മീന്‍ വളര്‍ത്തലിലും കഴിവ് തെളിയിച്ച് എട്ട് യുവതികള്‍

കണ്ണൂർ: മീന്‍ വളര്‍ത്തലില്‍ തങ്ങളുടെ കഴിവ് തെളിയിച്ച് എട്ട് യുവതികള്‍ രംഗത്ത്. കരിമീൻ കൃഷിയിലാണ് തായിനേരി കാപ്പാട്ട് പ്രദേശത്തെ അംബേദ്കർ സ്വാശ്രയ സംഘത്തിലെ ഈ എട്ട് യുവതികള്‍ വിപ്ലവം സൃഷ്ടിച്ചത്. ഗ്രൂപ്പിലെ എട്ട് പേർ വെറും മത്സ്യക്കച്ചവടക്കാരല്ല. ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവരാണിവര്‍. കംപ്യൂട്ടർ എൻജിനീയറിംഗില്‍ ഡിപ്ലോമ പൂർത്തിയാക്കിയ ഷിജിനയും ഈ ഗ്രൂപ്പിലെ അംഗമാണ്.

ബിൻഷ ബാബുരാജ്, വി ഷീബ, വി സുദീപ, കെ ലീന, ടി എസ് സുജാത, പി സുനിത, കെ ഗ്രീഷ്മ എന്നിവർ എംകോം ബിരുദധാരികളാണ്. തായിനേരി കാപ്പാട് കോളനിയിലുള്ളവരാണ് എല്ലാവരും. സര്‍ക്കാറിന്‍റെ കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച കുഫോസ് സർവകലാശാലയുടെ പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തില്‍ ഷിജിന കുറച്ചുകാലം ജോലി ചെയ്തിരുന്നു.

ഇവിടെവച്ചാണ് മീന്‍ കൃഷി എന്ന ആശയം ഉരുത്തിരിയുന്നത്. ഇതോടെ കോളനിയില്‍ നിന്നും പുഴയിലേക്ക് 500 മീറ്റര്‍ വഴി വെട്ടി. സംഘത്തിന്‍റെ ഉദ്യമത്തിന് ഇതോടെ വീട്ടുകാരും അയല്‍വാസികളും സഹായവുമായി എത്തി. പുഴയിലെ അഞ്ച് സെന്‍റ് സ്ഥലത്ത് വലകെട്ടി കൂടൊരുക്കി. ശേഷം കൂട്ടിലേക്ക് മരംകൊണ്ട് പാലവും ഒരുക്കി. കൂട്ടിൽ 5000 കരിമീൻ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. മീന്‍ കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ മരുന്നും ഭക്ഷണവും നല്‍കുന്നുണ്ട്. സംരംഭം വിജയമാണെന്നും അതില്‍ സന്തോഷമുണ്ടെന്നും ഇവര്‍ പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News