തിരുവനന്തപുരം: സംസ്ഥാനത്ത് യാത്ര നിരക്കുകള്‍ ഉയരുന്നു. നിരക്ക് വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് അനുമതി നല്‍കി. ബസ് ചാര്‍ജ് മിനിമം നിരക്ക് എട്ട് രൂപയില്‍ നിന്നും 10 രൂപയാക്കി. എന്നാല്‍ ബസ് ഉടമകളുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്ന വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധന അംഗീകരിച്ചില്ല. വിദ്യാര്‍ഥികള്‍ക്ക് പഴയ നിരക്ക് തന്നെ തുടരും. ബസ് ചാര്‍ജിന് പുറമേ ഓട്ടോ, ടാക്‌സി നിരക്കുകളും വര്‍ധിപ്പിക്കും. ഓട്ടോറിക്ഷ മിനിമം നിരക്ക് 25 രൂപയില്‍ നിന്നു 30 രൂപയാക്കി വര്‍ധിപ്പിച്ചു. അധിക കിലോ മീറ്ററിന് 12 രൂപയില്‍നിന്നും 15 രൂപയാക്കിയെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. എന്നാല്‍ ചാര്‍ജ് വര്‍ധന അപര്യാപ്തമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പ്രതിനിധി ടി ഗോപിനാഥ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു തീരുമാനമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു സര്‍ക്കാര്‍ തീരുമാനം അറിയിച്ചാല്‍ അപ്പോള്‍ പ്രതികരിക്കാം. ബസുടമകള്‍ ചര്‍ച്ച ചെയ്ത് തുടര്‍നടപടികള്‍ ആലോചിക്കുമെന്നും മിനിമം…
Category: KERALA
റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു
പുലാപ്പറ്റ: റമദാൻ വ്രതാരംഭത്തോടനുബന്ധിച്ച് ഉമ്മനഴി മസ്ജിദ് ഹുദ മഹല്ല് കമ്മിറ്റി എ.എൽ.പി സ്ക്കൂളിൽ വെച്ച് പ്രഭാഷണം സംഘടിപ്പിച്ചു. ‘ഖുർആൻ വഴി കാണിക്കുന്നു’ എന്ന വിഷയത്തിൽ സമീർ കാളികാവും ‘റമദാൻ,ആത്മീയ നിർവൃതിയുടെ നാളുകൾ’ എന്ന വിഷയത്തിൽ ബുശൈറുദ്ദീൻ ശർഖിയും പ്രഭാഷണം നടത്തി.യൂസുഫ് പുലാപ്പറ്റ അധ്യക്ഷത വഹിച്ചു. മുഹമ്മദലി മാസ്റ്റർ,കെ.എം ഇബ്രാഹീം മാസ്റ്റർ എന്നിവർ സംസാരിച്ചു. ‘ഒരുമയാണ് നന്മ’ എന്ന വിഷയത്തിൽ റിട്ടയേർഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ നടത്തിയ പ്രബന്ധ മത്സരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മഹല്ല് അംഗവും ഉമ്മനഴി എ.എൽ.പി സ്ക്കൂൾ അറബിക് അധ്യാപികയുമായ റൈഹാന ടീച്ചറെ പരിപാടിയിൽ ആദരിച്ചു.
