ഓച്ചിറ (കൊല്ലം): വീട്ടില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നപ്പോള്‍ കള്ളന്മാരെ പേടിച്ച് വീട്ടമ്മ പറമ്പില്‍ കുഴിച്ചിട്ടത് 20 പവന്‍ സ്വര്‍ണാഭരണങ്ങളും 15,000 രൂപയും ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡുകളും. എന്നാല്‍ എവിടെയാണ് കുഴിച്ചിട്ടതെന്ന് വീട്ടമ്മ മറന്നതിനാല്‍, പോലീസ് പറമ്പ് കുഴിച്ച് ഇവ കണ്ടെടുത്തു. ഓച്ചിറ ചങ്ങന്‍കുളങ്ങര കൊയ്പള്ളിമഠത്തില്‍ (ചന്ദ്രജ്യോതി) അജിതകുമാരി 65)യാണ് സ്വര്‍ണവും പണവും കുഴിച്ചിട്ടത്. കഴിഞ്ഞ ഒക്ടോബറില്‍ ഭര്‍ത്താവ് രാമവര്‍മത്തമ്പുരാനൊപ്പം ബന്ധുവീട്ടിലേക്ക് പോയപ്പോഴാണ് കുഴിച്ചിട്ടത്. ഏകമകന്‍ വിദേശത്താണ്. ബന്ധുവീട്ടില്‍നിന്ന് തിരികെ വന്നതിനേ തുടര്‍ന്ന് ഇവര്‍ക്ക് കോവിഡ് ബാധിച്ചതിനാല്‍ സ്വര്‍ണവും പണവും തിരികെ എടുത്തില്ല. ദിവസങ്ങള്‍ കഴിഞ്ഞതോടെ കുഴിച്ചിട്ട സ്ഥലം വീട്ടമ്മ മറന്നു. ബുദ്ധിമുട്ടാകുമോയെന്ന് ഭയന്ന് പോലീസില്‍ അറിയിച്ചില്ലെന്ന് അജിതകുമാരി പറയുന്നു.. ഇതിനിടെ പറമ്പുകുഴിച്ച് സ്വര്‍ണവും പണവും രേഖകളും കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് കഴിഞ്ഞദിവസം വാര്‍ഡ് അംഗം ആനേത്ത് സന്തോഷിനെ അറിയിച്ചു. വാര്‍ഡ് അംഗം ഇവരുമൊത്ത് ഓച്ചിറ…
Category: KERALA
മലപ്പുറത്ത് 1.47 കോടിയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയില്‍
മലപ്പുറം: മലപ്പുറത്ത് 1.47 കോടിയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയില്‍. എറണാകുളം സ്വദേശികളായ അനില്‍, രാജു എന്നിവരാണ് പിടിയിലായത്. മഹാരാഷ്ട്രയില്‍ നിന്ന് എത്തിച്ചതാണ്് പണം. ഈ ദിവസങ്ങളില്‍ കുഴല്‍പ്പണം കടത്ത് വര്‍ധിക്കുമെന്ന ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് പോലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ 4 കോടി രൂപയാണ് മലപ്പുറത്തുനിന്ന് പിടികൂടിയത്. മുന്‍പ് മലപ്പുറം കേന്ദ്രീകരിച്ചായിരുന്നു കുഴല്‍പ്പണം കടത്തെങ്കില്‍ ഇപ്പോള്‍ തൃശൂര്‍, എറണാകുളം ലോബികളാണ് കള്ളക്കടത്തിന് പിന്നില്‍.
