കൊച്ചി: മുൻ ആർഎസ്എസ് കേരള പ്രാന്ത സംഘചാലക് പിഇബി മേനോൻ (86) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയ്ക്ക് 1:30 ഓടെയാണ് അദ്ദേഹം അന്തരിച്ചത്. ആലുവ ബാങ്ക് ജംഗ്ഷനു സമീപമുള്ള അദ്ദേഹത്തിന്റെ വസതിയായ പറയത്ത് ഹൗസിൽ മൃതദേഹം എത്തിച്ചു. വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ആലുവ ടൗൺ ഹാളിൽ പൊതുദർശനം നടത്തും. ഉച്ചകഴിഞ്ഞ് 3 മണിക്ക് ആലുവ വെളിയത്തനാട്ടുള്ള തന്ത്രവിദ്യാപീഠത്തിൽ സംസ്കാരം നടക്കും. ഭാര്യ വിജയലക്ഷ്മി, മക്കൾ വിഷ്ണുപ്രസാദ് (ബാലൻ & കമ്പനി, ആലുവ), വിഷ്ണുപ്രിയ (അധ്യാപിക, ഭവൻസ് സ്കൂൾ, ഏരൂർ). പ്രശസ്ത ചാർട്ടേഡ് അക്കൗണ്ടൻസി സ്ഥാപനമായ ബാലൻ & കമ്പനിയുടെ തലവനായിരുന്ന മേനോൻ, പി മാധവ്ജിയുമായും കേരള ക്ഷേത്ര സംരക്ഷണ സമിതിയുമായും ഉള്ള ബന്ധത്തിലൂടെയാണ് പൊതുപ്രവർത്തനത്തിലേക്ക് പ്രവേശിച്ചത്. പിന്നീട്, അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ (ആർഎസ്എസ്) സജീവമായി.…
Category: OBITUARY
മനോജ് നൈനാൻ (47) ഡാലസിൽ അന്തരിച്ചു; പൊതുദർശനം നാളെ (വെള്ളി)
ഡാളസ് – ഫോർട്ട് വർത്ത്: തിരുവല്ല, പുളിക്കീഴ് മുളനിൽക്കുന്നതിൽ മാത്യു നൈനാന്റെയും, പൊന്നമ്മ നൈനാന്റെയും മകൻ, മനോജ് നൈനാൻ (47) ടെക്സാസിൽ അന്തരിച്ചു. ബെറ്റ്സിയാണ് ഭാര്യ. ഏക മകൾ: ലിലി. സ്മിത ഏക സഹോദരിയാണ്. പൊതുദർശനം ഒക്ടോബർ 10 വെള്ളിയാഴ്ച വൈകിട്ട് 6:00 PM മുതൽ 8:30 PM വരെ സെൻ്റ് മേരീസ് മലങ്കര ഓർത്തഡോക്സ് വലിയപള്ളിയിൽ വച്ച് (St Mary’s Malankara Orthodox Valiyapally,14133 Dennis Lane, Farmer’s Branch TX 75234) നടത്തപ്പെടും. സംസ്ക്കാര ശുശ്രൂഷകൾ ഒക്ടോബർ 11 ശനിയാഴ്ച രാവിലെ 8:30 AM മുതൽ 11:30 AM വരെ സെൻ്റ് മേരീസ് മലങ്കര ഓർത്തഡോക്സ് വലിയപള്ളിയിൽ നടക്കും. അതേത്തുടർന്ന്, 12 മണിക്ക് റോളിംഗ് ഓക്സ് സെമിത്തേരിയിൽ (Rolling Oaks Cemetery, 400 Freeport Pkwy, Coppell, TX 75019) സംസ്ക്കാരവും നടക്കും. വാർത്ത:…
മറിയാമ്മ തോമസ് (ഓമന – 77) ന്യൂജേഴ്സിയിൽ അന്തരിച്ചു; പൊതുദർശനം നാളെ (വെള്ളി)
