ഡാളസ് / ഇർവിങ്: കട്ടപ്പന മാങ്കുഴിയിൽ പരേതനായ പോൾരാജിന്റെ ഭാര്യ സൂസമ്മ പോൾ (ചിന്നമ്മ, 71) ഡാലസിൽ ഇൻവിങിൽ നിര്യാതയായി. കോട്ടയം മണർകാട് ഇട്ടിയേടത്ത് കുടുബാംഗമാണ് പരേത. മക്കൾ: ജിക്കു, ജീന, ജിജു മരുമക്കൾ: ലൈജു (കിഴക്കേപൂവത്തേരിയിൽ, മാവേലിക്കര), സിബി (കലയത്തിൽ, ഇരിട്ടി), റിനി (തെക്കേടത്ത്, കൊച്ചറ) കൊച്ചു മക്കൾ: ജീവൻ, ജസ്റ്റിൻ, സാറ, നോവ, നോവൽ, ഷാരോൺ, തെരേസ, മറിയ (എല്ലാവരും യുഎസ് ) പൊതുദർശനം ജൂൺ 23 വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതൽ 9 വരെ കൊപ്പേൽ, റോളിംഗ്സ് ഓക്സ് മെമ്മോറിയൽ സെന്ററിൽ (400 Freeport Pkwy, Coppell, TX 75019) നടക്കും. സംസ്കാര ശുശ്രൂഷകൾ ജൂൺ 24 ശനിയാഴ്ച ഉച്ചകഴിഞ്ഞു 2:30ന് കൊപ്പേൽ സെൻറ് അൽഫോൻസാ സീറോ മലബാർ ഇടവക ദേവാലയത്തിൽ (200 S Heartz Rd, Coppell, TX 75019) ആരംഭിച്ചു…
Category: OBITUARY
പാസ്റ്റർ വർഗീസ് ജോൺ (ഡാളസ്) നിര്യാതനായി
ഡാളസ്: കുളക്കട പൂവ്വക്കര വീട്ടിൽ പരേതരായ യോഹന്നാൻ – കുട്ടിയമ്മ ദമ്പതികളുടെ മകൻ പാസ്റ്റർ വർഗീസ് ജോൺ (85) ജൂൺ 21ന് ഡാളസിൽ വച്ച് നിര്യാതനായി . ഡാളസ് സയോൺ ചർച്ച് സഭാംഗമായിരുന്നു പരേതൻ. 1972 – 1988 കാലയളവിൽ കേരളത്തിൽ എറണാകുളം ജില്ലയിലെ വിവിധ സഭകളിൽ കർതൃ ശുശ്രൂഷകനായി സേവനം ചെയ്തിട്ടുണ്ട്. അനുഗ്രഹിക്കപ്പെട്ട എഴുത്തുകാരനും, കവിയും ആയിരുന്ന പാസ്റ്റർ വർഗ്ഗീസ് ജോണിന്റെ തൂലികയിൽ നിന്നും പുറത്ത് വന്ന ധാരാളം ലേഖനങ്ങളും , കവിതകളും ആനു കാലിക ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൃതികളായ “ആഴത്തിലെ ചെറു മുത്തുകൾ ” എന്ന കവിതാ – ചെറുകഥാ സമാഹാരവും , ” എന്റെ ഉത്തമ ഗീതങ്ങൾ” എന്ന കവിതാ സമാഹാരവും അനുവാചകരിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. തൃക്കണ്ണമംഗൽ പാറവിള പുത്തൻ വീട്ടിൽ മേരിക്കുട്ടി വർഗ്ഗീസ് ആണ് സഹധർമ്മിണി. ദൈവഭൃത്യന്റെ…
ജേക്കബ് വർക്കി (83) ന്യൂയോർക്കിൽ അന്തരിച്ചു
ന്യൂയോർക് :ആലുവ തോട്ടക്കാട്ടുകര പരേതനായ ആക്കല്ലൂർ വർക്കി മകൻ ജേക്കബ് വർക്കി (83) അന്തരിച്ചു . ഇന്ത്യപ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക അഡ്വൈസറി ബോർഡ് അംഗം സണ്ണി മാളിയേക്കലിന്റെ മാതൃസഹോദരനാണ് പരേതൻ. ന്യൂയോർക്കിലെ, സഫൺ, ഇന്ത്യൻ\ ഓർത്തഡോക്സ് ചർച്ചിലെ, സജീവ അംഗമായിരുന്നു. ആലുവ തൃക്കുന്നത് സെമിനാരി ഇടവക അംഗവുമായിരുന്നു. ദീർഘകാലം കളമശ്ശേരി എച്ച്. എം .