രഹസ്യ ഫോർമുലയ്ക്കായി പരമ്പരാഗത വൈദ്യനെ ഒരു വർഷത്തോളം ബന്ദിയാക്കി കൊല ചെയ്ത സംഭവം; രഹസ്യങ്ങളുടെ ചുരുളഴിയുന്നു

മലപ്പുറം: മൈസൂരിൽ നിന്നുള്ള പരമ്പരാഗത വൈദ്യനെ 2020 ഒക്ടോബറിൽ നിലമ്പൂരിൽ ഒരു സംഘം കൊലപ്പെടുത്തിയത് ഒരു വർഷത്തിലേറെയായി ബന്ദിയാക്കിയതായി തെളിഞ്ഞു. പ്രതികൾ വൈദ്യന്റെ മൃതദേഹം പല കഷണങ്ങളാക്കി എടവണ്ണയ്ക്കടുത്ത് ചാലിയാർ പുഴയിൽ എറിഞ്ഞു. മുഖ്യപ്രതി മറ്റ് മൂന്ന് പേർക്കെതിരെ മോഷണക്കുറ്റം ചുമത്തി പരാതി നല്‍കിയതോടെ സംഘത്തിൽ ഉടലെടുത്ത ഭിന്നതയെ തുടർന്നാണ് ഒന്നര വർഷത്തിന് ശേഷം കൊലപാതക വിവരം പുറത്തറിയുന്നത്. നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്‌റഫ് (42), സുൽത്താൻ ബത്തേരിയിലെ പൊന്നക്കാരൻ ഷിഹാബുദ്ധീൻ (36), സുൽത്താൻ ബത്തേരി തങ്കലകത്ത് നൗഷാദ് (41), നിലമ്പൂർ സ്വദേശി നടുതൊടിക നിഷാദ് (41) എന്നിവരെയാണ് നിലമ്പൂർ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതിയാണ് ഷൈബിൻ. ഇയാൾ വ്യവസായിയാണെന്നാണ് പോലീസ് പറയുന്നത്. മറ്റു മൂന്നുപേരും ഇയാള്‍ക്കു വേണ്ടി പ്രവർത്തിച്ചു. പോലീസ് പറയുന്നതനുസരിച്ച്, 60 കാരനായ ഷാബ ഷെരീഫ് മൈസൂരുവിൽ ഒരു ക്ലിനിക്ക്…

പെൺകുട്ടിയെ മുസ്ലീം പണ്ഡിതൻ അപമാനിച്ചതിൽ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക നേതൃത്വത്തിന്റെ മൗനം നിരാശാജനകമാണ്: ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: പെൺകുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചതിന് മലപ്പുറത്ത് ഒരു പരിപാടിയുടെ സംഘാടകരെ ശാസിച്ച മുസ്ലീം പണ്ഡിതനെ രൂക്ഷമായി വിമർശിച്ച് ഒരു ദിവസത്തിന് ശേഷം, വിഷയത്തില്‍ രാഷ്ട്രീയ സാമൂഹിക, സാമ്പത്തിക നേതൃത്വത്തിന്റെ നിശ്ശബ്ദതയിൽ താൻ നിരാശനാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെ നേതൃത്വത്തിന്റെ മൗനത്തിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. “രാഷ്ട്രീയ നേതൃത്വം മുഴുവനും ഇതിനെക്കുറിച്ച് മൗനം പാലിക്കുന്നതിൽ ഞാൻ കടുത്ത നിരാശനാണ്. രാഷ്ട്രീയ നേതൃത്വം മാത്രമല്ല, മറ്റുള്ളവരും ഇതിനെക്കുറിച്ച് മൗനം പാലിക്കുന്നു. എല്ലാ പാർട്ടികളുടെയും ദേശീയ നേതൃത്വത്തോട് മുന്നോട്ട് വരാനും നമ്മുടെ പെണ്‍‌മക്കളുടെ ബഹുമാനവും അന്തസ്സും സംരക്ഷിക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു,” സംസ്ഥാനത്തെ നേതൃത്വത്തിന്റെ മൗനത്തെക്കുറിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ ഖാൻ പറഞ്ഞു. പ്രസ്തുത വ്യക്തി കേരളത്തിൽ പതിനായിരത്തോളം മദ്രസകളുള്ള സമസ്തയുടെ നേതാവാണെന്ന് ഒരു മാധ്യമ പ്രവർത്തകൻ ചൂണ്ടിക്കാണിച്ചപ്പോൾ, ഒരു ജനാധിപത്യത്തിലും നിയമവാഴ്ചയിലും അവരുടെ എണ്ണത്തിന് കാര്യമില്ലെന്നും അത് തന്റെ…

