കൊച്ചി: മീഡിയ വണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് തടുരും. സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ മീഡിയ വണ്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. മീഡിയ വണ്‍ ചാനലിന് സംപ്രേക്ഷണ അനുമതി നിഷേധിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച രഹസ്യ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷമാണ് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം. രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ ഗുരുതരമായ കെണ്ടത്തലുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് നടപടിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സുപ്രീം കോടതിയെ സമീപിക്കുമെന്ന് മീഡിയ വണ്‍ മാനേജ്‌മെന്റ് അറിയിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയനും മീഡിയ വണ്‍ ജീവനക്കാരും നല്‍കിയ അപ്പീലും തള്ളി. സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയാണ് മീഡിയ വണ്ണിനു വേണ്ടി ഹാജരായത്. ——-
Category: KERALA
കീവ് വിടണമെന്ന എംബസി അറിയിപ്പ് ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി; ഇന്ന് നാട്ടിലെത്തിയത് 53 മലയാളി വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും ഉടന്‍ കീവ് വിടണമെന്ന ഉക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ് മലയാളികള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു.ലഭ്യമായ ട്രെയിന്‍ സര്‍വീസുകളെയോ മറ്റേതെങ്കിലും ഗതാഗത സംവിധാനങ്ങളെയോ ആശ്രയിക്കാനാണ് നിര്‍ദേശം. ഈ അറിയിപ്പിനനുസരിച്ച് നീങ്ങണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. അതേസമയം, ഇന്ന് മടങ്ങിയെത്തിയത് മലയാളി വിദ്യാര്‍ത്ഥികള്‍ 53 പേരാണ്. ഉക്രെയിനില്‍നിന്ന് 53 മലയാളി വിദ്യാര്‍ഥികള്‍കൂടി രാജ്യത്തേക്കു മടങ്ങിയെത്തി. ന്യൂഡല്‍ഹി വിമാനത്താവളം വഴി 47 പേരും മുംബൈ വിമാനത്താവളം വഴി ആറു പേരുമാണ് ഇന്ന് എത്തിയത്. ഇതോടെ ‘ഓപ്പറേഷന്‍ ഗംഗ’ രക്ഷാദൗത്യം വഴി രാജ്യത്തു മടങ്ങിയെത്തിയ മലയാളി വിദ്യാര്‍ഥികളുടെ ആകെ എണ്ണം 184 ആയി.
കേരളത്തില്‍ ചൊവ്വാഴ്ച 2,846 കോവിഡ് രോഗികളും 2 മരണങ്ങളും; ആകെ മരണം 65,501 ആയി
കേരളത്തില്‍ 2,846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 486, എറണാകുളം 436, കോട്ടയം 314, കൊല്ലം 249, തൃശൂര്‍ 232, കോഴിക്കോട് 198, പത്തനംതിട്ട 189, ഇടുക്കി 157, മലപ്പുറം 115, പാലക്കാട് 114, കണ്ണൂര്‍ 113, വയനാട് 112, ആലപ്പുഴ 111, കാസര്‍ഗോഡ് 20 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,523 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 93,948 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 92,065 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1883 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 243 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 24,912 കോവിഡ് കേസുകളില്‍, 7.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍…
ക്വാറിയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ മണ്ണുത്തി വെറ്ററിനറി കോളജ് വിദ്യാര്‍ഥി മുങ്ങിമരിച്ചു
തൃശൂര്‍: സ്വകാര്യ ക്വാറിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മണ്ണുത്തി വെറ്ററിനറി കോളജ് വിദ്യാര്‍ഥി മലപ്പുറം സ്വദേശി ദുല്‍ഫിക്കര്‍ (22) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് അപകടം. കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ ദുല്‍ഫിക്കര്‍ മുങ്ങിപ്പോകുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ മുങ്ങള്‍ വിദഗ്ധരാണ് മൃതദേഹം പുറത്തെത്തിച്ചത്. മണ്ണുത്തി വെറ്ററിനറി കോളജ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായിരുന്നു ദുള്‍ഫിക്കര്‍.
തെന്നിലാപുരം രാധാകൃഷ്ണൻ അനുസ്മരണ യോഗം പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസ് ഹാളിൽ
പാലക്കാട്: ഉജ്ജ്വല പ്രഭാഷകനും കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്വവുമായിരുന്ന വെൽഫെയർ പാർട്ടിയുടെ മുതിർന്ന നേതാവ് അന്തരിച്ച തെന്നിലാപുരം രാധാകൃഷ്ണന്റെ വേർപാട് നാല് വർഷം പിന്നിടുന്ന നാളെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസ് ഹാളിൽ രാവിലെ 10 മണിക്ക് അനുസ്മരണ യോഗം നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് പി.എസ്. അബുഫൈസൽ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവർത്തകരും പാർട്ടി സംസ്ഥാന, ജില്ലാ നേതാക്കളും യോഗത്തിൽ സംബന്ധിക്കുമെന്ന് ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി.
