കണ്ണുര്‍: അംഗനവാടി ആയയോട് ‘പോടാ’ എന്നു പറഞ്ഞതിന് മൂന്നര വയസ്സുകാരനെ കെട്ടിയിട്ട് അടിച്ചതായി പരാതി. കണ്ണുര്‍ കിഴുന്നപാറയിലാണ് സംഭവം. മുഹമ്മദ് ബിലാല്‍ എന്ന കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്. പോടാ എന്ന് പറഞ്ഞതിനാണ് ആയ കുട്ടിയെ അടിച്ചതെന്ന് പിതാവ് അന്‍ഷാദ് പറഞ്ഞു. ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.
Category: KERALA
ദിലീപ് പ്രതിയായ വധഗൂഢാലോചന കേസ് പരിഗണിക്കുന്ന ജഡ്ജി പിന്മാറി; തീരുമാനം മേയില്‍ വിരമിക്കുന്നതിനാല്‍
കൊച്ചി: വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി കെ.ഹരിപാല്‍ പിന്മാറി. മേയ് ആദ്യവാരം വിരമിക്കുന്ന സാഹചര്യത്തിലാണ് പിന്മാറ്റം. കേസ് വൈകാതെ പരിഗണിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോഴാണ് പിന്മാറ്റത്തിന്റെ കാര്യം ജഡ്ജി അറിയിച്ചത്. കേസിന് അടിയന്തര പ്രാധാന്യമുണ്ടെന്ന ദിലീപിന്റെ അഭിഭാഷകന്റെ വാദം പരിഗണിച്ച് ഹൈക്കോടതി അടുത്തയാഴ്ചത്തേക്ക് മാറ്റി. കേസ് പുതിയ ബെഞ്ചിന്റെ പരിഗണനയ്ക്ക് മാറ്റും. കേസ് രാവിലെ പരിഗണിച്ച ബെഞ്ച് കേസ് റദ്ദാക്കണമെന്ന നടന്‍ ദിലീപിന്റെ ആവശ്യം തള്ളിയിരുന്നു. കേസില്‍ അന്വേഷണം തുടരാമെന്ന് പറഞ്ഞ കോടതി അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. വിശദമായ വാദം കേള്‍ക്കണമെന്നും ഹൈക്കോടതി അറിയിച്ചു. ഇതിനായി കേസ് ഈ മാസം 28ന് പരിഗണിക്കാമെന്നും കോടതി അറിയിച്ചിരുന്നു. എന്നാല്‍ കാലതാമസം പാടില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചതോടെയാണ് പിന്മാറ്റ കാര്യം ജഡ്ജി അറിയിച്ചത്.
തോറ്റവര്‍ വേണ്ടെന്ന് ഗ്രൂപ്പുകള്‍, രാജ്യസഭ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെയെന്ന് സുധാകരന്‍
തിരുവനന്തപുരം/ന്യുഡല്‍ഹി: കോണ്‍ഗ്രസിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടരുന്നു. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ രാവിലെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാനദണ്ഡങ്ങളൊന്നുമില്ലെന്നും വനിതകളെ അടക്കം എല്ലാവരേയും പരിഗണിക്കുന്നുണ്ടെന്നും പ്രഖ്യാപനം മിക്കവാറും നാളെയുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണായത്തില്‍ കെ.മുരളീധരന്‍ സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയതില്‍ തെറ്റില്ല. കോണ്‍ഗ്രസില്‍ എല്ലാ കാലത്തും എതിരഭിപ്രായങ്ങള്‍ ഉയരാറുണ്ടെന്നും േകാണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സുധാകരന്‍. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്നലെയാണ് തുടങ്ങിയത്. നാളെ പ്രഖ്യാപനമുണ്ടാകാന്‍ 90% സാധ്യതയുണ്ട്. മാനദണ്ഡം നിശ്ചയിച്ചിട്ടില്ല. എന്നാല്‍ ചര്‍ച്ചയില്‍ പല കാര്യങ്ങളും പരിഗണിക്കുമെന്നും സുധാകരന്‍ പറഞ്ഞു. അതിനിടെ, തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടവരെ രാജ്യസഭയിലേക്ക് പരിഗണിക്കരുത് ഗ്രൂപ്പ് വ്യത്യാസമില്ലാതെ ആവശ്യമുയര്‍ന്നു. എ ഗ്രൂപ്പും കെ.സി വേണുഗോപാല്‍ പക്ഷവും കെ.മുരളീധരനും ആവശ്യപ്പെടുന്നത്. തോറ്റവര്‍ മണ്ഡലങ്ങളില്‍ പോയി പ്രവര്‍ത്തിക്കണമെന്നാണ് കെ.മുരളീധരന്‍…
സിനിമയിലെ സ്ത്രീ സുരക്ഷയ്ക്ക് നിയമനിര്‍മ്മാണം; ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാനാവില്ലെന്ന് മന്ത്രി സജി ചെറിയാന്‍