ടാറ്റു കലാകാരന്‍ സുജേഷിനെതിരെ പരാതിയുമായി വിദേശവനിതയും; പരാതികള്‍ ഏഴായി
കൊച്ചി: കൊച്ചിയിലെ ടാറ്റു കലാകാരന്‍ സുജേഷിനെതിരെ പരാതിയുമായി വിദേശ വനിതയും. സ്‌പെയിന്‍ സ്വദേശിനിയാണ് ഇമെയില്‍ വഴി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഇടപ്പള്ളിയിലെ ഇന്‍ക്‌ഫെക്ട് സ്റ്റുഡിയോയില്‍ ടാറ്റു ചെയ്യുന്നതിനിടെ സുജേഷ് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. സംഭവം നടക്കുമ്പോള്‍ കൊച്ചിയിലെ ഒരു കോളജില്‍ വിദ്യാര്‍ഥിനിയായിരുന്നു പരാതിക്കാരി. ഇതോടെ സുജേഷിനെതിരായ പരാതികളുടെ എണ്ണം ഏഴായി. നേരത്തെ പാലാരിവട്ടം സ്‌റ്റേഷനില്‍ നാലും ചേരാനല്ലൂര്‍ സ്‌റ്റേഷനില്‍ രണ്ടും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
കുത്തേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവമോർച്ച പ്രവർത്തകൻ മരിച്ചു
പാലക്കാട്: കുത്തേറ്റു ചികിത്സയിലായിരുന്ന യുവമോർച്ച പ്രവർത്തകൻ മരിച്ചു. യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺകുമാറാണ് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മാർച്ച് രണ്ടിന് പഴമ്പാലക്കോട് ക്ഷേത്രത്തിന് സമീപമുണ്ടായ സംഘർഷത്തിലാണ് അരുൺകുമാറിന് കുത്തേറ്റത്. എട്ട് ദിവസത്തോളം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അരുണ്‍കുമാറിനെ കുത്തിയത് സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. സംഭവത്തില്‍ കൃഷ്ണദാസ്, മണികണ്ഠന്‍ എന്നിവരെ ആലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലുപേര്‍ ഇന്നലെ കീഴടങ്ങിയതായും സൂചനയുണ്ട്. ഇക്കാര്യം പൊലീസ് സ്ഥിരീകരിക്കുന്നില്ല. ഒരു പ്രതി ഇപ്പോഴും ഒളിവിലാണെന്നാണ് വിവരം. അരുണ്‍ കുമാറിന്റെ മരണത്തില്‍ അനുശോചിച്ച് നാളെ രാവിലെ മുതല്‍ വൈകിട്ട് ആറ് വരെ ആലത്തൂര്‍ റവന്യൂ താലൂക്കിലും പെരിങ്ങോട്ടുക്കുറിശ്ശി കോട്ടായി പഞ്ചായത്തിലും ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
കേരള ബജറ്റ് 2022-23: പ്രായോഗിക സമീപനം അടങ്ങുന്ന വികസോനോന്മുഖ കാഴ്ചപ്പാടോടെയുള്ള ബജറ്റെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിസന്ധികളില്‍ പകച്ചു നില്‍ക്കാതെ പരിമിതികള്‍ എങ്ങനെ മുറിച്ച് കടക്കാമെന്നുള്ള പ്രായോഗിക സമീപനം അടങ്ങുന്ന വികസോനോന്മുഖ കാഴ്ചപ്പാടോടെയുള്ള ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് മുഖ്യമ്രന്തി പിണറായി വിജയന്‍. മഹാമാരിക്കാലത്ത് ധനകാര്യ യാഥാസ്ഥിതികത്വം മുഴച്ചു നില്‍ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിസമ്പന്നരുടെമേല്‍ നികുതി ചുമത്തുവാന്‍ തയ്യാറാകാതെ സാധാരണക്കാരന്റെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിക്കുന്ന സമീപനമാണ് ദേശിയ തലത്തില്‍ അവലംബിക്കുന്നത്. സര്‍ച്ചാര്‍ജ്ജുകളുടെയും സെസ്സുകളുടെയും രൂപത്തിലാണ് ഇത് നടപ്പിലാക്കുന്നത്. അതുകൊണ്ട് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം ലഭ്യമാകുന്നതുമില്ല. മഹാമാരിക്ക് പുറമേ യുക്രൈയിനിലെ യുദ്ധവും നമ്മുടെ സഹചര്യങ്ങളെ സങ്കീര്‍ണ്ണമാക്കുന്നു. കോവിഡ് മൂന്നാം തരംഗം ഒഴിഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ സാമ്പത്തിക പ്രത്യാഘാതം ഹ്രസ്വകാലത്തിനപ്പുറം നിലനില്‍ക്കും. ഫെഡറല്‍ ഘടനയിലെ പരിമിതമായ അധികാരങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് എത്ര ഫലപ്രദമായി ഒരു സംസ്ഥാന സര്‍ക്കാരിന് ഇടപെടാന്‍ കഴിയും എന്നുകൂടിയാണ് ഈ ബജറ്റിലൂടെ വ്യക്തമാകുന്നത്. പരിസ്ഥിതി സൗഹൃദമായ വികസന പരിപ്രേക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് സാമ്പത്തിക വളര്‍ച്ച…
