അടിപിടിക്കിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍ മരിച്ചു; ശനിയാഴ്ച പാലക്കാട് പ്രദേശിക ഹര്‍ത്താല്‍

പാലക്കാട്: അടിപിടിക്കിടെ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍ മരിച്ചു. അരുണ്‍ കുമാറാണ് മരിച്ചത്. നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാര്‍ച്ച് രണ്ടിനായിരുന്നു പഴമ്പാലക്കോട് അമ്പലത്തിനു സമീപമുണ്ടായ അടിപിടിയില്‍ അരുണ്‍ കുമാറിന് കുത്തേറ്റത്. അരുണ്‍കുമാറിനെ കുത്തിയത് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചിരുന്നു.

സംഭവത്തില്‍ കൃഷ്ണദാസ്, മണികണ്ഠന്‍ എന്നിവരെ ആലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അരുണ്‍ കുമാറിന്റെ മരണത്തില്‍ അനുശോചിച്ച് ശനിയാഴ്ച രാവിലെ മുതല്‍ വൈകിട്ട് ആറ് വരെ ആലത്തൂര്‍ റവന്യൂ താലൂക്കിലും പെരിങ്ങോട്ടുക്കുറിശ്ശി കോട്ടായി പഞ്ചായത്തിലും ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News