കോടതി വളപ്പില്‍ പോലീസും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടി; അഭിഭാഷകര്‍ പോലീസ് ജീപ്പ് അടിച്ചു തകര്‍ത്തു

കൊല്ലം: കൊല്ലം കോടതി വളപ്പില്‍ പോലീസുകാരും അഭിഭാഷകരും തമ്മിൽ ഏറ്റുമുട്ടിയത് സംഘര്‍ഷത്തിന് വഴിയൊരുക്കി. കൈയ്യാങ്കളിയില്‍ അഭിഭാഷകർ പോലീസ് ജീപ്പിന്റെ ചില്ല് അടിച്ചു തകർത്തു. സംഘർഷത്തിൽ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കോടതിയിലെത്തിയ പോലീസുകാരെ അഭിഭാഷകർ തടഞ്ഞു. കഴിഞ്ഞ മാസം അഞ്ചിന് കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ പൊലീസ് മർദിച്ചെന്ന് ആരോപിച്ചായിരുന്നു അഭിഭാഷകര്‍ പോലീസിനു നേരെ തിരിഞ്ഞത്.

കോടതി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിന്റെ ചില്ല് അഭിഭാഷകര്‍ അടിച്ചുതകര്‍ത്തു. പൊലീസിന്റെ വാക്കി ടോക്കി നശിപ്പിച്ചു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ മനോരഥന്‍ പിള്ളയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ അദ്ദേഹത്തെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളായ അഭിഭാഷകര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News