ഇതൊരു രാഷ്ട്രീയ പോരാട്ടമാണ്, സഹതാപത്തിന്റെ ആവശ്യമില്ല: ഉമാ തോമസ്

കൊച്ചി: പഠനം പൂർത്തിയാക്കി അന്തരിച്ച എം.എൽ.എ പി.ടി തോമസിന്റെ ജീവിത പങ്കാളിയായതിന് ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു ഉമ തോമസ്. മഹാരാജാസ് കോളേജിൽ രണ്ട് തവണ വിദ്യാർത്ഥി യൂണിയനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണവര്‍. പിന്നീട്, അവരുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ പിടിയുടെ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളുടെ പ്രചാരണത്തിൽ ഒതുങ്ങി. എന്നാൽ, ഇപ്പോൾ പരിചയസമ്പന്നയായ ഒരു രാഷ്ട്രീയക്കാരിയെ പോലെയാണ് അവർ യുഡിഎഫ് പ്രചാരണം നയിക്കുന്നത്. തൃക്കാക്കര നിയമസഭാ സീറ്റ് നിലനിർത്താൻ കോൺഗ്രസ് രംഗത്തിറക്കിയ ഉമയുടെ അഭിപ്രായത്തിൽ ഇത് രാഷ്ട്രീയ പോരാട്ടമാണെന്നും പ്രാദേശിക എംഎൽഎ എന്ന നിലയിൽ പി.ടി.യുടെ പ്രവർത്തനങ്ങൾ വോട്ടർമാരുടെ മനസ്സിലുണ്ടെന്നും പറയുന്നു. സഹതാപം ആവശ്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കെ.വി.തോമസ് മാഷ് എൽ.ഡി.എഫിന് വേണ്ടി പ്രചാരണം നടത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ഉമാ തോമസ് പറയുന്നു. തിരക്കേറിയ പ്രചാരണ പരിപാടികൾ കാരണം എനിക്ക് അദ്ദേഹത്തെ നേരിട്ട് കാണാൻ കഴിഞ്ഞില്ല. പക്ഷേ, ഞാൻ…

വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണം: അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് എസ്പിക്കെതിരെ പോക്സോ കേസ്

പാലക്കാട്: വാളയാർ കേസ് അന്വേഷിച്ചിരുന്നതും ഇപ്പോൾ എറണാകുളം ക്രൈംബ്രാഞ്ച് എസ്പിയുമായ എം.ജെ. സോജനെതിരെ ക്രിമിനൽ കേസെടുക്കാൻ പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു. പെൺകുട്ടികളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ മോശം പരാമർശം നടത്തിയെന്ന കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കോടതി ഇടപെട്ടത്. കേസിൽ പ്രതികളെ എല്ലാവരെയും പാലക്കാട് പോക്‌സോ കോടതി നേരത്തെ വെറുതേവിട്ടിരുന്നു. ആ സമയത്താണ് അന്വേഷണ ഉദ്യോഗസ്ഥനായ സോജന്റെ പ്രതികരണം. ഒന്നരവർഷം ജയിലിൽ കിടന്നതു തന്നെയാണ് പ്രതികൾക്കുള്ള ഏറ്റവും വലിയശിക്ഷ. കാരണം ഈ കേസിൽ ഒരു തെളിവും ഇല്ല. പ്രതികൾ കുറ്റം സമ്മതിച്ചത് തെളിവല്ലെന്നും കുട്ടികളുടെ സമ്മതമുണ്ടായിരുന്നുവെന്നതിൽ സംശയമില്ലെന്നും സോജൻ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കുട്ടികളുടെ മാതാവ് പരാതി നൽകിയത്. അന്നു നടത്തിയ പരാമർശത്തിൽ സോജൻ വിചാരണ നേരിടണമെന്ന് കോടതി നിർദേശിച്ചു. സോജനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് വേണം അന്വേഷണം നടത്താനെന്ന് വാളയാർ സമരസമിതി ആവശ്യപ്പെട്ടു. 2017 ജനുവരി 13നാണ്…

