ഡാളസ് : മാർച്ച് 16 ശനിയാഴ്ച പുലർച്ചെ ഡാളസിൽ ബൈക്ക് അപകടത്തിൽ മരിച്ച മലയാളി യുവാവ് ആൽവിൻ രാജന്റെ(31) പൊതുദർശനവും, സംസ്കാര ശുശ്രുഷയും മാർച്ച് 22 വെള്ളിയാഴ്ച രാവിലെ 930 മുതൽ മെസ്കിറ്റിലുള്ള ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ വെച്ച് നടക്കും. ആലപ്പുഴ ജില്ലയിൽ കൃഷ്ണപുരം കാപ്പിൽ കിഴക്കേതിൽ, ആലുംമൂട്ടിൽ നഗരൂർ വീട്ടിൽ രാജൻ – വൽസമ്മ ഏബ്രഹാം ദമ്പതികളുടെ മൂത്ത മകനായിരുന്നു ആൽവിൻ. ഡാളസ് ശാരോൻ ഫെലോഷിപ്പ് സഭാ അംഗമായിരുന്നു. ആമസോൺ കമ്പനിയുടെ ജീവനക്കാരനായിരുന്ന ആൽവിൻ, ജോലി കഴിഞ്ഞ് മടങ്ങവേ ആണ് അപകടം സംഭവിച്ചത്. ആരൻ ഏബ്രഹാം പരേതൻ്റെ ഏക സഹോദരൻ ആണ് Funeral Service:Friday, March 22, 2024,Starts at 9:30 am (Central time) Sharon Fellowship Chruch, 940 Barnes Bridge Rd, Mesquite, TX 75150 Burial:Friday, March 22, 2024,Starts…
Category: OBITUARY
റ്റി.എം. ഈപ്പൻ (75) കാൽഗറിയിൽ അന്തരിച്ചു
കാൽഗറി: റാന്നി മുക്കാലുമൺ തെങ്ങുംതറയിൽ റ്റി.എം. ഈപ്പൻ ( മോനുക്കുട്ടൻ – 75)) കാൽഗറിയിൽ അന്തരിച്ചു. ഇടമൺ നായ്ക്കംപറമ്പിൽ കുമ്പിളുനിൽക്കുന്നതിൽ കുടുംബാംഗമായ പരേതയായ ശോശാമ്മ ഈപ്പനാണ് ഭാര്യ. മക്കൾ: ബിനോദ് (റാന്നി), ബിന്ദു (കാൽഗറി), ബിജയ് (അഹമ്മദാബാദ് ). മരുമക്കൾ: റീജ, ഷേർളി. കൊച്ചുമക്കൾ: അഞ്ജു, അലൻ, ക്രിസ്റ്റോ, ക്രിസ്റ്റി. സംസ്കാരം പിന്നീട്.
സാറാമ്മ സ്കറിയ (94) അറ്റ്ലാന്റയിൽ നിര്യാതയായി
അറ്റ്ലാന്റാ: മൂവാറ്റുപുഴ കീഴുമുറി വള്ളിക്കോലിൽ പരേതനായ മത്തായി സ്കറിയയുടെ ഭാര്യ സാറാമ്മ സ്കറിയ (94) അറ്റ്ലാന്റയിൽ നിര്യാതയായി. മക്കൾ: ഓമന ബേബി, മാത്യു സ്കറിയ (ഇരുവരും അറ്റ്ലാന്റാ). മരുമക്കൾ : ബേബിച്ചൻ, ഷേർളി. സംസ്കാരം മാർച്ച് 25 ന് തിങ്കളാഴ്ച്ച അറ്റ്ലാന്റയിൽ വെച്ച് നടത്തപ്പെടും.
ഡാളസിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം
ഡാളസ്: ഡാളസിൽ ഇന്നു രാവിലെ (മാർച്ച് 16 ശനിയാഴ്ച ) ഉണ്ടായ ബൈക്ക് അപകടത്തിൽ മലയാളി യുവാവിനു ദാരുണാന്ത്യം. ആലപ്പുഴ കൃഷ്ണപുരം കാപ്പിൽ കിഴക്കേതിൽ ആലുംമൂട്ടിൽ നഗരൂർ വീട്ടിൽ രാജൻ – വൽസമ്മ ഏബ്രഹാം ദമ്പതികളുടെ മൂത്ത മകന് ആൽവിനാണ് മരിച്ചത്. ഡാളസ് ശാരോണ്‍ ഫെലോഷിപ്പ് സഭാംഗമാണ്. ആമസോൺ കമ്പനിയുടെ ജീവനക്കാരനായിരുന്നു. സംസ്കാര ശുശ്രൂഷകൾ പിന്നീട് മെസ്കിറ്റിലുള്ള ശാരോണ്‍ ഫെലോഷിപ്പ് ചർച്ചിൻ്റെ നേതൃത്വത്തിൽ നടക്കും. ആരൻ ഏബ്രഹാം പരേതൻ്റെ ഏക സഹോദരനാണ്.