യാഗശാലയായി അമൃതപുരി; ലോകശാന്തിയ്ക്കായി വിശ്വകല്യാണ യജ്ഞം നടന്നു
അമൃതപുരി: ലോകശാന്തിയ്ക്കായി മാതാ അമൃതാന്ദമയീ മഠത്തിൽ സന്യാസിനി,ബ്രഹ്‌മചാരിണിമാരുടെ കാർമ്മികത്വത്തിൽ വിശ്വകല്യാണ യജ്ഞം നടന്നു. 108 പേരാണ് യജ്ഞത്തിന് കാർമ്മികത്വം വഹിച്ചത്. മാതാ അമൃതാനന്ദമയി ദേവിയുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ യജ്ഞവേദി ബുധനാഴ്ച പുലർച്ചെ അഞ്ച് മണി മുതൽ തന്നെ വേദമന്ത്രങ്ങളാലും ഭജനകളാലും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലായിരുന്നു. ആറ് മണിയോടെ സ്വാമി തുരീയാമൃതാനന്ദ പുരിയും സ്വാമിനി കൃഷ്ണാമൃത പ്രാണയും ചേർന്ന് നിലവിളക്ക് തെളിയിച്ച് യജ്ഞത്തിന് ആരംഭം കുറിച്ചു. തുടർന്ന് വേദമന്ത്രങ്ങളുടെയും അഗ്‌നിയുടെയും പ്രഭാവത്തിൽ അന്തരീക്ഷം ആത്മീയതയുടെ ഭാവത്തിൽ ലയിക്കുന്ന അപൂർവമായ നിമിഷങ്ങൾക്കാണ് അമൃതപുരി സാക്ഷ്യം വഹിച്ചത്. ആശ്രമത്തിന്റെ പ്രധാന ഹാളിൽ ഭക്തരെ സാക്ഷിയാക്കി I08 ഗണപതി,നവഗ്രഹ,മൃത്യുഞ്ജയ ഹോമങ്ങൾ സന്യാസിനിമാരും ബ്രഹ്‌മചാരിണിമാരും ചേർന്ന് നിർവഹിച്ചു. ‘മുന്നിൽ നിന്ന് നയിക്കാൻ സ്ത്രീയെ പ്രാപ്തയാക്കണം’ എന്ന സന്ദേശം കൂടിയാണ് 108 സന്യാസിനിമാരും ബ്രഹ്‌മചാരികളും ചേർന്ന് വിശ്വകല്യാണ യജ്ഞത്തിലൂടെ ലോകത്തിനായി സമർപ്പിച്ചത്. കടലിലും പുഴകളിലും മലകളിലും…
ബസ് ചാര്‍ജ് വര്‍ധനയില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടാകാന്‍ സാധ്യത
തിരുവനന്തപുരം: ബസ് ചാർജ് വർധിപ്പിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ചേരുന്ന ഇടതുമുന്നണി യോഗമാണ് നിരക്ക് വർധന സംബന്ധിച്ച് തീരുമാനമെടുക്കുക. മിനിമം നിരക്ക് 12 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. ഇക്കാര്യം സംബന്ധിച്ച് ഗതാഗതമന്ത്രി ആന്‍റണി രാജുവുമായി ബസുടമകള്‍ നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നു. നിരക്ക് വര്‍ധനവ് സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും മുന്നണിയില്‍ നയ തീരുമാനമുണ്ടാകാത്തതിനാല്‍ നടപ്പാക്കുന്നത് നീണ്ടു. ഇതോടെ ബസുടമകള്‍ സമരത്തിലേക്ക് പോയി. സമരത്തിന്റെ നാലാം ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ബസുടമകളുമായി ചർച്ച നടത്തുകയും നിരക്ക് വർധനവ് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇതോടെ ബസുടമകൾ സർവീസ് പുനരാരംഭിച്ചു. ഇന്നത്തെ മുന്നണി യോഗത്തില്‍ തീരുമാനമുണ്ടായാല്‍ ഉടന്‍ തന്നെ നിരക്ക് വര്‍ധന സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങും. ബസ് നിരക്ക് കൂടാതെ ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധനയിലും ഇന്ന് തീരുമാനമുണ്ടാകും.