ടിയിൽ ജോലി നോക്കിയ ശ്രീ ജേക്കബ് വർക്കി, അമേരിക്കയിൽ പ്രക്സർ കമ്പനിയിലും സേവനമനുഷ്ഠിച്ചിരുന്നു തിരുവല്ല, കുറ്റൂർ ,പാണ്ടിച്ചേരിയിൽ പരേതയായ കുഞ്ഞമ്മ ജേക്കബ് ആണ് ഭാര്യ. ന്യൂയോർക്കിലെ, സഫൺ, ഇന്ത്യൻ\ ഓർത്തഡോക്സ് ചർച്ചിലെ, സജീവ അംഗമായിരുന്നു. ആലുവ തൃക്കുന്നത് സെമിനാരി ഇടവക അംഗവുമായിരുന്നു. മക്കൾ: എലിസബത്ത് വർഗീസ് ,ആൻസി ജോർജ് ,സൂസൻ ജേക്കബ്. മരുമക്കൾ: ജീമോൻ വർഗീസ്, സജോ ജോർജ്. കൊച്ചുമക്കൾ: മേഘ, സ്നേഹ ,ക്രിസ്റ്റ, എമിൽ, മേസൺ, ഓവൻ. മെമ്മോറിയൽ സർവീസ്…
റവ. എബ്രഹാം മാത്യൂസ് ഒക്കലഹോമയിൽ അന്തരിച്ചു
ഒക്കലഹോമ: അമേരിക്കയിലെ ആദ്യകാല മലയാളി പ്രവാസിയും ഒക്കലഹോമ ന്യൂ ഹോപ്പ് ഫാമിലി ഫെലോഷിപ്പ് സഭാഅംഗവുമായ റവ. എബ്രഹാം മാത്യൂസ് 80 (പാപ്പച്ചൻ) ഒക്കലഹോമയിൽ ശനിയാഴ്ച രാവിലെ അന്തരിച്ചു.റാന്നി കുര്യക്കൽ കുടുംബാംഗമാണ് . ഭാര്യ: മേഴ്സി മാത്യൂസ് (തൃശ്ശൂർ, നെല്ലിക്കുന്ന് പരേതനായ പാസ്റ്റർ വി.കെ അബ്രഹാമിൻറെ മകൾ) മക്കൾ ജെന്നിംഗ്സ് മാത്യു- എല്ലാ ലിൻസി- ടൈറ്റസ് പ്രിൻസി- സോണി ഫ്യൂണറൽ സർവീസ് :ജൂൺ 23 വെള്ളിയാഴ്ച വൈകീട്ട് 6 30 മുതൽ സ്ഥലം: ഒക്കലഹോമ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് മെമ്മോറിയൽ സർവീസ് :ജൂൺ 24 ശനിയാഴ്ച രാവിലെ 10 മണി മുതൽ സ്ഥലം :ഒക്കലഹോമ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച്. കൂടുതൽ വിവരങ്ങൾക്ക്: ഗ്ലാഡിസൺ ജേക്കബ് (630 205 2021)
പാസ്റ്റർ ജോസഫ് ചാക്കോ അന്തരിച്ചു
ഡാളസ്: പത്മോസ് ഇൻഡ്യാ മിനിസ്ട്രീസ് പ്രസിഡന്റ്, ചങ്ങനാശ്ശേരി തേലപുറത്ത് സിയോൻ ബംഗ്ലാവിൽ പാസ്റ്റർ ജോസഫ് ചാക്കോ (അനിയച്ചായൻ -89) ജൂൺ 16 നു വെളുപ്പിനു നിത്യതയിൽ ചേർക്കപ്പെട്ടു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇൻഡ്യയുടെ സീനിയർ ബ്രാഞ്ച് മാനേജർ ആയി ഔദ്യോഗിക സ്ഥാനത്ത് നിന്നു വിരമിച്ച ശേഷം സുവിശേഷ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു. ന്യൂ ഇൻഡ്യാ ദൈവസഭയുടെ പ്രാരംഭകാല പ്രവർത്തകനായിരുന്ന ഇദ്ദേഹം, സഭയുടെ ആദ്യത്തെ വൈസ് പ്രസിഡന്റ് പദവി അലങ്കരിച്ചിട്ടുണ്ട്. തുടർന്ന് തെക്കൻ മേഖല കേന്ദ്രമാക്കി തിരുവനന്തപുരം ആസ്ഥാനമായി ഹെബ്രോൻ പെന്തക്കോസ്തൽ ഫെലോഷിപ്പ് എന്ന സുവിശേഷ സംഘടന സ്ഥാപിച്ചു. കോട്ടയം മാമുണ്ടയിൽ പരേതയായ ലീലാമ്മ ജോസഫ് ആയിരുന്നു സഹധർമ്മിണി. ഭൗതിക സംസ്കാര ശുശ്രൂഷകൾ ജൂൺ 22 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ചങ്ങനാശ്ശേരി സി.എസ്.ഐ. യൂത്ത് സെന്ററിൽ ആരംഭിക്കുകയും, അനന്തരം ഉച്ചയ്ക്ക് 12:30യോടെ ഭൗതിക ശരീരം ചങ്ങനാശ്ശേരി ചീരൻ…