മീന്‍ വളര്‍ത്തലിലും കഴിവ് തെളിയിച്ച് എട്ട് യുവതികള്‍
കണ്ണൂർ: മീന്‍ വളര്‍ത്തലില്‍ തങ്ങളുടെ കഴിവ് തെളിയിച്ച് എട്ട് യുവതികള്‍ രംഗത്ത്. കരിമീൻ കൃഷിയിലാണ് തായിനേരി കാപ്പാട്ട് പ്രദേശത്തെ അംബേദ്കർ സ്വാശ്രയ സംഘത്തിലെ ഈ എട്ട് യുവതികള്‍ വിപ്ലവം സൃഷ്ടിച്ചത്. ഗ്രൂപ്പിലെ എട്ട് പേർ വെറും മത്സ്യക്കച്ചവടക്കാരല്ല. ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവരാണിവര്‍. കംപ്യൂട്ടർ എൻജിനീയറിംഗില്‍ ഡിപ്ലോമ പൂർത്തിയാക്കിയ ഷിജിനയും ഈ ഗ്രൂപ്പിലെ അംഗമാണ്. ബിൻഷ ബാബുരാജ്, വി ഷീബ, വി സുദീപ, കെ ലീന, ടി എസ് സുജാത, പി സുനിത, കെ ഗ്രീഷ്മ എന്നിവർ എംകോം ബിരുദധാരികളാണ്. തായിനേരി കാപ്പാട് കോളനിയിലുള്ളവരാണ് എല്ലാവരും. സര്‍ക്കാറിന്‍റെ കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച കുഫോസ് സർവകലാശാലയുടെ പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തില്‍ ഷിജിന കുറച്ചുകാലം ജോലി ചെയ്തിരുന്നു. ഇവിടെവച്ചാണ് മീന്‍ കൃഷി എന്ന ആശയം ഉരുത്തിരിയുന്നത്. ഇതോടെ കോളനിയില്‍ നിന്നും പുഴയിലേക്ക് 500 മീറ്റര്‍ വഴി വെട്ടി.…
അടിപിടിക്കിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍ മരിച്ചു; ശനിയാഴ്ച പാലക്കാട് പ്രദേശിക ഹര്‍ത്താല്‍
പാലക്കാട്: അടിപിടിക്കിടെ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍ മരിച്ചു. അരുണ്‍ കുമാറാണ് മരിച്ചത്. നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാര്‍ച്ച് രണ്ടിനായിരുന്നു പഴമ്പാലക്കോട് അമ്പലത്തിനു സമീപമുണ്ടായ അടിപിടിയില്‍ അരുണ്‍ കുമാറിന് കുത്തേറ്റത്. അരുണ്‍കുമാറിനെ കുത്തിയത് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചിരുന്നു. സംഭവത്തില്‍ കൃഷ്ണദാസ്, മണികണ്ഠന്‍ എന്നിവരെ ആലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അരുണ്‍ കുമാറിന്റെ മരണത്തില്‍ അനുശോചിച്ച് ശനിയാഴ്ച രാവിലെ മുതല്‍ വൈകിട്ട് ആറ് വരെ ആലത്തൂര്‍ റവന്യൂ താലൂക്കിലും പെരിങ്ങോട്ടുക്കുറിശ്ശി കോട്ടായി പഞ്ചായത്തിലും ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
കേരളത്തില്‍ 1175 പേര്‍ക്ക് കൂടി കോവിഡ്; ആകെ മരണം 66,762 ആയി
കേരളത്തില്‍ 1175 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 181, തിരുവനന്തപുരം 166, കോട്ടയം 128, തൃശൂര്‍ 117, കൊല്ലം 84, ഇടുക്കി 82, പത്തനംതിട്ട 82, കോഴിക്കോട് 81, ആലപ്പുഴ 57, കണ്ണൂര്‍ 46, പാലക്കാട് 46, വയനാട് 42, മലപ്പുറം 35, കാസര്‍ഗോഡ് 28 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,093 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 29,160 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 28,145 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1015 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 142 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 10,511 കോവിഡ് കേസുകളില്‍, 9.1 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…
