ഏലിയാമ്മ സ്കറിയ (104) വിർജീനിയയിൽ നിര്യാതയായി

വിർജീനിയ: മാങ്ങാനം പുതുപ്പറമ്പിൽ ഏലിയാമ്മ സ്കറിയ (104) വിർജീനിയയിലെ റിച്ച്മണ്ടിൽ നിര്യാതയായി. പരേതനായ പാസ്റ്റർ പി. സി. സ്കറിയയുടെ സഹധർമ്മിണിയും പമ്പാടി മാക്കിൽ കുടുംബാംഗവുമാണ്. സംസ്കാരം പിന്നീട് അമേരിക്കയിൽ. മക്കൾ: സാറാമ്മ ചെറിയാൻ, ഏലിയാമ്മ പണിക്കർ, മരുമക്കൾ: പരേതനായ പാസ്റ്റർ ചെറിയാൻ കൊതകെരി, സൈമൺ പണിക്കർ (എല്ലാവരും യു.എസ്.എ).

സെബാസ്റ്റ്യൻ തെക്കേടം ഡാളസിൽ അന്തരിച്ചു

ഡാളസ്: തെക്കേടം (കൊച്ചറക്കൽ) വീട്ടിൽ സെബാസ്റ്റ്യൻ (87) ഇന്ന് രാവിലെ ഡാളസിൽ അന്തരിച്ചു. ഭാര്യ ഏലിക്കുട്ടി സെബാസ്റ്റ്യൻ. മക്കൾ: ഷാജി തെക്കേടത്ത്, ആനി തോമസ് വയലിൽ. മരുമക്കൾ: ബിനാമ്മ തോമസ് തെക്കേടത്ത്, തോമസ് വയലിൽ. സംസ്കാരം പിന്നീട്.

കെ വി ജോസഫ് കോലഞ്ചേരിൽ (85) അന്തരിച്ചു

കോതമംഗലം: തങ്കളം കോലഞ്ചേരിൽ കെ വി ജോസഫ് (കല്ലത്ത് കുഞ്ഞ് ഔസെഫ് ) (85) അന്തരിച്ചു. ഭാര്യ: മാർത്ത ജോസഫ്, മക്കൾ: ജിയോ ജോസഫ് (ന്യൂ ജേഴ്‌സി), ജിനോയ് ജോസഫ് (ന്യൂയോർക്ക്), ജോബി ജോസഫ് (മെൽബൺ, ഓസ്‌ട്രേലിയ), ജിസ്മോൻ ജോസഫ് (മെൽബൺ, ഓസ്‌ട്രേലിയ). കേരളാ സമാജം ഓഫ് ന്യൂജേഴ്സിയുടെ പ്രസിഡന്റും ഫോമാ നാഷണൽ കമ്മറ്റി മെമ്പറുമായ ജിയോ ജോസഫിന്റെ പിതാവാണ് പരേതന്‍. ജനുവരി 12 വെള്ളിയാഴ്ച വൈകിട്ട് 5.00 മണിക്ക് സ്വഭവനത്തിൽ വച്ച് ശുശ്രൂഷകൾ ആരംഭിക്കും. ജനുവരി 13 ശനിയാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് സംസ്കാരച്ചടങ്ങുകൾ കോതമംഗലം സെയിന്റ് ജോർജ് കത്തീഡ്രൽ പളളിയിൽ നടത്തപ്പെടും. ബന്ധു മിത്രാദികൾ ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: ജിയോ ജോസഫ് (914) 552 -2936.  

