മോനായി ജേക്കബ് (64) ഡാളസ്സിൽ അന്തരിച്ചു

സണ്ണിവെയ്ൽ :ഡാളസ് മെട്രോപ്ലെക്സിലെ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് (സി പി എ) മോനായി ജേക്കബ് (64) ഡാളസ്സിൽ ഇന്ന് (ജനുവരി 17 ബുധനാഴ്ച ) അന്തരിച്ചു.അടിമാലി തേവർമഠത്തിൽ വർക്കി ജേക്കബ്-ഏലിയാമ്മ ജേക്കബിന്റെയും പത്തു മക്കളിൽ അഞ്ചാമനാണ് പരേതൻ .ഗാർലാൻഡ് ഫിലാഡെൽപിയ പെന്തകോസ്റ്റൽ ചര്ച്ച അംഗമാണ് ഭാര്യ : മേഴ്‌സി ജേക്കബ് മക്കൾ :സാറാ, സിബിൽ ,സ്റ്റീവൻ മെമ്മോറിയൽ സർവീസ് :ജനുവരി 19 – വെള്ളിയാഴിച്ച വൈകിട്ട് 6:00ന് സ്ഥലം:Inspiration Church , 1233 N Belt Line Rd, Mesquite, TX 75149 ഫ്യൂണറൽ സർവീസ് :ജനുവരി 20 ശനിയാഴ്ച രാവിലെ 9:00 നു സ്ഥലം : Inspiration Church , 1233 N Belt Line Rd, Mesquite, TX 75149 തുടർന്ന് സംസ്‌ക്കാര ശ്രുശൂഷ ന്യൂ ഹോപ്പ് സെമിത്തേരിൽ വെച്ചും നടക്കുന്നതാണ് 500 US-80,…

ബിജിലി ജോർജിന്റെ പിതാവ് ജോർജുകുട്ടി ചാക്കോ അന്തരിച്ചു

ഡാളസ് / കോഴിക്കോട് :കരുനാഗപ്പള്ളി കോഴിക്കോട് വാരണതു പുത്തൻപുരയ്ക്കൽ റിട്ടയേഡ് ഹെൽത്ത് ഇൻസ്പെക്ടർ ജോർജ് 85 കോഴിക്കോട് അന്തരിച്ചു.ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ബോർഡ് ഓഫ്  ഡയറെക്ടർസ് ചെയര്മാന് ബിജിലി ജോർജിന്റെ പിതാവാണ് . നിരവധി വർഷങ്ങളായി അമേരിക്കയിലെ  ഡാലസിൽ സ്ഥിരതാമസമാക്കിയിരുന്ന  പരേതൻ മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് അംഗം, കരോൾട്ടൺ സൗത്ത്പ്രയർ ഗ്രൂപ്പ് ലീഡർ കോഴിക്കോട് സെൻറ് തോമസ് പള്ളിയുടെ ഇടവക ട്രസ്റ്റി ഗ്രൂപ്പ് ലീഡർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സാറാമ്മ ജോർജ്  വൈക്കം വെളിയിൽ കുടുംബാംഗം മക്കൾ :ചാർലി ജോർജ്,സ്റ്റാൻലി ജോർജ് ,ബിജിലി  ജോർജ്( ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ബോർഡ് ഓഫ്  ഡയ റെക്ടർസ് ചെയര്മാന്) മരുമക്കൾ: ജെസ്സി ചാർലി ,സലീന സ്റ്റാൻലി ഡോ: അഞ്ചു ബിജിലി (എല്ലാവരും ഡാളസ്} സഹോദരങ്ങൾ, ജോയ്…

