ലഹരിക്കെതിരെ ജനകീയ കൂട്ടായ്മ രൂപപ്പെടണം: വെൽഫെയർ പാർട്ടി

“എരിഞ്ഞൊടുങ്ങും മുമ്പ്.. ലഹരിക്കെതിരെ കൈകോർക്കാം..” എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി ചേരിയം യൂണിറ്റ് സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന കാമ്പയിൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം സാമൂഹിക ക്രമത്തെ തന്നെ ബാധിക്കുന്ന ഒന്നാണ്. ഇതിനെതിരെ ജനകീയ കൂട്ടായ്മകൾ ഉയർന്ന് വരേണ്ടതിൻ്റെ സമയമാണിതെന്ന് വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിച്ചു. ചേരിയം യൂണിറ്റ് പ്രസിഡന്റ് ഡാനിഷ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മങ്കട ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ റുമൈസ ടീച്ചർ, വെൽഫെയർ പാർട്ടി പഞ്ചായത്ത് ട്രഷറർ ജമാൽ കൂട്ടിൽ എന്നിവർ സംസാരിച്ചു. ചേരിയം യൂണിറ്റ് സെക്രട്ടറി സിദ്ദീഖ് മാസ്റ്റർ സ്വാഗതവും ട്രഷറർ ഷൗക്കത്തലി നന്ദിയും പറഞ്ഞു.

ഓണം ബമ്പറിന് പിന്നാലെ ബമ്പറുകളുടെ പൂക്കാലം; സംസ്ഥാന ലോട്ടറി പൂജ ബമ്പറിന്റെ സമ്മാനത്തുക സർക്കാർ വർധിപ്പിച്ചു

തിരുവനന്തപുരം: ഓണം ബമ്പറിന് പിന്നാലെ സംസ്ഥാന സർക്കാർ പൂജ ബമ്പറിന്റെ സമ്മാനത്തുകയും വർധിപ്പിച്ചു. പത്തു കോടിയാണ് പൂജാ ബമ്പറിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം വരെ അഞ്ച് കോടി രൂപയായിരുന്നു പൂജാ ബമ്പര്‍ സമ്മാനത്തുക. രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. 250 രൂപയാണ് ടിക്കറ്റ് നിരക്ക്. ധനമന്ത്രി കെ എൻ ബാലഗോപാൽ പൂജ ബമ്പർ മന്ത്രി ആന്റണി രാജുവിന് നല്‍കി ഉദ്ഘാടനം ചെയ്തു. അതേസമയം, ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള ഈ വർഷത്തെ ഓണം ബമ്പർ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്റെ ടിജെ 750605 എന്ന നമ്പരിന് ലഭിച്ചു. ആറ്റിങ്ങല്‍ സ്വദേശി തങ്കരാജ് എന്ന ഏജന്‍റ്‌ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. തിരുവനന്തപുരം പഴവങ്ങാടിയിലുള്ള ഭഗവതി ഏജന്‍സിയുടെ കൗണ്ടറില്‍ നിന്നും വിറ്റ ടിക്കറ്റാണിത്. ടിജി 270912 നമ്പറുളള കോട്ടയം പാലയില്‍ വിറ്റ ടിക്കറ്റിനാണ് രണ്ടാം…

കടക്കെണിയിലായ ഓട്ടോറിക്ഷാ ഡ്രൈവറെ ഭാഗ്യദേവത കടാക്ഷിച്ചു; സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബമ്പര്‍ 25 കോടി രൂപ അനൂപിന്

തിരുവനന്തപുരം: വിധി എപ്പോഴാണ് മാറിമറിയുന്നതെന്ന് ആർക്കും അറിയില്ല. എന്നാല്‍, ഒരു ഓട്ടോ ഡ്രൈവറുടെ വിധി ഒറ്റരാത്രികൊണ്ടാണ് മാറിമറിഞ്ഞത്. കടക്കെണിയില്‍ പെട്ട് ബുദ്ധിമുട്ടിലായ ഓട്ടോ ഡ്രൈവര്‍ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപ് മലേഷ്യയിൽ പോയി ഷെഫായി ജോലി ചെയ്യാൻ തീരുമാനിച്ചത് അങ്ങനെയാണ്. യാത്രാ ചെലവുകള്‍ക്കും മറ്റും ബാങ്ക് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. അപ്പോഴാണ് ഭാഗ്യദേവത അനൂപിനെ കടാക്ഷിച്ചത്. ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ നിന്ന് വാങ്ങിയ TJ 750605 എന്ന ടിക്കറ്റാണ് അനൂപിനെ കോടീശ്വരനാക്കിയത്. ഒന്നാം സമ്മാനം നേടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അനൂപ് പറഞ്ഞു. ഇന്നലെ രാത്രിയാണ് ലോട്ടറി ടിക്കറ്റ് എടുത്തത്. ഓട്ടോ ഡ്രൈവറാണ് താനെന്നും ധാരാളം കടങ്ങളും ലോണുകളും ഉണ്ടെന്നും ഇവയെല്ലാം വീട്ടണമെന്നും അനൂപ് പറഞ്ഞു. ലോട്ടറി എടുക്കാൻ 50 രൂപ കുറവുണ്ടായിരുന്നു. മകന്‍റെ കുടുക്ക പൊട്ടിച്ചാണ് ലോട്ടറി എടുത്തത്. ഭാര്യയാണ് ലോട്ടറി എടുക്കാൻ പ്രേരിപ്പിച്ചത്. ഓണം…