തിരുവല്ലം കസ്റ്റഡി മരണം: പ്രതി സദാചാര പോലീസ് ചമഞ്ഞ് മര്‍ദ്ദിച്ചുവെന്ന് പരാതിക്കാരായ ദമ്പതികള്‍
തിരുവനന്തപുരം: തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ നെഞ്ച് വേദനയെ തുടര്‍ന്ന് മരിച്ച സുരേഷ് കുമാര്‍ സദാചാരാ പോലീസ് ചമഞ്ഞ് ക്രൂരമായി മര്‍ദിച്ചെന്ന് പരാതിക്കാരായ ദമ്പതികള്‍. ജഡ്ജിക്കുന്ന് കാണാനെത്തിയ തന്നെയും ഭാര്യയെയും സുഹൃത്തിനെയും ബന്ദിയാക്കി ആക്രമികള്‍ മുക്കാല്‍ മണിക്കൂറോളം മര്‍ദ്ദിച്ചുവെന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നും പരാതിക്കാരനായ നിഖില്‍ പറഞ്ഞു. പ്രതികള്‍ മദ്യലഹരിയിലായിരുന്നു. തങ്ങള്‍ അവിടെയത്തിയപ്പോള്‍ പത്തംഗസംഘം കൂടിയിരുന്ന് മദ്യപിക്കുകയായിരുന്നു. ഈ സംഘമാണ് കുന്നിലേക്ക് വഴി കാണിച്ചുനല്‍കിയത്. ശരിക്ക് വഴിയില്ലാത്തതിനാല്‍ അങ്ങോട്ട് പോകുന്നതില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന് ചോദിച്ചിരുന്നു. <br> <br> ഫാമിലിയായത് കൊണ്ട് ഇവിടെ പ്രശ്നങ്ങള്‍ ഒന്നുമുണ്ടാകില്ലെന്ന് ഇവര്‍ പറഞ്ഞു. പിന്നീട് പിന്തുടര്‍ന്ന് ഇവര്‍ മര്‍ദ്ദിക്കുകയായിരുന്നു. വിവാഹം കഴിച്ചതാണെങ്കില്‍ അതിന്റെ തെളിവുകാണണമെന്നും ഇവര്‍ പറഞ്ഞതായും നിഖില്‍ പറയുന്നു വിവാഹ മോതിരവും ഫോട്ടോയും കാണിച്ചു. പോലീസിനെ വിളിക്കണമെന്ന് പറഞ്ഞതോടെ തങ്ങള്‍ തന്നെ വിളിക്കാമെന്ന് പറഞ്ഞ് അവര്‍ രണ്ടു പേരെ വിളിച്ചുവരുന്നി. ഷാഡോ പോലീസാണെന്ന്…
പശുവിനെ വെടിവെച്ചു കൊന്ന് മാംസം കടത്തി; യൂട്യൂബറും പിതാവും ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
കൊല്ലം: തോട്ടത്തില്‍ മേയാന്‍ വിട്ട പശുവിനെ വെടിവെച്ചു കൊന്ന് മാംസം കടത്തിയ കേസില്‍ യൂട്യൂബറും പിതാവും അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. കൊല്ലം ഏരൂര്‍ റെജീഫ്, പിതാവ് കമറുദ്ദീന്‍, ചിതറ സ്വദേശി ഹിലാരി എന്നിവരെയാണ് ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഹംഗ്റി ക്യാപ്റ്റന്‍ എന്ന പേരില്‍ യൂട്യൂബ് ചാനല്‍ നടത്തുന്നയാളാണ് റെജീഫ്. ഏരൂര്‍ ഓയില്‍പാം എസ്റ്റേറ്റില്‍ മേയാന്‍ വിടുന്ന പശുക്കളെ കൊലപ്പെടുത്തി മാംസം കടത്തുന്ന സംഭവങ്ങള്‍ അടുത്തിടെയായി പതിവായിരുന്നു. കഴിഞ്ഞദിവസം സജി എന്നയാളുടെ ഗര്‍ഭിണിയായ പശുവിനെയും വെടിവെച്ച് കൊന്ന് മാംസം കടത്തി. സംഭവത്തില്‍ സജി പരാതി നല്‍കിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ റെജീഫും സംഘവും വാഹനത്തില്‍ വരുന്ന ചില സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഇവരെ പിടികൂടി ചോദ്യംചെയ്തത്. പശുവിനെ വെടിവെച്ച് കൊന്ന് മാംസമെടുത്ത ശേഷം തലയും മറ്റ് അവശിഷ്ടങ്ങളും കാട്ടില്‍ ഉപേക്ഷിച്ചെന്നായിരുന്നു പ്രതികളുടെ…
വ്‌ളോഗറും ആല്‍ബം താരവുമായ കോഴിക്കോട് സ്വദേശിനി ദുബായില്‍ മരിച്ച നിലയില്‍
ദുബായ്: പ്രശസ്ത വ്ളോഗറും ആല്‍ബം താരവുമായ കോഴിക്കോട് ബാലുശേരി സ്വദേശിനി റിഫ മെഹ്നൂവിനെ (21) ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി ജാഫിലിയയിലെ താമസ സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മെഹ്നൂവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബായില്‍ എത്തിയത്. ഒരു മകളുണ്ട്. തിങ്കളാഴ്ച രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.
