കൊല്ലം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കൊല്ലം ജില്ലയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് രാഹുൽ അമൃതപുരിയിലെ മാതാ അമൃതാനന്ദമയി മഠത്തിലെത്തിയത്. മഠത്തിലെ ബ്രഹ്മചാരിമാർ രാഹുലിനെ സ്വീകരിച്ചു. തുടർന്ന് 45 മിനിറ്റോളം അമ്മയുമൊത്ത് സംസാരിച്ചു. അമ്മയെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് രാഹുൽ പറഞ്ഞു. തുടർന്ന് ഒമ്പതരയോടെയാണ് അമൃതപുരിയിൽ നിന്ന് അദ്ദേഹം മടങ്ങിയത്. എ.ഐ.സി.സി. സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.എൽ.എ മാരായ രമേശ് ചെന്നിത്തല, പി.സി.വിഷ്ണുനാഥ്, സി.ആർ മഹേഷ്, എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.
Category: KERALA
കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട വാച്ചറുടെ വീട്ടില്‍ മന്ത്രി എ കെ ശശീന്ദ്രൻ നേരിട്ടെത്തി ധനസഹായം നൽകി
തൃശൂർ: കാട്ടാനയുടെ ആക്രമണത്തിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട വാച്ചര്‍ ഹുസൈന്റെ കുടുംബത്തിന് ആശ്വാസ ധന സഹായത്തിന്റെ ആദ്യഗഡു മന്ത്രി എ.കെ.ശശീന്ദ്രൻ കൈമാറി. ഹുസൈന്റെ ഭാര്യക്ക് ജോലി നൽകുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച ആശ്വാസ ധനമായ 10 ലക്ഷം രൂപയിൽ ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപ കുടുംബത്തിന് മന്ത്രി കൈമാറി. മിടുക്കനായ ഉദ്യോഗസ്ഥനെയാണ് വകുപ്പിന് നഷ്ടമായതെന്നും സ്നേഹവും പരിഗണനയും കുടുംബത്തിനൊപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയിൽ ഇതാദ്യമായാണ് ഇത്രയും വേഗത്തിൽ ദുരിതാശ്വാസ നടപടികൾ സ്വീകരിക്കുന്നത്. ഉദ്യോഗസ്ഥരാണ് ഇതിന് സഹായിച്ചത്. ബാക്കിയുള്ള അഞ്ച് ലക്ഷം രൂപ നടപടികൾ പൂർത്തിയാക്കി കുടുംബത്തിന് കൈമാറുമെന്ന് മന്ത്രി അറിയിച്ചു. കുടുംബത്തിന് എല്ലാ വിധ സഹായവും നല്‍കും: ഇതിനുപുറമേ സാഞ്ച്വറിവെൽഫെയർ ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൊടുക്കാൻ സാധിക്കും. ഡബ്ലിയു ഡബ്ലിയു എഫ് ഫണ്ടിൽ നിന്ന് മൂന്നു ലക്ഷവും, ഡബ്ലിയു…
സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വർധിച്ചു; ബഹുമുഖ കർമപദ്ധതിക്ക് തുടക്കമിടും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ ബഹുമുഖ കർമ്മ പദ്ധതിക്ക് ഒക്ടോബർ രണ്ടിന് തുടക്കം കുറിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വർധിക്കുന്നതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നവംബർ ഒന്നിന് എല്ലാ സ്‌കൂളുകളിലും ലഹരിവിരുദ്ധ ശൃംഖല സംഘടിപ്പിക്കും. ലഹരിവസ്തുക്കൾ പ്രതീകാത്മകമായി കത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള പൊതു സ്ഥലങ്ങളിലും ജനജാഗ്രതാ സദസ് സംഘടിപ്പിക്കും. വ്യാപാര സ്ഥാപനങ്ങൾ ലഹരി വസ്തുക്കൾ വിൽക്കുന്നില്ലെന്ന ബോർഡ് പ്രദർശിപ്പിക്കണം. സ്‌കൂളിന് സമീപത്തെ കടകളിൽ ലഹരി വിൽപന നടക്കുന്നതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും. പോലീസ് എക്സൈസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകള്‍ ഉൾപ്പെടെയുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ബോർഡ് സ്ഥാപിക്കണം. വിവിധ സംഘടനകളും സാമൂഹിക കൂട്ടായ്മകളും ഉൾപ്പെടെ എല്ലാവരും ക്യാമ്പയിനിൽ അണിചേരണം. ലഹരിവിരുദ്ധ സമിതികൾ എല്ലാ മേഖലയിലും സംസ്ഥാനതലം മുതൽ തദ്ദേശ-വാർഡിൽ വരെ…
പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം തടവ്
