ഫിലഡൽഫിയ: പ്രശസ്ത സാഹിത്യകാരൻ പ്രൊഫസർ കോശി തലയ്ക്കലിന്റെ ഭാര്യ, 2025, മെയ് 21ന് ഫിലഡൽഫിയയിൽ അന്തരിച്ച അച്ചാമ്മ കോശി തലയ്ക്കൽ, “ദി പോയറ്റ്സ് വൈഫ്” (“The Poet’s Wife” ) എന്ന റോസു പോലെ, ധന്യയാണെന്ന്, ഫിലഡൽഫിയാ മലയാള സാഹിത്യ വേദി ( Literary Association of Malayalam Philadelphia-LAMP), അനുശോചന യോഗത്തിൽ പറഞ്ഞു. (മൃദുവായ മഞ്ഞയിലേക്ക് ക്രമേണ പിൻ വലിയുന്ന, അതിശയകരമായ മഞ്ഞ പൂക്കൾക്കും സിട്രസ് സുഗന്ധത്തിനും പേരുകേട്ടതാണ് “ദി പോയറ്റ്സ് വൈഫ്”എന്ന റോസ് ചെടി). “പ്രശസ്തനായ എഴുത്തുകാരൻ, അദ്ധ്യാപകൻ, കവി, ഭക്തി ഗാന രചയിതാവ്, പിതാവ്, ഭർത്താവ് എന്നീ നിലകളിലെല്ലാം പ്രൊഫസർ. കോശി തലയ്ക്കൽ തീർത്ഥാടകനായെങ്കിൽ അതിനെല്ലാമുള്ള , രാസത്വരകമായി വർത്തിക്കുവാൻ സഹധർമ്മിണി എന്ന നിലയിൽ അച്ചാമ്മ കോശിയ്ക്ക് കഴിഞ്ഞു എന്നതാണ് സ്പഷ്ടം. ആ മഹതിയുടെ വേർപാടിൽ ഫിലഡൽഫിയാ മലയാള സാഹിത്യ വേദി ദു:ഖിക്കുന്നു.…
Category: OBITUARY
ഉമ്മൻ മാത്യുവിൻറെ സംസ്കാരം മെയ് 27 ചൊവ്വാഴ്ച സ്റ്റാറ്റൻ ഐലൻഡിൽ
ന്യൂയോർക്ക് (സ്റ്റാറ്റൻ ഐലൻഡ്): വ്യാഴാഴ്ച സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ച പത്തനംതിട്ട ഓമല്ലൂർ പായ്ക്കാട്ട് ഉമ്മൻ മാത്യുവിന്റെ (രാജു – 84) സംസ്കാരം 27 ചൊവ്വാഴ്ച്ച രാവിലെ സ്റ്റാറ്റൻ ഐലൻഡിൽ നടത്തുന്നതാണ്. പൊതുദർശനം 25 ഞായർ വൈകിട്ട് 3 മുതൽ 6 വരെ സ്റ്റാറ്റൻ ഐലൻഡ് കൊളോണിയൽ ഫ്യൂണറൽ ഹോമിലും (2819 Hylan Blvd, Staten Island, NY 10306), 26 തിങ്കൾ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 6 വരെ സീഫോർഡിലുള്ള സി.എസ്.ഐ. മലയാളം കോൺഗ്രിഗേഷൻ പള്ളിയിലും (3833 Jerusalem Ave, Seaford, NY 11783) നടത്തുന്നതും തുടർന്ന് 27 ചൊവ്വാഴ്ച രാവിലെ 9-ന് സ്റ്റാറ്റൻ ഐലൻഡ് കൊളോണിയൽ ഫ്യൂണറൽ ഹോമിൽ സംസ്കാര ശുശ്രൂഷക്ക് ശേഷം മൊറാവിയൻ സെമിത്തേരിയിൽ (2205 Richmond Road, Staten Island, NY 10306) സംസ്കാരം നടത്തുന്നതുമാണ്. സീഫോർഡ് സി.എസ്.ഐ. മലയാളം കോൺഗ്രിഗേഷൻ…
പായ്ക്കാട്ട് ഉമ്മൻ മാത്യു സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു
ന്യൂയോർക്ക് (സ്റ്റാറ്റൻ ഐലൻഡ്): പത്തനംതിട്ട ഓമല്ലൂർ പായ്ക്കാട്ട് കുടുംബാംഗമായ ഉമ്മൻ മാത്യു (രാജു) സ്റ്റാറ്റൻ ഐലൻഡിൽ ഇന്ന് അന്തരിച്ചു. ന്യൂയോർക്ക് സീഫോർഡിലുള്ള സി.എസ്.ഐ. മലയാളം കോൺഗ്രിഗേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ഇടവകയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു. സി.എസ്.ഐ. മലയാളം കോൺഗ്രിഗേഷനിൽ വിവിധ ചുമതലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇടവക ബോർഡ് ഓഫ് ട്രസ്റ്റിയിൽ നിരവധി തവണ അംഗമായിരുന്നു. സി.എസ്.ഐ. നോർത്ത് അമേരിക്കൻ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 1980-കളിൽ ന്യൂയോർക്കിൽ സ്ഥാപിതമായ സിന്ധു ട്രാവൽസിന്റെ സ്ഥാപകനും ഉടമയുമായിരുന്നു. വിശ്വാസമാർന്ന ബിസിനെസ്സ് ശൈലിയിലൂടെ പതിറ്റാണ്ടുകൾ നിരവധിപേർക്ക് സഹായകരമായ സേവനം നൽകിയിട്ടുള്ള വ്യക്തിയായിരുന്നു പരേതൻ. ഭാര്യ അമ്മിണി മാത്യു. മക്കൾ: ജിനു, സജു, സിന്ധു. അഞ്ച് കൊച്ചുമക്കളുമുണ്ട്. സംസ്കാരം പിന്നീട്.