രണ്ടാം ദിനം ദിലീപിനെ ചോദ്യം ചെയ്തത് ഒമ്പതര മണിക്കൂര്‍
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് ക്രൈംബ്രാഞ്ച് പൂര്‍ത്തിയാക്കി. ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ ഒമ്പതര മണിക്കൂറോളമാണ് നീണ്ടു നിന്നത്. ഇതില്‍ നാലു മണിക്കൂര്‍ നടനെതിരേ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനൊപ്പമായിരുന്നു. ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ദിലീപ് ആലുവ പോലീസ് ക്ലബില്‍നിന്നും മടങ്ങുകയും ചെയ്തു. ഇതിനിടെ, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിന്റെ ചോദ്യം ചെയ്യലും പൂര്‍ത്തിയായി. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ശരതിനെ ചോദ്യം ചെയ്തത്. ദിലീപുമായി സൗഹൃദമുണ്ടെന്നും എന്നാല്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നും ശരത് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ദിലീപിനെ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നും സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയെക്കുറിച്ച് അറിയില്ലെന്നുമാണ് ക്രൈംബ്രാഞ്ച് സംഘത്തിന്…
അനധികൃത സ്വത്ത് സമ്പാദനകേസില്‍ ഡിവൈഎസ്പിയെ രക്ഷിക്കാന്‍ വ്യാജരേഖ ചമച്ച സിപിഎം നേതാവ് അറസ്റ്റില്‍
പാലക്കാട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രതിയായ ഡിവൈഎസ്പിയ്ക്ക് വേണ്ടി വ്യാജരേഖ ചമച്ച സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍. വാളയാര്‍ ലോക്കല്‍ കമ്മിറ്റി അംഗം മുഹമ്മദ് റാഫിയെയാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വിജിലന്‍സ് ഡിവൈഎസ്പിയും സംഘവും അറസ്റ്റ് ചെയ്തത്. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായ ഹംസയുമായി ചേര്‍ന്ന് റാഫി വ്യാജരേഖ ചമച്ച് ഭൂമി ഇടപാടിന് ശ്രമിച്ചുവെന്നാണ് കണ്ടെത്തല്‍. അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ 2019 ല്‍ ഹംസയുടെ പാലക്കാട്ടെ വീട് വിജിലന്‍സ് സംഘം പരിശോധിച്ചിരുന്നു. റെയ്ഡില്‍ 9,65,000 രൂപയും സ്വര്‍ണവും ഭൂമിയിടപാട് രേഖകളും പിടിച്ചെടുത്തു. പിന്നാലെ ഹംസയ്‌ക്കെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇതില്‍ നിന്നും രക്ഷപ്പെടാനും പണത്തിന്റെ സ്രോതസ് കാണിക്കാനും വേണ്ടി റാഫിയും ഹംസയും മരണപ്പെട്ടയാളുടെ പേരില്‍ വ്യാജരേഖയുണ്ടാക്കിയെന്നാണ് കണ്ടെത്തല്‍.
കെ റെയില്‍: ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് കെസിബിസി
കൊച്ചി: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കെസിബിസി. ഇപ്പോള്‍ ഉയരുന്ന ചോദ്യങ്ങളും വിമര്‍ശനങ്ങളും പൂര്‍ണമായും അവഗണിക്കാനാവുന്നവയല്ല. പതിനായിരക്കണക്കിന് കുടുംബങ്ങള്‍ അരക്ഷിതാവസ്ഥയില്‍ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഗൗരവമായിത്തന്നെ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ തയാറാകണം. വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കല്‍ മൂലം നിരവധി കുടുംബങ്ങള്‍ പാതയോരങ്ങളിലേയ്ക്ക് തള്ളപ്പെട്ട ചരിത്രമാണ് കേരളത്തിനുള്ളത്. പതിറ്റാണ്ടുകള്‍ക്കു ശേഷവും നീതിലഭിക്കാത്ത സാഹചര്യങ്ങള്‍ ഇന്നും തുടരുന്നുണ്ട്. മൂലമ്പള്ളി കുടിയിറക്ക്, ശബരി പാതയ്ക്കുള്ള സര്‍വേ, ഏഴിമല നാവിക അക്കാദമിക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പ് തുടങ്ങിയവ ഉദാഹരണങ്ങളാണ്. മുഴപ്പിലങ്ങാട്-മാഹി വഴിയുള്ള തലശേരി സമാന്തരപാത നിര്‍മാണത്തിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥലമെടുപ്പ് കഴിഞ്ഞെങ്കിലും അടുത്തകാലത്ത് മാത്രമാണ് പണി ആരംഭിച്ചത്. ഇത്തരം മുന്നനുഭവങ്ങളുടെ വെളിച്ചത്തില്‍ ലക്ഷക്കണക്കിന് പേര്‍ മുന്നോട്ടുവയ്ക്കുന്ന ആശങ്കകളെ കണ്ടില്ലെന്ന് നടിക്കാന്‍ പാടില്ല. വികസന പദ്ധതികള്‍ക്ക് ജനങ്ങള്‍ എതിരല്ല. എന്നാല്‍ ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് പദ്ധതികള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും…
പണിമുടക്കില്‍ സ്‌കൂളിലെത്തിയ അധ്യാപകരെ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പൂട്ടിയിട്ടു; അസഭ്യവര്‍ഷം
കൊല്ലം: ദേശീയ പണിമുടക്കിനിടെ കൊല്ലത്ത് ജോലി ചെയ്യാന്‍ സര്‍ക്കാര്‍ സ്‌കൂളിലെത്തിയ അധ്യാപകരെ സമരാനുകൂലികള്‍ പൂട്ടിയിട്ടു. ചിതറ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഷിബു ലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 15ഓളം അധ്യാപകരെ സ്റ്റാഫ് റൂമില്‍ പൂട്ടിയിട്ടത്. ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നു സര്‍ക്കാര്‍, ജീവനക്കാരുടെ സമരത്തിനു ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തിയതോടെയാണ് അധ്യാപകര്‍ ഇന്നു ജോലിക്കു ഹാജരായത്. രജിസ്റ്ററില്‍ ഒപ്പിട്ടതിന് ശേഷം സ്റ്റാഫ് റൂമില്‍ ഇരിക്കുമ്പോഴാണ് 12ഓളം സമരക്കാരെത്തിയത്. ഇവര്‍ അസഭ്യം പറഞ്ഞുവെന്ന് അധ്യാപകര്‍ പറഞ്ഞു. തുടര്‍ന്നു മുറിയില്‍നിന്നു പുറത്തിറങ്ങാന്‍ ശ്രമിക്കവേയാണ് അധ്യാപകരെ സമരക്കാര്‍ മുറിയില്‍ പൂട്ടിയിട്ടത്.
