ഓണം സുഹൃദ് സംഗമം സംഘടിപ്പിച്ചു

ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര ജി.എം.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ഓണം സുഹൃദ് സംഗമത്തിൽ വേലായുധൻ സംസാരിക്കുന്നു

വടക്കാങ്ങര : ജാതി മത ഭേദമന്യേ ഐക്യപ്പെട്ട് നീങ്ങണമെന്ന സന്ദേശവുമായി ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര ജി.എം.എൽ.പി സ്കൂളിൽ ഓണം സുഹൃദ് സംഗമം സംഘടിപ്പിച്ചു. നാസർ ചേരിയം സൗഹൃദ സന്ദേശം നൽകി സംസാരിച്ചു.

ആറാം വാർഡ് അംഗം ഹബീബുല്ല പട്ടാക്കൽ, വേലായുധൻ, പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ, സാറ ടീച്ചർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

സുഹൃദ് സംഗമം കൺവീനർ സി.പി കുഞ്ഞാലൻ കുട്ടി സ്വാഗതവും ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര പ്രാദേശിക അമീർ പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News