ന്യൂജേഴ്സി: വെണ്ണിക്കുളം നാരകത്താനീ നാറാണത്ത് വീട്ടിൽ പരേതനായ എൻ എം മത്തായിയുടെ ഭാര്യ, മറിയാമ്മ തോമസ് (ഓമന – 77) ന്യൂജേഴ്സിയിൽ അന്തരിച്ചു. മോൻസി മാത്യു (ന്യൂജേഴ്സി), തോമസ് മാത്യു (ഫിലഡൽഫിയ), എന്നിവർ മക്കളും, വിജി മോൻസി മാത്യു, റിനി ജോർജ്, എന്നിവർ മരുമക്കളും, മെർലിൻ മാത്യു, മെർവിൻ മാത്യു, ടിഷ തോമസ്, കെവിൻ തോമസ് എന്നിവർ കൊച്ചുമക്കളുമാണ് . പൊതുദർശനം ഒക്ടോബർ 10 വെള്ളിയാഴ്ച വൈകിട്ട് 4:00 PM മുതൽ 7:30 PM വരെ മാർത്തോമാ ചർച്ച് ഓഫ് ന്യൂജേഴ്സിയിൽ വച്ച് (The Mar Thoma Church of New Jersey, 790 NJ-10, Randolph, NJ 07869) നടത്തപ്പെടും. സംസ്ക്കാര ശുശ്രൂഷകൾ ഒക്ടോബർ 11 ശനിയാഴ്ച രാവിലെ 9:00 AM മുതൽ 11:00 AM വരെ മാർത്തോമാ ചർച്ച് ഓഫ് ന്യൂജേഴ്സിയിൽ നടക്കും. അതേത്തുടർന്ന്,…
ആൻസമ്മ സെബാസ്റ്റ്യൻ മാളിയേക്കൽ ന്യൂയോർക്കിൽ നിര്യാതയായി
ന്യൂയോര്‍ക്ക്: യോങ്കേഴ്സിൽ സ്ഥിര താമസമാക്കിയ, ചമ്പക്കുളം മാളിയേക്കൽ സെബാസ്റ്റ്യന്റെ (ബാബു) ഭാര്യ ആൻസമ്മ (60) നിര്യാതയായി. പരേത കൈനകരി കുറുപ്പശ്ശേരി കുടുംബാംഗമാണ്. മക്കൾ : ഫാ. തോമസ് (ടോം) മാളിയേക്കൽ (ചങ്ങനാശേരി അതിരൂപത), ടീനു സെബാസ്റ്റ്യൻ (യു.എസ്.എ), ടിജോ സെബാസ്റ്റ്യൻ (യു.എസ്.എ). മരുമക്കൾ : സെൽബിൻ പുതിയിടം (യു.എസ്.എ), ഷെയ്ന ടോമി (യു.എസ്.എ). ഫാ. ജോസഫ് കുറുപ്പശ്ശേരി സി.എം.ഐ പരേതയുടെ സഹോദരനാണ്. പൊതുദര്‍ശനം: ഒക്ടോബർ 10 തീയതി വെള്ളിയാഴ്ച വൈകീട്ട് 4:00 മണി മുതല്‍ 8:00 മണി വരെ ഫ്ളിൻ മെമ്മോറിയൽ ഫ്യൂണറൽ ഹോമില്‍ (1652 സെൻട്രൽ പാർക്ക് അവന്യൂ, യോങ്കേഴ്സ്, ന്യൂയോർക്ക് 10710). സംസ്ക്കാര ശുശ്രുഷകൾ: ഒക്ടോബര്‍ 11 ശനിയാഴ്ച രാവിലെ 8:30 നു ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ ഫൊറോന ദേവാലയത്തിൽ ആരംഭിക്കും. തുടർന്ന് വൈറ്റ് പ്ലെയ്സ്ന്സിലുള്ള മൗണ്ട് കാൽവരി സെമിത്തേരിയിൽ സംസ്കാരം…
പ്രൊഫ. ജോസഫ് എബ്രഹാം (ജോസ്കുട്ടി) ഫ്ലോറിഡയില്‍ അന്തരിച്ചു
ഫ്ലോറിഡ: ചങ്ങനാശേരി എസ് ബി കോളേജ് കോമേഴ്സ് വിഭാഗത്തിന്റെ മുൻ മേധാവി പ്രൊഫ. ജോസഫ് എബ്രഹാം (ജോസ്കുട്ടി) കാക്കാൻതോട്ടിൽ ഫ്ലോറിഡയിൽ അന്തരിച്ചു ഭാര്യ: എൽസമ്മ പ്ലാക്കാട്ട് മക്കൾ: എബ്രഹാം. അനു ,ലിസ മരുമക്കൾ: ജോ കല്ലറക്കൽ, റ്റാനിയ വള്ളിയിരുപെത്തു, ഗാരി ചരിവുകാലയിൽ . പൊതുദര്‍ശനവും ശവസംസ്കാര ശുശ്രുഷകളും ഫ്ലോറിഡ സെയിന്റ് ജോസഫ് സിറോ മലബാർ ദേവാലയത്തിൽ വെള്ളിയാഴ്ച രാവിലെ 11:30 ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: ജോ കല്ലറക്കൽ 347 278 5754