തിരുവനന്തപുരം: സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ നേരിടാന്‍ നിയമനിര്‍മ്മാണമുണ്ടാകുമെന്ന് സിനിമ മന്ത്രി സജി ചെറിയാന്‍. ഏറെ ആലോചനകള്‍ ഇതിനാവശ്യമാണ്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ നിയമം കൊണ്ടുവരുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാനാവില്ലെന്ന് സിനിമാ മന്ത്രി നിയമസഭയില്‍ അറിയിച്ചു. കെ.കെ രമ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. സിനിമ മേഖലയിലെ പല സ്ത്രീകളും നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. അവരുടെ വ്യക്തിവിവരങ്ങളുള്ളതിനാല്‍ പുറത്തുവിടാനാവില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ 2017ലാണ് ഹേമ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. 2019ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഡബ്യൂ.സി.സി അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. സിനിമയിലെ പല പ്രമുഖരില്‍ നിന്നുമേറ്റ ദുരനുഭവങ്ങള്‍ പേരുകള്‍ അടക്കം മൊഴിയായി വനിതാ സിനിമ പ്രവര്‍ത്തകര്‍ േഹമ കമ്മീഷനു നല്‍കിയിരുന്നു.…
ദിലീപിനെതിരായ വധഗൂഢാലോചന കേസില്‍ അന്വേഷണത്തിന് സ്‌റ്റേയില്ല; സൈബര്‍ വിദഗ്ധന്റെ ഫ്‌ളാറ്റുകളില്‍ റെയ്ഡ്
കൊച്ചി/കോഴിക്കോട്: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘെത്ത വധിക്കാന്‍ ഗൂഢാലോചന നടത്തിയെ കേസ് റദ്ദാക്കണമെന്ന നടന്‍ ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണം താത്ക്കാലികമായി തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് വേണമെന്ന വാദവും കോടതി അംഗീകരിച്ചില്ല. കേസില്‍ അന്വേഷണം തുടരാം. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. കേസില്‍ വിശദമായ വാദം കേള്‍ക്കക്കേണ്ടതുണ്ടെന്നും ഹൈക്കോടതി അറിയിച്ചു. ഇതിനായി കേസ് ഈ മാസം 28ന് പരിഗണിക്കാമെന്നും കോടതി അറിയിച്ചു. ഹര്‍ജി മാറ്റിയ സാഹചര്യത്തില്‍ അന്വേഷണത്തിന് സ്‌റ്റേ നല്‍കി ഇടക്കാല ഉത്തരവ് ഇറക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല. അതേസമയം, ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചുവെന്ന് ആരോപണം നേരിടുന്ന സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിന്റെ ഫ്‌ളാറ്റുകളില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. വ്യാഴാഴ്ച രാവിലെ 8 മണിക്ക് തുടങ്ങിയ പരിശോധന ഉച്ചവരെ തുടര്‍ന്നു. കാരപ്പറമ്പിലെ ഫ്‌ളാറ്റിലാണ് പരിശോധന. 16 എ, 16…
സിനിമാ സെറ്റുകളിലും സംഘടനകളിലും സ്ത്രീ സുരക്ഷാ സംവിധാനം വേണമെന്ന് ഹൈക്കോടതി; ആശ്വാസകരമെന്ന ഡബ്ല്യൂ.സി.സി
കൊച്ചി: സിനിമ സെറ്റുകളിലും സംഘടനകളിലും സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. സെറ്റുകളിലും സംഘടനകളിലും സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. വിശാഖ കേസില്‍ സുപ്രീം കോടതി നിര്‍ദേശിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കണം സംവിധാനമുണ്ടാക്കേണ്ടത്. തൊഴിലാളി തൊഴിലുടമ ബന്ധം നിലനില്‍ക്കുന്നതും 10 ല്‍ കൂടുതല്‍ സ്ത്രീകള്‍ ജോലിയെടുക്കുന്നതുമായ തൊഴിലിടങ്ങളില്‍ ഇത്തരം സംവിധാനം വേണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. 2018ല്‍ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂ.സി.സി) നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. സര്‍ക്കാരും വനിത കമ്മീഷനും ഹര്‍ജിയെ പിന്തുണച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെയാണ് ഇത്തരമൊരു ആവശ്യമുയര്‍ന്നത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ലൂ.സി.സി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതോടെയാണ് ഹര്‍ജിയില്‍ വിശദമായി വാദം കേട്ടശേഷം വിധി പറഞ്ഞത്. താരസംഘടനയായ ‘അമ്മ’യുടെ കഴിഞ്ഞ യോഗത്തില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കാന്‍ തീരുമാനം…