ജേക്കബ് വൈദ്യൻ ഡാളസിൽ നിര്യാതനായി

ഡാളസ് : തേവലക്കര കൈതവിളയിൽ വൈദ്യൻ കുടുംബാംഗം തോപ്പിൽ തെക്കതിൽ ടി.ജേക്കബ് വൈദ്യൻ (കുഞ്ഞുമോൻ 78) ഡാളസിൽ നിര്യാതനായി. ഭാര്യ : തോട്ടക്കാട് പള്ളികുന്നേൽ മേരിക്കുട്ടി ജേക്കബ്. മക്കൾ : ഫിലിപ്പ് വൈദ്യൻ, ജോൺ വൈദ്യൻ, ലീന മെറിൻ (എല്ലാവരും ഡാളസിൽ). മരുമക്കൾ : കരുനാഗപ്പള്ളി കിഴക്കേ പള്ളത്ത് ആനി ജേക്കബ്, കാർത്തികപ്പള്ളി ആലുംമ്മൂട്ടിൽ സ്മിത ജോൺ, എരുമേലി മാംമ്പറ്റയിൽ മെറിൻ ശാമൂവേൽ. കൊച്ചുമക്കൾ : ആരോൺ വൈദ്യൻ, അഭിഷേക് വൈദ്യൻ, ആകാശ് വൈദ്യൻ, അമേയ ജോൺ, എബൻ ശാമൂവേൽ, എലൻ ശാമൂവേൽ, എലിസ ശാമുവേൽ. സഹോദരങ്ങൾ: പരേതരായ ജോർജ് വൈദ്യൻ, തോമസ് വൈദ്യൻ, കുഞ്ചാണ്ടി വൈദ്യൻ, ഉമ്മൂമ്മൻ വൈദ്യൻ. സഹോദരി കുമ്പനാട് വെള്ളിക്കര റാഹേലമ്മ ജോൺ. പൊതുദർശനം ജനുവരി 20 ശനിയാഴ്ച ഉച്ചക്ക് 2 മുതൽ വൈകിട്ട് 5 മണി വരെ ഡാളസ് കാരോൾട്ടൻ മാർത്തോമ്മാ…

ഏലിയാമ്മ സ്കറിയ (104) വിർജീനിയയിൽ നിര്യാതയായി

വിർജീനിയ: മാങ്ങാനം പുതുപ്പറമ്പിൽ ഏലിയാമ്മ സ്കറിയ (104) വിർജീനിയയിലെ റിച്ച്മണ്ടിൽ നിര്യാതയായി. പരേതനായ പാസ്റ്റർ പി. സി. സ്കറിയയുടെ സഹധർമ്മിണിയും പമ്പാടി മാക്കിൽ കുടുംബാംഗവുമാണ്. സംസ്കാരം പിന്നീട് അമേരിക്കയിൽ. മക്കൾ: സാറാമ്മ ചെറിയാൻ, ഏലിയാമ്മ പണിക്കർ, മരുമക്കൾ: പരേതനായ പാസ്റ്റർ ചെറിയാൻ കൊതകെരി, സൈമൺ പണിക്കർ (എല്ലാവരും യു.എസ്.എ).

സെബാസ്റ്റ്യൻ തെക്കേടം ഡാളസിൽ അന്തരിച്ചു

ഡാളസ്: തെക്കേടം (കൊച്ചറക്കൽ) വീട്ടിൽ സെബാസ്റ്റ്യൻ (87) ഇന്ന് രാവിലെ ഡാളസിൽ അന്തരിച്ചു. ഭാര്യ ഏലിക്കുട്ടി സെബാസ്റ്റ്യൻ. മക്കൾ: ഷാജി തെക്കേടത്ത്, ആനി തോമസ് വയലിൽ. മരുമക്കൾ: ബിനാമ്മ തോമസ് തെക്കേടത്ത്, തോമസ് വയലിൽ. സംസ്കാരം പിന്നീട്.

കെ വി ജോസഫ് കോലഞ്ചേരിൽ (85) അന്തരിച്ചു

കോതമംഗലം: തങ്കളം കോലഞ്ചേരിൽ കെ വി ജോസഫ് (കല്ലത്ത് കുഞ്ഞ് ഔസെഫ് ) (85) അന്തരിച്ചു. ഭാര്യ: മാർത്ത ജോസഫ്, മക്കൾ: ജിയോ ജോസഫ് (ന്യൂ ജേഴ്‌സി), ജിനോയ് ജോസഫ് (ന്യൂയോർക്ക്), ജോബി ജോസഫ് (മെൽബൺ, ഓസ്‌ട്രേലിയ), ജിസ്മോൻ ജോസഫ് (മെൽബൺ, ഓസ്‌ട്രേലിയ). കേരളാ സമാജം ഓഫ് ന്യൂജേഴ്സിയുടെ പ്രസിഡന്റും ഫോമാ നാഷണൽ കമ്മറ്റി മെമ്പറുമായ ജിയോ ജോസഫിന്റെ പിതാവാണ് പരേതന്‍. ജനുവരി 12 വെള്ളിയാഴ്ച വൈകിട്ട് 5.00 മണിക്ക് സ്വഭവനത്തിൽ വച്ച് ശുശ്രൂഷകൾ ആരംഭിക്കും. ജനുവരി 13 ശനിയാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് സംസ്കാരച്ചടങ്ങുകൾ കോതമംഗലം സെയിന്റ് ജോർജ് കത്തീഡ്രൽ പളളിയിൽ നടത്തപ്പെടും. ബന്ധു മിത്രാദികൾ ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: ജിയോ ജോസഫ് (914) 552 -2936.  