എണ്ണക്കമ്പനികളുടെ നയത്തിനെതിരെ പ്രതിഷേധം; വെള്ളിയാഴ്ച പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന്

കൊച്ചി: സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ വെള്ളിയാഴ്ച അടച്ചിടും. പൊതുമേഖലാ എണ്ണക്കമ്പനികൾ നടപ്പാക്കുന്ന നയങ്ങൾക്കും പരിഷ്‌കാരങ്ങൾക്കും എതിരെയാണ് പെട്രോളിയം ഡീലർമാർ പണിമുടക്കിന് ആഹ്വാനം ചെയ്തത്. സംസ്ഥാനത്തെ അറുന്നൂറ്റി അൻപതോളം ഹിന്ദുസ്ഥാൻ പെട്രോളിയം ഡീലർമാർക്കായി പ്രതിദിനം നാനൂറ്റി അൻപതോളം ലോഡുകളാണ് നൽകാനുള്ളത്. എന്നാൽ നിലവിൽ ഇരുനൂറ്റമ്പത് ലോഡ് മാത്രമാണ് ലഭിക്കുന്നത്. ഈ സാഹചര്യം കാരണം, പമ്പുകളുടെ മൂന്നിലൊന്ന് ഭാഗികമായോ പൂർണ്ണമായോ അടഞ്ഞുകിടക്കുകയാണ്. സംഭവത്തിൽ പ്രശ്ന പരിഹാരത്തിനു വേണ്ടിയാണ് സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടച്ചിട്ട് പ്രതിഷേധം നടത്താൻ തീരുമാനിച്ചത്. കേരളത്തിലെ പെട്രോളിയം വ്യാപാരികളുടെ സംഘടനകളുടെ കൂട്ടായ്മ ചെയര്‍മാൻ ടോമി തോമസും കൺവീനര്‍ ശബരീനാഥുമാണ് കമ്പനിയിൽ നിന്നും ലോഡെടുക്കാതെ സമരം നടത്താനുള്ള തീരുമാനം അറിയിച്ചത്.

ഗവർണറെ വിരട്ടി കാര്യം സാധിപ്പിക്കാമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമെന്ന് വി മുരളീധരൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഒഴിവാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കരുതുന്നുണ്ടെങ്കിൽ അത് വ്യാമോഹം മാത്രമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവഹിക്കാൻ അനുവദിക്കില്ലെന്ന ഭീഷണി വിലപ്പോവില്ലെന്ന് കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. വിരട്ടല്‍ പാർട്ടി കമ്മിറ്റികളില്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ തനിക്കെതിരെ വധശ്രമം നടന്നുവെന്ന ഗവർണറുടെ പരാതി സർക്കാർ അവഗണിച്ചു. മുഖ്യമന്ത്രി ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. സ്വജനപക്ഷ പാതം അഴിമതിയെന്ന് നിർവചിച്ച പാർട്ടിയാണ് സിപിഎം. ആ നിലപാടിൽ മാറ്റം വന്നോയെന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങളുടെ കുടുംബത്തിലാർക്കും ജോലിക്ക് അപേക്ഷിക്കാൻ പാടില്ല എന്നല്ല പറയുന്നതെന്നും നിയമനങ്ങളിൽ നിയമം അനുവർത്തിച്ചേ മതിയാകൂ എന്നും മന്ത്രി പറഞ്ഞു. സ്റ്റാഫിലെ പ്രധാനി കള്ളക്കടത്ത് നടത്തുമ്പോഴും ജീവനക്കാരുടെ നിയമന തർക്കങ്ങളിൽ ഏർപ്പെട്ടപ്പോഴും ഒന്നും അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാകില്ല. യോഗ്യതയുള്ള യുവാക്കളുടെ അവകാശങ്ങളെ…

ലോക ശുചീകരണ ദിനാചരണം: അയുദ്ധിന്റെ നേതൃത്വത്തിൽ ആറ് കിലോമീറ്റർ കടൽത്തീരം വൃത്തിയാക്കി