ആര്‍എസ്എസ് നേതാവിനെ ചവിട്ടിയ കാല്‍ വെട്ടിയെടുത്തു’- ഹരിദാസന്‍ വധത്തില്‍ കൊലയാളികളുടെ വെളിപ്പെടുത്തല്‍
പുന്നോല്‍ താഴെവയലില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊരമ്പില്‍ താഴെകുനിയില്‍ ഹരിദാസ (54) നെ കൊലപ്പെടുത്തിയത് ഉത്സവപറമ്പിലെ സംഘര്‍ഷത്തിന്റെ പേരില്‍ ഉത്സസ്ഥലത്തെ സംഘര്‍ഷത്തില്‍ ആര്‍എസ്എസ് നേതാവിനെ ഹരിദാസന്‍ ചവിട്ടി വീഴ്ത്തിയെന്നും നേതാവിനെ ചവിട്ടിയ കാല്‍ വെട്ടിയെടുക്കുകയായിരുന്നുവെന്നും കൊലയാളി സംഘത്തിലെ ഒരാള്‍ പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. രണ്ടു തവണ ഹരിദാസിനെ ലക്ഷ്യം വച്ചെങ്കിലും കിട്ടിയില്ല. മൂന്നാം തവണയാണ് ഹരിദാസനെ കൈയില്‍ കിട്ടിയത്. ആറു പേര്‍ ചേര്‍ന്നാണ് കൊല നടത്തിയതെന്നും പ്രതികള്‍ കുറ്റസമ്മത മൊഴിയില്‍ പറയുന്നു. കേസില്‍ എട്ടു പേരുടെ അറസ്റ്റ് ഇന്നു പോലീസ് രേഖപ്പെടുത്തും. പ്രജി, ദിനേശന്‍, പ്രജൂട്ടി തുടങ്ങി പതിമൂന്ന് പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇവരില്‍ എട്ട് പേരുടെ അറസ്റ്റാണ് ഇന്നു രേഖപ്പെടുത്തുക. നിരപരാധികളാണെന്നു കണ്ടെത്തിയിട്ടുള്ള ചിലരെ ഇന്നു രാവിലെ വിട്ടയച്ചിട്ടുണ്ട്. കൊലയാളി സംഘത്തിലെ മൂന്നു പേരെയും ഗൂഢാലോചന കേസില്‍ ആറ് പേരെയുമാണ് ഇപ്പോള്‍ പിടികൂടിയിട്ടുള്ളത്. കൊലയാളി സംഘത്തിലുള്ളവരുടെ…
കെപിസിസി പുനഃസംഘടന നിര്‍ത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം; പരാതി ആസൂത്രിതമെന്ന് സുധാകരന്‍
തിരുവനന്തപുരം: ഡിസിസി ഭാരവാഹികളുടെ പട്ടികയ്ക്ക് അന്തിമ രൂപമാക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ കെപിസിസി പുനഃസംഘടന നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനോടാണ് നിര്‍ദേശം നല്‍കിയത്. നാല് എംപിമാരുടെ പരാതികളെത്തുടര്‍ന്നാണ് ഹൈക്കമാന്‍ഡിന്റെ നടപടി. എംപിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ടി.എന്‍. പ്രതാപന്‍, ബെന്നി ബഹനാന്‍, എം.കെ. രാഘവന്‍ എന്നിവരാണ് പരാതി നല്‍കിയത്. പുനഃസംഘടന ചര്‍ച്ചകളില്‍ തങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കെപിസിസി, ഡിസിസി ഭാരവാഹിത്വം അനര്‍ഹര്‍ക്കു ലഭിക്കുകയാണെന്നുമാണ് എംപിമാര്‍ ഉന്നയിച്ചത്. സമവായ നീക്കങ്ങള്‍ ഒന്നും പരിഗണിക്കാതെ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പാര്‍ട്ടി പുനഃസംഘടനയുമായി മുന്നോട്ടു പോകുന്നതിനെതിരേ നേരത്തെ ഗ്രൂപ്പ് നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍, പാര്‍ട്ടി പുനഃസംഘടനയ്ക്കുള്ള എല്ലാ അനുമതിയും ഹൈക്കമാന്‍ഡ് നല്‍കിയിട്ടുണ്ടെന്നാണ് സുധാകരന്‍ വ്യക്തമാക്കിയിരുന്നത്. ഇത് വലിയ വാക് പോരിനും ഇടയാക്കിയിരുന്നു. ഇതിനിടെയിലാണ്…