സാമുവേൽ ബെഞ്ചമിൻ ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക് : തുവയൂർ കണിയാംകുഴിതെക്കേതിൽ വീട്ടിൽ സാമുവേൽ ബെഞ്ചമിൻ (മോനച്ചൻ, 63 ), ന്യൂയോർക്കിൽ അന്തരിച്ചു.1985 മുതൽ അമേരിക്കയിൽ സ്ഥിരതാമസമാക്കിയ പരേതൻ ബ്രോങ്ക്സ് ഫുൾ ഗോസ്പൽ അസംബ്ലിയിലെ സജീവഅംഗമായിരുന്നു. സെക്രട്ടറി, ട്രഷറാർ, മലയാളം വർഷിപ് ലീഡർ എന്നിങ്ങനെ വ്യത്യസ്ത നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു.ന്യൂയോർക്ക് സിറ്റി കംപ്ട്രോളർ ഓഫീസ് ഉദ്യോഗസ്ഥനായിരുന്നു ഭാര്യ: റൂബി ബെഞ്ചമിൻ മക്കൾ: പാസ്റ്റർ അലക്സ് ബെഞ്ചമിൻ, അനിതാ ബെഞ്ചമിൻ, അഷ്‌ബെൽ ബെഞ്ചമിൻ മരുമക്കൾ: ശേബ ബെഞ്ചമിൻ മാതാവ്: തങ്കമ്മ സാമുവേൽ സഹോദരങ്ങൾ: മേരിക്കുട്ടി ജോർജ്, ജോർജ്കുട്ടി സാമുവേൽ, ഗ്രേസ്‌ ബെഞ്ചമിൻ, ലീലാമ്മ ജോയ്, ജോണിക്കുട്ടി സാമുവേൽ, ബാബു സാമുവേൽ, പാസ്റ്റർ വി.ജെ.തോമസ് (പരേതയായ അമ്മിണി തോമസിന്റെ ഭർത്താവു) പൊതു ദർശനം : ജനുവരി 11 വ്യാഴം, 12 വെള്ളി വൈകിട്ട് 6 മുതൽ 8 വരെ സംസ്കാരശുശ്രുഷ: ജനുവരി 13 ശനി രാവിലെ…

സണ്ണി മറ്റമനയുടെ ഭാര്യ പിതാവ് യോഹന്നാൻ പോൾ അന്തരിച്ചു

ഫൊക്കാന ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാൻ  സണ്ണി മറ്റമനയുടെ ഭാര്യ പിതാവും ,  തെക്കൻ പറവൂർ :- പൂത്തോട്ട പറയ്ക്കാട്ട് നെടുമ്പിള്ളിൽ യോഹന്നാൻ പോൾ (കുഞ്ഞപ്പൻ) (85) നിര്യാതനായി.ഭാര്യ മോളി വടയാടിയിൽ തൃപ്പൂണിത്തറ: മക്കൾ ബെറ്റ്സി  , ബിന്ദു : മരുമക്കൾ സണ്ണി മറ്റമന കുറുപ്പംപടി , ബിജു മറ്റമന കുറുപ്പംപടി. കൊച്ചു മക്കൾ എലീസ്സ, അനീറ്റ, ആഞ്ചല, അലീഷ, ബേസിൽ: സഹോദരൻ വർഗീസ് നെടുമ്പിള്ളിൽ , സഹോദരി പരേതയായ കുഞ്ഞമ്മ. യോഹന്നാൻ പോൾ ന്യൂ യോർക്ക് നിവാസിയും, ന്യൂ യോർക്ക് , വൈറ്റ് പ്ലെയിൻസ്‌ സെന്റ് മേരീസ് ജാക്കോബൈറ്റ്സ് ചർച്ചിന്റെ സജീവ പ്രവർത്തകനും ആയിരുന്നു. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് തെക്കൻ പറവൂർ സെന്റ് ജോൺസ് യാക്കോബായ വലിയ പള്ളിയിൽ.  2 മണിക്ക് ഭവനത്തിൽ ശ്രുശ്രൂഷകൾ അരംഭിക്കും ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ…