എറണാകുളം: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന്റെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു. ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് തിരുവനന്തപുരം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയുടെ ഉത്തരവ് ശരിവച്ചത്. കീഴ്ക്കോടതി വിധിക്കെതിരെ പ്രതിഭാഗം സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രായപൂർത്തിയാകാത്ത മകളെ നിരന്തരം ബലാത്സംഗം ചെയ്യുകയും പുറത്ത് പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു എന്നതാണ് 44 കാരനായ പ്രതിയ്‌ക്കെതിരായ കുറ്റം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376, 377 വകുപ്പുകളും പോക്‌സോ നിയമപ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തു. ഇരയുടെ പ്രായം തെളിയിക്കുന്ന രേഖകളില്ലാത്തതിനാൽ പോക്‌സോ പ്രകാരമുള്ള പ്രതിയുടെ ശിക്ഷ കോടതി റദ്ദാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ വാദത്തിനിടെ നമ്മുടേത് പോലുള്ള യാഥാസ്ഥിതവും പാരമ്പര്യങ്ങളിൽ വിശ്വസിക്കുന്നതും നിരവധി നിയന്ത്രണങ്ങൾ നിറഞ്ഞതുമായ സമൂഹത്തിൽ അപമാനം, ബഹിഷ്‌കരണം, നാണക്കേട് എന്നിവയൊക്കെ ഭയന്ന്…
ചൈനീസ് റബ്ബര്‍ പാമ്പ് പ്രയോഗം ഏറ്റു; വാനരപ്പട ജീവനും കൊണ്ടോടുന്നു; പോലീസുകാര്‍ സന്തോഷത്തില്‍
ഇടുക്കി: കമ്പംമെട്ട് പോലീസ് സ്‌റ്റേഷനിൽ പരാതിയുമായി എത്തുന്നവര്‍ സ്റ്റേഷൻ പരിസരം നിറയെ പാമ്പുകളെ കണ്ട് ആദ്യമൊന്ന് ഭയക്കും. വിവിധ വലുപ്പത്തിലും നിറങ്ങളിലുമുള്ള പാമ്പുകള്‍. പരാതി പറയാൻ വരുന്നവരെയല്ല വാനരപ്പടയെ ലക്ഷ്യമിട്ടാണ് ഈ ‘ചൈനീസ് പാമ്പുകള്‍’ സ്റ്റേഷൻ പരിസരം കീഴടക്കിയിരിക്കുന്നത്. കേരള-തമിഴ്നാട് അതിർത്തിയോട് ചേർന്നാണ് കമ്പംമെട്ട് പോലീസ് സ്റ്റേഷൻ. തൊട്ടടുത്ത് തമിഴ്‌നാട് വനമാണ്. ഇവിടെനിന്ന് വരുന്ന കുരങ്ങൻ സംഘം സ്റ്റേഷനും പരിസരവാസികളേയും ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇതോടെയാണ് വാനര സംഘത്തെ തുരത്താൻ ഉദ്യോഗസ്ഥർ ചൈനീസ് റബ്ബർ പാമ്പുകളെ സ്റ്റേഷന് മുന്നിലും സമീപത്തെ മരങ്ങളിലും സ്ഥാപിച്ചത്. ഉടുമ്പൻചോലയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ കുരങ്ങന്മാരുടെ ശല്യം നിയന്ത്രിക്കാൻ ചൈനീസ് പാമ്പുകളെ ഉപയോഗിച്ചതായുള്ള വാർത്തകൾ കണ്ടതിനെ തുടർന്നാണ് പൊലീസ് സ്റ്റേഷൻ പരിസരത്തും ഈ തന്ത്രമിറക്കിയത്. ചൈനീസ് പാമ്പുകളെത്തിയതോടെ പൊലീസ് സ്റ്റേഷനില്‍ നിലവില്‍ കുരങ്ങന്‍മാരുടെ ആക്രമമുണ്ടാവുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സ്റ്റേഷൻ വളപ്പിലെ പ്ലാവിൽ ചക്ക പഴുക്കുന്നതോടെ വാനരക്കൂട്ടമെത്താറുണ്ടായിരുന്നു.…
തൃശൂരില്‍ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റുകൾ റോഡിലേക്ക് വീണ് രണ്ട് കാല്‍നട യാത്രക്കാര്‍ മരിച്ചു
തൃശൂർ: ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് കെട്ടുകൾ റോഡിലേക്ക് തെറിച്ചു വീണ് രണ്ട് കാൽനട യാത്രക്കാർ മരിച്ചു. അകലാട് സ്വദേശികളായ മുഹമ്മദലി ഹാജി (70), ഷാജി (45) എന്നിവരാണ് മരിച്ചത്. ഇന്ന് (വെള്ളിയാഴ്ച) രാവിലെ 6.30ന് ചാവക്കാട് ദേശീയപാതയിൽ അകലാട് സ്‌കൂളിന് മുന്നിലായിരുന്നു സംഭവം. ട്രെയിലർ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റുകൾ റോഡിലേക്ക് അഴിഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു വാഹനമെന്ന് പറയുന്നു. കെട്ടിട നിര്‍മ്മാണത്തിനായി കൊണ്ടുപോയ ഇരുമ്പ് ബ്ലോക്കുകളാണ് റോഡിലേക്ക് വീണത്. നടന്നുപോകുകയായിരുന്ന ഇരുവരും തൽക്ഷണം മരിച്ചു.