സാമുവേൽ ബെഞ്ചമിൻ ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക് : തുവയൂർ കണിയാംകുഴിതെക്കേതിൽ വീട്ടിൽ സാമുവേൽ ബെഞ്ചമിൻ (മോനച്ചൻ, 63 ), ന്യൂയോർക്കിൽ അന്തരിച്ചു.1985 മുതൽ അമേരിക്കയിൽ സ്ഥിരതാമസമാക്കിയ പരേതൻ ബ്രോങ്ക്സ് ഫുൾ ഗോസ്പൽ അസംബ്ലിയിലെ സജീവഅംഗമായിരുന്നു. സെക്രട്ടറി, ട്രഷറാർ, മലയാളം വർഷിപ് ലീഡർ എന്നിങ്ങനെ വ്യത്യസ്ത നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു.ന്യൂയോർക്ക് സിറ്റി കംപ്ട്രോളർ ഓഫീസ് ഉദ്യോഗസ്ഥനായിരുന്നു ഭാര്യ: റൂബി ബെഞ്ചമിൻ മക്കൾ: പാസ്റ്റർ അലക്സ് ബെഞ്ചമിൻ, അനിതാ ബെഞ്ചമിൻ, അഷ്‌ബെൽ ബെഞ്ചമിൻ മരുമക്കൾ: ശേബ ബെഞ്ചമിൻ മാതാവ്: തങ്കമ്മ സാമുവേൽ സഹോദരങ്ങൾ: മേരിക്കുട്ടി ജോർജ്, ജോർജ്കുട്ടി സാമുവേൽ, ഗ്രേസ്‌ ബെഞ്ചമിൻ, ലീലാമ്മ ജോയ്, ജോണിക്കുട്ടി സാമുവേൽ, ബാബു സാമുവേൽ, പാസ്റ്റർ വി.ജെ.തോമസ് (പരേതയായ അമ്മിണി തോമസിന്റെ ഭർത്താവു) പൊതു ദർശനം : ജനുവരി 11 വ്യാഴം, 12 വെള്ളി വൈകിട്ട് 6 മുതൽ 8 വരെ സംസ്കാരശുശ്രുഷ: ജനുവരി 13 ശനി രാവിലെ…

സണ്ണി മറ്റമനയുടെ ഭാര്യ പിതാവ് യോഹന്നാൻ പോൾ അന്തരിച്ചു

ഫൊക്കാന ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാൻ  സണ്ണി മറ്റമനയുടെ ഭാര്യ പിതാവും ,  തെക്കൻ പറവൂർ :- പൂത്തോട്ട പറയ്ക്കാട്ട് നെടുമ്പിള്ളിൽ യോഹന്നാൻ പോൾ (കുഞ്ഞപ്പൻ) (85) നിര്യാതനായി.ഭാര്യ മോളി വടയാടിയിൽ തൃപ്പൂണിത്തറ: മക്കൾ ബെറ്റ്സി  , ബിന്ദു : മരുമക്കൾ സണ്ണി മറ്റമന കുറുപ്പംപടി , ബിജു മറ്റമന കുറുപ്പംപടി. കൊച്ചു മക്കൾ എലീസ്സ, അനീറ്റ, ആഞ്ചല, അലീഷ, ബേസിൽ: സഹോദരൻ വർഗീസ് നെടുമ്പിള്ളിൽ , സഹോദരി പരേതയായ കുഞ്ഞമ്മ. യോഹന്നാൻ പോൾ ന്യൂ യോർക്ക് നിവാസിയും, ന്യൂ യോർക്ക് , വൈറ്റ് പ്ലെയിൻസ്‌ സെന്റ് മേരീസ് ജാക്കോബൈറ്റ്സ് ചർച്ചിന്റെ സജീവ പ്രവർത്തകനും ആയിരുന്നു. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് തെക്കൻ പറവൂർ സെന്റ് ജോൺസ് യാക്കോബായ വലിയ പള്ളിയിൽ.  2 മണിക്ക് ഭവനത്തിൽ ശ്രുശ്രൂഷകൾ അരംഭിക്കും ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ…