റിലയൻസ് ട്രെന്‍ഡ്‌സ് ഇനി ഭരണിക്കാവിലും

ആലപ്പുഴ: റിലയന്‍സ് റീട്ടെയിലിന്റെ ഇന്ത്യയിലെ തന്നെ ഏറ്റവും വലുതും, അതിവേഗം വളരുന്നതുമായ വസ്ത്രങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും സ്‌പെഷ്യാലിറ്റി ശൃംഖലയായ ട്രെന്‍ഡ്‌സ്, ആലപ്പുഴ ജില്ലയിലെ ഭരണിക്കാവിൽ പുതിയ സ്റ്റോറിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. നൂതന രീതിയില്‍ ഉള്ള പുതിയ ഷോറും വളരെ മികച്ച രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. ഏറെ ഗുണനിലവാരമുള്ള പുത്തന്‍ ഫാഷന്‍ ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണി ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യത്തില്‍ ട്രെന്‍ഡ്‌സിന്റെ പുതിയ സ്റ്റോറിലൂടെ ലഭ്യമാക്കുന്നു. തനതും സവിശേഷവും അതിമനോഹരവുമായ അനുഭവം ട്രെന്‍ഡ്‌സിന്റെ ഭരണിക്കാവിലെ പുതിയ സ്റ്റോര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. സ്ത്രീകളുടെ ട്രെന്‍ഡി വസ്ത്രങ്ങള്‍, പുരുഷന്മാരുടെ വസ്ത്രങ്ങള്‍, കിഡ്‌സ് വെയര്‍, ഫാഷന്‍ ആക്‌സസറികള്‍ മുതലായവ തികച്ചും അനുയോജ്യമായ വിലയില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. ഭരണിക്കാവ് ടൗണിൽ 5692 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്റ്റോറില്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഉദ്ഘാടന ഓഫറും ലഭ്യമാക്കിയിട്ടുണ്ട്. 3499 രൂപയ്ക്ക് ഷോപ്പ് ചെയ്യുന്നതു വഴി 199 രൂപയ്ക്ക് ആകര്‍ഷകമായ…

ധൈര്യമുണ്ടെങ്കില്‍ എന്നെ പുറത്താക്കട്ടേ; കോണ്‍ഗ്രസ്സിനെ വെല്ലുവിളിച്ച് കെ വി തോമസ്

കൊച്ചി: കഴിയുമെങ്കിൽ എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കട്ടേ എന്ന പരസ്യ വെല്ലുവിളിയുമായി കോൺഗ്രസ് നേതാവ് കെവി തോമസ്. തൃക്കാക്കരയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥി ഡോ. ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ.വി.തോമസ് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നടത്തുന്ന ഇടതു മുന്നണി പ്രചാരണ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലും തുടർന്നുള്ള ദിവസങ്ങളിൽ പ്രചാരണ പരിപാടികളിലും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. “കണ്ണൂരിന്റെ മണ്ണിൽ ചവിട്ടിയാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞിട്ട് എന്തായി? അതു നടന്നോ?” കൊച്ചിയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ കെ.വി. തോമസ് പരിഹാസത്തോടെ ചോദിച്ചു. കെപിസിസി ഐഐസിസിക്ക് നൽകിയ പരാതിയുടെ പകർപ്പ് എഐസിസി അച്ചടക്ക സമിതിക്ക് തനിക്ക് അയച്ചുതന്നിരുന്നു. എ.കെ. ആന്റണി ചെയർമാനായ കമ്മിറ്റിക്കാണു മറുപടി നൽകിയത്. അവരുടെ ശുപാർശ കോൺഗ്രസ് പ്രസിഡന്റിനു ചെന്നു. പ്രസിഡന്റു പറഞ്ഞതു ഞാൻ എഐസിസി മെമ്പറാണ് കെപിസിസി മെമ്പറാണ് എന്നാണ്.…