കൊല്ലം: മാതാ അമൃതാനന്ദമയീമഠത്തിന്റെ യുവജന വിഭാഗമായ അയുദ്ധിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് 6 കിലോമീറ്റർ ദൂരത്തിൽ കടൽത്തീരം ശുചീകരിച്ചു. ലോക ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായാണ് അഴീക്കൽ ബീച്ച് മുതൽ കുഴിത്തറ ടൗൺ വരെയുള്ള ഭാഗത്തെ കടൽത്തീരം ഇവർ വൃത്തിയാക്കിയത്. ഇതിനായി കയ്യുറകൾ ധരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാനുള്ള സഞ്ചികളുമായി ആയിരത്തോളം പേരാണ് ഇവിടെ ഒത്തുകൂടിയത്. മാതാ അമൃതാനന്ദമയീമഠത്തിലെ 200 ബ്രഹ്മചാരി- ബ്രഹ്മചാരിണിമാരും , 200 ആശ്രമ അന്തേവാസികളും, വിദേശികളായ നൂറോളം സന്ദർശകരും, അമൃതപുരി അമൃത വിശ്വ വിദ്യാപീഠത്തിലെ വിദ്യാർത്ഥികളും അധ്യാപകരുമടങ്ങുന്ന 500 അംഗ സംഘവും ഈ ദൗത്യത്തിൽ പങ്കാളികളായി. നാല് മണിക്കൂർ നേരത്തെ പ്രയത്‌നം കൊണ്ട് ആറ് കിലോമീറ്റർ ദൂരത്തിൽ കടൽത്തീരം ശുചീകരിച്ച ഇവർ 500-ലധികം ചാക്ക് മാലിന്യമാണ് ഇവിടെ നിന്നും ശേഖരിച്ചത്. കടൽത്തീരം മനോഹരമാക്കിയതിനോടൊപ്പം പക്ഷികൾക്കും മൃഗങ്ങൾക്കും മനുഷ്യനുമെല്ലാം ദോഷകരമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ…

‘എന്നെ സമ്മർദത്തിലാക്കാൻ നിങ്ങൾ എല്ലാ തന്ത്രങ്ങളും പരീക്ഷിച്ചു’: മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

കൊച്ചി: പിണറായി വിജയൻ ഇപ്പോഴെങ്കിലും മറനീക്കി പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന സർവ്വകലാശാലകളിലെ നിയമനങ്ങളിൽ സ്വജനപക്ഷപാതം ആരോപിച്ച് ഖാന്റെ പ്രസ്താവനയെ “അസംബന്ധം” എന്ന് വിളിച്ച പിണറായി വിജയൻ ഖാനെതിരെ വിമര്‍ശനം തൊടുത്തുവിട്ടതിനു പിന്നാലെയാണ് ഗവർണറുടെ ആക്രമണം. സർവ്വകലാശാലാ നിയമന വിവാദത്തിൽ മുഖ്യമന്ത്രി പ്രസ്താവനയുമായി രംഗത്തെത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് ഖാൻ രാവിലെ ഇവിടെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്. ഇതുവരെ പിന്നില്‍ നിന്നാണ് മുഖ്യമന്ത്രി കളിച്ചത്. മുഖ്യമന്ത്രി മറനീക്കി പുറത്ത് വന്നതിലും നേരിട്ട് തനിക്ക് മറുപടി നല്‍കിയതിലും സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ഫോണ്‍ കോളുകളോടും കത്തുകളോടും പ്രതികരിക്കുന്നില്ലെന്നും ഗവര്‍ണ്ണര്‍ തുറന്നടിച്ചു. സര്‍വ്വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി നല്‍കിയ കത്ത് മറ്റന്നാള്‍ പുറത്തുവിടുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. യോഗ്യതയില്ലാത്തവരെ സര്‍വ്വകലാശാലകളില്‍…

തെരുവു നായകളെ നേരിടാന്‍ തോക്കുമായി കുട്ടികളുടെ മുന്‍പില്‍ നടന്നയാള്‍ക്കെതിരെ കേസ്

