തൃക്കാക്കര: ഉപതെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ എൽ ഡി എഫിനായി പ്രചാരണത്തിനിറങ്ങുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് K.V.തോമസ് അറിയിച്ചു. കൊച്ചിയിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിലപാട് മാറുന്നതിൽ ഏറെ സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയുന്ന എൽ ഡി എഫ് തിരഞ്ഞെടുപ്പ് യോഗത്തിലും തോമസ് പങ്കെടുക്കും
Category: KERALA
വിവാഹ വാർഷിക ദിനത്തിൽ കുട്ടികളുമായി നദിയിൽ കുളിക്കാനിറങ്ങിയ പിതാവ് മുങ്ങിമരിച്ചു
കോതമംഗലം: വിവാഹവാർഷിക ദിനത്തിൽ മൂന്ന് കുട്ടികളുമായി പുഴയിൽ കുളിക്കാനിറങ്ങിയ പിതാവ് മുങ്ങിമരിച്ചു. ഇഞ്ചൂർ കുറുമാട്ടുകുടി സ്വദേശി അബി കെ അലിയാർ (42) ആണ് മരിച്ചത്. കോഴിപ്പിള്ളി പുഴയിൽ കുളിക്കാനിറങ്ങിയ മകന്‍ ചുഴിയില്‍ പെട്ട മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അബിയ്ക്ക് അപകടം പിണഞ്ഞത്. ഈ സമയം പുഴയിൽ കുളിക്കാനെത്തിയ കോതമംഗലം അഗ്നിശമന സേനയിലെ സിവിൽ ഡിഫൻസ് അംഗം റെജിയാണ് മകൻ അമീറിനെ (12) രക്ഷപ്പെടുത്തിയത്. ഇയാളും അബിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ചുഴിയില്‍ പെട്ട് അബി മുങ്ങുകയായിരുന്നു. ഇഞ്ചൂർ ചെക്ക്ഡാമിന് സമീപം ചൊവ്വാഴ്ച രാവിലെ 11.50നായിരുന്നു സംഭവം നടന്നത്. റെജി അറിയിച്ചതിനെ തുടർന്ന് എത്തിയ കോതമംഗലം അഗ്നിരക്ഷാ സേനയിലെ അംഗങ്ങളായ ഷിബു പി.ജോസഫ്, പി.എം.ഷാനവാസ്, വിഷ്ണു മോഹൻ എന്നിവർ അബിയെ മുങ്ങിയെടുത്തു കോതമംഗലം ധർമഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാലാ ഗവ. പോളിടെക്നിക് ഇൻസ്ട്രക്ടറാണ് അബി. സംസ്കാരം ബുധനാഴ്ച രാവിലെ…
മുസ്ലീം പെൺകുട്ടി സ്റ്റേജില്‍ കയറുന്നത് തടയാന്‍ ആർക്കും അധികാരമില്ല: ഐഷ സുൽത്താന
ഇ.കെ സമസ്ത വേദിയിൽ വെച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ എല്ലാവരുടെയും മുന്നിൽ വെച്ച് അപമാനിച്ച സമസ്ത നേതാവിനെതിരെ വിമർശനവുമായി ആക്ടിവിസ്റ്റും സംവിധായികയുമായ ഐഷ സുൽത്താന രംഗത്ത്. ഒരു മുസ്ലീം പെൺകുട്ടിയെ വേദിയിൽ കയറുന്നതില്‍ നിന്ന് തടയാൻ ആർക്കും അധികാരമില്ലെന്നും അതിനുള്ള കാരണങ്ങളും ഐഷ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. മനുഷ്യർക്ക് തെറ്റ് പറ്റാം, അത് സ്വാഭാവികം പക്ഷെ അത് തെറ്റെന്നു മനസ്സിലായാൽ ഉടനെ തിരുത്തേണ്ടതുമാണ്. പണ്ഡിതന് ഒരു തെറ്റ് പറ്റിയെങ്കിൽ അത് തിരുത്തേണ്ടതാണ്. ഇല്ലെങ്കിൽ ഈ സമൂഹത്തിലെ ആളുകൾക്കിടയിൽ അതൊരു തെറ്റിദ്ധാരണയായി എന്നും ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഐഷയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം: ഒരു മുസ്ലിം പെൺകുട്ടിയെ വേദിയിൽ നിന്നും മാറ്റി നിർത്താനുള്ള അധികാരമൊന്നും ആർക്കുമില്ല… കാരണം… ഇതൊരു ജനാധിപത്യ രാജ്യമാണ്. ഇനി ഇപ്പൊ മതമാണ് പ്രശ്നമെങ്കിൽ ഇസ്ലാം മതത്തിൽ സ്ത്രീയുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും പറ്റി…