ലിബു ജോസഫ് (36) ന്യൂജേഴ്സിയില്‍ നിര്യാതനായി
ന്യൂജെഴ്സി: നിലമ്പൂര്‍ ചിറയില്‍ കുടുംബാംഗം ജോസഫ് സി ജോണിന്റേയും മേഴ്സി ജോസഫിന്റേയും പുത്രന് ലിബു ജോസഫ് (36) ന്യൂജേഴ്സിയില്‍ നിര്യാതനായി. ന്യൂയോര്‍ക്ക് കോണി ഐലന്റ് ആശുപത്രിയില്‍ രജിസ്ട്രേഡ് നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. ജിറ്റു കൊട്ടാരത്തില്‍ (സ്റ്റാറ്റന്‍ ഐലന്റ് സൗത്ത് ബീച്ച് സൈക്യാട്രിക് സെന്റര്‍ നഴ്സിംഗ് അഡ്മിനിസ്ട്രേഷന് വിഭാഗം) ഭാര്യയും, ഇഷാന് ജോസഫ് ഏക പുത്രനുമാണ്. ന്യൂയോര്‍ക്ക് സ്റ്റാറ്റന്‍ ഐലന്റിലെ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയാംഗമാണ്. ലിയ ജോയി, ലിഷ ജോസഫ്, ലിഞ്ചു ജോസഫ്, ലീല ജോസഫ് (എല്ലാവരും സ്റ്റാറ്റന്‍ ഐലന്റ്) എന്നിവര്‍ സഹോദരിമാരാണ്. ജയ് ജോയി, ലിബിന് പാപ്പച്ചന്, ടോം ജോസഫ്, സുബിന് മോനി എന്നിവര്‍ സഹോദരീ ഭര്ത്താക്കന്മാരും, ജോവാന് ജോയി, മിറിയം ജോയി, സാറാ ലിബിന് എന്നിവര്‍ സഹോദരീ പുത്രിമാരുമാണ്. പൊതുദര്‍ശനം: മെയ് 21 ബുധനാഴ്ച വൈകീട്ട് 5:00 മണി മുതല്‍…
ഏബ്രഹാം ആന്റണി (അവറാച്ചൻ) ഹൂസ്റ്റണിൽ നിര്യാതനായി
ഹൂസ്റ്റൺ: ചങ്ങനാശേരി കുരിശുംമൂട്ടിൽ ഏബ്രഹാം ആന്റണി (അവറാച്ചൻ – 69 വയസ്സ്) ഹൂസ്റ്റണിൽ നിര്യാതനായി. ഭാര്യ തിരുവല്ല കളത്തിപ്പറമ്പിൽ ലില്ലിക്കുട്ടി എബ്രഹാം മക്കൾ: ഗിഫ്റ്റി ഫിലോമിന എബ്രഹാം (കാനഡ) പ്രെറ്റി മേരി എബ്രഹാം (ഹൂസ്റ്റൺ) സ്വീറ്റി തെരേസ എബ്രഹാം (ഹൂസ്റ്റൺ) മരുമക്കൾ : ലിബിൻ. പി..ജെയിംസ് (കാനഡ) ഷിബു മാത്യു..(ഹൂസ്റ്റൺ) ഡോണി ടോം ബേബി (ഹൂസ്റ്റൺ) കൊച്ചുമക്കൾ: ഈതൻ, ജെറമിയ, ഐശയ്യ, എലൈജ, മിഖായേൽ,ഡാനിയേൽ, ഇസ പൊതുദർശനം: മെയ് 19 നു തിങ്കളാഴ്ച രാവിലെ 9:30 മുതൽ 10:30 വരെ (സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ചർച്ച് ഫൊറോനാ ചർച്ച് (211, Present St, Missouri City , TX 77459) തുടർന്ന് സംസ്കാര ശുശ്രൂഷകൾ : രാവിലെ 10:30 നു ശുശ്രൂഷകൾക്കു ശേഷം പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ആൻഡ് സെമിത്തേരിയിൽ മൃതദേഹം…
എ.ജെ. എബ്രഹാം നിര്യാതനായി
