വയനാട്: പുല്‍പ്പള്ളിയിലെ ലോഡ്ജില്‍ സുഹൃത്തുക്കളായ യുവതിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി പോത്തനാമലയില്‍ നിഖില്‍ പ്രകാശ് (26), ശശിമല മാടപ്പള്ളിക്കുന്ന് ബബിത (22) എന്നിവരെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ലോഡ്ജിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Category: KERALA
നവകേരള നയരേഖ പാര്‍ട്ടി നയത്തിന് വിരുദ്ധമല്ല; നേരിട്ടുള്ള വിദേശനിക്ഷേപമാകാമെന്നും കോടിയേരി
കൊച്ചി: സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അവതരിപ്പിച്ച നവകേരളപ്രമേയത്തിനെതിരായ വിമര്‍ശനങ്ങള്‍ തള്ളി സിപിഎം. നയരേഖ പാര്‍ട്ടി നയത്തിന് വിരുദ്ധമെന്ന പ്രചാരണം തെറ്റാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. നേരിട്ടുള്ള വിദേശനിക്ഷേപമാകാം. വികസനപ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടാതിരിക്കാന്‍ ഹാനികരമല്ലാത്ത വായ്പകള്‍ സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പൊതുതാല്പര്യത്തിന് തടസമല്ലാത്ത വിദേശവായ്പകള്‍ സ്വീകരിക്കണം. പാര്‍ട്ടി പരിപാടിയില്‍ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദേശനിക്ഷേപം തുടരും. നിക്ഷേപം വരുമ്പോള്‍ പാവപ്പെട്ടവരുടെ സംരക്ഷണം ഉറപ്പാക്കണം. നയരേഖ പാര്‍ട്ടികോണ്‍ഗ്രസ് രേഖയ്ക്കു വിരുദ്ധമല്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. 1957 ന് ശേഷം ആദ്യമായാണ് ഇത്തരമൊരു സമഗ്രമായ നയരേഖയുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. നയരേഖയിന്മേല് വ്യാഴാഴ്ച ചര്‍ച്ച നടക്കും.
ദീപുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ മന്ത്രി ഇടപെട്ടു; കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് സാബു ജേക്കബ്
കൊച്ചി: കിഴക്കമ്പലത്ത് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ട്വന്റി ട്വന്റി പ്രവര്ത്തകന് ദീപുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ ഒരു മന്ത്രി ഇടപെട്ടുവെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ ട്വന്റി ട്വന്റി സാബു ജേക്കബ് . മന്ത്രിയുടെ ബന്ധുവായ ഒരു അസിസ്റ്റന്റ് സൂപ്രണ്ട് വഴിയാണ് ബന്ധപ്പെട്ടത്. കേസ് സി.ബി.ഐയ്ക്ക് വിടണമെന്നും സാബു ആവശ്യപ്പെട്ടു. തലയ്ക്കേറ്റ ക്ഷതമാണ് ദീപുവിന്റെ മരണത്തിന് കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ദീപുവിന്റെ തലയില്‍ രണ്ടിടത്ത് മാരകമായി ക്ഷതമേറ്റിരുന്നു. എംഎൽഎയുടെ നേതൃത്വത്തിലുള്ള ഗൂഡാലോചനയാണ് നടന്നത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റാകുമ്പോൾ കൊറോണ നെഗറ്റീവായിരുന്ന ദീപു മരണശേഷം പൊസീറ്റിവായതിൽ ദുരൂഹതയുണ്ട്. സിബിഐ അന്വേഷണത്തിന് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദീപു നേരത്തെ മരിച്ചിരുന്നു. മരണം പുറത്തുവിടുന്നത് ആശുപത്രി അധികൃതർ മനഃപൂർവം വൈകിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർക്ക് മേൽ സമ്മ൪ദ്ദമുണ്ടായി. ഒരു മന്ത്രി ഇതിന് ശ്രമിച്ചു.…
വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