ഡാലസിൽ അന്തരിച്ച കെ. സി വർഗീസിന്റെ പൊതുദർശനം ഒക്ടോ: 2 നു
ഡാലസ് :ഡാലസിൽ അന്തരിച്ച കോട്ടയം കൊല്ലാട് കണിയാം പൊയ്കയിൽ കുടുംബാംഗമായ കെ. സി വർഗീസിന്റെ പൊതുദർശനം ഒക്ടോബര്‍ 2 നു .കരോൾട്ടൻ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക അംഗം ആണ്. ഭാര്യ : ലീലാമ്മ കോട്ടയം ഒളസ്സ കൈതയിൽ കുടുംബാംഗം മക്കൾ : ബോബി ജോസഫ്, റൂബി വർഗീസ് ,നവീൻ വർഗീസ് മരുമക്കൾ : സ്റ്റാൻലി ജോസഫ് ,ജനി വര്‍ഗീസ് പൊതുദർശനം വ്യാഴാഴ്ച, ഒക്ടോബർ 02, 2025 വൈകുന്നേരം 5:00 മുതൽ രാത്രി 9:00 വരെ സെന്റ് മേരിസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യ 1080 W ജാക്സൺ റോഡ് കരോൾട്ടൺ, TX 75006 സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച, ഒക്ടോബർ 03, 2025 രാവിലെ 9:00 സെന്റ് മേരിസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യ 1080 W ജാക്സൺ റോഡ് കരോൾട്ടൺ, TX 75006
സോഫിയാമ്മ മാത്യു അന്തരിച്ചു
മാഞ്ചസ്റ്റര്‍ (ന്യൂജേഴ്സി): സോഫിയാമ്മ മാത്യു (ഓമന-82) മാഞ്ചസ്റ്ററില്‍ അന്തരിച്ചു. 25 വര്‍ഷക്കാലം ന്യൂജേഴ്സിയിലെ വിവിധ ആശുപത്രികളില്‍ (ന്യൂയോര്‍ക്ക് സൈക്യാട്രിക് സെന്റര്‍, ജേഴ്സി സിറ്റി മെഡിക്കല്‍ സെന്റര്‍, റോബര്‍ട്ട് വുഡ് ജോണ്സണ് മെഡിക്കല്‍ സെന്റര്‍) ഐസിയു രജിസ്റ്റേര്‍ഡ് നേഴ്സ് ആയി ജോലി ചെയ്തിരുന്നു. റോബര്‍ട്ട് വുഡ് ജോണ്സണ് മെഡിക്കല്‍ സെന്ററില്‍ നിന്ന് മികച്ച നേഴ്സിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയിലെ സ്ഥാപക അംഗങ്ങളില്‍ ഒരാള്‍ കൂടിയാണ്. ഇടവകയിലെ എല്ലാ പ്രസ്ഥാനങ്ങളിലും സജീവമായിരുന്നു. മര്‍ത്തമറിയം വനിതാ സമാജത്തില്‍ 40 വര്‍ഷക്കാലം സജീവമായി നിലനിന്നതിന്റെ പേരില്‍ അഭിവന്ദ്യ നിക്കളാവോസ് തിരുമേനിയില്‍ നിന്നും പുരസ്കാരവും വാങ്ങിയിട്ടുണ്ട്. പള്ളത്ത് കളപ്പുരയ്ക്കല്‍ വീട്ടിലെ മത്തായി കെ. മാത്യുവാണ് (തമ്പാന്) ഭര്‍ത്താവ്. ജനറല്‍ മോട്ടോഴ്സിലായിരുന്നു ജോലി. മക്കള്‍: ഡോ. അജിത് മാത്യു, ദീനാ മാത്യു. മരുമക്കള്‍: ജന്നിഫര്‍ മാത്യു, ക്രിസ്റ്റഫര്‍ മോഡ്ജന്‍സ്കി.…
