അന്തരിച്ച സേതു കരിയാട്ടിന്റെ സംസ്കാരം ന്യൂജേഴ്‌സിയിൽ

ഫ്ലോറിഡയിലെ നേപ്പിൾസിൽ അന്തരിച്ച സേതു കരിയാട്ടിന്റെ സംസ്കാര ചടങ്ങുകൾ ന്യൂ ജേഴ്സിയിൽ മേയ് 18-ന്.

ഫ്യൂണറൽ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ:

മേയ് 13: Legacy Options Funeral Home, Fort Myers, Florida
മേയ് 17: Riewerts Funeral Home, Bergenfield, New Jersey

ഫ്യൂണറൽ സർവീസ്:
മേയ് 18: സെന്റ് മേരീസ് സിറിയന്‍ ഓർത്തഡോൿസ് ചർച്ച് , ബെർഗെൻഫീൽഡ് , ന്യൂ ജേഴ്സി.
Cemetery Address: Westwood Cemetery, 23 Kinderkamack Rd., Westwood, NJ 07675

പാലക്കാട്ടു കരിയാട്ടിൽ കുടുംബത്തിൽ രാമൻകുട്ടി നായരുടെയും ദാക്ഷായണിയമ്മയുടെയും മകനായ സേതു കരിയാട്ട് (79) ഫ്ലോറിഡയിലെ നേപ്പിൾസിൽ അന്തരിച്ചു. ദീർഘകാലം ന്യൂയോർക്കിൽ ബ്രൂക്ലിനിലും, പിന്നീട് ന്യൂജേഴ്സിയിൽ പരാമസ്സിലുമായിരുന്നു താമസം.

ഇന്ത്യയിൽ സായി ബുക്കാറോയിലും , സെയിൽ സേലത്തിലും എഞ്ചിനീയർ ആയി മുൻപ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് അമേരിക്കയിൽ എത്തിയതിനു ശഷം ന്യൂയോർക്ക് സിറ്റിയിൽ ട്രാൻസിറ്റ് അതോറിറ്റിയിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റിൽ സൂപ്പർവൈസർ ആയിരുന്നു. റിട്ടയർമെന്റിനു ശേഷം സൗത്ത്ഫ്ലോറിഡയിലെ നേപ്പിൾസിൽ താമസിച്ചു വരികയായിരുന്നു.

ഏലിയാമ്മ കരിയാട്ട് ആണ് സഹധർമ്മിണി.

മക്കൾ: രോഹൻ കരിയാട്ട്; അനീഷ് കരിയാട്ട് (പത്നി ഡോറി കരിയാട്ട്).

കൊച്ചുമക്കൾ: ഐസ്സക്ക്, സിന്ധ്യ

സഹോദരങ്ങൾ: പരേതനായ മുരളി മോഹൻ; രാജഗോപാൽ; അശോക് കുമാർ; ഹരിദാസ്; രാംകുമാർ; പരേതരായ രത്നവല്ലി ; ചന്ദ്രിക എന്നിവരാണ് ഇളയ സഹോദരങ്ങൾ.

Print Friendly, PDF & Email

Leave a Comment

More News