തിരുവനന്തപുരത്ത് ആരോഗ്യപ്രവര്‍ത്തകര്‍ 800 കിലോയോളം അഴുകിയ മത്സ്യം പിടികൂടി നശിപ്പിച്ചു
തിരുവനന്തപുരം: നെയ്യാറ്റിൻകര കാരക്കോണത്ത് ആരോഗ്യ പ്രവർത്തകർ 800 കിലോയോളം അഴുകിയ മീൻ പിടിച്ചെടുത്ത് കുഴിച്ച് മൂടി. തമിഴ്നാട് അതിർത്തിയോടു ചേര്‍ന്നുള്ള പ്രദേശത്തെ വഴിയോര കച്ചവടക്കാരാണ് കേടായ മത്സ്യം വിറ്റിരുന്നത്. പുഴുവരിച്ച മത്സ്യമാണ് വില്‍ക്കുന്നതെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. രാസവസ്തുക്കൾ പ്രയോഗിച്ച മത്സ്യത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്ന് സംശയിക്കുന്നതായി ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. കുന്നത്തുകാല്‍ പഞ്ചയത്തില്‍ തമിഴ്‌നാട് കേരള അതിര്‍ത്തി പ്രദേശമായ കൂനന്‍ പനയിലാണ് റോഡരികിലായി അഴുകിയ മത്സ്യ കച്ചവടം നടന്നത്. മീന്‍ വാങ്ങി വീട്ടിലെത്തിയപ്പോള്‍ അവയില്‍ നിന്ന് പുഴുക്കള്‍ പുറത്തേക്ക് വരുന്നത് കണ്ടാണ് ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയപ്പോള്‍ ഏകദേശം ഒരു മാസം പഴക്കമുള്ള മത്സ്യമാണെന്നും രാസവസ്തു ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തി.
പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനെടുത്ത ശേഷം പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യ ചെയ്തു; ദുരൂഹത തുടരുന്നു
ആലപ്പുഴ: പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനെടുത്ത ശേഷം പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യ ചെയ്തു. വണ്ടാനം മെഡിക്കൽ കോളേജ് ഔട്ട്‌പോസ്റ്റിലെ സിവിൽ പോലീസ് ഓഫീസർ റെനീസിന്റെ ഭാര്യയും മക്കളുമാണ് മരിച്ചത്. രണ്ടുമക്കളില്‍ ഇളയ കുട്ടിയായ ഒന്നര വയസുകാരി മലാലയെ വെള്ളത്തില്‍ മുക്കിക്കൊന്ന നിലയിലും, അഞ്ചു വയസുകാരന്‍ ടിപ്പു സുല്‍ത്താനെ മുഖത്ത് തലയിണ അമര്‍ത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്. റെനീസിന്റെ ഭാര്യ നജ്‌ലയെ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. ഭർത്താവ് ഡ്യൂട്ടിക്ക് പോയ ശേഷമായിരുന്നു സംഭവം. കുടുംബപ്രശ്നമാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് റെനീസ് നൈറ്റ് ഷിഫ്റ്റിൽ ജോലിക്കായി വീട്ടിൽ നിന്ന് പോയത്. ഇന്ന് രാവിലെ ഷിഫ്റ്റ് കഴിഞ്ഞ് റെനീസ് വീട്ടില്‍ വരുമ്പോഴാണ് സംഭവം അറിയുന്നത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുടുംബപ്രശ്‌നമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഇവരുടെ വീട്ടിൽ…
കൊച്ചി മെട്രോയുടെ തൂണുകൾക്കിടയിൽ വളര്‍ത്തിയ ചെടികൾക്കിടയില്‍ കഞ്ചാവ് ചെടിയും കണ്ടെത്തി