ആല്ബര്ട്ട് തോമസിന്റെ (30) സംസ്കാരം ചൊവ്വാഴ്ച ഹൂസ്റ്റണിൽ
ഹൂസ്റ്റണ്: ഹൂസ്റ്റണിലെ ക്ലിയര് ലേക്കില് താമസിക്കുന്ന ഇറപുറത്ത് ജോസഫ് താമസിന്റെയും (ബേബിച്ചൻ) ആലീസ് തോമസിന്റെയും മകന് ആല്ബര്ട്ട് തോമസിന്റെ (30) സംസ്കാരം ചൊവ്വാഴ്ച ഹൂസ്റ്റണിൽ നടക്കും. പൊതു ദർശനം ജൂൺ 20 ചൊവ്വാഴ്ച 09:30 – 11:00 വരെ പെർലാൻഡിലുള്ള സെൻറ് മേരീസ് സീറോ മലബാർ കത്തോലിക്ക ചർച്ചിൽ (1610 O’Day Rd., Pearland, TX 77581) നടക്കും. തുടർന്ന് പ്രാർത്ഥനകൾക്കും വിശുദ്ധ കുർബാനക്ക് ശേഷം 12:45ന് സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310 N. Main St., Pearland, TX 77581) സംസ്കാരം ചെയ്യുന്നതാണ്.
പൂവക്കാലയിൽ പാസ്റ്റർ പി ജെ മാത്യൂ ഒക്കലഹോമയിൽ അന്തരിച്ചു
ഒക്കലഹോമ: ഐ.പി.സി കണിയമ്പാറ മുൻ ശുശ്രൂഷകനും , ഐ പി സി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോണിന്റെ ജേഷ്ഠ സഹോദരനുമായ ആഞ്ഞിലിത്താനം പൂവക്കാലയിൽ എബനേസർ വില്ലയിൽ പാസ്റ്റർ പി. ജെ. മാത്യു (ബാബു-84) ഒക്കലഹോമയിൽ അന്തരിച്ചു. സഹധർമണി പരേതയായ റിബെക്കാ മാത്യു. മക്കൾ : ജോൺസൺ മാത്യു ( ബോബി-OK), ബാബ്സി (NJ), ബെറ്റി (OK). മരുമക്കൾ : ഫെബി മാത്യു, ജോസഫ് പാലമറ്റം , സാം ജോർജ്. കൊച്ചുമക്കൾ: ജോയാന , രൂത്ത് ,ക്രിസ്റ്റഫർ, ജെയ്സി, ജോസി, ജൊഹാൻ, ജെയ്സൺ, സ്റ്റെയ്സി. പി. ജെ ഉമ്മൻ (മുംബൈ),പാസ്റ്റർ ജേക്കബ് ജോൺ (പഞ്ചാബ്), പാസ്റ്റർ റോയ് പൂവക്കാല (ചെങ്ങനാശ്ശേരി ), അമ്മിണി സ്കറിയ (കാനം), മേരി വര്ഗീസ് (കുമ്പനാട്), സൂസമ്മ കോശി (ആഞ്ഞിലിത്താനം), പരേതരായ ജോൺ തോമസ് (ബായ് ), ജോൺ കുര്യൻ (കുഞ്ഞുമോൻ), എന്നിവർ…
ജോളി ടെക്സ്റ്റയിൽസ് ഉടമ മണക്ക് പുത്തൻപറമ്പിൽ ബാബു എം ചാക്കോ അന്തരിച്ചു
തലവടി: ആദ്യകാല വസ്ത്രവ്യാപാരിയും ജോളി ടെക്സ്റ്റയിൽസ് ഉടമയുമായ മണക്ക് പുത്തൻ പറമ്പിൽ ബാബു എം ചാക്കോ (71) അന്തരിച്ചു.സംസ്കാര ശുശ്രൂഷ ജൂൺ 7 ബുധനാഴ്ച രാവിലെ 10.30ന് വീട്ടിൽ ആരംഭിച്ച് 11.30ന് തലവടി കുന്തിരിക്കൽ സെൻ്റ് തോമസ് സി.എസ്.ഐ പള്ളിയിൽ. ഭാര്യ:കുന്നംകുളം പുലികോട്ടിൽ കുടുംബാംഗം ഡെയ്സി. മക്കൾ: ജുനു, ജുബിൻ, ജിബി, മരുമക്കൾ:പുല്ലാട് ഓവനാലിൽ ജോജി, കോട്ടയം താഴത്തങ്ങാടി കൊച്ചേട്ട് താരിക, അടൂർ സിബി വില്ലയിൽ സിബി.