സാം ജോർജ് (49) ന്യൂ യോർക്കിൽ അന്തരിച്ചു ; സംസ്കാരം അടുത്ത ശനിയാഴ്ച

ന്യൂയോര്‍ക്ക്: കോടുകുളഞ്ഞി ചേനത്തറയിൽ പരേതരായ സി വി ജോർജുകുട്ടിയുടെയും (ബേബി) സാറാമ്മ ജോർജുകുട്ടിയുടെയും മകൻ സാം ജോര്‍ജ് (സന്തോഷ് – 49) ജനുവരി രണ്ടിന്ന് ന്യൂ യോർക്കിൽ അന്തരിച്ചു. കഴിഞ്ഞ നാലു പതിറ്റാണ്ടിൽ അധികമായി അമേരിക്കയിൽ സ്ഥിരതാമസമായിരുന്ന പരേതൻ ന്യൂ യോർക്ക് അമിറ്റിവിൽ ന്യൂ ടെസ്റ്റമെന്റ് ചർച് സഭാംഗമായിരുന്നു. വർഷിപ് ലീഡ് സിങ്ങർ, മ്യൂസിഷ്യൻ, സൗണ്ട് എഞ്ചിനീയർ എന്നീ വിവിധ നിലകളിൽ പ്രവർത്തന നിരതനായിരുന്ന സാം ന്യൂ യോർക്ക് പോർട്ട് അതോറിറ്റിയിൽ കോച്ച് യു എസ് എ യുടെ ടെർമിനൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സോഫി സാം, മക്കൾ: സെറീന ജോർജ്, സാറാ ജോർജ്, സഹോദരൻ: ഉല്ലാസ് പൊതുദര്‍ശനം ജനുവരി 12 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ ന്യൂയോര്‍ക്ക് ന്യൂടെസ്റ്റ്‌മെന്റ് ചർച്ചിൽ വച്ച് നടക്കും (New Testament Church, 79 Park Avenue,…

പാസ്റ്റർ ജോൺ മാത്യു കൂടത്തിനാലിൽ നിര്യാതനായി

ഹൂസ്റ്റൺ: റാന്നി കളമ്പാല കുടത്തിനാലിൽ പാസ്റ്റർ ജോൺ മാത്യു (കുഞ്ഞൂട്ടിച്ചായൻ -91 വയസ്സ് ) നിര്യാതനായി.ഭാര്യ കുഞ്ഞമ്മ മാത്യു പുല്ലാട് തടത്തേൽ കുടുംബാംഗമാണ്. സംസ്കാരം ജനുവരി 4 നു തിങ്കളാഴ്ച റാന്നി ഈട്ടിച്ചുവട്ടിലുള്ള സഭാ സെമിത്തേരിയിൽ മക്കൾ : ജോൺസ് മാത്യു (ഡൽഹി) ആനി ജോൺ (യൂഎസ്എ) ജോർജ്‌ മാത്യു (യുഎസ് എ) മരുമക്കൾ: രശ്മി മാത്യു (ഡൽഹി) ജോൺ ശാമുവേൽ (യുഎസ്എ) ബീന മാത്യു (യൂഎസ്എ) കൊച്ചു മക്കൾ : റിച്ചി ജോൺ, മോഹൻ മാത്യു, റിയ മാത്യു, അലിഷാ മാത്യു , ലിയാന മാത്യു പരേതരായ മത്തായി ജോണിന്റെയും ഏലിയാമ്മയുടെയും മകനായി 1933 സെപ്റ്റംബർ മാസം 4 ന് പാസ്റ്റർ ജോൺ മാത്യു ജനിച്ചു. സ്കൂൾ കോളേജ് വിദ്യാഭ്യാസത്തിനുശേഷം തന്റെ പ്രവത്തിമേഖല തിരിച്ചറിഞ്ഞു സുവിശേഷ പ്രവർത്തകൻ ആയി. വടക്കേ ഇന്ത്യയിൽ സുവിശേഷപ്രവർത്തനങ്ങളെക്കുറിച്ച് കേരളത്തിലെ സഭകൾ…