കൊച്ചി: മെട്രോയുടെ തൂണുകൾക്കിടയിൽ മറ്റ് ചെടികൾക്കൊപ്പം നട്ടുവളർത്തിയ കഞ്ചാവ് ചെടി കണ്ടെത്തി. പാലാരിവട്ടം ട്രാഫിക് സിഗ്നലിന് സമീപം കൊച്ചി മെട്രോ റെയിൽ 516-517 തൂണുകൾക്കിടയിൽ ചെടികള്‍ നടാൻ അനുവദിച്ച സ്ഥലത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം രാത്രി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഏകദേശം നാലുമാസം പ്രായം വരുന്ന ചെടിയാണ് കണ്ടെത്തിയത്. 130 സെന്റിമീറ്ററോളം ഉയരവും 31 ശിഖരങ്ങളും ചെടിക്കുണ്ടായിരുന്നു. രാജമല്ലി ചെടികള്‍ക്കൊപ്പമാണ് കഞ്ചാവ് ചെടിയും നിന്നിരുന്നത്. അതുകൊണ്ടുതന്നെ പെട്ടെന്ന് തിരിച്ചറിയാനും സാധിച്ചിരുന്നില്ല. ആരെങ്കിലും ബോധപൂർവം ചെടി നട്ടതാകാനാണ് സാധ്യതയെന്ന് എക്സൈസ് സംഘം വിലയിരുത്തി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മതവിദ്വേഷ പ്രസംഗം: പിസി ജോർജിനെതിരെ വീണ്ടും കേസെടുത്തു
കൊച്ചി: മുസ്ലീം സമുദായത്തിനെതിരെ വിവാദ പരാമർശം നടത്തിയതിന് അറസ്റ്റിലായി ജാമ്യത്തിൽ വിട്ടയച്ച് ഒരാഴ്ച പിന്നിടുമ്പോൾ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ മുതിർന്ന രാഷ്ട്രീയ നേതാവ് പിസി ജോർജിനെതിരെ ചൊവ്വാഴ്ച പോലീസ് മറ്റൊരു കേസ് രജിസ്റ്റർ ചെയ്തു. മെയ് എട്ടിന് വെണ്ണലയിൽ നടന്ന ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിനിടെ നടത്തിയ ആക്ഷേപകരമായ പരാമർശത്തിന്റെ പേരിലാണ് മുന്‍ എം എല്‍ എയായ പി സി ജോര്‍ജിനെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തത്. ഐപിസി 153 (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 295 എ (മനഃപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ, ഏതെങ്കിലും വിഭാഗത്തിന്റെ മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ചുകൊണ്ട് അവരുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തിരുവനന്തപുരത്ത് നേരത്തെ രജിസ്റ്റർ ചെയ്ത കേസിന്റെ വിശദാംശങ്ങളും ജാമ്യ വ്യവസ്ഥകളും പരിശോധിച്ച ശേഷമായിരിക്കും കേസിലെ തുടർനടപടികൾ അന്തിമമാക്കുകയെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്…
പെൺകുട്ടിയെ അവാര്‍ഡ് നല്‍കാന്‍ വേദിയിലേക്ക് ക്ഷണിച്ചു; സംഘാടകര്‍ക്കെതിരെ സമസ്തയുടെ എംടി അബ്ദുല്ല മുസലിയാരുടെ രോഷ പ്രകടനം
മലപ്പുറം: മുസ്ലിം പെൺകുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചതിന് ജില്ലയിലെ ഒരു പരിപാടിയുടെ സംഘാടകരെ മുസ്ലീം പണ്ഡിതൻ ശാസിക്കുന്നതായി പറയുന്ന വീഡിയോ വൈറലായത് സോഷ്യൽ മീഡിയയിൽ പ്രതിഷേധത്തിന് ഇടയാക്കി. വാർത്താ ചാനലുകൾ സംപ്രേക്ഷണം ചെയ്ത വീഡിയോ ക്ലിപ്പിൽ, മുസ്ലീം പണ്ഡിതരുടെ കൂട്ടായ്മയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുതിർന്ന പ്രവർത്തകനായ എം ടി അബ്ദുല്ല മുസലിയാർ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ അവാർഡ് വാങ്ങാൻ വേദിയിലേക്ക് വിളിച്ചതിന് സംഘാടകരിലൊരാളെ ശകാരിക്കുന്നത് കാണാം. ജില്ലയിലെ ഒരു മദ്രസ കെട്ടിടത്തിന്റെ ഉദ്ഘാടന വേളയിൽ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനിടെയാണ് സംഭവം. മുസ്ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങളാണ് പെൺകുട്ടിക്ക് മെമന്റോ കൈമാറിയത്. അവാർഡ് കൈമാറിയ ഉടൻ തന്നെ പെൺകുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചത് എന്തിനാണെന്നായിരുന്നു മുസലിയാരുടെ ചോദ്യം. “ആരാണ് പത്താം ക്ലാസുകാരിയെ വേദിയിലേക്ക് ക്ഷണിച്ചത്…? ഇത്തരം പെൺകുട്ടികളെ ഇങ്ങോട്ട് വിളിക്കരുത്,… നിനക്കറിയില്ലേ സമസ്തയുടെ…