മഴ നാശം വിതച്ചതോടെ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു

തൃശ്ശൂര്‍: നൂറു കണക്കിന് പൂരപ്രേമികളെ നിരാശരാക്കി തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് ബുധനാഴ്ച രണ്ടാം തവണയും മാറ്റിവച്ചു. ഇന്ന് (ബുധനാഴ്ച) പുലർച്ചെ മൂന്നിന് നിശ്ചയിച്ചിരുന്ന പ്രധാന കരിമരുന്ന് പ്രയോഗം ആദ്യം രാത്രി ഏഴിലേക്ക് മാറ്റി. എന്നാൽ, ഉച്ചയോടെ നഗരത്തിൽ മഴ വീണ്ടും പെയ്തതോടെ വെടിക്കെട്ട് മാറ്റിവെക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക അറിയിപ്പ് പ്രകാരം വെടിക്കെട്ടിന്റെ അടുത്ത തീയതിയും സമയവും പിന്നീട് അറിയിക്കും. 6.30 ഓടെ മാറ്റിവച്ചതിനെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് വരുന്നതുവരെ ആരാധകർ പ്രതീക്ഷയോടെ നഗരത്തിൽ തങ്ങി. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് ജില്ലാ കളക്ടർ ഹരിത വി. കുമാർ അറിയിച്ചു. ഇന്നലെ രാത്രി നടക്കേണ്ടിയിരുന്ന വെടിക്കെട്ട് കനത്ത മഴയെ തുടർന്നാണ് ഇന്നത്തേക്ക് മാറ്റിയത്. ഇന്ന് വൈകീട്ട് വരെ കാര്യമായ ഭീഷണി മഴയുടെ കാര്യത്തിൽ ഉണ്ടായില്ലെങ്കിലും പിന്നീട് ശക്തമായ മഴ പെയ്തു. ഇപ്പോഴും മഴ തൃശ്ശൂരിൽ…

മുന്‍ അദ്ധ്യാപകന്‍ ശശികുമാർ പീഡിപ്പിച്ച അറുപതോളം പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്ത്

മലപ്പുറം: മുൻ അദ്ധ്യാപകന്‍ ശശികുമാര്‍ പീഡിപ്പിച്ച കൂടുതല്‍ വിദ്യാര്‍ത്ഥിനികല്‍ രംഗത്തെത്തി. നിലവില്‍ നഗരസഭാ കൗൺസിലറാണ് ശശികുമാര്‍. അറുപതോളം വിദ്യാർഥികളാണ് ശശികുമാറിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത് തുടർന്ന് അദ്ദേഹം നഗരസഭാംഗത്വം രാജിവച്ചു. ഇയാൾ അധ്യാപകനായി ജോലി ചെയ്തിരുന്ന എയ്ഡഡ് സ്‌കൂളിലെ പൂർവ വിദ്യാർഥികളാണ് പരാതി നൽകിയത്. അധ്യാപകനായിരിക്കെ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി. അദ്ധ്യാപകവൃത്തിയില്‍ നിന്ന് വിരമിച്ചതിന് ശേഷം ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റാണ് ഇയാള്‍ക്ക് വിനയായത്. ഇതോടെ രാജിവെക്കണമെന്ന് സി.പി.എം പാർട്ടി കമ്മിറ്റി ആവശ്യപ്പെട്ടു. എന്നാൽ, പരാതി നൽകിയതിനെ തുടർന്ന് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് സൂചന. ശശികുമാർ കഴിഞ്ഞ മാർച്ചിലാണ് സ്കൂളിൽ നിന്ന് വിരമിച്ചത്. അറുപതോളം വിദ്യാര്‍ത്ഥിനികളെ പല കാലങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ പറയുന്നത്. 2019ല്‍ സ്‌കൂള്‍ അധികൃതരോട് വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടെങ്കിലും വേണ്ട നടപടികള്‍ അധ്യാപകരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും…

തൃശൂർ പൂരം: രണ്ടു രൂപയ്ക്ക് ഇഡ്ഡലിയും സാമ്പാറും വിളമ്പി ഫാ. ഡേവിസ് ചിറമ്മേല്‍ കൈയ്യടി നേടി