കെ.റെയില്‍ പ്രചാരണത്തിന് ചെങ്ങന്നൂരില്‍ വീടുകള്‍ കയറിയിറങ്ങി സജി ചെറിയാന്‍; ചെന്നിത്തല പിഴുത കല്ല് വീണ്ടും നാട്ടി
ആലപ്പുഴ: ചെങ്ങന്നൂരില്‍ സില്‍വര്‍ലൈനുമായി ബന്ധപ്പെട്ടു ജനങ്ങളെ ബോധവത്കരിക്കാന്‍ വീടുകള്‍ കയറിയിറങ്ങി മന്ത്രി സജി ചെറിയാന്‍. സ്വന്തം നാടായ കൊഴുവല്ലൂരിലാണ് ജനങ്ങളെ കാണാന്‍ മന്ത്രി ഇരുചക്രവാഹനത്തില്‍ നേരിട്ടെത്തിയത്. മാധ്യമങ്ങളെ കൂട്ടാതെയായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. ജനങ്ങളുടെ ഭാഗത്തുനിന്നു കടുത്ത പ്രതികരണങ്ങള്‍ ഉണ്ടായാല്‍ അതു മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകാതിരിക്കാനാണ് മാധ്യമങ്ങളെ സന്ദര്‍ശന വിവരം അറിയിക്കാതിരുന്നതെന്നാണ് സൂചന. സമരക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നു മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഇവിടെനിന്നു പിഴുതെറിഞ്ഞ ചില അതിരടയാള കല്ലുകള്‍ മന്ത്രി ഇടപെട്ടു പുനഃസ്ഥാപിച്ചു. താന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ നിങ്ങള്‍ ഈ നാട്ടില്‍ തന്നെ താമസിക്കുമെന്നു തങ്കമ്മ എന്ന വയോധികയ്ക്ക് മന്ത്രി ഉറപ്പ് നല്‍കി. ഇവിടെയല്ലെങ്കില്‍ മറ്റൊരിടത്ത് ഇതിനേക്കാള്‍ നല്ലൊരു വീടുവച്ചു നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. 20 വീടുകള്‍ മന്ത്രി സന്ദര്‍ശിച്ചു. കെ റെയിലിനെതിരായ ആരോപണങ്ങളെല്ലാം പ്രതിപക്ഷത്തിനു വിഴുങ്ങേണ്ടി വരും.…
കേരളത്തില്‍ ചൊവ്വാഴ്ച 424 പേര്‍ക്ക് കോവിഡ്; ആകെ മരണം 67,844
കേരളത്തില്‍ 424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 104, കോട്ടയം 66, തിരുവനന്തപുരം 56, പത്തനംതിട്ട 29, തൃശൂര്‍ 28, കൊല്ലം 27, കോഴിക്കോട് 25, ഇടുക്കി 23, കണ്ണൂര്‍ 18, ആലപ്പുഴ 17, പാലക്കാട് 16, മലപ്പുറം 8, വയനാട് 7, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,846 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 13,569 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 13,259 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 310 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 55 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3555 കോവിഡ് കേസുകളില്‍, 10.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി…