ദേവസ്യ പി സേവ്യർ (സിബിച്ചൻ 63) അന്തരിച്ചു
ന്യൂജേഴ്സി: ചാങ്ങാനാശ്ശേരി ചീരഞ്ചിറ പുല്ലുകാട്ട് സേവ്യറിന്റെയും, മറിയാമ്മയുടെയും മകൻ ദേവസ്യ പി. സേവ്യർ (സിബിച്ചൻ, 63) അന്തരിച്ചു. ഭാര്യ ഫിലോമിന മുട്ടൂച്ചിറ കണിവേലിൽ കുടുംബാംഗം. മക്കൾ: അനു, അനീറ്റ (യൂ. കെ), അഖില (നേഴ്സ്), അലൻ (സൗത്ത് ഇന്ത്യൻ ബാങ്ക് ). സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ ഫൊറോനാ ഇടവക വികാരി, റവ.ഫാ . ആൻ്റണി പുല്ലുകാട്ടിന്റെ സഹോദരനാണ് പരേതൻ. സംസ്ക്കാര ശുശ്രുഷകൾ മാർച്ച് 17-ന് (03 -17 -2024, ഞായറാഴ്ച്ച) വൈകീട്ട് 5.00-ന് സ്വഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് വേരൂർ സെൻറ് ജോസഫ് കാത്തോലിക്കാ ദേവാലയ സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്.
ഡാളസിൽ അന്തരിച്ച രവി എടത്വായുടെ സംസ്കാരം നാളെ
ഡാളസ് : ഡാളസിൽ അന്തരിച്ച ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഡാളസ് ചാപ്റ്റർ വൈസ് പ്രസിഡന്റ് രവി എടത്വായുടെ സംസ്കാര ചടങ്ങുകൾ നാളെ (ശനി ) രാവിലെ 10 മണിക്ക് ഡാളസിലുള്ള ഹ്യുഗ്സ് ഫ്യൂണറൽ ഹോമിൽ (9700 Webb Chapel Rd, Dallas, Tx 75220) വെച്ച് നടത്തപ്പെടും. അമേരിക്കയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും, വിഡിയോ ഗ്രാഫറും ആയിരുന്ന രവി എടത്വാ, ഫ്ളവേഴ്സ് ടിവിയുടെ ടെക്സാസ് റീജിയണല്‍ മാനേജരും ഒപ്പം അമേരിക്കയിൽ നിന്നുള്ള എല്ലാ മലയാള ദൃശ്യ മാധ്യമങ്ങൾക്കും വളരെ സഹായിയും ആയിരുന്നു. തിരുവല്ല, തലവടി പുന്നശ്ശേരില്‍ കുടുംബാംഗമാണ്. ഭാര്യ: സൈനബ രവികുമാര്‍, മക്കള്‍: സിയാന, അപ്പൂസ്. മരുമകന്: പ്രേം അയ്യര്‍. സംസ്കാര ചടങ്ങുകൾ www.unitedmeadialive.com ൽ ദർശിക്കാവുന്നതാണ്.
അപ്പോസ്ത്തോലിക് ചർച്ച് ഓഫ് ഗോഡ് ചീഫ് പാസ്റ്റർ പി. വി. ചുമ്മാർ അന്തരിച്ചു
പഴഞ്ഞി(തൃശൂർ) : ക്രൈസ്തവ ഗാനരചയിതാവും, അപ്പൊസ്തൊലിക്ക് ചർച്ച് ഓഫ് ഗോഡ് അധ്യക്ഷനുമായ പാസ്റ്റർ പി.വി.ചുമ്മാർ (92) അന്തരിച്ചു. ഇന്ത്യൻ സമയം മാർച്ച് 13 ബുധനാഴ്ച രാവിലെ പഴഞ്ഞി ഫൈത് ഹോമിൽ വെച്ചായിരുന്നു മരണം സംഭവിച്ചത് .പഴഞ്ഞി പുലിക്കോട്ടിൽ വറുതുണ്ണി – ചെറിച്ചി ദമ്പതികളുടെ മകനായി 1932 ഓഗസ്റ്റ് 20നാണ് ജനനം. “അഴലേറും ജീവിത മരുവിൽ നീ കേഴുകയോ ഇനി സഹജാ” ,എന്നും നടത്തും അവൻ എന്നെ നടത്തും ഉന്നത മാർഗ്ഗത്തിൽ വാഗ്ദത്തങ്ങളിൽ തുടങ്ങി പ്രസിദ്ധമായ ഒട്ടേറെ ക്രിസ്തീയ ഭക്തി ഗാനങ്ങൾ രചിച്ച പാസ്റ്റർ ചുമ്മാർ കഴിഞ്ഞ ആറര പതിറ്റാണ്ടായി ക്രൈസ്തവ പ്രേഷിതരംഗത്ത് പ്രവർത്തിക്കുന്നു. സംസ്കാരം പിന്നീട് ഭാര്യ : പരേതയായ ആലപ്പാട്ട് ചെമ്പൻ തങ്കമ്മ . മക്കൾ: ആൽഫ മോൾ, ബെക്കി, പി സി ഗ്ലെന്നി (മന്ന ചീഫ് എഡിറ്റർ (യൂഎഇ ), പി സി ഡെന്നി…
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഡാളസ് ചാപ്റ്റർ വൈസ് പ്രസിഡന്റ് രവി എടത്വാ (പുന്നശേരിൽ) അന്തരിച്ചു