ന്യുഡല്‍ഹി: കൊല്ലം സ്വദേശിനി വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ പ്രതിയും ഭര്‍ത്താവുമായ കിരണ്‍ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസില്‍ വിചാരണ അവസാന ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ജാമ്യം. ജസ്റ്റീസ് എസ്.കെ കൗള്‍, ജസ്റ്റീസ് എം.എം സുന്ദരേഷ് എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഏഴ് ദിവസത്തെ ജാമ്യത്തിനായാണ് കിരണ്‍ കുമാര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി കിരണ്‍ കുമാറിന് റെഗുലര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാല്‍ മാത്രമേ ഇനി കിരണിന് ജയിലിലേക്ക് തിരിച്ചുപോകേണ്ടി വരൂ. കേസിലെ പ്രധാന സാക്ഷികളെ എല്ലാം വിസ്തരിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ ഇനി ജാമ്യം നല്കുന്നതില് തടസ്സമില്ലെന്ന് കോടതി വിലയിരുത്തി. ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കോടതി തള്ളി. കിരണിന്റെ ജാമ്യ വ്യവസ്ഥകള്‍ വിചാരണ കോടതിക്ക് നിശ്ചയിക്കാമെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നു. മോട്ടോര്‍ വാഹന…
ഫെയ്സ്ബുക്ക് പോസിറ്റിലെ കമന്റിന്റെ പേരില്‍ വയോധികന്റെ കൈകാലുകള്‍ അടിച്ചൊടിച്ചു; രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തൊടുപുഴ: ഫെയ്സബുക്ക് പോസ്റ്റിന് കമന്റ് ഇട്ടതിന്റെ പേരില്‍ മധ്യവയസ്കന്റെ കൈകാലുകള്‍ ഇരുമ്പു പൈപ്പിന് അടിച്ചൊടിച്ചു. തൊടുപുഴ കരിമണ്ണൂരിലാണ് സംഭവം. േജാസഫ് വെച്ചൂര്‍ എന്നയാള്‍ക്കാണ് ആക്രമണം നേരിട്ടത്. ജോസഫിന്റെ ഇടതുകൈയും കാലുമാണ് അടിച്ചൊടിച്ചത്. സംഭവത്തില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ അനന്ദു, സോണി എന്നിവരാണ് അറസ്റ്റിലായത്. സി.പി.എം കരിമണ്ണൂര്‍ ഏരിയ സെക്രട്ടറി പി.പി സുമേഷിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദമെന്ന് ജോസഫ് പറഞ്ഞു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ജോസഫ്. ചൊവ്വാഴ്ച രാത്രിയായിരുന്നു ആക്രമണം. കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട പോസ്റ്റിനു താഴെയായിരുന്നു ജോസഫിന്റെ കമന്റ്. ‘ഒട്ടും ജനകീയനല്ലാത്ത ആളുകളെയാണല്ലോ ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത്. സി.പി.എം ഏരിയ സെക്രട്ടറി ഇത്തരത്തിലുള്ള ആളാണെന്നും’ ആയിരുന്നു കമന്റ്. സംസാരിക്കാനുണ്ടെന്നും പറഞ്ഞാണ് സംഘം തന്നെ മൊബൈലില്‍ വിളിച്ച് വീടിനു പുറത്തേക്ക് കൊണ്ടുപോയത്. കാറിലും ബൈക്കിലും എത്തിയിരുന്ന സംഘം ഇരുമ്പ് പൈപ്പ് ഉപയോഗിച്ച്…
തെറ്റാണെന്ന് അറിഞ്ഞുതന്നെ നിരവധി കാലങ്ങളായി ഒരേകാര്യം തന്നെ ചെയ്യുന്നു: നോക്കുകൂലിക്കെതിരെ വികസന രേഖയില്‍ മുഖ്യമന്ത്രി
കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ട്രേഡ് യൂണിയനുകള്‍ക്കെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി. ഈ രംഗത്ത് നിലനില്‍ക്കുന്ന തെറ്റായ പ്രവണതകള്‍ക്കെതിരേ വികസനരേഖ അവതരിപ്പിക്കുന്നതിനിടെയായിരുന്നു വിമര്‍ശനം തെറ്റാണെന്ന് അറിഞ്ഞുതന്നെ നിരവധി കാലങ്ങളായി ഒരേകാര്യം തന്നെ ചെയ്യുന്നുവെന്ന് നോക്കുകൂലി അടക്കമുള്ള തെറ്റായ പ്രവണതകളെ സൂചിപ്പിച്ച് അദ്ദേഹംപറഞ്ഞു. നയരേഖയില്‍ നിക്ഷേപ അന്തരീക്ഷത്തെക്കുറിച്ചും പറയുന്ന ഘട്ടത്തിലാണ് നയരേഖയ്ക്കു പുറത്തുള്ള കാര്യമായി മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കശുവണ്ടി, കയര്‍ അടക്കമുള്ള പരമ്പരാഗത മേഖലയെക്കുറിച്ച് കേരളം മേനി നടിക്കുന്നുണ്ടെങ്കിലും ഗുണകരമായ കാര്യങ്ങള്‍ നടക്കുന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നയരേഖ അവതരിപ്പിക്കുന്നത് രണ്ടു മണിക്കൂറോളം നീണ്ടു. വൈകുന്നേരം നാലിനാരംഭിച്ച മുഖ്യമന്ത്രിയുടെ അവതരണം അവസാനിച്ചപ്പോള്‍ ആറു മണിയായി.