ബജറ്റ് പ്രഖ്യാപനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു: അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കൊച്ചി: പ്രായോഗിക നടപടികളില്ലാത്ത ബജറ്റ് പ്രഖ്യാപനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും സംസ്ഥാന ബജറ്റ് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും ചെലവുചുരുക്കല്‍ നിര്‍ദ്ദേശങ്ങളും ബജറ്റില്‍ പരാമര്‍ശിക്കുന്നില്ല. വിഭവസമാഹരണത്തിനുള്ള ഊര്‍ജ്ജിത നടപടികളോ, അടിസ്ഥാന ജനകീയ വിഷയങ്ങളോ സൂചിപ്പിക്കാതെ മുന്‍കാല ബജറ്റുകളിലെ പല നിര്‍ദ്ദേശങ്ങളുടെയും ആവര്‍ത്തനമാണ് 2022-23 ലെ സംസ്ഥാന ബജറ്റ്. അതേസമയം കാര്‍ഷികമേഖലയിലെ യന്ത്രവല്‍ക്കരണത്തെയും വിദ്യാഭ്യാസമേഖലയിലെ സ്വകാര്യനിക്ഷേപത്തെയും പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നാളുകളായി തുടര്‍ന്നുവന്ന നയങ്ങളിലെ മാറ്റങ്ങള്‍ ബജറ്റില്‍ ഇടംപിടിച്ചത് പ്രതീക്ഷ നല്‍കുന്നു. കാലഹരണപ്പെട്ട ഭൂനിയമങ്ങള്‍ പൊളിച്ചെഴുതാതെ തോട്ടഭൂമിയിലെ വിളമാറ്റകൃഷി പ്രഖ്യാപനം മുഖവിലയ്‌ക്കെടുക്കാനാവില്ല. പഴവര്‍ഗ്ഗകൃഷികള്‍ പ്ലാന്റേഷന്റെ ഭാഗമാക്കുവാന്‍ നിലവിലുള്ള ഭൂനിയമങ്ങള്‍ കാലാനുസൃതമായി മാറ്റങ്ങള്‍ക്കു വിധേയമാക്കണം. വന്യമൃഗശല്യം തടയാന്‍ വേണ്ടിയുള്ള പ്രഖ്യാപിത തുക അപര്യാപ്തമാണ്. റബര്‍ ഇന്‍സ്റ്റീവ് പദ്ധതിയില്‍ 500 കോടി അനുവദിച്ചെങ്കിലും കര്‍ഷകര്‍ക്ക് നേട്ടമുണ്ടാകണമെങ്കില്‍ റബറിന്റെ…
ജ്വല്ലറിയില്‍ മോഷണം നടത്തിയത് സ്‌കൂള്‍ വിദ്യാര്‍ഥിനി; പണം മുടി സട്രെയിറ്റ് ചെയ്യാനെന്ന്
തിരുവനന്തപുരം: തലസ്ഥാനത്ത് വെള്ളിയാഭരണങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്ന് 25,000 രൂപ മോഷ്ടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനി. മുടി സ്‌ട്രെയിറ്റ് ചെയ്യാനുള്ള പണം കണ്ടെത്താനായിരുന്നു മോഷണം. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ആളെ തിരിച്ചറിഞ്ഞ പോലീസ് കുട്ടിയേയും രക്ഷിതാക്കളെയും സ്‌റ്റേഷനില്‍ വിളിപ്പിച്ചു. പണം തിരികെ നല്‍കാമെന്ന് മാതാപിതാക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് ജ്വല്ലറി ഉടമ കേസ് പിന്‍വലിച്ചു. കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. കോളജ് വിദ്യാര്‍ഥിനിയാണ് മോഷണം നടത്തിയതെന്നായിരുന്നു ആദ്യം കരുതിയത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് മോഷ്ടാവെന്ന് വ്യാഴാഴ്ചയോടെയാണ് പോലീസ് കണ്ടെത്തിയത് കഴിഞ്ഞ ദിവസം പല്ലുവേദന എന്ന പേരിലാണ് ഈ പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും പുറത്തിറങ്ങുന്നത്. അവിടെ നിന്നും നെയ്യാറ്റിന്‍കരയില്‍ എത്തിയ പെണ്‍കുട്ടി ഒരു ബ്യൂട്ടി പാര്‍ലറില്‍ പോയി തലമുടി സ്‌ട്രെയ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിദ്യാര്‍ഥിനിയുടെ പക്കല്‍ ബ്യൂട്ടിഷന്‍ ആവശ്യപ്പെട്ട പണമില്ലായിരുന്നു. ഇവിടെ നിന്നും പുറത്തിറങ്ങിയ വിദ്യാര്‍ഥിനി സമീപത്തെ…