ഊരുത്സവം സംഘടിപ്പിച്ചു
നിലമ്പൂർ : ഫ്രറ്റേണിറ്റി മൂവ്മെൻ്റും പാലക്കയം യൂത്ത് ക്ലബും ചേർന്ന് ചാലിയാർ പഞ്ചായത്തിലെ പാലക്കയം ഊരിൽ ഊരുത്സവം സംഘടിപ്പിച്ചു. പാലക്കയം വെറ്റിലക്കൊല്ലി ഊരിലെ 100ഓളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. പരിപാടി ഊരു മൂപ്പൻ ശ്രീ പാലക്കയം കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഗണേഷ് വടേരി മുഖ്യ പ്രഭാഷണം നടത്തി. ഉരുത്സവത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി നിരവധി മത്സരപരിപാടികൾ സംഘടിപ്പിച്ചു.പാലക്കയം വെറ്റലക്കൊല്ലി നിവാസികൾക്ക് ഇതൊരു നവ്യാനുഭവമായി. മത്സരത്തിലെ വിജയികൾക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല പ്രസിഡൻ്റ് ജസിം സുൽത്താൻ സമ്മാനങ്ങൾ വിതരണം ചെയ്തു. സുനിൽ പാലക്കയം, സവാദ് മൂലേപ്പടം,മജീദ് ചാലിയാർ എന്നിവർ സംസാരിച്ചു. ശ്യാംജിത് പാലക്കയം നന്ദി അറിയിച്ചു. ഊരുത്സവത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളിൽ നൂറോളം പേർ പങ്കെടുത്തു മത്സരങ്ങൾക്ക് അജ്മൽ കോഡൂർ, അജ്മൽ തോട്ടോളി, മിദ്ലാജ്, ജസീം സയാഫ്, മുബഷിർ എന്നിവർ…
മോഹൻ ഭാഗവത് മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ചു
കൊല്ലം: ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ചു. വ്യാഴാഴ്ച വൈകീട്ട് 3.45 മണിയോടെയാണ് ഡോ.മോഹൻ ഭാഗവത് കൊല്ലം അമൃതപുരിയിലെ മാതാ അമൃതാനന്ദമയി മഠത്തിലെത്തിയത്. മഠത്തിലെ മുതിർന്ന സ്വാമിമാരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് അമ്മയെ ദർശിച്ച് അനുഗ്രഹം വാങ്ങിയ ഡോ.മോഹൻ ഭാഗവത് രണ്ട് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം 6 മണിയോടെയാണ് മടങ്ങിയത്. ആർഎസ്എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് എ. സെന്തിൽകുമാർ, പ്രാന്ത കാര്യവാഹക് പി.എൻ ഈശ്വരൻ, ക്ഷേത്രീയ സേവാപ്രമുഖ് കെ.പത്മകുമാർ, പ്രാന്തപ്രചാരക് എസ്.സുദർശൻ, ക്ഷേത്രീയ വിശേഷ സമ്പർക്ക പ്രമുഖ് എ. ജയകുമാർ എന്നിവരും ഡോ.മോഹൻ ഭാഗവതിനൊപ്പമുണ്ടായിരുന്നു. നാല് ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ച ഉച്ചയോടെയാണ് ആർഎസ്എസ് സർസംഘചാലക് കേരളത്തിലെത്തിയത്.