തൃശൂർ: സംസ്‌ഥാനത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തിന്റെ മതസൗഹാർദത്തിന്റെ പ്രതീകമാണ് തൃശൂർ പൂരം. പൂരത്തിനിടെ നൂറുകണക്കിന് പേര്‍ക്ക് ഇഡ്ഡലിയും സാമ്പാറും വിളമ്പി ക്രിസ്ത്യൻ പുരോഹിതനും മനുഷ്യസ്‌നേഹിയുമായ ഫാ. ഡേവിസ് ചിറമ്മേൽ വ്യത്യസ്ഥനായി. ഗുണമേന്മയുള്ള ഭക്ഷണം നൽകുന്ന നിരവധി ഹോട്ടലുകൾ തൃശൂർ ടൗണിലെ സ്വരാജ് റൗണ്ടിലുണ്ടെങ്കിലും പൂരം ദിവസം ടൗണിൽ ലക്ഷക്കണക്കിന് ആളുകൾ തടിച്ചുകൂടുന്നതിനാൽ സീറ്റുകൾ അതിവേഗം നിറയുന്ന സാഹചര്യത്തിലാണ് ചിറമ്മേല്‍ അച്ചന്റെ രംഗപ്രവേശം. “പൂരം ദിവസം നിന്നുതിരിയാന്‍ പോലും സ്ഥലമില്ലാത്തതിനാൽ കുടുംബങ്ങൾ ഭക്ഷണത്തിനായി ഒരു ഹോട്ടലിൽ നിന്ന് മറ്റൊന്നിലേക്ക് ഓടുന്നു. തിരക്കേറിയ സ്ഥലവും തിരക്കുള്ള ജീവനക്കാരും ഉള്ളതിനാൽ പലരും പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും വൈകിപ്പിക്കുന്നു. അതുകൊണ്ടാണ് പൊതുജനങ്ങൾക്കിടയിൽ ഇഡ്ഡലിയും സാമ്പാറും വിതരണം ചെയ്യാൻ തീരുമാനിച്ചതെന്ന് ഫാ. ചിറമ്മേൽ പറഞ്ഞു. തന്റെ ഈ നല്ല പ്രവൃത്തിക്ക് പലരും നന്ദി രേഖപ്പെടുത്തി. നാമമാത്രമായ 2 രൂപ നിരക്കിലാണ് ഇഡ്ഡലിയും സാമ്പാറും വിതരണം ചെയ്തത്. 30,000ത്തോളം…

രാജ്യദ്രോഹ നിയമം: ദുരുപയോഗം ഒഴിവാക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ സ്ഥാപിക്കണമെന്ന് നിയമ വിദഗ്ധര്‍

കൊച്ചി: ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് സുപ്രീം കോടതി തടഞ്ഞുവെച്ച സാഹചര്യത്തിൽ രാജ്യദ്രോഹ നിയമപ്രകാരമുള്ള എല്ലാ പ്രോസിക്യൂഷനുകളും പിൻവലിക്കണമെന്ന് കേരളത്തിലെ നിയമ വിദഗ്ധ സമൂഹം സർക്കാരിനോട് ആവശ്യപ്പെട്ടു. കൊളോണിയൽ കാലത്തെ നിയമം താൽക്കാലികമായി നിർത്തിവച്ച സുപ്രീം കോടതി ബുധനാഴ്ച അത് പുനഃപരിശോധിക്കുന്നത് വരെ പുതിയ എഫ്‌ഐആറുകൾ ഫയൽ ചെയ്യരുതെന്ന് സർക്കാരിനോട് നിർദ്ദേശിച്ചു. കേന്ദ്ര സർക്കാർ ഈ വ്യവസ്ഥ പുനഃപരിശോധിക്കുന്നതുവരെ രാജ്യദ്രോഹ നിയമം നിര്‍ത്തിവെക്കണമെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത കേരള ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് ബി കെമാൽ പാഷ, രാജ്യദ്രോഹ നിയമം നടപ്പാക്കുന്നതിന് മുമ്പ് ഒരു കൂട്ടം മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് നിർദ്ദേശിച്ചു. “ഇന്ത്യൻ ശിക്ഷാ നിയമത്തിൽ നിന്ന് രാജ്യദ്രോഹം നീക്കം ചെയ്യണമെന്ന് ഞാൻ പറയുന്നില്ല. എന്നാൽ, അത് ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്, അതിന് മതിയായ മാർഗ്ഗനിർദ്ദേശങ്ങൾ നിർദ്ദേശിക്കേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു. “ജനാധിപത്യത്തിൽ…