തെറ്റാണെന്ന് അറിഞ്ഞുതന്നെ നിരവധി കാലങ്ങളായി ഒരേകാര്യം തന്നെ ചെയ്യുന്നു: നോക്കുകൂലിക്കെതിരെ വികസന രേഖയില്‍ മുഖ്യമന്ത്രി

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ട്രേഡ് യൂണിയനുകള്‍ക്കെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി. ഈ രംഗത്ത് നിലനില്‍ക്കുന്ന തെറ്റായ പ്രവണതകള്‍ക്കെതിരേ വികസനരേഖ അവതരിപ്പിക്കുന്നതിനിടെയായിരുന്നു വിമര്‍ശനം

തെറ്റാണെന്ന് അറിഞ്ഞുതന്നെ നിരവധി കാലങ്ങളായി ഒരേകാര്യം തന്നെ ചെയ്യുന്നുവെന്ന് നോക്കുകൂലി അടക്കമുള്ള തെറ്റായ പ്രവണതകളെ സൂചിപ്പിച്ച് അദ്ദേഹംപറഞ്ഞു. നയരേഖയില്‍ നിക്ഷേപ അന്തരീക്ഷത്തെക്കുറിച്ചും പറയുന്ന ഘട്ടത്തിലാണ് നയരേഖയ്ക്കു പുറത്തുള്ള കാര്യമായി മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കശുവണ്ടി, കയര്‍ അടക്കമുള്ള പരമ്പരാഗത മേഖലയെക്കുറിച്ച് കേരളം മേനി നടിക്കുന്നുണ്ടെങ്കിലും ഗുണകരമായ കാര്യങ്ങള്‍ നടക്കുന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നയരേഖ അവതരിപ്പിക്കുന്നത് രണ്ടു മണിക്കൂറോളം നീണ്ടു. വൈകുന്നേരം നാലിനാരംഭിച്ച മുഖ്യമന്ത്രിയുടെ അവതരണം അവസാനിച്ചപ്പോള്‍ ആറു മണിയായി.

Print Friendly, PDF & Email

Leave a Comment

More News