ന്യായവില ഉറപ്പാക്കാത്ത ഒരു കാര്‍ഷിക പദ്ധതിയും വിജയിച്ച ചരിത്രമില്ല: അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കോട്ടയം: ഉല്പാദന ചെലവിനും ജീവിത സൂചികയ്ക്കുമനുസരിച്ച് കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കി കര്‍ഷകന് നല്‍കാത്ത ഒരു പദ്ധതിയും വിജയിക്കില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഇതിനോടകം പ്രഖ്യാപിച്ച് നടപ്പിലാക്കിയ ഏതു കാര്‍ഷികപദ്ധതിയാണ് വിജയിച്ചിട്ടുള്ളതെന്ന് കൃഷിവകുപ്പ് വ്യക്തമാക്കണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ.വി.സി സെബാസ്റ്റിയന്‍ ആവശ്യപ്പെട്ടു. കാര്‍ഷികമേഖലയെക്കുറിച്ചുള്ള ഉദ്യോഗസ്ഥ കണക്കുകള്‍ക്കപ്പുറം യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുവാന്‍ ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും തയ്യാറാകണം. 2015 ലെ സംസ്ഥാന കാര്‍ഷിക വികസനനയം ഇതുവരെയും നടപ്പിലാക്കാതെ സര്‍ക്കാര്‍ പുത്തന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് രാഷ്ട്രീയ നേതാക്കളെ കുടിയിരുത്തുകയും ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുകയും ചെയ്താല്‍ കൃഷി വളരില്ലെന്ന് വ്യക്തമായ തെളിവുകളുണ്ട്. വിവിധ മിഷനുകള്‍, ഡെവലപ്പ്‌മെന്റ് അതോറിറ്റികള്‍, കോര്‍പ്പറേഷനുകള്‍, ഫെഡറേഷനുകള്‍, ഡെവലപ്പ്‌മെന്റ് ബോര്‍ഡുകള്‍ എന്നിങ്ങനെ നൂറില്‍പരം ഓഫീസുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന കൃഷിവകുപ്പിനെ നിലവിലുള്ള സംവിധാനത്തില്‍ പ്രവര്‍ത്തനനിരതമാക്കുകയാണ് വേണ്ടത്. രണ്ടായിരാമാണ്ടിനുശേഷം ഈ സ്ഥാപനങ്ങളും ഓഫീസുകളും കൃഷിവകുപ്പില്‍ രൂപപ്പെട്ടതിനുശേഷമാണ് കേരളത്തിന്റെ കാര്‍ഷികമേഖല തകരാന്‍ തുടങ്ങിയത്. 1987ല്‍ സംസ്ഥാനത്ത്…
ഇസ്ലാമോഫോബിയക്കെതിരെ സാമൂഹിക-രാഷ്‌ടീയ പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തുക: എസ്.ഐ.ഒ കൊണ്ടോട്ടി ഏരിയ സമ്മേളനം
കൊണ്ടോട്ടി : ഇസ്ലാമോഫോബിയക്കെതിരെ സാമൂഹിക-രാഷ്‌ടീയ പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തുകയും ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുകയും ചെയ്യണമെന്ന് എസ്.ഐ.ഒ കൊണ്ടോട്ടി ഏരിയ സമ്മേളനം അവശ്യപ്പെട്ടു. നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് “ഇസ്ലാം വിമോചനത്തിന്റെ പുതുലോക ഭാവന” എന്ന തലക്കെട്ടിൽ എസ്.ഐ.ഒ കൊണ്ടോട്ടി ഏരിയ സംഘടിപ്പിച്ച ഏരിയ സമ്മേളനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി അബ്ദുള്ളക്കോയ തങ്ങൾ ഉദ്‌ഘാടനം ചെയ്തു. എസ്.ഐ.ഒ സംസ്ഥാന സംവേദനവേദി കൺവീനർ റഹ്മാൻ ഇരിക്കൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. മർഹൂം അബ്ദുറഹ്മാൻ സാഹിബ് നഗരിയിൽ ചേർന്ന സമ്മേളനത്തിൽ എസ്.ഐ.ഒ കൊണ്ടോട്ടി ഏരിയ പ്രഥമ കൺവീനർ കെ.കെ അബൂബക്കറിനെ ആദരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി അനീസ്.ടി, ഏരിയ സെക്രട്ടേറിയറ്റ് അംഗം മുനവ്വർ.എം എന്നിവർ പ്രമേയം അവതരിപ്പിച്ചു. എസ്.ഐ.ഒ കൊണ്ടോട്ടി ഏരിയ പുറത്തിറക്കിയ ‘തിരിനാളമാണു നാം’ സമ്മേളന ഗാനം സംസ്ഥാന സംഘടനാ സെക്രട്ടറി സഈദ് ടി.കെ സമ്മേളനത്തിൽ സമർപ്പിച്ചു. ഏരിയ പ്രസിഡന്റ് അജ്…