കാഞ്ഞാറില്‍ കാഴ്ച പരിമിതിയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച അന്ധവിദ്യാലയം ജീവനക്കാരന്‍ അറസ്റ്റില്‍; ഒതുക്കാന്‍ സ്‌കൂള്‍ അധികൃതരുടെയും വീട്ടുകാരുടെയും ശ്രമം
ഇടുക്കി: കാഞ്ഞാറില്‍ കാഴ്ച പരിമിതിയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച അന്ധവിദ്യാലയം ജീവനക്കാരന്‍ അറസ്റ്റില്‍. രാജേഷ് എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം ഇടുക്കിയിലെ അന്ധവിദ്യാലയത്തില്‍ പഠിക്കുന്നതിനിടെപല തവണ രാജേഷ് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പീഡന വിവരം പുറത്തായതോടെ രാജേഷ് പണം നല്‍കി പെണ്‍കുട്ടിയുടെ കുടുംബത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. ഡനുവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ സ്‌കുള്‍ അധികൃതര്‍ വീട്ടുകാരെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി ഒത്തുതീര്‍പ്പിലെത്തിക്കുകയായിരുന്നു. എന്നാല്‍ വിവരം അറിഞ്ഞ കാഴ്ച പരിമിതിയുള്ളവരുടെ സംഘടന ഡി.ജി.പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് രാജേഷിനെ ഇന്നലെ കാഞ്ഞാര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. രാജേഷ് ഉപദ്രവിച്ച വിവരം പെണ്‍കുട്ടി ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നു. സുഹൃത്ത് ഇക്കാര്യം വിളിച്ച് രാജേഷിനോട് അന്വേഷിച്ചപ്പോള്‍ സംഭവം ഒതുക്കണമെന്ന് ആവശ്യപ്പെട്ട് സുഹൃത്തിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 50,000 രൂപ നിക്ഷേപിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി വിവരം വീട്ടില്‍ അറിയിച്ചു. ഇതോടെ സഹോദരന്‍ രാജേഷിനെ വിളിച്ച് വിവരം തിരക്കി.…
കൗണ്‍സലിംഗിനെത്തിയ പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം: കൂടല്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി കസ്റ്റഡിയില്‍
പത്തനംതിട്ട: കൗണ്‍സിലിംഗിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ വൈദികന്‍ കസ്റ്റഡിയില്‍. 17 കാരിയെ ഉപദ്രവിച്ചതിന് പോക്‌സോ കേസില്‍ വൈദികനെ കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട കൂടലിലെ വീട്ടില്‍ നിന്നാണ് വൈദികന്‍ പോണ്ട്‌സണ്‍ ജോണിനെ കസ്റ്റഡിയിലെടുത്തത്. കൂടല്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ വികാരിയാണ് പോണ്ട്‌സണ്‍ ജോണ്‍. ഈ മാസം 13നാണ് പീഡനം. പഠനത്തില്‍ മോശമായ പെണ്‍കുട്ടിയെ അമ്മയാണ് കൗണ്‍സിലിംഗിനായി വൈദികന്റെ അടുക്കലെത്തിച്ചത്. കൗണ്‍സിലിംഗിനിടെ വൈദികന്‍ മോശമായി പെരുമാറിയ കാര്യം പെണ്‍കുട്ടി സുഹൃത്തിനെ വിളിച്ചറിയിച്ചു. സുഹൃത്താണ് വിവരം പോലീസിനെ അറിയിച്ചത്. പത്തനംതിട്ട വനിതാ പോലീസ് സംഘമാണ് വൈദികനെ കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം വൈദികന്റെ അറസ്റ്റ് രേഖപ്പെടുത്തും. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കും.
