ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ഈസ്റ്റര്‍ ആഘോഷം 2022 ഏപ്രില്‍ 24 ഞായറാഴ്ച

ബര്‍ഗന്‍ഫീല്‍ഡ് (ന്യൂജേഴ്സി): നോര്‍ത്ത് ന്യൂജേഴ്സിയിലെ മലയാളി ക്രിസ്ത്യാനികളുടെ ആദ്യകാല എക്യുമെനിക്കല്‍ കൂട്ടായ്മയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ഈസ്റ്റര്‍ ആഘോഷം 2022 ഏപ്രില്‍ 24 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സൂം വഴി നടത്തപ്പെടുന്നതാണ്.

ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സെന്റ് സ്റ്റീഫന്‍സ് കോളജിലെ അസിസ്റ്റന്‍റ് പ്രൊഫസറും അനുഗ്രഹീത വചന ശുശ്രൂഷകനുമായ റവ. ഡീക്കന്‍ ഡോ. റെനിഷ് ഗീവര്‍ഗീസ് ഏബ്രഹാം ഈസ്റ്റര്‍ സന്ദേശം നല്‍കും. വിവിധ ക്രിസ്തീയ ദേവാലയങ്ങളിലിലെ ഗായകസംഘങ്ങള്‍ ഗാനങ്ങളാലപിക്കും. സഭാ വ്യത്യാസമില്ലാതെ നാലു പതിറ്റാണ്ടോളമായി ന്യജേഴ്സിയില്‍ പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മയുടെ ഈസ്റ്റര്‍ ആഘോഷത്തില്‍ പങ്കെടുത്ത് ഉയര്‍പ്പിന്റെ സന്തോഷത്തില്‍ പങ്കാളികളാകാന്‍ എല്ലാ വിശ്വാസികളെയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റവ. ഫാ. ഡോ. ബാബു കെ. മാത്യൂ, പ്രസിഡന്‍റ് (201)562-4112
വിക്ലിഫ് തോമസ്, വൈസ് പ്രസിഡന്‍റ് (201)925-5686
രാജന്‍ മോഡയില്‍, സെക്രട്ടറി (201)674-7492
അജു തര്യന്‍, ട്രഷറര്‍ (201) 724-9117

Print Friendly, PDF & Email

Related posts

Leave a Comment