ഡാളസ്: ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഡാളസ് ചാപ്റ്റർ വൈസ് പ്രസിഡന്റ് രവി എടത്വാ, 67, (പുന്നശേരിൽ) അന്തരിച്ചു. അമേരിക്കയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും, വിഡിയോ ഗ്രാഫറും, ടെലിവിഷൻ നിര്‍മ്മാതാവുമായിരുന്നു. ഇന്ന് (മാർച്ച് 9) രാവിലെ കരോൾട്ടൻ ബെയ്ലർ ആശുപത്രിയിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വെച്ചായിരുന്നു അന്ത്യം. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഡാളസിന്റെ തുടക്കം മുതൽ സന്തത സഹചാരിയായിരുന്ന ശ്രീ രവി എടത്വയുടെ വിയോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ആദരാജ്ഞലി അര്‍പ്പിക്കുന്നതായി പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷിജോ പൗലോസ്, ട്രഷറർ വിശാഖ് ചെറിയാൻ എന്നിവർ അറിയിച്ചു. രവി എടത്വയുടെ കുടുംബാങ്ങളോടുള്ള പ്രസ് ക്ലബ്ബിന്റെ അനുശോചനങ്ങൾ അറിയിക്കുന്നതായും, അവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, ജോയിന്റ് സെക്രട്ടറി…
മാധ്യമ പ്രവർത്തകൻ രവി എടത്വ ഡാളസിൽ അന്തരിച്ചു
ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും മാധ്യമ രംഗത്തെ സജീവ സാന്നിധ്യവുമായ രവികുമാർ എടത്വ (67) ഡാളസിൽ അന്തരിച്ചു ഡാളസ് മലയാളികൾക്ക് സുപരിചിതനും സിയാന സ്റ്റുഡിയോ ഉടമയും പ്രശസ്ത ഫോട്ടോ – വീഡിയോഗ്രാഫറും, ഏഷ്യാനെറ്റിലെ യുഎസ് വീക്കിലി റൗണ്ട് അപ്പ് ടെക്സസിലെ പ്രൊഡക്ഷൻ കൺട്രോളറും, ഇപ്പോൾ ഫ്ലവേഴ്സ് ടിവിയുടെ ടെക്സസ് റീജിയണൽ മാനേജരുമായ രവികുമാർ അമേരിക്കൻ സമയം ഇന്ന് രാവിലെ (മാർച്ച് 9നു)ആറരയ്ക്ക് കാരോൾട്ടൻ ബെയ്ലർ ആശുപത്രിയിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വെച്ചായിരുന്നു മരണം സംഭവിച്ചത് . കൂടുതൽ വിവരങ്ങൾ പിന്നീട്.
ചെറുമഠത്തിൽ ഡേവി സിലാസ് (70) അന്തരിച്ചു
പെൻസിൽവാനിയ /തൃശൂർ :തൃശൂർ കോർപ്പറേഷൻ കൗൺസിൽ ദീർഘകാല അംഗവും , മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, കോൺഗ്രസ് നേതാവും, വിൽവട്ടം സഹകരണ ബാങ്ക് പ്രസിഡണ്ടും, പ്രമുഖ സഹകാരിയുമായ ഡേവി സിലാസ് മാർച്ച് 8 വെള്ളിയാഴ്ച തൃശ്ശരിൽ അന്തരിച്ചു .ചെറു മഠത്തിൽ സിലാസിന്റെ മകനാണു ഡേവി. ചേറൂർ സി എസ് ഐ കോൺഗ്രിഗേഷൻ അംഗമാണ് ഭാര്യ: സീത ഡേവി മക്കൾ :നിമ്മി ഡേവി സിമ്മി ഡേവി (ഓസ്ട്രേലിയ) സാജൻ സിലസ്( പെൻസിൽവാനിയ,യു.എസ് .എ ) മരുമക്കൾ:പരേതനായ സ്റ്റാലിൻ ജോൺ രോഹിത് റാവത്ത് (ഓസ്ട്രേലിയ) ആഷ്ലി ബോസ് ( പെൻസിൽവാനിയ,യു.എസ് .എ ) സംസ്കാര ശുശ്രൂഷ മാർച്ച് 11 തിങ്കളാഴ്ച കാലത്ത് നെല്ലിക്കാട് രാമവർമപുരത്തുള്ള ഭവനത്തിൽ നിന്ന് 9 മണിക്ക് ആരംഭിക്കും . തുടർന്ന് തൃശൂർ മിഷൻ കോട്ടേഴ്സ് ഓൺലൈൻ സിഎസ്ഐ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.