നെല്ലിക്കുന്നം കൂനംപ്ലാക്കൽ ലീലാ പോൾസൺ ഫ്ളോറിഡയിൽ നിര്യാതയായി
ഫ്ളോറിഡ: തൃശൂർ നെല്ലിക്കുന്നം കൂനംപ്ലാക്കൽ കുടുംബാഗം പരേതനായ പോൾസൺ ഡേവിഡിന്റെ ഭാര്യ ലീലാ പോൾസൺ (73) ഫ്ളോറിഡയിലെ ഒർലാന്റോയിൽ നിര്യാതയായി. ത്യശൂർ കണ്ണാറ കുഴിയാമറ്റം കുടുംബാഗമാണ് പരേത. മക്കൾ: ഡേവിഡ് പോൾസൺ (ഫ്ളോറിഡ), തോംസൺ പോൾസൺ (കാനഡ) മരുമക്കൾ: ഡോ. ജോയ്സ് പോൾസൺ, ബ്ലെസ്സി തോംസൺ കൊച്ചു മക്കൾ: ലിയാന, ദാനിയേൽ, എലൈജ, സാറ, ഈവ സംസ്ക്കാര ശുശ്രൂഷ ഒക്ടോബർ 4 ന് ശനിയാഴ്ച രാവിലെ 9.30 ന് ഐ.പി.സി ഒർലാന്റോ ദൈവസഭയിൽ (11531 Winter garden Vineland Rd, Orlando, FL 32836) സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് മാത്യൂവിന്റെ ചുമതലയിൽ ആരംഭിക്കുന്നതും തുടർന്ന് 12.30 ന് റോസ് ഹിൽ സെമിത്തേരിയിൽ (1615 old boggy creek) സംസ്ക്കാരം നടത്തപ്പെടുന്നതുമാണ്.
വിൻസെന്റ് വലിയവീട്ടിൽ ഡാളസ്സിൽ (70) അന്തരിച്ചു
ഡാളസ് : വിൻസെന്റ് വലിയവീട്ടിൽ ഡാളസ്സിൽ അന്തരിച്ചു. തൃശൂർ ഒല്ലൂർ സ്വദേശിയാണ്. സംഗീതത്തോടുള്ള അഗാധമായ സ്നേഹവും ആത്മാർത്ഥതയും അദ്ദേഹത്തെ അമേരിക്കയിലെ കലാസാംസ്കാരിക രംഗത്ത് നിറസാന്നിധ്യമാക്കി തീർത്തു. കലാരംഗത്ത് അദ്ദേഹത്തെ അറിയാത്തവരായി ആരും തന്നയില്ല. ഗാർലന്റ് സീറോ മലബാർ കാത്തലിക് ചർച്ച് ഇടവക അംഗമായ വിൻസെന്റ് വലിയവീട്ടിൽ അവിടുത്തെ ഗായകസംഘത്തെ വിശ്വസ്തതയോടെ നയിച്ചിരുന്നു. ഗാനഗന്ധര്വ്വന് കെ. ജെ. യേശുദാസിനൊപ്പം ഗാനമേളകളിൽ കീബോർഡിസ്റ്റ് ആയും പ്രവർത്തിച്ചുണ്ട്. വിൻസെന്റ് വലിയവീട്ടിലിന്റെ വിയോഗത്തിൽ ഡാളസ് ഫോർത് വർത്ത് കലാ സാംസ്കാരിക സാമൂഹ്യ മേഖലയിലെ സംഘാടകരെല്ലാം അനുശോചനം രേഖപ്പെടുത്തി
ഷാരൺ തോമസ് മാങ്കോട്ടിൽ 32 ഡാളസിൽ അന്തരിച്ചു
ഡാലസ്:ഷാരൺ തോമസ് മാങ്കോട്ടിൽ(32)ഡാളസിൽ അന്തരിച്ചു. മാത്യു മാങ്കോട്ടിൽ തോമസ് ടെസ്സി (ചൊല്ലമ്പേൽ) ദമ്പതികളുടെ മകളാണ്സഹോദരങ്ങൾ: സോണിയ മാത്യു, സീന മാത്യു പൊതുദർശനം 2025 സെപ്റ്റംബർ 30 ചൊവ്വാഴ്ച രാവിലെ 9 മുതൽ 11 വരെ റോട്ടൺ ഫ്യൂണറൽ ഹോം,1511 സൗത്ത് I-35E,കരോൾട്ടൺ TX 75006 സംസ്കാരം ചൊവ്വാഴ്ച, സെപ്റ്റംബർ 30. 2025 രാവിലെ 11:30-ന് Furneaux സെമിത്തേരി 3650 സെമിത്തേരി ഹിൽ റോഡ് കരോൾട്ടൺ, TX 75007