സാം ജോർജ് (49) ന്യൂ യോർക്കിൽ അന്തരിച്ചു ; സംസ്കാരം അടുത്ത ശനിയാഴ്ച

ന്യൂയോര്‍ക്ക്: കോടുകുളഞ്ഞി ചേനത്തറയിൽ പരേതരായ സി വി ജോർജുകുട്ടിയുടെയും (ബേബി) സാറാമ്മ ജോർജുകുട്ടിയുടെയും മകൻ സാം ജോര്‍ജ് (സന്തോഷ് – 49) ജനുവരി രണ്ടിന്ന് ന്യൂ യോർക്കിൽ അന്തരിച്ചു. കഴിഞ്ഞ നാലു പതിറ്റാണ്ടിൽ അധികമായി അമേരിക്കയിൽ സ്ഥിരതാമസമായിരുന്ന പരേതൻ ന്യൂ യോർക്ക് അമിറ്റിവിൽ ന്യൂ ടെസ്റ്റമെന്റ് ചർച് സഭാംഗമായിരുന്നു. വർഷിപ് ലീഡ് സിങ്ങർ, മ്യൂസിഷ്യൻ, സൗണ്ട് എഞ്ചിനീയർ എന്നീ വിവിധ നിലകളിൽ പ്രവർത്തന നിരതനായിരുന്ന സാം ന്യൂ യോർക്ക് പോർട്ട് അതോറിറ്റിയിൽ കോച്ച് യു എസ് എ യുടെ ടെർമിനൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സോഫി സാം, മക്കൾ: സെറീന ജോർജ്, സാറാ ജോർജ്, സഹോദരൻ: ഉല്ലാസ് പൊതുദര്‍ശനം ജനുവരി 12 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ ന്യൂയോര്‍ക്ക് ന്യൂടെസ്റ്റ്‌മെന്റ് ചർച്ചിൽ വച്ച് നടക്കും (New Testament Church, 79 Park Avenue,…

പാസ്റ്റർ ജോൺ മാത്യു കൂടത്തിനാലിൽ നിര്യാതനായി

ഹൂസ്റ്റൺ: റാന്നി കളമ്പാല കുടത്തിനാലിൽ പാസ്റ്റർ ജോൺ മാത്യു (കുഞ്ഞൂട്ടിച്ചായൻ -91 വയസ്സ് ) നിര്യാതനായി.ഭാര്യ കുഞ്ഞമ്മ മാത്യു പുല്ലാട് തടത്തേൽ കുടുംബാംഗമാണ്. സംസ്കാരം ജനുവരി 4 നു തിങ്കളാഴ്ച റാന്നി ഈട്ടിച്ചുവട്ടിലുള്ള സഭാ സെമിത്തേരിയിൽ മക്കൾ : ജോൺസ് മാത്യു (ഡൽഹി) ആനി ജോൺ (യൂഎസ്എ) ജോർജ്‌ മാത്യു (യുഎസ് എ) മരുമക്കൾ: രശ്മി മാത്യു (ഡൽഹി) ജോൺ ശാമുവേൽ (യുഎസ്എ) ബീന മാത്യു (യൂഎസ്എ) കൊച്ചു മക്കൾ : റിച്ചി ജോൺ, മോഹൻ മാത്യു, റിയ മാത്യു, അലിഷാ മാത്യു , ലിയാന മാത്യു പരേതരായ മത്തായി ജോണിന്റെയും ഏലിയാമ്മയുടെയും മകനായി 1933 സെപ്റ്റംബർ മാസം 4 ന് പാസ്റ്റർ ജോൺ മാത്യു ജനിച്ചു. സ്കൂൾ കോളേജ് വിദ്യാഭ്യാസത്തിനുശേഷം തന്റെ പ്രവത്തിമേഖല തിരിച്ചറിഞ്ഞു സുവിശേഷ പ്രവർത്തകൻ ആയി. വടക്കേ ഇന്ത്യയിൽ സുവിശേഷപ്രവർത്തനങ്ങളെക്കുറിച്ച് കേരളത്തിലെ സഭകൾ…