കാസർകോട്: തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായതിനെത്തുടർന്ന് വിദ്യാർത്ഥികളെ സംരക്ഷിക്കാൻ രക്ഷിതാവ് തോക്കുമായി നടന്ന സംഭവത്തിൽ പോലീസ് കേസെടുത്തു. നായ്ക്കളുടെ ഭീഷണി നേരിടാൻ തോക്കുമായി എത്തിയ ബേക്കൽ സ്വദേശി ടൈഗർ സമീറിനെതിരെയാണ് കേസ്. പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഇന്ന് (ശനിയാഴ്ച) ബേക്കൽ പോലീസാണ് ഐപിസി സെക്ഷൻ 153 പ്രകാരം കേസെടുത്തത്. കാസർകോട് ബേക്കൽ ഹദാദ് നഗറില്‍ വ്യാഴാഴ്‌ചയായിരുന്നു (സെപ്‌റ്റംബര്‍ 15) സംഭവം. തെരുവുനായ ശല്യം രൂക്ഷമായതോടെ വിദ്യാർഥികൾക്ക് മുന്നിൽ തോക്കേന്തിക്കൊണ്ട് സമീര്‍ നടന്ന സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളും ഇക്കാര്യം വലിയ വാര്‍ത്തയാക്കിയിരുന്നു. നായ ഓടിക്കാനെത്തിയാല്‍ തോക്കെടുത്ത് വെടിവച്ച് കൊല്ലുമെന്ന് ഇയാൾ വീഡിയോയിൽ പറയുന്നുണ്ടായിരുന്നു. സമീറിന്‍റെയും സമീപവാസികളുടെയും 13 നടുത്ത് വരുന്ന കുട്ടികള്‍ ഇയാള്‍ക്ക് പിന്നിൽ നടക്കുന്നതും വീഡിയോയിൽ വ്യക്തമായിരുന്നു. എന്നാൽ നായ്ക്കളെ കൊല്ലാൻ വേണ്ടി അല്ലെന്നും കുട്ടികളുടെ സുരക്ഷയാണ് ലക്ഷ്യമിട്ടതെന്നും കൈയില്‍…

രാഹുൽ ഗാന്ധി മാതാ അമൃതാനന്ദമയി ദേവിയെ കാണാനെത്തി

കൊല്ലം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കൊല്ലം ജില്ലയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് രാഹുൽ അമൃതപുരിയിലെ മാതാ അമൃതാനന്ദമയി മഠത്തിലെത്തിയത്. മഠത്തിലെ ബ്രഹ്മചാരിമാർ രാഹുലിനെ സ്വീകരിച്ചു. തുടർന്ന് 45 മിനിറ്റോളം അമ്മയുമൊത്ത് സംസാരിച്ചു. അമ്മയെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് രാഹുൽ പറഞ്ഞു. തുടർന്ന് ഒമ്പതരയോടെയാണ് അമൃതപുരിയിൽ നിന്ന് അദ്ദേഹം മടങ്ങിയത്. എ.ഐ.സി.സി. സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.എൽ.എ മാരായ രമേശ് ചെന്നിത്തല, പി.സി.വിഷ്ണുനാഥ്, സി.ആർ മഹേഷ്, എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട വാച്ചറുടെ വീട്ടില്‍ മന്ത്രി എ കെ ശശീന്ദ്രൻ നേരിട്ടെത്തി ധനസഹായം നൽകി

തൃശൂർ: കാട്ടാനയുടെ ആക്രമണത്തിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട വാച്ചര്‍ ഹുസൈന്റെ കുടുംബത്തിന് ആശ്വാസ ധന സഹായത്തിന്റെ ആദ്യഗഡു മന്ത്രി എ.കെ.ശശീന്ദ്രൻ കൈമാറി. ഹുസൈന്റെ ഭാര്യക്ക് ജോലി നൽകുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച ആശ്വാസ ധനമായ 10 ലക്ഷം രൂപയിൽ ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപ കുടുംബത്തിന് മന്ത്രി കൈമാറി. മിടുക്കനായ ഉദ്യോഗസ്ഥനെയാണ് വകുപ്പിന് നഷ്ടമായതെന്നും സ്നേഹവും പരിഗണനയും കുടുംബത്തിനൊപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയിൽ ഇതാദ്യമായാണ് ഇത്രയും വേഗത്തിൽ ദുരിതാശ്വാസ നടപടികൾ സ്വീകരിക്കുന്നത്. ഉദ്യോഗസ്ഥരാണ് ഇതിന് സഹായിച്ചത്. ബാക്കിയുള്ള അഞ്ച് ലക്ഷം രൂപ നടപടികൾ പൂർത്തിയാക്കി കുടുംബത്തിന് കൈമാറുമെന്ന് മന്ത്രി അറിയിച്ചു. കുടുംബത്തിന് എല്ലാ വിധ സഹായവും നല്‍കും: ഇതിനുപുറമേ സാഞ്ച്വറിവെൽഫെയർ ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൊടുക്കാൻ സാധിക്കും. ഡബ്ലിയു ഡബ്ലിയു എഫ്‌ ഫണ്ടിൽ നിന്ന് മൂന്നു ലക്ഷവും, ഡബ്ലിയു…