ലോറിയും ബൈക്കും കൂട്ടിയിടിച്ചുകത്തിയര്‍ന്നു; ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി വെന്തു മരിച്ചു
തിരുവനന്തപുരം: ആറ്റിങ്ങല്‍ കോരാണി പതിനെട്ടാം മൈലിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ചുകത്തി. അപകടത്തില്‍ ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. ലോറി ഡ്രൈവറും മറ്റൊരാളും പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ തീപിടിച്ച ബൈക്ക് പൂര്‍ണമായും കത്തി. ബൈക്കില്‍ നിന്ന് തീപടര്‍ന്ന് ലോറി ഭാഗീകമായും കത്തിനശിച്ചു. ആറ്റിങ്ങല്‍ തച്ചൂര്‍ക്കുന്ന് സ്വദേശി അച്ചു ആണ് മരിച്ചത്. കഴക്കൂട്ടം മരിയന്‍ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയാണ്. കൂടെ ബൈക്കില്‍ യാത്ര ചെയ്ത ആസിഫ്, ലോറി ഡ്രൈവര്‍, ലോറിയിലുണ്ടായിരുന്ന മറ്റൊരാള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ എട്ടരയോടെ ദേശീയപാതയില്‍ രേവതി ആഡിറ്റോറിയത്തിന് സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ്റിങ്ങല്‍ ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറി എതിര്‍ദിശയില്‍ നിന്നും വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു
കുടുംബകലഹം: ഭര്‍ത്താവിനെ ഭാര്യ ഹോളോബ്രിക്സിന് ഇടിച്ചുകൊന്നു
തിരുവനന്തപുരം: കുടുംബകലഹത്തെ തുടര്‍ന്ന് പാലോട് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. നന്ദിയോട് കുറുപുഴ എല്‍പി സ്കൂളിന് സമീപം ഷീജു (37) ആണ് തലയ്ക്കടിയേറ്റ് മരിച്ചത്. ഭാര്യ സൗമ്യയെ(33) പോലീസ് അറസ്റ്റ് ചെയ്തു ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ശിവരാത്രി ഉത്സവം നടക്കുന്നതിനാല്‍ വീട്ടുകാരും സമീപവാസികളും ക്ഷേത്രത്തിലായിരുന്നു. ക്ഷേത്രത്തിലായിരുന്ന സൗമ്യ ഇടയ്ക്കു വീട്ടിലേക്കു പോയ ശേഷം മടങ്ങിയെത്തി താന്‍ ഭര്‍ത്താവിനെ കൊന്നു എന്നു നാട്ടുകാരോടു പറഞ്ഞു. ഉടന്‍തന്നെ നാട്ടുകാര്‍ വീട്ടിലെത്തിയപ്പോള്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ ഷീജുവിനെ കാണുകയായിരുന്നു. ഹോളോബ്രിക്സ് ഉപയോഗിച്ചാണ് ഷീജുവിന്റെ തലയ്ക്ക് അടിച്ചത്. ഇതിനിടയില്‍ സൗമ്യ മാനസികനില തെറ്റിയതു പോലെ പെരുമാറുകയും ചെയ്തു. ഉടന്‍തന്നെ പാലോട് സിഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി സൗമ്യയെ കസ്റ്റഡിയില്‍ എടുത്തു. രണ്ടാഴ്ച മുമ്പാണ് ഷീജു ഗള്‍ഫില്‍നിന്നു മടങ്ങിയെത്തിയത്. ഷീജുവിനു പരസ്ത്രീ ബന്ധമുണ്ടെന്ന് സൗമ്യയ്ക്കു സംശയമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിനു…
വിദേശത്തുനിന്നെത്തിയ ഭര്‍ത്താവുമായി വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മയും ഡ്രൈവറും അപകടത്തില്‍ മരിച്ചു; ഭര്‍ത്താവിന് പരിക്ക്
മൂവാറ്റുപുഴ: എംസി റോഡില്‍ മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. കാര്‍ ഡ്രൈവര്‍ ചങ്ങനാശേരി പുതുപ്പറന്പില്‍ മുഹമ്മദ് ഇസ്മയില്‍ (25), യാത്രക്കാരി ചങ്ങനാശേരി തോപ്പില്‍ ശ്യാമള (60) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ശ്യാമളയുടെ ഭര്‍ത്താവ് ദാമോദരന്‍ (65), ശ്യാമളയുടെ സഹോദരന് അനില്‍കുമാര്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 3.15 ഓടെ ആയിരുന്നു അപകടം. വിദേശത്തുനിന്നെത്തിയ ശ്യാമളയുടെ ഭര്‍ത്താവ് ദാമോദരനെ നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നതിനിടെ ഈസ്റ്റ് മാറാടിയില്‍വച്ച് എതിരേ വന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമായതെന്നു പോലീസ് പറഞ്ഞു.
ഡല്‍ഹിയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കേരളത്തിലേക്ക് ചാര്‍ട്ടേഡ് വിമാനം
u തിരുവനന്തപുരം: യുദ്ധ ഭൂമിയായ ഉക്രൈനില്‍ രക്ഷപ്പെടുത്തി ഡല്‍ഹിയിലെത്തിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ കേരളത്തിലെത്തിക്കാന്‍ പ്രത്യേക ചാര്‍ട്ടേഡ് വിമാനം. ഇന്ന് വൈകിട്ട് 150 വിദ്യാര്‍ത്ഥികളുമായി വിമാനം കൊച്ചിയിലെത്തും. രാവിലെ ഡല്‍ഹിയില്‍ നിന്നും 16 കുട്ടികള്‍ കൊച്ചിയില്‍ എത്തിയിരുന്നു.