ഹന്നാ സൂസൻ തോമസ് ഒക്കലഹോമയിൽ നിര്യാതയായി

ഒക്ലഹോമ: റാന്നി കൂടത്തിൽ കുടുംബാംഗം സിഞ്ചു തോമസിന്റെയും തിരുവല്ല ആനിക്കൽ വീട്ടിൽ ബിന്റു തോമസിന്റെയും എക മകൾ ഒക്കലഹോമ ഷാരോൺ ഫെല്ലോഷിപ്പ് സഭാംഗം ഹന്നാ സൂസൻ തോമസ് (10) നിര്യാതയായി. 5 ന് വെള്ളിയാഴ്ച ഒക്കലഹോമ ഷാരോൺ ഫെല്ലോഷിപ്പ് സഭയിൽ മെമ്മോറിയൽ സർവീസും 6 ന് ശനിയാഴ്ച യൂക്കോൺ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷകളും നടത്തപ്പെടും.

അനിത സജി ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സഭ സൗത്ത് വെസ്റ്റ് ഡയോസിസ് ഓഫ് അമേരിക്കയിലെ സൗഖ്യ മിനിസ്ട്രിയുടെ ട്രഷററും, ഹാരിസ് കൗണ്ടി മെന്റൽ ഹെൽത്ത് ക്ലീനിഷനും, വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ട്രഷററുമായ സജി പുളിമൂട്ടിലിൻറെ ഭാര്യ അനിതാ സജി(55) അന്തരിച്ചു. സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകാംഗമായിരുന്ന പരേത, കൂത്താട്ടുകുളം പൊന്നാട്ടു കുടുംബാംഗവും ബാംഗ്ലൂർ ഇന്ദിരാ നഗറിൽ രാജമ്മ മാത്യൂസിന്റെയും പരേതനായ പി.വി.പൗലോസിന്റെയും ഏക മകളാണ്. മക്കൾ: ആദിത് പുളിമൂട്ടിൽ, ജോഷി പുളിമൂട്ടിൽ. ട്വിന്‍ സ്റ്റാർ ബേക്കറി മാനുഫാക്ചേഴ്സ് ആൻഡ് ഡിസ്ട്രിബ്യൂഷൻ ക്വാളിറ്റി അഷുറൻസ് സൂപ്പർവൈസർ, വേൾഡ് മലയാളി കൗൺസിൽ പ്രൊവിൻസ് സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്നു. ജനുവരി 6 ശനിയാഴ്ച രാവിലെ 9 മണിക്ക് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ ശുശ്രൂഷകൾക്ക് ശേഷം 2 മണിക്ക് പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിൽ (1310 North Main…

ആച്ചിയമ്മ മാത്യു അന്തരിച്ചു

ഹൂസ്റ്റൺ: വാളക്കുഴി പാലക്കാമണ്ണിൽ പി.സി. മാത്യുവിന്റെ സഹധർമ്മിണി ആച്ചിയമ്മ മാത്യു (അമ്മിണി 86) നിര്യാതയായി. തിരുവല്ല പറയാത്തുകാട്ടിൽ കുടുംബാംഗമാണ് പരേത. മക്കൾ. ശോഭ (ഹൂസ്റ്റൺ ), ജോയ് മോൾ, എൽസ( ഡൽഹി), സൂസൻ (ഹൂസ്റ്റൺ), മോനാ ( കണക്റ്റികട്ട്), ചെറിയാൻ( രാജാ) (ഹൂസ്റ്റൺ ). മരുമക്കൾ. ഡേവിഡ്സൺ( ഹൂസ്റ്റൺ), മോനച്ഛൻ, ജോജി (ഡൽഹി), പരേതനായ നോബിൾ, അജിത്ത് ( കണക്റ്റികട്ട്), ബിൻസി( ഹൂസ്റ്റൺ). കൊച്ചുമക്കൾ. ആഷ, എയ്ഞ്ചലാ, അഭിലാഷ്, ജസ്‌വിൻ,ജെറിൻ, സൗമ്യ, രമ്യ, സ്റ്റെഫി,കെവിൻ,ഷാരോൺ, മിഷേൽ, ഷോൺ, ഡേവ്, ഡിവീനാ, തിയഡോർ.