വാലയിൽ സിബി ഈപ്പൻ്റെ മുത്തശ്ശി സാറാമ്മ ഈപ്പൻ അന്തരിച്ചു
തലവടി (കുട്ടനാട് ):പൊതുപ്രവർത്തകനും വാലയിൽ പെട്രോ പ്രൈവറ്റ് ലിമിറ്റഡ് കമ്പിനി മാനേജിംങ്ങ് ഡയറക്ടറുമായ വാലയിൽ സിബി ഈപ്പൻ്റെ മുത്തശ്ശി പരേതനായ ചാണ്ടപ്പിള്ളയുടെ ഭാര്യ കുന്തിരിക്കൽ വാലയിൽ സാറാമ്മ ഈപ്പൻ (പൊടിയമ്മ- 99) അന്തരിച്ചു.സംസ്ക്കാര ശുശ്രൂഷ ജൂൺ 3ന് രാവിലെ 10.30ന് ഭവനത്തിൽ ആരംഭിച്ച് 11.30ന് കുന്തിരിക്കൽ സെൻ്റ് തോമസ് സി.എസ്.ഐ സെമിത്തേരിയിൽ.മുൻ മോഡറേറ്റർ ബിഷപ്പ് മോസ്റ്റ് റൈറ്റ് റവ.തോമസ് കെ ഉമ്മൻ തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കും. പരേത കല്ലിശ്ശേരി ഐക്കരേത്ത് കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ, ബേബി (പഞ്ചാബ് നാഷണൽ ബാങ്ക് ,റിട്ട. ജീവനക്കാരൻ ) പൊന്നമ്മ, ഇന്ത്യൻ റെയിൽവെ റിട്ട.ജീവനക്കാരൻ പരേതനായ കോശി. മരുമക്കൾ: അമ്മാൾ ,കോട്ടയം കങ്ങഴ മൂലേശ്ശേരിൽ സൂസി, ഓതറ പാറയിൽ പരുമൂട്ടിൽ രാജു ,പരേതനായ ബേബി. തലവടി കാഞ്ഞിരപള്ളിൽ കുടുംബയോഗം രക്ഷാധികാരി ബിഷപ്പ് റൈറ്റ് റവ. തോമസ് സാമുവേൽ തിരുമേനി ഭവനത്തിലെത്തി അന്ത്യോമചാരം…
ആറ്റുപുറത്ത് കുറ്റിക്കാട്ട് കെ ജെ ഇടിക്കുള (92) അന്തരിച്ചു
കെ ജെ ഇടിക്കുള (92) അന്തരിച്ചു, ചെങ്ങന്നൂർ വെൺമണി ആറ്റുപുറത്ത് കുറ്റിക്കാട്ട് കുടുംബാംഗമായിരുന്നു, ആറ്റുപുറത്ത് കുറ്റിക്കാട്ട് യോഹന്നാൻ മറിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായിരുന്നു അദ്ദേഹം, ഭാര്യ മേരിക്കുട്ടി ഇടിക്കുള വെട്ടിയാർ പടിഞ്ഞാറെയറ്റത്ത് കുടുംബാംഗമാണ്, മൂന്നു മക്കൾ – ഷേർലി ഇടിക്കുള ( അധ്യാപിക, തിരൂമൂലവിലാസം യു. പി. സ്കൂൾ. തിരുവല്ല ), ജോൺ ഇടിക്കുള ( ദുബായ്, യൂ എ ഇ ), ജോസഫ് ഇടിക്കുള കുറ്റിക്കാട്ട് (പാറ്റേഴ്സൺ സെയിന്റ് ജോർജ് സിറോ മലബാർ ഇടവക അംഗം, കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ മുൻ പ്രസിഡന്റ്, സംഗമം പബ്ലിക്കേഷൻസ്, ഫ്ളവേഴ്സ് ടി വി യൂ എസ് എ, ന്യൂ യോർക്ക് റീജിണൽ മാനേജർ , ഫോമയുടെ പി ആർ ഒ, പരാമസ്, ന്യൂ ജേഴ്സി,യൂ എസ് എ ), മരുമക്കൾ – അനു മാത്യു (…
