണ വിതരണ പദ്ധതി അനേകര്‍ക്ക് ആശ്വാസവും ആഹ്ലാദവുമേകി. ഇടവകയിലെ 567 കുടുംബങ്ങളും സന്യസ്തഭവനങ്ങളും സ്ഥാപനങ്ങളും പങ്കുചേര്‍ന്നു. 32 കുടുംബക്കൂട്ടായ്മകളില്‍ നിന്നായി അരിയും എണ്ണയും സോപ്പും ഉള്‍പ്പെടെ വിവിധ നിത്യോപയോഗസാധനങ്ങള്‍ ശേഖരിച്ചു. മിഷന്‍ലീഗ്, കുടുംബക്കൂട്ടായ്മാ ലീഡര്‍മാര്‍ എന്നിവര്‍ ഇടവകയിലെ എല്ലാ ഭവനങ്ങളും സന്ദര്‍ശിച്ചാണ് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന വിഭവസമാഹരണം നടത്തിയത്. കാഞ്ഞിരപ്പള്ളി നല്ലസമറായന്‍, ബേത്‌ലഹേം, പെനുവേല്‍ ആശ്രമം, മുണ്ടക്കയം അസ്സീസ്സി, വണ്ടംപതാല്‍ ബേത്‌ലഹേം ആശ്രമം, മേലോരം ബാലികാ ഭവന്‍, ഇഞ്ചിയാനി സ്‌നേഹദീപം, എലിക്കുളം സെറിനിറ്റി ഹോം തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ വിഭവങ്ങള്‍ വിതരണം ചെയ്തു. സുവര്‍ണ്ണജൂബിലി വിഭവസമാഹരണപദ്ധതിക്ക് വികാരി മാര്‍ട്ടിന്‍ വെള്ളിയാംകുളം, സഹവികാരി ഫാ.സിബി കുരിശുംമൂട്ടില്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് രണ്ടുപ്ലാക്കല്‍, കൈക്കാരന്മാരായ ജോയി കല്ലുറുമ്പേല്‍, റെജി കിഴക്കേത്തലയ്ക്കല്‍, സാജു പടന്നമാക്കല്‍ എന്നിവര്‍…
സർക്കാരുമായി അഭിപ്രായവ്യത്യാസമില്ല; പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ഗവര്‍ണ്ണര്‍
പാലക്കാട്: ഓണാഘോഷത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരുമായി ഭിന്നതയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രസ്താവിച്ചു. സർക്കാരുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് അട്ടപ്പാടിയിൽ എത്തിയതെന്നത് വ്യാജ പ്രചാരണമാണ്. അതിന് അടിസ്ഥാനമില്ല. ആദിവാസികൾക്ക് വേണ്ടിയുള്ള പരിപാടിയായതിനാലാണ് താൻ അട്ടപ്പാടിയിൽ എത്തിയതെന്നും രണ്ട് മാസം മുമ്പ് തന്നെ സംഘാടകർ ഈ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും ഗവർണർ പറഞ്ഞു. ഓണം വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തിലേക്ക് ഗവർണറെ ക്ഷണിച്ചില്ലെന്ന വാർത്തയ്ക്ക് പിന്നാലെയാണ് ഗവർണറുടെ പ്രതികരണം. തിരുവനന്തപുരത്ത് വർണാഭമായ സാംസ്കാരിക ഘോഷയാത്രയോടെയാണ് ഓണാഘോഷം സമാപിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ജാഥ ഫ്ലാഗ് ഓഫ് ചെയ്യും. 76 ഫ്ലോട്ടുകളും പത്ത് ഇതര സംസ്ഥാനങ്ങളിലേതുള്‍പ്പെടെ 77 കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരക്കും. വൈകിട്ട് 7 ന് നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. നടന്‍ ആസിഫ് അലിയാണ് ചടങ്ങിലെ മുഖ്യാതിഥി.