ഹൂസ്റ്റൺ: തിരുവനന്തപുരം കാട്ടാക്കട കരിയാംകോട് എരുമത്തടത്തിൽ എ.ജെ.എബ്രഹാം (96 വയസ്സ്) നിര്യാതനായി. ഭാര്യ കുമ്പനാട് ചരിവുകാലായിൽ മേരി എബ്രഹാം (മേരിക്കുട്ടി). മക്കൾ : ജോൺസൺ എബ്രഹാം, ഓമന ജോൺ, നിസ്സി ജേക്കബ് (ഹൂസ്റ്റൺ) മരുമക്കൾ : ഷീബ ജോൺസൻ (കാട്ടമുറ്റത്ത് മൂലയിൽ,ആഞ്ഞിലിത്താനം), ജോൺ വർഗീസ് (ചേന്നാട്ട് കോഴഞ്ചേരി), ജോജി ജേക്കബ് (കൊല്ലംതറയിൽ മാങ്ങാനം – ഹൂസ്റ്റൺ) സംസ്കാരം മെയ് 17 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് കരിയാംകോട് സെന്റ് തോമസ് മാർത്തോമാ ദേവാലയത്തിൽ കൂടുതൽ വിവരങ്ങൾക്ക്: ജോജി ജേക്കബ് – 001 713 894 7542 (വാട്സാപ്)
വാഴമുട്ടം കളത്തൂരെത്ത് വൽസ പീറ്റർ (79) അന്തരിച്ചു
ഡാളസ് :വാഴമുട്ടം കളത്തൂരെത്ത് പരേതയായ ടി എം ഫിലിപ്പിന്റെ ഭാര്യ വൽസ പീറ്റർ (79) അന്തരിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യപികയായിരുന്നു.വാഴമുട്ടം മാർ ബഹനാൻ ഓർത്തഡോക്സ് വലിയപള്ളി ഇടവകംഗമാണ് . ലിൻസ് പീറ്റർ ഫിലിപ്പിൻറെ (ഡാളസ് സെന്റ് പോൾസ് മക്കിന്നി അംഗം)മാതാവാണ് പരേത. മക്കൾ ജോർജ്ജ് മാത്യു ഫിലിപ്പ് (എറണാകുളം),ലിൻസ് പീറ്റർ ഫിലിപ്പ് (ഡാളസ് സെന്റ് പോൾസ് മക്കിന്നി അംഗം) ജെയ്സ് ജോഷ്വ ഫിലിപ്പ് (ബാംഗ്ലൂർ) മരുമക്കൾ ജീന ജോർജ്,രശ്മി ജേക്കബ് കോശി (ഡാളസ്),മിനു രാജൻ (ബാംഗ്ലൂർ) സഹോദരങ്ങൾ പരേതയായ മിസ്. വി പി സാറാമ്മ,2) പരേതയായ മിസ്റ്റർ. വി പി പൗലോസ് (ഡിഇഒ, എറണാകുളം) പരേതയായ മിസ്റ്റർ. വി പി ജോർജ് (ഹെഡ്മാസ്റ്റർ, ഗവൺമെന്റ് ഹൈസ്കൂൾ, എൻ പരൂർ) പരേതയായ വെരി റവ. ഫിനെഹാസ് റമ്പച്ചൻ, മലേൽക്രൂസ് ദയാര, എറണാകുളം ശ്രീമതി നാൻസി…
സുവിശേഷകൻ റ്റി സി ചാക്കോ (ജോയ്) അന്തരിച്ചു
ഷിക്കാഗോ : ഷിക്കാഗോയിലെ ആദ്യ കാല മലയാളികൾ ഒരാളായ തിരുവല്ല കവിയൂർ താഴത്തെകുറ്റ് കുടുംബാംഗമായ സുവിശേഷകൻ റ്റി സി ചാക്കോ (ജോയിച്ചായൻ, 86 വയസ്സ്) അന്തരിച്ചു ഭാര്യ : ശ്രീമതി ഏലിയാമ്മ ചാക്കോ. മക്കൾ : ഡോക്ടർ എലിസബത്ത് ജോസഫ്, ഡോക്ടർ സൂസൻ മാത്യു. മരുമക്കൾ : പാസ്റ്റർ പ്രിൻസ് ജോസഫ്, പാസ്റ്റർ ക്ലാറൻസ് മാത്യു (എല്ലാവരും ചിക്കാഗോ) 1970 കളുടെ ആരംഭ ഘട്ടത്തിൽ ഷിക്കാഗോയിൽ എത്തിച്ചേർന്ന പരേതൻ ദീർഘ വർഷങ്ങൾ ഷിക്കാഗോയിൽ താമസിച്ച് ജോലി ചെയ്ത ശേഷം 25 വർഷങ്ങൾക്ക് മുൻപ് കേരളത്തിലേക്ക് തിരിച്ചുപോയി വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ഇന്റർനാഷണൽ പെന്തകോസ്റ്റൽ അസംബ്ലിയിലും പിന്നീട് ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലിയിലും അംഗമായിരുന്ന പരേതൻ സുവിശേഷ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ചിക്കാഗോയിൽ ഉണ്ടായിരുന്ന പരേതനായ പാസ്റ്റർ പിസി ഉമ്മന്റെ സഹോദരനാണ്. ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഇൻ നോർത്ത്…
എലിസബത്ത് തോമസ് (26) ഇർവിങ്ങിൽ അന്തരിച്ചു
ഇർവിങ് (ഡാളസ് ): കൂത്താട്ടുകുളം ഇടവാക്കൽ തോമസ് വര്‍ഗീസിന്റെയും മേരിക്കുട്ടിതോമസിന്റെയും മകൾ എലിസബത്ത്തോമസ് (26) മെയ് 12 നു ഇർവിങ്ങിൽ അന്തരിച്ചു .കരോൾട്ടൺ,.സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ അംഗമാണ് പൊതുദർശനവും വേക്ക് സർവീസും വ്യാഴം, മെയ് 15, 2025, വൈകുന്നേരം 6:00 മുതൽ രാത്രി 8:30 വരെ സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ, കരോൾട്ടൺ, ടെക്സസ്, സംസ്കാര ശുശ്രൂഷ വെള്ളി, മെയ് 16, 2025, രാവിലെ 10:00നു സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ, കരോൾട്ടൺ, ടെക്സസ് സംസ്കാര ശുശ്രൂഷക്കു തൊട്ടുപിന്നാലെ) സംസ്കാര ചടങ്ങ് വെള്ളി, മെയ് 16, 2025 റോളിംഗ് ഓക്സ് മെമ്മോറിയൽ സെന്റർ സെമിത്തേരി 400 എസ്. ഫ്രീപോർട്ട് പാർക്ക്വേ, കോപ്പൽ, ടിഎക്സ് 75019 കൂടുതൽ വിവരങ്ങൾക്കു തോമസ് വര്‍ഗീസ് 214 606 4300
പാസ്റ്റർ ടി. ഐ. വർഗീസ് നിര്യാതനായി
പത്തനംതിട്ട: കിടങ്ങന്നൂർ തെക്കേതിൽ വലിയവീട്ടിൽ പാസ്റ്റർ ടി. ഐ. വർഗീസ് (ജോയി- 87) നിര്യാതനായി. ഭാര്യ: ഏലീയാമ്മ വർഗീസ് ചീക്കനാൽ താഴത്തിൽ കുടുംബാഗമാണ്. മക്കൾ: സൂസൻ മാത്യു, മേഴ്സി തോമസ്. മരുക്കൾ: പാസ്റ്റർ റോബി മാത്യു (പി.സി.എൻ.എ.കെ മുൻ നാഷണൽ കൺവീനർ- യുഎസ്എ ) , തോമസ് ജോർജ് (കൊച്ചി). കൊച്ചുമക്കൾ: ജെറമിയ കെ.മാത്യു, ഹന്ന മേരി മാത്യു, പെട്ര സൂസൻ തോമസ്, തിമോത്തി തോമസ് സംസ്ക്കാര ശുശ്രൂഷ 20 ന് ചൊവ്വാഴ്ച കലൂർ എം.ഡി.എസ് ഫെലോഷിപ്പ് സഭയുടെ ചുമതലയിൽ സ്വവസതിയിൽ രാവിലെ 9 ന് ആരംഭിക്കുകയും (ദി പെട്ര, ലെയ്ൻ 26/3, ജനതാ റോഡ്, വൈറ്റില) തുടർന്ന് ഇടക്കൊച്ചി മക്പേല സെമിത്തേരിയിൽ സംസ്ക്കാരം നടത്തപ്പെടും.