ഇടുക്കിയിൽ ഓഫ് റോഡ് ഡ്രൈവിംഗ് പരിപാടിയുമായി ബന്ധപ്പെട്ട് നടൻ ജോജു ജോർജിനെതിരെ കേസ്
ഇടുക്കി: ഇടുക്കി ജില്ലയിലെ ഹിൽ സ്റ്റേഷനായ വാഗമണിൽ നടന്ന ഓഫ് റോഡ് ഡ്രൈവിംഗ് പരിപാടിയുമായി ബന്ധപ്പെട്ട് നടൻ ജോജു ജോർജിനെതിരെ കേസെടുത്തു. നടനെ കൂടാതെ, അനുമതി ഇല്ലാതെ അപകടകരമായ രീതിയില്‍ ഓഫ് റോഡ് റൈഡ് നടത്തിയതിന് സ്ഥലത്തിന്റെ ഉടമയ്ക്കും സംഘാടകര്‍ക്കുമെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മേയ് 9ന് കേരള സ്റ്റുഡന്റ്‌സ് യൂണിയൻ (കെഎസ്‌യു) ഇടുക്കി ജില്ലാ പ്രസിഡന്റ് ജില്ലാ കലക്‌ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും ഓഫീസിലേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടന്‍ ഉള്‍പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുത്തത്. ഇടുക്കി എസ്പിക്ക് ലഭിച്ച പരാതി അദ്ദേഹം വാഗമണ്‍ പൊലീസിന് കൈമാറുകയായിരുന്നു. ഇടുക്കിയില്‍ ഓഫ് റോഡ് റെയ്‌സുകള്‍ കലക്ടര്‍ നിരോധിച്ചിട്ടുണ്ട്. ഇത് മറികടന്നാണ് പരിപാടി നടത്തിയതെന്നാണ് ആരോപണം. പരിപാടിക്കിടെ താരം തന്റെ റാംഗ്ലർ ജീപ്പ് ഓടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു, ഓഫ്-റോഡ് കോഴ്‌സ് പൂർത്തിയാക്കിയതിന് ശേഷം…
കൊച്ചിയില്‍ അത്യാധുനിക വാഹന സോഫ്റ്റ് വെയര്‍ രംഗത്ത് മികച്ച അവസരങ്ങളൊരുക്കി കെപിഐടി
ബെസ്റ്റ് പ്ലേയ്‌സ് ടു ഗ്രോ എന്ന ആശയത്തിലൂന്നി കമ്പനി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നു വീടിനടുത്തു തന്നെ മികച്ച തൊഴില്‍ അവസരങ്ങള്‍ തേടുന്ന 100 ഓളം വിദഗ്ദ്ധരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗുണകരമാകും കൊച്ചി: സോഫ്റ്റ്‌വെയര്‍-അധിഷ്ഠിത വാഹനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഓട്ടോമോട്ടീവ്, മൊബിലിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന കെപിഐടി ടെക്‌നോളജീസ് ലിമിറ്റഡ് [NSE: KPITTECH BSE: 542651: 2022], കൊച്ചിയില്‍ തങ്ങളുടെ സോഫ്റ്റ്‌വെയര്‍ എക്സലന്‍സ് സെന്റര്‍ വികസിപ്പിക്കുന്നു. 2021 ല്‍ കെപിഐടി ടെക്‌നോളജീസിന്റെ ഭാഗമായ പാത്ത് പാര്‍ട്ണര്‍ ടെക്നോളജിയുമായി സഹകരിച്ചാണ് പുതിയ സോഫ്റ്റ്വെയര്‍ എക്സലന്‍സ് സെന്റര്‍ നിലവില്‍ വരുന്നത്. സോഫ്റ്റ്‌വെയര്‍ അധിഷ്ഠിതങ്ങളായ വാഹനങ്ങളുടെ നിര്‍മിതിക്കായി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒറിജിനല്‍ എക്വിപ്‌മെന്റ് മാനുഫാക്ചറര്‍മാര്‍, ടിയര്‍ 1 കമ്പനികള്‍ എന്നിവയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കെപിഐടി തങ്ങളുടെ ഓട്ടോമോട്ടീവ് മൊബിലിറ്റി പ്രവര്‍ത്തനമേഖലയില്‍ നൂതന തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കുന്നുണ്ട്. വീടിന് സമീപത്ത് തന്നെ അത്യാധുനിക തൊഴില്‍ അവസരങ്ങള്‍…