കോൺഗ്രസിനെ അമ്പരപ്പിച്ച് പിജെ കുര്യൻ ജി-23 യോഗത്തിൽ പങ്കെടുത്തു
തിരുവനന്തപുരം: ഡൽഹിയിലെ ഗുലാം നബി ആസാദിന്റെ വസതിയിൽ നടന്ന ജി-23 ഡിന്നർ മീറ്റിൽ ശശി തരൂർ എംപിയെ കൂടാതെ സംസ്ഥാനത്തെ ഒരു കോൺഗ്രസ് നേതാവ് കൂടി പങ്കെടുത്തു. മുതിർന്ന നേതാവ് പിജെ കുര്യനും ബുധനാഴ്ച രാത്രി യോഗം ചേർന്നു. ഈ രണ്ട് നേതാക്കളും നേതൃമാറ്റത്തിനും പാർട്ടിയെ ഊർജ്ജസ്വലമാക്കുന്നതിനുള്ള അടിയന്തര നടപടികൾക്കും വേണ്ടി കഴിഞ്ഞ കുറച്ച് മാസങ്ങളായി ആവശ്യപ്പെടുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് അഞ്ച് സംസ്ഥാനങ്ങളിലെ പാർട്ടി മേധാവികളോട് വിശദീകരണം നല്‍കാന്‍ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മുതിർന്ന നേതാക്കളായ കപിൽ സിബലിന്റെയും ഗുലാം നബി ആസാദിന്റെയും നേതൃത്വത്തിൽ അത്താഴ യോഗം നടന്നത്. ജി-23 യോഗത്തിൽ തരൂർ പങ്കെടുക്കുന്നത് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, മുതിർന്ന കോൺഗ്രസ് നേതാവ് കുര്യന്റെ കടന്നുവരവ് നേതൃത്വത്തെ വലച്ചിരിക്കുകയാണ്. 80 കാരനായ കുര്യൻ മുൻ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനായിരുന്നു, കൂടാതെ…
നൂറനാട് പ്രഭാത നടത്തത്തിനിറങ്ങിയ നാലംഗ സംഘത്തെ ലോറിയിടിച്ചു; മൂന്ന് മരണം; ഡ്രൈവര്‍ കീഴടങ്ങി
ആലപ്പുഴ: നൂറനാട് പ്രഭാത നടത്തത്തിനിടെ ലോറിയിടിച്ച് പരിക്കേറ്റ സുഹൃത്സംഘത്തിലെ മൂന്നു പേര്‍ രാമചന്ദ്രന്‍ നായര്‍ എന്നയാളാണ് ഒടുവില്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ കൂടി ചികിത്സയിലുണ്ട്. നേരത്തെ വി.എം രാജു (66), വിക്രമന്‍ നായര്‍ (65)എന്നിവര്‍ നേരത്തെ മരണമടഞ്ഞിരുന്നു. രാജു സംഭവ സ്ഥലത്തുവച്ചും വിക്രമന്‍ നായര്‍ ആശുപത്രിയിലേക്കുളള വഴിയിലുമാണ് മരിച്ചത്. രാജശേഖരന്‍ നായര്‍ ആണ് നൂറനാട് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് രാമചന്ദ്രന്‍ നായര്‍ മരിച്ചത്. കായംകുളം പുനലൂര്‍ റൂട്ടില്‍ നൂറനാട്ട് നിന്ന് ഭരണക്കാവിലേക്ക് പോകുന്ന റോഡിലാണ് അപകടം. പുലര്‍ച്ചെ ആറേകാലോടെയായിരുന്നു അപകടം. പിന്നിലൂടെ എത്തിയ ലോറി ഇവരെ ഇടിച്ചിടുകയായിരുന്നു. അമിത വേഗതയിലായിരുന്ന ലോറി നിര്‍ത്താതെ നിര്‍ത്താതെ പോകുകയായിരുന്നു. സമീപത്തുള്ള കടയില്‍ നാലു പേരും നടന്നു പോകുന്ന ദൃശ്യവും പിന്നാലെ പാഞ്ഞുപോകുന്ന ലോറിയുടെ ദൃശ്യവും ലഭിച്ചിട്ടുണ്ട്. മറ്റ് സ്ഥാപനങ്ങളിലെ സിസിടിവികള്‍ പരിശോധിച്ച് ലോറി കണ്ടെത്താനുള്ള…
